പുഴ.കോമില്‍ വന്നത്.
പ്രേതചിത്രങളുടെ പൂക്കാലമാണെന്നു തോന്നുന്നു ഇപ്പോള്. മലയാളപ്രേക്ഷകറ് ഉറ്റു നോക്കുന്ന ‘’ഇന് ഗോസ്റ്റ് ഇന്നും‘’ ഹിന്ദിയിലെ ‘’മേം തും ഓറ് ഗോസ്റ്റു‘’മെല്ലാം നല്ല കളക്ഷന് ഉണ്ടാക്കുമെന്നാണു പ്രതീക്ഷ. സ്റ്റീവന് സ്പില്‍ബേറ്ഗിനെ വിറപ്പിച്ച ‘’പാരാനോറ്മല് ആക്റ്റിവിറ്റി’യുടെ അലകള് കെട്ടടങുന്നെയുള്ളു ഹോളിവുഡില്.
പ്രേത/ഭൂത കഥകള് ഏതു മീഡിയയിലാണെങിലു ജനശ്രദ്ധ നേടാറുണ്ടെന്നതു നേര്. മനുഷ്യ സഹജമായ പേടി എന്ന വികാരത്തെ മുതലെടുക്കുന്നവയാണു പലതും. എന്നിരുന്നാലും ഈ പ്രതിഭാസത്തെ പറ്റി നൂറു ശതമാനം കോണ്‍ക്രീറ്റ് ആയ ഒരു വിശദീകരണം ആറ്ക്കും നല്‍കാന് സാധിച്ചിട്ടില്ല എന്നാണു അറിവ്. വിദ്യാഭ്യാസപരമായും ബൌധികമായും ശരാശരിക്കു മുകളില് നില്‍ക്കുന്നവറ് പോലും പലപ്പോളും ഇതിലൊക്കെ വിശ്വസിക്കുന്നതായി കാണുന്നു.
പ്രേതങ്ങള്‍ അഥവാ സൂപ്പര്‍നാചുറല് ബീയിങ്സ് എന്നൊരു വിഭാഗം ഉണ്ടോ? അറിയില്ല. പക്ഷെ, സറ്പ്പക്കാവുകളും കരിമ്പനകളും യക്ഷ കിന്നരന്മാരും നിറഞ്ഞ സുന്ദര മാന്ത്രിക ലോകം നമ്മള് മലയാളികളുടെ മുത്തശ്ശിക്കഥകളെ സമ്പന്നമാക്കിയിരുന്നു. ആ ലോകത്തെ എല്ലാ യക്ഷികളും സുന്ദരികളും എല്ലാ യക്ഷ-കിന്നരന്മാരും സുന്ദരന്മാരുമായിരുന്നു. എപ്പോളും സംഗീതവും നൃത്തവും സൌന്ദര്യവും നിറഞ്ഞൊരു മനോഹര ലോകം.
ഐതിഹ്യമാലയിലെ സുന്ദരി യക്ഷികള് ഭീകരമായ മട്ടൊരു മുഖമാണു കാണിച്ചു തന്നത്. ഡ്രാക്കുള കഥകള് വായിച്ചു കുരിശും കയ്യില് പിടിച്ചുറങിയ അനുഭവങല് എനിക്കു മാത്രമല്ലെന്നു വിശ്വസിക്കട്ടെ. മനുഷ്യര്‍ക്കു ചുറ്റും മറ്റൊരു പാരലല് യൂണിവേഴ്സില് ജീവിക്കുന്നവരെ കാണിച്ചു തന്നത് ഹാരിപോട്ടറ് കഥകളാണ്.
