എയര്‍ ഇന്ദ്യാ എക്സ്പ്രെസ്സില്‍ കയറാന്‍ ഇതു വരെ എനിക്ക് ഭാഗ്യം ലഭിച്ചിട്ടില്ല ല. എന്നാലും ടിയാന്റെ വെല്യപ്പന്മാര്‍ എന്നു വിളിക്കാവുന്ന റയാന് എയറും ഈസിജെറ്റും ചെയ്യുന്ന അത്രിക്രമങ്ങള്‍ക്കു ഇര ആയിട്ടുള്ളതു കൊണ്ടു , എയര്‍ ഇന്ദ്യയുടെ ഈ പരാക്രമം കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിയൊന്നുമില്ല. ഇവരുടെ പല പരിഷ്കാരങളും കാണുമ്ബോള്‍
എയര്‍ ഇന്ദ്യാ എക്സ്പ്രെസ്സ്കാര്‍ എത്ര മാന്യന്മാര് എന്നു തോന്നിപ്പോവും.
ട്രാന്‍സ്പോര്‍ട്ട് ബസ്സിലെ പോലെ യാത്രക്കാരെ നിറുത്തി കൊണ്ടു പോവാനും , വിമാനത്തിലെ ടോയ്ലെറ്റ് ഉപയോഗിക്കാന്‍ £1 ചാര്‍ജ് ചെയ്യാനും വരെ അലോചിക്കുകയാണ് റയാന് എയര്‍ എന്നു പറഞാല്‍ തന്നേ ‘’പിഴിയലിന്റെ’’ ഒരു നിലവാരം ഊഹിക്കാമല്ലൊ.
കഴിഞയാഴ്ച്ചത്തെ എയര്‍ ഇണ്ഡ്യ എക്സ്പ്രെസ്സിനെ ചുറ്റിപറ്റിയുള്ള പ്രശ്നങ്ങള്‍ കണ്ടപ്പോള്‍ ചില സം ശയങള്‍ മനസ്സില്‍ വന്നു. യാത്രക്കരാണോ എയര്‍ ഇന്ത്യ യാണോ പ്രശ്നങ്ങള്‍ ഇത്ര കണ്ടു വഷളാക്കിയത്?
ഫേസ്ബുക്കില്‍ യാത്രക്കാരെ അനുകൂളിച്ച്ചു സംസാരിക്കുന്നവരാണ് അധികവും. പക്ഷെ അവരൊക്കെ തന്നെ പറയുന്നത് ഒരേ ഒരു കാര്യം : . ‘’ആഹാ , വെറുമൊരു പെണ്‍ജീ വനക്കാരി. അതും കാണാന്‍ തീരെ ഭംഗി ഇല്ലാത്തവള്‍. . അവള് ഞങ്ങള്‍ ആണുങ്ങളുടെ വാക്ക് വിലവയ്ക്കാതെ വിമാനത്തില്‍ നിന്ന് ഇറങ്ങി പോവുകയോ '' എന്നൊരു ടോണ്‍ . പൈലറ്റിന്റെ പ്രധാന അപരാധങ്ങള്‍ സുന്ദരിയല്ലാതത് , യാത്രക്കാരുടെ മുന്പില് നാണിചോ ഭയന്നൊ ചൂളി പോവാത്തത്, കോക്പിറ്റിലേക്കു യാത്രക്കാര്‍ ഇരച്ചു കയറിയപ്പോള്‍ അപായ സൂചന കൊടുത്തത്.
പകുതി വഴിയില്‍ യാത്ര നിരുത്തിയതു വലിയ തെറ്റു തന്നെ. എന്നാല്‍ അതു ദ്പൈലറ്റിന്റെ മാത്രം തീരുമാനമായിരുന്നൊ? ആണെങില്‍ തന്നെ പൈലറ്റിനോടു തട്ടിക്കയറാതെ, എയര്‍ പോര്‍ട്ടിലെ മുതിര്‍ന്ന ഉദ്യോഗസ്തന്മാരോടല്ലേ ഈ ശൌര്യം കാണിക്കേണ്ടത് ? ഡ്യൂട്ടി സമയം കഴിഞാല് ഒരു മിനിട്ടു പോലും അധികം ജോലി ചെയ്യുന്നതു പൈലറ്റിന്റെയും യാത്രക്കരുടെയും സുരക്ഷാപ്രശ്നമായിരുന്നതിനാല്‍ പകരമൊരു പൈലറ്റിനെ വച്ചു യാത്ര തുടരാതിരുന്ന എയര്‍ ഇന്ദ്യയല്ലേ ശരിക്കും കുറ്റക്കാരന്‍ ? ഈ പൈസയൊക്കെ വാങി പോക്കറ്റില്‍ വച്ച വിമാന കമ്പനിക്കില്ലാത്ത വിശ്വസ്തതയും സ്നേഹവുമൊക്കെ അതിലെ ജീവനകാര്ക്കു വേണമെന്നു പറയുന്നതില്‍ ഒരു ന്യായക്കുറവില്ലെ?
