Monday, 24 August 2009

അങിനെ ഞാനും ‘ഫെമിനിസ്റ്റാ‘യി.

''നിങ്ങളുടെ ബൂലോഗം ഓണ്‍ലൈനില്‍' ഇനി ഞാനും.. ബ്ലോഗും ബ്ലോഗറും എന്ന പംക്തിയില്‍. ബ്ലോഗിലെ പുലികള്‍ക്കൊപ്പം ഈ തുടക്കക്കാരിക്കും ഒരു അവസരം തന്നതിന് ബൂലോഗത്തിനു പ്രത്യേക നന്ദി.

ഇന്റര്‍വ്യൂ വായിച്ചാല്‍ നമ്മുടെ ടീ വീ ആന്കെര്‍മ്മാര്‍ക്ക് കുറെ ഐഡിയാ കിട്ടും , മലയാളം എങ്ങിനെ ഇനിയും വിക്രിതമാക്കം എന്ന്. അത്രയും അക്ഷരതെറ്റുകള്‍. ബൂലോഗം ഓണ്‍ലൈന്‍ കാര്‍ കുറെ കഷ്ടപ്പെട്ട് കാണണം, to make some sense out of it. റി്ടയെഡ് മലയാളം റ്റീച്ചറ് ആയ എന്റെ അമ്മ ഇതു കണ്ടാല്‍‍ എപ്പൊ നടന്നു കൊലപാതകം എന്നു ചോദിച്ചാ‌ല്‍ ‍ മതി. ‘’കീ മാന്‍‍‘’ റ്റ്യിപ്പിങ് ശരിയായി വരുന്നേ ഉള്ളൂ എന്നൊന്നും പറഞാല്‍ അവിടെ ജാമ്യം കിട്ടുമെന്നു തോന്നുന്നില്ല.

പ്രിയപ്പെട്ട കൂട്ടുകാരേ, മലയാളം ‘കൊരച്ചു കൊരക്കാതെ’ തന്നെ അറിയാം, അക്ഷരതെറ്റുകള്‍ ഓഫീസിലുരുന്നു റ്റയിപ്പു ചെയ്തപ്പൊള്‍‍ വന്നതാണു. (അല്ലാതെ വീട്ടിലെവിടെ ഇതിനൊക്കെ സമയം?).എന്തായാലും ക്ഷമിക്കു.

ലിങ്ക് ഇവിടെ: http://boolokamonline.blogspot.com/2009/08/blog-post_9276.html

12 comments:

Seema Menon said...

അങിനെ ഞാനും ‘ഫെമിനിസ്റ്റാ‘യി.

Unknown said...

Thanks for the link

jayasree said...

കൊള്ളാം.
ഇനിയും വരും

Lathika subhash said...

അഭിനന്ദനങ്ങൾ. ആശംസകൾ.

അരുണ്‍ കരിമുട്ടം said...

വായിച്ചിരുന്നു, അഭിനന്ദനങ്ങള്‍

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ആശംസകൾ..

‘താര’മായി ജനിക്കുക എന്നതൊരു ഭാഗ്യമാണ്.സീമ വന്നതേ താരമായി..!

ഓ.ടോ: കമന്റ് എഴുതുമ്പോളുള്ള വേർഡ് വേരിഫിക്കേഷൻ മാറ്റുമോ?

Faizal Kondotty said...

വായിച്ചിരുന്നു,കൊള്ളാം.

ഏറനാടന്‍ said...

ബൂലോഗം ഓണ്‍‌ലൈന്‍ ബ്ലോഗിലൂടെ ഇവിടെയെത്തി. കൊള്ളാംട്ടോ..
ഓഫീസിലല്ലേ ഇതിനൊക്കെ പറ്റൂ, വീട്ടിലെവിട്യാ ഇതിനൊക്കെ ടൈം? എന്നത് കാച്ചിങ്ങ് തന്നെ..

ഞാനും ബ്ലോഗറായത് നാലു കൊല്ലം മുന്നെ ദുബായീലെ സൈറ്റ് ആപ്പീസില്‍ വെച്ച് ചുളുവിലായിരുന്നു. ഇന്ന് അതോര്‍ക്കുമ്പം ഹൊ! ആലോചിക്കാന്‍ വയ്യ..

Seema Menon said...

ബൂലോഗം: നന്ദി.
ജയശ്രീ: നന്ദി. ഇനിയും വരൂ.
ലതി: നന്ദി.
അരുൻ:നന്ദി.
സുനിൽ ക്രിഷ്ണൻ: സൂര്യനും ചന്ദ്രനും നെപ്റ്റൂണും ജൂപിറ്ററും മിൾകീ വെയും ഗാ‍ലക്സിയുമൊക്കെ നിറഞു തിളങുന്ന ഈ ബ്ലൊഗ്ഗാകാശത്തിലു ഒരു കൊച്ചു താരം! നന്ദി.വേറ്ഡ് വെരിഫിക്കേഷൻ എടുത്തു കളഞിട്ടുണ്ട്.
ഫൈസൽ: നന്ദി.
ഏറനാടൺ: ഒരേ തൂവൽ പക്ഷികൾ.നന്ദി.

Santosh said...

അഭിമുഖം വായിച്ചു. നന്നായി
"അല്ലാതെ വീട്ടിലെവിടെ ഇതിനൊക്കെ സമയം?" - :)

Seema Menon said...

സന്തോഷ്: നന്ദി. അപ്പൊ ഓഫീസിൽ ഇതൊക്കേയാ പണി അല്ലെ? ബോസ്സ് എവിടേ? (പാര)

Santosh said...

ഹ ഹ ഹ...
പണി 'ആടിനെ കോഴി'യാക്കുന്നത് (marketing എന്ന് സാരം) ആയതോണ്ട് ബോസ്സിനെ പേടിക്കേണ്ട...

About Me

My photo
Newcastle Upon Tyne, United Kingdom
A pinch of intelligence. A Spoon of hard work. A cup of creativity.Lots of passion. All authentic!