ദേശവ്യത്യസങ്ങലനുസരിച്ചു ചില ഭേദങ്ങള്‍ ഉണ്ടാവമെങ്ങിലും, അതിമാനുഷറ് അഥവാ സൂപര്‍നാചുറല് ബിങ്ങ്സ് നിറങ്ങ മുത്തശ്ശികഥകളും urban legend-ഉം എല്ലാ സൊസൈറ്റിയുടേയും ഭാഗമാണ്. കാല്പനികതയുടെ കിന്നരിയിട്ട ആ കഥകള്‍ നമ്മുടെയുള്ളിലെല്ലാം പതിഞ്ഞു കിടക്കുന്നുന്ണ്ടാവണം. എത്ര വലിയ നിരീശ്വരവാദിയും പെട്ടന്ന് മരണം മുന്‍പില്‍ കാണുമ്പൊള്‍ ‘ഈശ്വര’ എന്ന് വിളിക്കുമെന്ന് കേട്ടിട്ടുണ്ട്. അത് പോലെ തന്നെ എത്ര വലിയ ധൈര്യശാലിയും ചില പ്രത്യേക സാഹചര്യങ്ങളില്‍ ഒന്നു പതരുന്നതും ഈ കേട്ടു മറന്ന കഥകളുടെ അണ്‍കോണ്‍ഷിയസ് ആയ റീകളക്ഷന് കൊണ്ടായിരിക്കണം.
പലര്ക്കും പല അമാനുഷമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുന്ടെങിലും, ‘ പേടിച്ചു പനി പിടിച്ചു’ കിടന്നതില്‍ കൂടുതല്‍, ആരുടെയും ചോര കുടിച്ചതയോ, എല്ലിന്‍ കഷ്ണങ്ങള്‍ പനച്ചുവട്ടില്‍ നിന്നും കിട്ടിയതയോ ആയ വാറ്ത്തകളൊന്നും ഇതു വരെ കേട്ടിട്ടില്ല. അതു കൊണ്ടു തന്നെ ഇതിലൊക്കെ എത്രമാത്രം സത്യമുണ്ടെന്ന കാര്യമൊരു തറ്ക്കവിഷയമാണ്.
കുറച്ചു ദിവസങ്ങള്‍ക്കു മുന്പ്, ഇവിടെ ഒരു വൃദ്ധസദനത്തില് നേഴ്സ് ആയി ജോലി ചെയ്യുന്ന സുഹൃത്ത് ഒരു വിശേഷം പറഞ്ഞു. മരണം നടന്നു കഴിഞ്ഞ മുറികളില്‍, അതിനടുത്ത ദിവസങ്ങളില്‍ പലരും തന്നെ ബസ്സറ് അടിക്കുന്നതോ, റ്റോയ്ലറ്റ് ഫ്ലഷ് ചെയ്യുന്നതോ ആയ ശബ്ദങള് കേല്‍ക്കാറുണ്ടത്രെ. പലപ്പോളും മരിച്ചു പോയവറ് ഉപയോഗിച്ചിരുന്ന പ്രത്യേക പെറ്ഫൂമുകളുടെ ഗന്ധം പലര്ക്കും ഒരേ നേരത്ത് അനുഭവപ്പെടാറുണ്ട് പോലും. പലരോടും സംസാരിച്ചപ്പോള്‍ അറിഞ്ഞത് ഇത്തരത്തിലുള്ള സമാനമായ അനുഭവങ്ങള്‍ പല വൃധ്ദസദനങളിലും ഉണ്ടായിട്ടുണ്ടെന്നാണ്. അത് പ്രൊഫഷണല്‍ ലൈഫ്-ന്റെ ഭാഗംയെടുക്കുന്ന നഴ്സിംഗ് കമ്മ്യൂണിറ്റിക്കു പക്ഷെ പേടിപ്പിക്കുന്ന യാതൊന്നും അതിനെപറ്റി പറയാനില്ല.
മരണം നടക്കുന്ന സമയത്തു ഇത്തരം കെയറ് ഹോമുകളില് ഒരു ‘eeri ഫീലിങ്’ അനുഭവപ്പെടരുന്ടെന്നും കേള്ക്കുന്നു. ശരിയാണൊ എന്തൊ?