പല സന്ദര് ഭങളോടും വളരെ വൈകാരികമായി പ്രതികരിക്കുന്നവരാണ് പൊതുവെ മലയാളികള്‍. ബസ് ഇടിച്ചു വീണ വഴിപോക്കനെ ആശുപത്രിയിലെത്തിക്കുന്നതിലും ആളുകള്‍ ക്കു തിരക്കു പൊതുവെ ബസ് ജീവനക്കരെ കൈകര്യം ചെയ്യുന്നതിലാണ്. ചൂഷണം ചെയ്യപ്പെടുന്നവനെ സഹായിക്കനും ചൂഷകനെ എതിര്‍ക്കാനുമുള്ള ഈ ത്വര പലപ്പോളും ഒരു കാടന്‍ മോബ് ജസ്റ്റിസിളെക്കല്ലെ നയിക്കുന്നതു അടുത്തകാലത്തായി? അന്യന്റെ കയ്യേറ്റം ചെയ്യുന്നതും , അവന്റെ സ്വകാര്യതയിലേക്കു എത്തി നൊക്കുന്നതും ഒരു കുറ്റമലാതായി തീരുന്നു
നമ്മുടെ സമൂഹത്തില്‍. ഇതിന്റെ പ്രതിഫലനമാണോ വിദ്യ നല്കുന്ന ദൈവതുല്യയായ ഗുരുവിന്റെ സാരിക്കുള്ളിലെക്കു കാമറ കണ്ണു തുറക്കുന്ന നമ്മുടെ യുവതലമുറയില്‍ ?
ഇപ്പറഞതൊന്നും തന്നെ എയര്ലൈനെ ന്യായീക്കാനൊ യാത്രക്കരെ കുറ്റപ്പെടുത്താനൊ ഉള്ള ശ്രമമല്ല. കൊടുക്കുന്ന ഓരോ പൈസക്കും മൂല്യം കിട്ടേണ്ടതു ഒരു കണ്സ്യൂമറിന്റെ അവകാശമാണു. അതിനു അവലമ്ബിച്ച രീതിയോടാണു എനിക്കു യോജിപ്പില്ലാത്തത്.
ഫേസ്ബുക്കിനെ ക്കുറിച്ചു പറഞ കൂട്ടത്തില്‍ കറങി നടക്കുന്ന മറ്റൊരു കാര്യം കൂടി കണ്ടു. 30 വര്‍ഷം മുന്‍പ് കുവൈറ്റില്‍ വന്‍ വ്യവസായി ആയിരുന്ന പാവറട്ടിക്കാരന്‍ ഡോ.കെ.ടി.ബീ. മേനോന് അടുത്ത ബന്ധുവിന്റെ ശവസമ്സ്കാര ചടങില്‍ പങ്കെടുക്കാനായി കുവൈറ്റില്‍ നിന്നും ബോം ബെ വഴി കേരളത്തിലേക്കു പറ്ന്നുവത്രേ. വിമാനം ബോം ബെയില്‍ എത്തിയപ്പോള്‍ പൈലറ്റ് ഇനി കേരളത്തിലേക്കു റ്റാക്സി വിളിചു പോയ്ക്കൊ എന്നൊരു ഡയലോഗ് . ഡോ. മേന്ണന്‍ സ്വയം ഒരു വിമാനം ചാറ്ര്‍ട്ടര്‍ ചെയ്തു കേരളത്തിലെത്തിയത്രേ. എന്നിട്ടു അദ്ദേഹം വിമാന കമ്പനിക്കു എതിരെ കേസ് കൊടുത്തു – വിമാനം ചാറ്ട്ടര്‍ ചെയ്ത പൈസക്കു വേണ്ടി. ഒടുവില്‍ ഡോ. മേനോന്റെ നിശ്ചയ ദാര്ഡ്യത്തിനു മുന്പില് മുട്ടു മടക്കിയ കമ്പനി മുഴുവന്‍ തുകയും അദ്ദേഹത്തിനു തിരിചു കൊടുത്തു തടി തപ്പി പൊലും .
വളരെയേറെ പൈസ ചിലവാകുന്ന ഒരു ഏറ്പ്പാടല്ലേ ഇതെന്ന സം ശയം ന്യായം .
