പൊടിപ്പും തൊങ്ങലും (ബിലാത്തി മലയാളീ ഏപ്രില്‍ 2009 )
കേരളത്തിനുള്ളില്‍ മാത്രമേ ഒരു സാധാരണ മലയാളിക്കു തനതായ ഐഡന്റിറ്റി ഉള്ളൂ. 'നമ്മുടെ വടക്കേലെ മാധവനും,' ' കുന്നിന്‍പുറത്തെ കേശവനും,' 'പള്ളിക്കടുത്ത വീട്ടിലെ ഗിവര്‍ഗീസും' ഒക്കെ പശ്ചിമഘട്ടം കയറിയാല്‍ 'മലയാളി'യും, അറബിക്കടല്‍ കടല്‍ കടന്നാല്‍ 'ഇന്ത്യനും' ആയി മാറും. അതോടൊപ്പം നമ്മുടെ ഭാഷയും, സംസ്ക്കാരവും, രുചികളും, ശീലങ്ങളും ജനറലൈസ്ഡ് ആവുകയായി.
എല്ലാ നാട്ടുകാരുടെ ഗതിയും ഇതു തയൊവണം. അതുകൊണ്ടല്ലേ, പരിചയമുള്ള ഒന്നോ രണ്ടോ ആള്‍ക്കാരെ വച്ച് നമ്മള് മറ്റുള്ള നാട്ടുകാരെ "ജനറലൈസ്" ചെയ്യുന്നതും. തമിഴനു വൃത്തിയില്ല, പാക്കിസ്ഥാനി വെള്ളിയാഴ്ച മാത്രമേ കുളിക്കു എുമൊക്കെ വളരെ ധൈര്യമായി പറഞ്ഞു നടക്കുവരല്ലേ നമ്മള്. തിരിച്ചു മലയാളികള്‍ എല്ലാം മൂക്കില്‍ വിരല്‍ ഇടുന്നവര്‍ ആണെന്നും , തലയില്‍ തേച്ച എണ്ണ കഴുകി കളയാത്ത പിശുക്കന്മാരനെന്നുമൊക്കെ മറുനാട്ടുകാരും നമ്മളെ പറ്റപറയുുണ്ടാവണം.
ചുരുക്കത്തില്‍, അന്യനാട്ടില്‍ ജീവിക്കുന്ന നമ്മള് ഓരോരുത്തരും നമ്മുടെ നാടിന്റെ സംസ്ക്കാരത്തിന്റെ, ബ്രാന്‍ഡ് "അംബാസഡര്‍ മാര്‍" ആണ്. നമ്മുടെ ഓരോ ചലനങ്ങളും കേരളത്തിന്റെ, ചിലപ്പോള്‍ ഇന്ത്യയുടെ തന്നെ പ്രതീകമായി ചിത്രീകരിക്കപ്പെടുവാന്‍ ഇടയുണ്ട്. അത് കൊണ്ടു തന്നെ കേരളത്തില്‍ ജീവിക്കുന്ന കേരളീയനെക്കാള്‍, നമ്മുടെ സംസ്ക്കാരവും കുലീനതയും കാത്തു സൂക്ഷിക്കാന്‍ ഓരോ NRI(K) ക്കും ബാധ്യത ഉണ്ട്.
അതൊക്കെ പോട്ടെ, കേരളത്തില്‍ നിന്നു സ്റ്റുഡന്റ് വിസയിലെത്തി, ലണ്ടനില്‍ ജോലി നോക്കു ഒരു 'ബ്രാന്‍ഡ് അംബാസഡറി'നെ പറ്റി കേള്‍ക്കണോ? അതിന് മുന്‍പ് സുസനെ ഒന്നു പരിചയപ്പെടാം.