കേരളത്തിലെ അറിയപ്പെടുന്ന പത്രപ്രവര്‍ത്തകനായ ഒരു സുഹൃത്ത് ഈയിടെ പറഞ്ഞതാണ് ഒരു കഥ. ജോലിയുടെ ഭാഗമായി അദ്ദേഹം തിരുവനന്തപുരത്തു ഒരു ഹോട്ടലില് താമസിക്കനെതിയതാണ്. രാത്രി അദ്ദേഹം പെട്ടന്ന് ഉറക്കത്തില്‍ നിന്നു ഞെട്ടിയുണര്‍ന്നപ്പോള്‍, കട്ടില്‍ അടുത്തിരിക്കുന്നു ഒരു യുവാവ്. ചിരിച്ചു കൊണ്ടു തന്നെ നോക്കി ഇരിക്കുന്ന അയാളെ കണ്ടു ഞെട്ടി അദ്ദേഹം എങ്ങിനെയോ നിലവിളിച്ചു. വാതില്‍ക്കല്‍ ഹോട്ടല്‍ ജോലിക്കാരുടെ തട്ട് കേട്ടപ്പോള്‍ യുവാവ് അപ്രത്യക്ഷനായി പോലും. ആകെ ക്ഷീനിച്ചവസനായ അദ്ദേഹം തന്റെ അനുഭവം വിവരിച്ചപ്പോള്‍ ഹോട്ടല്‍ ജീവനക്കാര്‍ പകച്ചു നോക്കി. കാരണം അതെ മുറിയില്‍ മാസങ്ങള്‍ക്കു മുന്പ് ദുരൂഹമായ സാഹചര്യത്തില്‍ മരണപ്പെട്ട യുവാവിനെ, വസ്ത്രങ്ങള്‍ അടക്കം, യാതൊരു വ്യത്യസവുമില്ലതെയാണ് എന്റെ സുഹൃത്ത് കണ്ടത്. ഇതിന്റെ പല വേറ്ഷനുകളും അറ്ബന് ലെജെന്‍റ്റുകളായി കറാങി നടക്കുന്നുണ്ടെങിലും, ഇദ്ദേഹം പറഞതു അവിശ്വസിക്കാന് പറ്റുന്നില്ല, കാരണം പൊതുവെ ദൈവത്തിലും ചെകുത്താനിലും വിശ്വസിക്കുന്നില്ല എന്നു അവകാശപ്പെടുന്ന ഒരു കക്ഷിയാണു ടിയാന്.
ഇതു പോലെ സമാനമായ ഒരു അനുഭവം എന്റെ മറ്റൊരു സുഹൃത്തിനു മുണ്ടായി. ഓഫീസ്-ല വച്ചു ഹാര്‍ട്ട് അറ്റാക്ക് ആയി കുഴഞ്ഞു വീണു മരിച്ചു ഒരു ഉദ്യോഗസ്ഥന്‍. വര്‍ഷങ്ങള്‍ കഴിഞ്ഞു , ഒരു ദിവസം രാത്രി കാവല്‍ നിന്ന സെക്യൂരിറ്റി പയ്യന്‍ കണ്ടു, രാത്രിയില്‍ ഒരു പഴഞന് മാരുതി കാറ് പാര്‍ക്കു ചെയ്തു ഒരു മദ്യവയസ്കാന്‍ ഓഫീസിലേക്ക് കടന്നു പോവുന്നു. ചോദ്യം ചെയ്ത സെക്യൂരിറ്റിയോടു ‘ഇതു എന്റെ ഓഫ്ഫിസ് ആണെടെ’‘ എന്ന് പറഞ്ഞു അദ്ദേഹം പടികള്‍ കയറി നടന്നു പോയി. അദ്ദേഹം പാര്ക്ക് ചെയ്ത സ്ഥലത്തിന്റെയും ഒക്കെ വിവരണങ്ങള്‍ വച്ചു എന്തോ സംശയം തോന്നിയ ചില ഓഫീസ് ജീവനക്കാര്‍ സെക്യൂരിറ്റിയെ ഒന്നു ടെസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചു. അയാള് പറഞ്ഞ ലക്ഷങ്ങള്‍ ഒതിനങ്ങുന്ന ഒരേ പ്രായത്തിലുള്ള കുറെ പേരുടെ ഫോട്ടോ അവര്‍ നിരത്തിവച്ചു – എന്നിട്ട് ചോദിച്ചു ‘ ഇതില്‍ നിന്നും ഇന്നു വന്നയലിനെ തിരിച്ചരിയനവുമോ’ എന്ന്. സെക്യൂരിറ്റി കണ്ടിച്ചു കൊടുത്ത ആളിനെ കണ്ടു ഓഫീസ് ജീവനക്കാര്‍ എല്ലാവരും തന്നെ സ്തബ്ധരായി നിന്നു പോലും.