കോക് പിറ്റിലേക്കു ഇരച്ചു കയറാതേയും ഒരു വനിതാ പൈലറ്റിനെ കൈ വയ്ക്കാതെയും മറ്റു നിയമപരമായ മാര്ഗ്ഗങളും ഇത്തരം സന്ദര്ഭങളില് സ്വീകരിക്കാമെന്നു പറഞു വെന്നു മാത്രം
ഇക്കാലത്തു വിമാനയാത്ര ഒരു ആഡമ്ബരമല്ല. ജീവിത്തത്തില്‍ ഒരിക്കലെങിലും വിമാനത്തില്‍ കയറാത്തവര്‍ പുതിയ തലമുറയില്‍ ചുരുക്കം . അതു കൊണ്ടു തന്നെ വിമാനത്തിനെ പറ്റിയുള്ള നിയമങള്‍ അറിഞിരിക്കേന്ടതു നമ്മുറ്റെ ബാധ്യതയില്‍ പെടുമ്. വിമാനത്തിന്റെ പരമാധികാരി ആണു പൈലൊറ്റ്. പൈലറ്റിനോടു എതിര്‍ത്തു സമ്സാരിക്കുന്നതും അനുവാദമില്ലാതെ കോക്പിറ്റില്‍ കയറുന്നതും വളരെ ഗൌരവമായ കുറ്റമാണ്. പല രാജ്യങ്ളിലും ജയിള്‍ ശിക്ഷ വരെ ലഭിക്കാമത്രെ.
കഴിഞയാഴ്ച്ച യൂറൂപ്പ്യന്‍ യൂണിയന് വളരെ നിറ്നായകമായ ഒരു നിയമം കൊണ്ടു വന്നിട്ടുണ്ട്. മൂന്നു മണിക്കൂറില്‍ കൂടുതല്‍ ഫ്ലൈറ്റ് വൈകിയാല്‍ അതിലെ യാത്രക്കാറ്ക്കു എയര്‍ലൈന്‍ കോമ്പെന്സേഷന് കൊടുക്കണമെന്നു.ഇത്തരം ഒരു നിയമ നിറ്മാണത്തെ പറ്റി നമ്മുടെ പ്രവാസ വകുപ്പു മന്ത്രിക്കു വല്ലതും പറയാനുണ്ടോ ആവൊ.
അതൊ അദ്ദെഹവും ഇപ്പൊള്‍ മറഡോണയുടെയും രഞിനി ഹരിദാസിന്റെയും പിന്നാലെ പോയൊ?
10 comments:
പ്രസക്തങ്ങളായ കാര്യങ്ങള്‍ തന്നെയാണ് നിങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്. ഉടക്ക് വന്നാല്‍ നമ്മുടെ മലയാളികളുടെ ഒരു സ്ഥിരം ലൈനുണ്ട്. അത് ഒരു പരിധി വരെ ഇവിടെ പ്രശ്നമായിട്ടുണ്ട്. എന്റെ നോട്ടത്തില്‍ പൈലറ്റിന്റെ അടുത്ത് തെറ്റുണ്ട് എങ്കിലും അവരെകൊണ്ട് എല്ലാവരും തെറ്റ് ചെയ്യിപ്പിച്ചു എന്ന് പറയുന്നതാവും ശരി. എയര്‍ഇന്ത്യ തന്നെയാണ് ഉത്തരവാദികള്‍. പ്രതിസന്ധി ഘട്ടത്തില്‍ അവര്‍ യാത്രക്കാരെ കൈയൊഴിയും.
ഇത്തരം സന്ദര്‍ഭങ്ങളില്‍ ചിലര്‍ ചിലപ്പോള്‍ വികാരപരമായി പെരുമാറുന്നത് സ്വാഭാവികമാണെന്നാണ് എനിക്ക് തോന്നുന്നത്. അത്തരം വികാരപ്രകടനങ്ങളെ മാത്രം ഉയര്‍ത്തി കാട്ടി ഒരു സംഭവത്തിന്റെ തീവ്രത കുറയ്ക്കുന്നത് പോലാണ് വായിച്ചപ്പോള്‍ തോന്നിയത്..