ലണ്ടനില്‍ പോസ്റ്റ്-ഗ്രാജുവേഷനു പഠിക്കുന്ന ഒരു കൂട്ടുകാരിയെ കാണാന്‍ പോയപ്പോഴാണ് ഞങ്ങള്‍ സൂസനെ കണ്ടത്. നാട്ടിലെ ഹോസ്റ്റല്‍ മുറികളുടെ ഓര്‍മ്മ ഉണര്‍ത്തു വലിയൊരു മുറിയില്‍ തലങ്ങും വിലങ്ങും ഇട്ടിരിക്കുന്ന കട്ടിലുകള്‍ക്കിടയില്‍ കുശലാന്വേഷണങ്ങള്‍ക്കും കൊക്കോകോളയ്ക്കും ശേഷം "ഇനി എന്ത്" എ് ആലോചിക്കുതിനിടയ്ക്കാണ് സൂസന് കയറി വത്.
ഉറക്കം ബാക്കി നില്ക്കു ഇളംചുവപ്പുള്ള കണ്ണുകള്‍ ഒുകൂടി കറപ്പിച്ച്, ഒരു വട്ടം കൂടി 'ലിപ് ഗ്ലോസ്സ്' പുരട്ടി, മഹാഗണി നിറമുള്ള സൂസന് അടുത്തു വപ്പോള്‍ ഞാന്‍ അറിയാതെ എണീറ്റ് പോയി. സഹമുറിയത്തിയുടെ കൂട്ടുകാരിയാണ് എന്ന് പരിചയപ്പെടുത്തിയപ്പോള്‍, "എവിടെ നിന്നാ ?" എന്ന് ആദ്യചോദ്യം. 'കേരളം' എന്ന് പേരു കേട്ടപ്പോഴോ, അഭിമാന പുളകിതമാകണമന്തരംഗം എൊരു സ്റ്റെയില്‍.
ആഫ്രിക്കയിലെവിടെയോ ജനിച്ച്, ഇപ്പോള്‍ ലണ്ടനില്‍ ജീവിക്കു ഈ കറുമ്പിക്ക് "കേരളം"എന്ന പേരു കേട്ടപ്പോള്‍ എന്താ ഇളക്കം എന്ന് പതുക്കെ കൂട്ടുകാരിയോടു ചോദിച്ചപ്പോഴാണ് വിചിത്രമായ ഒരു പ്രണയകഥ പുറത്തു വരുന്നതു.
സൂസനൊരു ബോയ് ഫ്രണ്ട് ഉണ്ട്. കേരളത്തില്‍ നിന്നു പഠിക്കാനെത്തിയ ഒരു വിദ്യാര്‍ത്ഥി. പഠനമൊക്കെ പേരിനേ ഉള്ളൂ. നിയമം അനുവദിക്കു 20 മണിക്കൂര്‍ പോയിട്ട്, ആഴ്ചയില്‍ 169-ാമതൊരു മണിക്കൂറുണ്ടെങ്കില്‍ അതും ജോലി ചെയ്ത് ഒറ്റ പൈസ കുറയാതെ നാട്ടിലേക്ക് ചവിടുന്ന ഒരു വിരുതന്. ദാഹിച്ചാല് കുടിക്കാന്‍ വെള്ളം വാങ്ങിയാല്‍ 50 പെന്‍സ് X 79 = 38 രൂപാ പോവില്ലേ എന്നാലോചിച്ചു "ഛേയ്, വെള്ളത്തിനൊക്കെ എന്തൊരു ചുവ" എന്ന് പറഞ്ഞ്, ബെല്‍റ്റ് ഒന്നു കൂടി മുറുക്കി ജീവിക്കുന്നആളാണ് കക്ഷി.