ഇലെക്റ്റ്രോമാഗ്നെറ്റിക് തരങങള്, ഇന്‍ഫ്രറെഡ് സെന്‍സേഷന്, ഒക്കാംസ് റേസറ് എന്നൊക്കെ പറഞു സയന്‍സ് ഇത്തരം പേടികളെ അഥവാ അന്ധവിശ്വ്വാസങ്ലെ എതിറ്കാറുണ്ടെങിലും, സാധാരന്ണക്കാരനു ഇന്നും ഇതൊരു ഉത്തരമില്ലാത്ത സമസ്യ ആണെന്നു തോന്നുന്നു. ഈ കഥകളെല്ലാം മനുഷ്യമനസ്സിന്റെ തോന്നലുകളാണെന്നു പറയുന്ന ശാസ്ത്രലോകത്താടാണെനിക്കു ആഭിമുഖ്യം.
നിങള് വായനക്കാരുടെ അഭിപ്രായം എന്താണ്?
33 comments:
ഇതേതാ ഭാഷ???
സീമാട്ടി പുഴയിലെ ഫോണ്ട് ഒരു ജിബ്രൾട്ടറി ഭാഷയായിട്ടാണ് കാണുന്നത് കേട്ടൊ/വായന നടന്നില്ല
സീമാജി, ഫോണ്ട്!!!
പല പ്രേതകഥകളും കേള്‍ക്കുമ്പോള്‍ അതിന് പിന്നെലെ രസികശിരോമണികളുടെ ഭാവനാവിലാസത്തെ നമിക്കാറുണ്ട് എന്നത് സത്യം. ചിലര്‍ക്ക് ചിലത് വിശ്വസിക്കാതിരിക്കാനാണ് കാരണം വേണ്ടത്. യുക്തി മറിച്ചാണെങ്കിലും :)
Chowara Font install ചെയ്താല്‍ article വായിക്കാം. മരിച്ചുപോയ ആള്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ മണവും മറ്റും അനുഭവപ്പെടുന്നതിന്റെ ശാസ്ത്രീയ കാരണങ്ങള്‍ എവിടെയോ വായിച്ചിട്ടുണ്ട്. ഒരു പ്രേതവും, പറയുന്നവരുടെ വാക്കുകള്‍ അല്ലാതെ, ഒരു solid evidence - ഉം ബാക്കി വയ്ക്കാറില്ല. അറിഞ്ഞിടത്തോളം ഇതിന്റെ എല്ലാം വേര് തേടി പോയവര്‍ക്ക് സമയനഷ്ടവും, ധന നഷ്ടവും മാത്രമേ ഉണ്ടാക്കിയിട്ടുള്ളു.
വിശ്വസിക്കെണ്ടാ
സീമാജീ
അപ്പോള്‍ ഈ ആത്മാവ് കറങ്ങിനടക്കുന്നു എന്നൊക്കെപ്പറയുന്ന സംഭവം ഉള്ളത് തന്നെയാണോ ? ആറ്റുകാലമ്മച്ചീ.... ഗതികിട്ടാത്തത് വല്ലതിന്റേം മുന്നില്‍ പോയി ചാടാനിടയാവല്ലേ ?
ഞാന്‍ ഡോ:ഏ.ടി.കോവൂരിന്റെ മാനസ ശിഷ്യനായതുകൊണ്ട് എന്റെടുത്ത് ഒന്നും അടുക്കൂല :) അഥവാ അടുക്കുന്നുണ്ടെങ്കില്‍ അത് കോവൂര്‍ സാറിന്റെ ആത്മാവ് മാത്രമായിരിക്കും. അങ്ങനാണെങ്കില്‍ ഞാന്‍ നിലംബൂര് ചെന്ന് ജോണ്‍സണ്‍ ഐവൂര് സാറിന് ശിഷ്യപ്പെട്ടും. ഹല്ലപിന്നെ :) (ചുമ്മാ തമാശിച്ചതാണ് കേട്ടോ)
മിക്കതും ഭാവനാസൃഷ്ടികളും,മനസ്സിന്റെ വെറും തോന്നലുകളുമാവാമെങ്കിലും ഇത്തരം കാര്യങ്ങള്‍ വായിക്കാനും,കേള്‍ക്കാനും ഒക്കെ എനിക്ക് വലിയ ഇഷ്ടമാണു.:)
വായിക്കാന്‍ പറ്റുന്നില്ല
വിശ്വസിച്ചിരിക്കുന്നു പോരെ ?