ഒന്നോ രണ്ടോ തവണ മാത്രം നടക്കുന്ന സംഭവമല്ല എയര്‍ ഇന്ത്യയുടേത്. ദിവസവും ഒന്നല്ലെങ്കില്‍ വേറെ ഒന്ന് എന്ന രീതിയില്‍ ഒരു തുടര്‍ക്കഥയാണ്. ഗള്‍ഫ് യാത്രക്കാരാണ് ഇത് അധികവും അനുഭവിക്കുന്നത് എന്നതിനാല്‍ ഫെയ്സ് ബുക്കിലൂടെ യാത്രക്കാരുടെ ഭാഗത്തു നിന്നുള്ള അമര്‍ഷം തന്നെ മുന്നില്‍ നില്ക്കും. ഇതില്‍ യാത്ര ചെയ്യുന്നവര്‍ക്ക് എന്തെങ്കിലും ഒരു ദുരനുഭവം എയര്‍ ഇന്ത്യയുടെ ജീവനകാരില്‍ നിന്നും അനുഭവപ്പെട്ടിരിക്കും. ഇവിടെ സംഭവം അതൊന്നുമല്ല. എന്റെ അഭിപ്രായത്തില്‍ എയര്‍ ഇന്ത്യ ഇല്ലാതാക്കി പകരക്കാര്‍ അത് പിടിച്ചുപറ്റാന്‍ കളിക്കുന്ന കളിയായിട്ടാണ് തോന്നുന്നത്. അതിനു ഇത് പോലെ യാത്രക്കാരെയും ജീവനക്കാരെയും തെട്ടിദ്ധരിപ്പികുകയും എതിരാക്കുകയും ചെയ്യുക എന്നതായിട്ടാണ്.
വേറിട്ട, നല്ല ചിന്ത.
താങ്കളുടെ വേറിട്ട ചിന്ത വളരെ പ്രസക്തം തന്നെ.പൈലെറ്റ് ഒരു വനിത ആയത്കൊണ്ടായിരിക്കാം യാത്രക്കാര്‍ ഓവര്‍ റിയാക്റ്റ് ചെയ്തത്.ഇത് മലയാളികളുടെ മാത്രം ഒരു പ്രശനം തന്നെയാണ്,സിവിലൈസ്ട രീതിയില്‍ പ്രതികരിക്കാന്‍ ഇനിയും പഠികെണ്ടിയിരിക്കുന്നു.ബുദ്ധി ജിഇവി നാട്യവും ഹിപ്പോക്ര്സിയുമാണ്മലയാളി മുഖമുദ്ര
താങ്കളും ഒട്ടും വ്യത്യസ്തമല്ല എന്ന് പോസ്റ്റിലെ അവസാന വാചകം സൂചിപ്പിക്കുന്നു.മറഡോണയും രെഞ്ചിനി ഹരിദാസും അത്രക്ക് മോശക്കരാണോ .മന്ത്രിമാര്‍ ഇവരുടെ പിന്നാലെയും മുന്നേയും നടക്കരുതോ?
ഫേസ് ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ മലയാളികള്‍ ഉപയോഗിക്കാന്‍ പഠിച്ചു വരുന്നതേയുള്ളൂ. ഭൂരിഭാഗം എടുക്കുന്ന നിലപാടിനെ പിന്തുണയ്ക്കുക എന്ന ശീലം വിട്ട് സ്വന്തം അഭിപ്രായം രേഖപ്പെടുത്തുവാന്‍ ധൈര്യം കാണിക്കുന്ന തരത്തിലേക്ക് വ്യക്തികള്‍ ഉയരുമ്പോള്‍ മാത്രമാണ് ശരിയായ രീതിയിലുള്ള അഭിപ്രായ രൂപീകരണം സംഭവിക്കുന്നത്. അതിനു ബുദ്ധിജീവി പരിവേഷം എന്നോ ഹിപ്പോക്രസി എന്നോ ഒക്കെയുള്ള കുറ്റപ്പെടുത്തല്‍ കേള്‍ക്കേണ്ടി വരുമെന്നതില്‍ സംശയമില്ല.
ഫീനിക്സ്: നന്ദി. സമാന ചിന്താഗതിക്കാരെ കാണുന്നതില്‍ സന്തോഷം .
റാം ജി സാര്‍ : പ്രശ്നത്തെ ലഖൂകരിച്ചതല്ല. പ്രതിഷേധ്ധിച്ച രീതി ശരിയായില്ല എന്ന അഭിപ്രായം മാത്രം . പ്രവാസി എന്ന നിലക്കു കഴിഞ വളരെയേരെ വറ്ഷങളായി ഞാനും അനുഭവിക്കുന്നതാണു ഇതെല്ലാം . ബാലിശമായ വികാരപ്രകടനങള്ക്കു പകരം കുറെക്കൂടി ശക്തിയായ രീതിയില്‍ നമ്മള് പ്രവാസികള്‍ ഒന്നു ചേര് ന്നു പ്രതികരിക്കേണ്ട ഒരു കാര്യം ആണിത്. പിന്നെ എയര്‍ ഇന്ദ്യ പോയെന്നു വച്ചു ഒരു വെള്ളാന കൂടി ചെരിഞു എന്നല്ലാതെ നമുക്കെന്തു നഷ്ടം വരാന്‍.