നമ്മുടെ വിരുതന് ശങ്കുവിനെ ജോലി ചെയ്യു പെട്രോള്‍ പമ്പില്‍ വച്ചാണത്രേ സൂസന് പരിചയപ്പെടുത്. ലഞ്ച് പോലും കഴിക്കാതെ ജോലി ചെയ്യു പുള്ളിയുടെ ജോലിയോടുള്ള സിന്‍സിയറിറ്റി ആണത്രേ സൂസന് ആദ്യം ഇഷ്ടപ്പെട്ടത്. പതിയെ പതിയെ ശങ്കുവിനു ഭക്ഷണം കൊടുക്കു ചുമതലയും സൂസന് ഏറ്റെടുത്തു. അതോടെ വിരുതന് ആ ഇനത്തില്‍ ആഴ്ചയില്‍ ഒരു 30 പൗണ്ട് ലാഭം.
പിന്നെ എപ്പോളോ ആണ് ശങ്കുവിന്റെ മലയാളി ബുദ്ധിയില്‍ ഒരു "ഐഡിയ" മിന്നിയത് - പെണ്ണിനെ അങ്ങ് പ്രേമിച്ചാലെന്താ? വെറും പ്രേമമല്ല, ആത്മാര്‍ത്ഥ പ്രണയം. പ്രണയം മൂത്ത് ഒരു ദിവസം ശങ്കുമൊഴിഞ്ഞു, "മോളേ, കരിവീട്ടി, നിനക്കുവേണ്ടി ഞാന്‍ നാട്ടില്‍ ഒരു കൊട്ടാരം പണിയട്ടെ? പണി കഴിഞ്ഞാല്‍ നമുക്കു രണ്ടുപേര്‍ക്കും അവിടെ പോയി രാപ്പാര്‍ക്കാം." കേട്ടപാതി, കേള്‍ക്കാത്ത പാതി പ്രണയിനിക്കു പെരുത്ത സന്തോഷം. പാവം പെണ്ണ് പൈസക്കാരുടെ വീട്ടില്‍ ബാത്ത് റൂം ക്ലീന്‍ ചെയ്തും, ബാക്കി കിട്ടു നേരം പെട്രോള്‍ പമ്പില്‍ പണി ചെയ്തും സ്വരുക്കൂട്ടിയ പൗണ്ടുകള്‍ വിരുതന്റെ സേവിംഗ്സ് ബാങ്കിലെത്താന്‍ അധികനേരം വേണ്ടി വന്നില്ല .
പ്ലാനുകള്‍ പലതു മറിഞ്ഞതോടെ, ശങ്കുവിന്റെ വീട്ടുവാടക കൊടുക്കലും, ഭക്ഷണത്തിനുള്ള അരി എത്തിച്ചു കൊടുക്കലും തുടങ്ങി പുള്ളിയെ മുഴുവനായി പുള്ളിക്കാരി സ്പോസര്‍ ചെയ്യാന്‍ തുടങ്ങി. പ്രണയലോലുപനായ നായകന്റെ സ്വന്തം നാട്ടുകാരിയെ സ്നേഹമാണ് ആദ്യം കണ്ടപ്പോള്‍ എന്റെ നേരെ കാണിച്ച ഇളക്കം.
ആകെ അഞ്ചിടങ്ങളിലായി - രണ്ടു ഗ്രോസറി സ്റ്റോറുകള്‍, ഒരു പെട്രോള്‍ പമ്പ്, രണ്ടു വീടുകള്‍ - ദിവസത്തില്‍ 18-19 മണിക്കൂര്‍ ജോലി ചെയ്ത് പാവം പെണ്ണ് ഉണ്ടാക്കുന്ന പൈസ നേരെ പോകുതോ, ശങ്കുവിന്റെ savings അക്കൗണ്ടിലേക്കും.
ശങ്കുവിന് നാട്ടില്‍ വേറൊരു ഭാര്യയും അതില്‍ രണ്ടു മക്കളുമുണ്ട് കൂടി ആയാലേ കഥ പൂര്‍ത്തിയാവൂ എന്ന് കൂട്ടുകാരി. സൂസന് അതും പ്രശ്നമല്ലത്രേ. ആരും അറിയാതെ രണ്ടാം ഭാര്യയായി പുതിയ വീട്ടില്‍ താമസിപ്പിച്ചോളാം എന്ന് ശങ്കു വാക്കു തന്നിട്ടുണ്ടല്ലോ.