വായിച്ചു. വിശ്വസിക്കണോ വേണ്ടയോ?
വായിച്ചു. വിശ്വസിക്കണോ? പിന്നെ പുഴയിലെ പോസ്റ്റ് വായിക്കാൻ പറ്റിയില്ല എന്ന് പലരും കമന്റി കണ്ടു. പുഴയിലെ ഫോണ്ട് ചൊവ്വരയാണ്. അത് ഡൌൺലോർഡ് ചെയ്യ്താൽ മതിയാവും കേട്ടൊ.
എല്ലാം സത്യമാ... എനിക്ക് ബയങ്കര വിശ്വാസാ
അത് പോലെ പ്രേതം ആയാല്‍ ഉടനെ ചെയാന്‍ ഉള്ള കാര്യംങ്ങളുടെ ഒരു ലിസ്റ ഉണ്ട്, എന്റെ കയ്യില്‍. ഫ്രീ ആയി PVR ഗോള്‍ഡ് ക്ലാസില്‍ കേറി പടം കാണുക ആണ് തലകാലം അതില്‍ ടോപ്പില്‍ ഉള്ളത്.
സൈന്റിഫിക്കായി പറയാണെങ്കിൽ പോസിറ്റീവ് എനർജിയുടെ നെഗറ്റീവ് വൈബ്രേഷന്റെ പീക് ഫ്രീക്വൻസി ആണു പ്രേതം എന്ന് സാധാരണക്കാരായ നിങ്ങൾ പറയുന്ന സാധനം. അതിന്റ്റെ വേവ്ലെങ്ങ്തിലോട്ട് നിങ്ങളുടെ ബ്രെയിൽ ഫ്രീക്വൻസി മാച്ച് ആവുമ്പോഴാണു പ്രേതത്തെ നിങ്ങൾക്ക് കാണാൻ സാധിക്കുന്നതു. ഉഡായിപ്പ് യൂണിവേഴ്സിറ്റി ഓഫ് അമേരിക്കയിലെ ഒർമിയോളജി വിഭാഗം തലവൻ ഡോ.ക്ലിബ്ലാൻ ഒട്ട്ലോങ്ങ് ഇതിലെ പിർളിയൻ പോട്ടം വെച്ച് തെളിയിച്ചട്ടുണ്ട്.
മാത്രമല്ല, നുമ്മട കിത്താബുകളിൽ ഇതു പണ്ടേ പറഞ്ഞട്ടുണ്ട്. കിത്താബ് 2 അദ്ധ്യായം 3 15-മത്തെ വാചകം നോക്കുക
:)
സ്വപ്നാടകൻ: പുഴ.കോമിന്റെ ഫോണ്ട് ചൊവ്വരയാൺ, വായിക്കാൻ ബുദ്ധിമുട്ടുണ്ടെങ്ങിൽ മാറ്റർ കോപി-പേയ്സ്റ്റ് ചെയ്തിട്ടുണ്ട്.
ശ്റീ: വായനക്കു നന്ദി.
ബിലാത്തിചേട്ടാ: ചൊവ്വര ഫോണ്ട് ഡൌൺലോഡ് ചെയ്യൂ ട്ടോ.
ബിനോയ്: കോപി-പേയ്സ്റ്റ് ചെയ്തിട്ടുണ്ട്, പ്രേതങ്ങളുടെ ഒരു കാര്യം എന്നല്ലാതെ എന്തു പറയാൻ!
ദിവാരേട്ടൻ: ശരിയാൺ, പലരും പലതും പറയുന്നു, സത്യം എത്രത്തോളം എന്നറിയില്ല. http://www.youtube.com/show/interviewwithapoltergeistഇതൊന്നു കണ്ടു നോക്കു.
കൂതറ ഹാഷിം: വിശ്വസിക്കാതിരിക്കാനാണെനിക്കും ഇഷ്ടം!
ഉപാസന: നന്ദി
നീരു:എന്നാലും ഒരു ചെറിയ പേടിയുണ്ടെന്നു തോന്നുന്നു അല്ലെ? :)
റെയറ് റോസ്: എന്തെയും സ്ഥിതി അതു തന്നെ - ഒരേ തൂവല്‍ പക്ഷികള്‍.
