കിതച്ചു കിതച്ചു കയറ്റം കയറി വരുന്ന ശവമടക്ക് വാന്‍ അന്തിവേളിച്ചതില്‍ ഒരു കിഴവന്‍ മാലാഖയെ പോലെ തോന്നിച്ചു.
‘’ഇന്ന് ആരുടെ ശവം കെട്ടിവലിക്കാനാണാവോ ’’ ശൈത്യത്തിന്റെ അളളിപ്പിടുത്തം പൂര്‍ണമായും വിട്ടുമാറാത്ത ബാല്‍ക്കണി റയില്‍ ചാരി നിന്നു ഡെബ്ബി പിറുപിറുത്തു കൊണ്ടേയിരുന്നു.
‘’ഇനിയിപ്പോ ശവമൊക്കെ കൊണ്ടു പോയിക്കഴിഞ്ഞേ ചായ വിളബൊള്ളായിരിക്കും . നല്ല അസ്സല്‍ വിക്ടര്യന്‍ സ്പോന്ജ് കേക്കില്‍ ആപ്രികോട്ടു ജാം തേച്ചു തിന്നാന്‍ വേണ്ടി ഇനി എത്ര നേരം കാത്തിരിക്കണമോ ആവോ . കിഴവന്‍ വര്‍ഗത്തിന് ചാവാന്‍ കണ്ട ഒരു നേരം ’’ കേക്കിന്റെ മണം വല്ലതും വരുന്നുന്ടോ എന്ന് അവര്‍ ഒന്നു കൂടി മൂക്ക് വിടര്‍ത്തി നോക്കി.
അടച്ചിട്ട വാതില്‍ തുറന്നു അപ്പോള്‍ അതാ വൃദ്ധ സദനത്തിന്റെ മാനെങരും വെള്ള കോട്ട് ഇട്ട ഒന്നു രണ്ടു പേരും ഉള്ളില്‍ വരുന്നു . ‘മാനെര്സ് ഇല്ലാത്ത വര്‍ഗം ,ഇവട്ടകല്‍ക്കൊന്നു മുട്ടിയലെന്താ?'' ഡെബ്ബി ഒറ്റ പ്രാക്ക് വെച്ചു കൊടുത്തു .
'പാവം, ഉറക്കമാനെന്നെ തോന്നൂ ’ കിടക്കയില്‍ കിടക്കുന്ന രൂപത്തെ ചൂണ്ടി നേഴ്സ് പറഞ്ഞു .
ചായ ഉടനൊന്നും കിട്ടാന്‍ വഴിയില്ലെന്ന് മനസ്സിലാക്കി ഡെബ്ബി ബാല്‍കണിയില്‍ നിന്നോരു ചാട്ടം വെച്ചു കൊടുത്തു . എന്നിട്ടാ താഴ്വരത്തിലൂടെ പര്രന്നു , പര്രന്നു , അങ്ങിനെ …..
(ഒരു ഇംഗ്ലീഷ് writing ഗ്രൂപ്പിലെ എക്ക്സേര്സയിസിനു വേണ്ടി എഴുതിയത്. ഒറിജിനല്‍ താഴെ .)
Soul
The van bearing the funeral home logo came to a halt at the entrance. Two uniformed men emerged with a stretcher.
‘Wonder whose turn its’ today?’ Debbie wondered, perching on the sill and enjoying the weak winter sun. She hoped that the tea wont get delayed today.
Then the door knobs turned and someone entered. No knocking.
‘Mind your bloody manners’ she felt like yelling.
‘There she is, so peaceful, as if asleep’ the young care assistant whispered, nodding at the figure on bed.
Guessing that tea was going to be very very late, Debbie took off through the window.