രണ്ടു പെട്ടിക്കടയും, ഒരു കള്ളുഷാപ്പും, ഒരു എസ്സ്.റ്റി.ഡി. ബൂത്തും ഉള്ള നമ്മുടെ നാട്ടു കവലകലോന്നില്‍ പുസ്തകക്കെട്ടുകളോ, ബാഗോ, മാറോടണച്ച്, ആകെ ചൂളിപ്പിടിച്ച് മണ്ണിനെ നോവിക്കാതെ നടന്നു നീങ്ങുന്ന എണ്ണ മയിലികള്‍ക്കിടയില്‍, തലയില്‍ ചുറ്റികെട്ടിയ ബഹുവര്‍ണ്ണ സ്കാര്‍ഫും മിനി സ്കേര്‍ട്ടുമായി, ഒരു കൊച്ചുഭൂമി കുലുക്കം പോലൊരു ആമസോണ്‍ സുന്ദരി - ആ രംഗം ഭാവനയില്‍ കണ്ടപ്പോള്‍ എനിക്കുവന്നത് ചിരിയാണ്.
കേരളം പോലൊരു സ്ഥലത്ത് നമ്മള് രണ്ടുവട്ടം കൂടുതല്‍ തുമ്മിയാല്‍ പോലും, "എന്തേ പനി പിടിച്ചോ? എന്ന് ചോദിക്കാന്‍ തലകള്‍ നീട്ടുന്ന അയല്‍ക്കാരുടെ ഇടയില്‍, ഒരാളുടെ രണ്ടാം ഭാര്യയായി, അയാളുടെ കുടുംബം അറിയാതെ ജീവിക്കാമെന്നോക്കെ സ്വപ്നം കണ്ടിരിക്കുന്ന സൂസനെപറ്റി ആലോചിച്ചപ്പോള്‍ "ഇത്രയും പൊട്ടിയാണോ ഇവള്" എന്നോര്‍ത്തു കുപ്പിയിലെ കോള മുഴുവനാക്കാതെ ഞാന്‍ മിഴിച്ചിരുന്നു. "പ്രണയത്തിനു കണ്ണു പണ്ടേ ഇല്ലല്ലോ" എന്ന് കൂട്ടുകാരി ഒരു തമാശ പറയാന്‍ നോക്കി.
ഇനിയിപ്പോള്‍ ശങ്കു ചതിക്കുമോ ഇല്ലയോ? ചതിക്കപ്പെടു സൂസന് മറ്റൊരു കണ്ണകി ആവുമോ? ശങ്കു സൂസനെ നാട്ടിലേക്ക് കൊണ്ടു പോകുമോ?
ഉത്തരങ്ങള്‍ക്കായി ഞാനും കാത്തിരിക്കുന്നു.
6 comments:
കേരളത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍. എന്റെ എല്ലാ SOS മെയിലുകള്‍ക്കും ഉത്തരം തന്നു, പ്രോത്സാഹിപ്പിച്ച 'നിരക്ഷരന്' സമര്പനം.
സീമയെ ബിലാത്തിമലയാളിയില്‍ വായിക്കാറുണ്ട്. ഇവിടെ കണ്ടതില്‍ അതിയായ സന്തോഷം. :)
ആദ്യമായാണെന്ന് തോന്നുന്നു ഇവിടെ.
രസകരമായ ശൈലി. ആശംസകള്‍ :)
ചുമ്മാ സമര്‍പ്പണം മാത്രം സ്വീകരിക്കാറില്ല :) പൌണ്ട്, ചൊള ചൊളയായിട്ട് അയച്ച് തരണം :)
അയത്നലളിതമായ എഴുത്ത് വീണ്ടും വരും
ഹാരിസ്:
വായിചതിനും കമന്റിയതിനും നന്ദി.
Post a Comment