അഭി: ഫോണ്ട് ചൊവ്വര് ആണ്.
ഒഴാക്കന്‍: മറ്റൊരാള്‍ക്കു വേണ്ടി ചെയ്താല്‍ ചെയ്യുന്നതെല്ലാം യാന്തികമാവും എന്നു ശ്രീ ശ്രീ മോഹന്‍ലാല്‍ ജി പണ്ടു പറഞിട്ടുണ്ടു. അത് കൊണ്ട് സ്വയം തോന്നിയാല്‍ മാത്രം വിശ്വ്വസിച്ചാല്‍ മതി, :)
എഴുത്തുകാരി ചേച്ചി: വിശ്വ്വസിക്കാതിരിക്കുന്നതാവും മനസ്സമാധാനത്തിനു നല്ലത്, അല്ലെ?
മനോരാജ്: നന്ദി. നമുക്കൊരു ഒപീനിയന്‍ പോള്‍ നടത്ത്റ്റിയാലോ എന്നൊരു ആലൊചന.
കാല്‍ വിന്‍: ബൂലോഗ ബുജികളൊക്കെ അപ്പോള്‍ അന്ധവിശ്വ്വാസികളും കൂടിയാണല്ലെ ?:)
ക്യാപ്റ്റാ: നല്ല കാര്യം, എന്റെ കയ്യിലുമുണ്ടൊരു ലിസ്റ്റ്, അപ്പൊ കാണാം ട്ടോ:)
പ്രവീണ്‍: കിത്ത്‍ാാബില്‍ പറഞാലും ഇല്ലെങിലും, ഗൊ.ക്രി പറഞാല്‍ എനിക്കു വിശ്വാസാ.
കഥകളിലെ പ്രേതങ്ങലൊക്കെ അവരെ കൊന്നവനെ പിടിക്കാതെ നല്ല ചെറുപ്പക്കാരി പെണ്‍പിള്ളാരെ മാത്ര്ം പീടിക്കുന്നതെന്താണോ പോലും?
ഞാനും കേട്ടിട്ടുണ്ട് ഇത്തരം കഥകള്‍....ചിലതൊക്കെ അനുഭവിച്ചിട്ടുമുണ്ട്...നേരും നുണയും ആര്‍ക്കറിയാം.എന്തുകൊണ്ട് എന്നതിനു തൃപ്തികരമായ ഉത്തരം ളഭിക്കാത്ത പലതില്‍ ഒന്ന്...
ആ....ഇപ്പൊ വായിക്കാം..
വിശ്വസിക്കണോ വേണ്ടയോ എന്നു കണ്‍ഫ്യൂഷനായി...:)
കേള്‍ക്കാന്‍ രസമുണ്ട് ഇതൊക്കെ. പക്ഷേ വിശ്വസിച്ചാല്‍ പിന്നെ പോക്കായി. പേടിച്ചിട്ട് ഒന്നും ചെയ്യാന്‍ പറ്റാതാവും. ആ ഗോസ്റ്റ് ഹൌസ് ഇന്‍ എന്ന സിനിമയില്‍, എല്ലാം മനുഷ്യന്റെ ചെയ്തികളാണ് എന്നല്ലേ അവസാനം സ്ഥാപിക്കുന്നത്.
ഇതൊക്കെ മനുഷ്യന്റെ മൃദുല വികാരങ്ങളെ മുതലെടുക്കാന്‍ ഉള്ള കള്ളത്തരങ്ങള്‍ ആണ്. അല്ലാതെ ഒരു പ്രേതവും ഇല്ല
അഭിനന്ദനങ്ങള്‍ !! മാതൃഭൂമി ഓണ്‍ലൈന്‍ വഴിയാണ് ഇവിടെ .. അവിടിപ്പോ യീ പോസ്റ്റ് ആണ് !!!
http://www.mathrubhumi.com/mb4eves/
പോസ്റ്റ് ഇഷ്ടമായി .. റോസൂട്ടി പറഞ്ഞ പോലെ ഇക്കാര്യങ്ങളില്‍ ഇന്റെരെസ്റ്റ് ഉള്ള കൂട്ടത്തില്‍ ആണ് ഞാനും ,
പണ്ട് ഹോസ്റ്റലില്‍ വച്ച് ഫ്രണ്ട്സ ഒക്കെചെര്‍ന്നു കുരിശുമാല ഒക്കെ ഊരി വച്ചിട്ട് " ദി ഹോളി സ്പിരിറ്റ് who പാസ്സെസ് ത്രൂ ദിസ് വേ പ്ലീസ് കം ആന്‍ഡ് ആന്‍സര്‍ ഓര്‍ കൊസ്ടിന്‍സ് " എന്ന് വിളിക്കുകയും ..അവസാനം പേടിയായി വാര്‍ഡന്‍ സിസ്റ്റര്‍ അമ്മേടെ അടുത്ത് പോയി കുംബസരിക്കുകയും ഒക്കെ ചെയ്ത ഓര്‍മ്മകള്‍ ...
റിംഗ് ( I ആന്‍ഡ് II ) , 13 ബി ഒക്കെ , ഗെറ്റിംഗ് ഹോം ഒക്കെ കണ്ട് പേടിക്കുകയും രാത്രിയില്‍ വിചിത്ര സ്വപ്നംഗല്‍ ഒക്കെ കാണുകയും ചെയ്തിട്ടുണ്ട് എങ്കിലും
ഇഷ്ടാണ് പേടിപ്പെടുത്തുന്ന സിനിമകള്‍ ഒക്കെ കാണാന്‍ ..
കാണുന്നതെന്തും ഫോട്ടോയിലാക്കുന്ന നമ്മള്‍ ആരും എന്തേ ഒരു 'പ്രേത'ത്തെ പകര്‍ത്താത്തത്. ഇനി കാണുന്നവര്‍ പടം പിടിച്ച് പോസ്റ്റണേ....... കാണാനുള്ള കൊതികൊണ്ടാ....
getting homil pedikkan entha ulle chechippenne?
Cappolayude Rosemary's baby onnu kandu nokkoo..
അതില്‍ ഒരു അപ്പാപ്പന്റെ ഡെഡ് ബോഡി എഴുന്നേറ്റ് നടക്കേം സംസാരിക്കേം ഒക്കെ ചെയ്യൂലെ സ്വപ്നാ ..
പിന്നെ ഒരു നായകരില്‍ ഒരാള്‍ ഒരു ഡെഡ് ബോഡിയും അല്ലെ ?
അന്ന് രാത്രി ഞാന്‍ മരിച്ചുപോയ അച്ചാച്ചന്റെ (ഫാദര്‍ ഇന്‍ ലോ ) ഫുനരലും പുള്ളിക്കാരന്‍ എഴുന്നെക്കുന്നതും ഒക്കെ സ്വപ്നം കണ്ടു ..
കട്ട ഓഫിനു സീമേച്ചി ക്ഷമിക്കട്ടെ..:)
നായകരില്‍ ഒരാല്‍ ഡെഡ് ബോഡി ആണെങ്കിലും ഒരു ഹൊറര്‍ മൂഡ് ഗെറ്റിംഗ് ഹോമിനില്ലല്ലോ ചേച്ചി..
ഞാന്‍ പറഞ്ഞത് ഒന്നു കണ്ട് നോക്കൂ..റോസ് മേരീസ് ബേബി..
വയലന്‍സ് ഒന്നുമില്ലാതെ തന്നെ പേടി എന്താണെന്നു നമ്മളറിയും..
പ്രേതങ്ങളെ കാണാൻ സാധ്യതയുള്ളതായി പറയപ്പെടുന്ന പല സ്ഥലങ്ങളിലും പോയിട്ടുണ്ട്. ധൈര്യമുണ്ടായിട്ടല്ല;ഗതികേടുകൊണ്ട്! പക്ഷെ ഇന്നു വരെ ഒരു പ്രേതത്തിനേം നേരിൽ കാണാൻ കഴിഞ്ഞിട്ടില്ല. (ഇപ്പോ കൊട്ടേഷൻ സംഘങ്ങളെ പേടിച്ച് രാത്രി പുറത്തിറങ്ങാനുമാവാതായി...)
പ്രേതങ്ങൾ ഇല്ല, ഇല്ല, ഇല്ല!
വെറുതെ ആളെ പേടിപ്പിക്കുവാ അല്ലേ.. :)
ഒരു പ്രേതത്തെ എങ്കിലും നേരിട്ടൊന്നു കാണണമെന്നുണ്ട്.. നടക്കുമോ ആവോ...
നല്ല പോസ്റ്റ്.. അഭിനന്ദനങ്ങള്‍ ..
നാട്ടിലായിരിക്കുമ്പോൾ ഞങ്ങൾ കുറെ പ്രേതങ്ങളെ പിടിച്ചിട്ടുണ്ട്...
ഭൂരിഭാഗം കേസുകളിലും ജീവിച്ചിരിക്കുന്നവർ അറിഞ്ഞോ അറിയാതെയോ പ്രേതങ്ങൾ ആയി മാറുകയായിരുന്നു കേട്ടൊ- ആ അവസരത്തിൽ ഈ ആക്റ്റിങ്ങ് പ്രേതങ്ങൾക്ക് ഒരു അമാനുഷിക ശക്തിയും ഉണ്ടാകാറുണ്ട് കേട്ടൊ
ഇലെക്റ്റ്റോമാഗ്നെറ്റിക് തരംഗങ്ങ്ള്, ഇന്‍ഫ്രറെഡ് സെന്‍സേഷന്, ഒക്കാംസ് റേസറ് എന്നൊക്കെ സയന്‍സ് ഇത്തരം പേടികളെ അഥവാ അന്ധവിശ്വ്വാസങ്ങളെ പറയുന്നൂ...
പിന്നെ ഈ കഥകളെല്ലാം മനുഷ്യമനസ്സിന്റെ തോന്നലുകളാണ്...
ഇതുപോലെ എഴുതുവാൻ കഴിവുള്ളവർ ഒട്ടും എഴുതാതിരിക്കുന്നത് ശരിയല്ല കേട്ടൊ സീമാട്ടി
നമ്മളെ ഭയപെടുത്തുനതിനെ എല്ലാവര്ക്കും ഇഷ്ട്ടം ആണ് ...
ഈ പ്രയാണം പോലെ .....പ്രണയ സിനിമകള്‍ കാണാന്‍ ഇഷ്ട്ടം ആണ് ..
ബട്ട് നമ്മുടെ വീട്ടില്‍ നടന്നാല്‍ അപ്പൊ അത് ശരിയാവില്ല
ഒരോഫേ..
റോസ് മേരീസ് ബേബി കപ്പോളയുടേതല്ല...റൊമാന്‍ പൊളാന്‍സ്കിയുടേതാണേ
മെയ് 17 നു എഴുതിയ ഈ പോസ്റ്റ് വളരെ വൈകിയാണ് വായിക്കുവാന്‍ കഴിഞ്ഞത്. പ്രേതങ്ങള്‍ - യക്ഷി എന്നൊക്കെ പറയപ്പെടുന്നതും പ്രച്ചരിക്കപ്പെടുന്നതും ഒക്കെ സത്യമോ മിഥ്യയോ എന്നത് ഒരു തര്‍ക്കവിഷയമാണ്. എന്നിരുന്നാലും മനുഷ്യന്‍റെ യുക്തിക്കും ബുദ്ധിക്കും അപ്പുറത്ത് ചിലതൊക്കെയുണ്ട് എന്നത് മറ്റൊരു സത്യമാണ്. എന്‍റെ വ്യക്തിപരമായ ചില അനുഭവങ്ങളും എന്നെ ഇങ്ങനെ എന്തോ ഒന്നുണ്ട് എന്ന് ചിന്തിക്കുവാനും വിശ്വസിക്കുവാനും പ്രേരിപ്പിക്കുന്നു. അനുഭവങ്ങള്‍ ഇവിടെ വിവരിക്കുവാന്‍ താല്‍പര്യമില്ല കാരണം എന്‍റെ അനുഭവങ്ങളെ കെട്ടുകഥയായോ നുണയായോ മറ്റുള്ളവര്‍ കാണുന്നത് എനിക്കിഷ്ടമല്ല. ഏതായാലും നല്ലൊരു പോസ്റ്റ് എഴുതിയ സീമക്ക് അഭിന്ദനങ്ങള്‍.
Post a Comment