അലെക്സ്: വായനക്കു സന്തോഷമ് .
ജെയ് കിഷന് : വായനക്കും അഭിപ്രായത്തിനും നന്ദി. ഞാനും ഒരു മലയാളി ആയതു കൊണ്ടു ഒരു ശരാശരി മലയാളിയുടെ സ്വഭാവവിശെഷങള് എനിക്കും ഉണ്ടാവുമല്ലൊ. പിന്നെ രഞിനി ഹരിദാസ് എന്ന സ്ത്രീയെ അവതാരിക എന്ന നിലയില്‍ വളരെ ഇഷ്ടമാണ്, ഫുട്ബോള്‍ താരം എന്ന നിലയില്‍ മറഡോണയെയും . എനാല്‍ അതിനപ്പുറം മറഡോണ ഒരു സ്ത്രീയെ ചും ബിച്ചതിന്റെ പറ്റിയൊ, രഞിനി ഹരിദാസ് ആ ചും ബബം സന്തോഷത്തോടെ ഏറ്റു വാങിയതിനെ പറ്റിയൊ ചര്‍ച്ചകള്‍ നടക്കുന്നതിനെ പറ്റിയാണു ഞാന്‍ സൂചിപ്പിച്ചത്. എന്റെ എഴുത്തിന്റെ അവ്യക്തത കാരണം തങള്ക്കു അതു മനസ്സിലാവതെ പോയതില്‍ ഞാന്‍ ഖേദിക്കുന്നു.
കലാസാഹിത്യ സ്നേഹികള്‍ : വളരെ പ്രസക്തമായ ഒരു കാര്യമാണു താങ്കള്‍ ഫേസ്ബുക്കിനെ ക്കുറിച്ചു പറഞതു. കുറെ ബാലിശമായ അഭിപ്രായപ്രകടനങളിലുമ്, ''ലൈക്കു''കളിലും ഒതുങി പൊവ്വുന്നു നമ്മുടെ ചര്‍ച്ചകള്‍ .
"എയര്‍ഇന്ത്യയാണ് ഉത്തരവാദികള്‍" - താത്വികമായി ശരിയാണെങ്കിലും എയര്‍ഇന്ത്യയില്‍ ആരാണ് ആ ബന്ധപെട്ട ഉദ്ധ്യോഗസ്ഥന്/ഉദ്ദ്യോഗസ്ഥ? അവരുടെ പേരോ നമ്പറോ എവിടെയെങ്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ടോ? അവര്‍ യാത്രക്കാരുടെ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എന്ത് നടപടിയാണ് എടുക്കുന്നത്? കൊച്ചിയില്‍ ഇറങ്ങേണ്ട വിമാനം കാലാവസ്ഥ മോശം കാരണം തിരുവനന്തപുരത്ത് ഇറക്കിയാല്‍ യാത്രക്കാരെ കൊച്ചിയില്‍ എത്തിക്കാന്‍ എന്ത് നടപടികളാണ് ഇവര്‍ ചെയ്തത്?
എയര്‍ഇന്ത്യയുടെ കൊള്ളരുതായ്മ അതിര് കടക്കുമ്പോള്‍, വീണ്ടും വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ ജനരോഷം അക്രമത്തിലേക്ക് കടക്കുന്നതാണ് നമ്മള് കണ്ടത്. അത് പറയുമ്പോള്‍ തന്നെ തെറിവിളിയും കയ്യാങ്കളിയുമല്ലാതെ 'Consumer Rights' നേടിയെടുക്കാന്‍ നമ്മള് ഇനിയും ഏറെ പഠിക്കാനിരിക്കുന്നു.
സത്യമാണോ എന്ന് അറിയില്ലെങ്കിലും ഈ ബ്ലോഗിലുള്ള വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്! അഴിമതിയുടെയും കെടുകാര്യസ്തതയുടെയും മകുടോദാഹരണമായി എയര്‍ ഇന്ത്യയെ വിശേഷിപ്പിക്കാം! It is a long read...
http://kaipullai.com/2011/11/28/the-curious-case-of-vijay-mallya-and-his-bailout-and-one-more-scam/
അന്ന് ഞാനിത് വായിച്ച് അഭിപ്രായം
ചാർത്തിയിരുന്നില്ലേ എന്നൊരു സംശയം..?
പിന്നെ
ഇടക്കൊക്കെ ബൂലോഗത്തെക്ക്
ഒന്ന് ഇറങ്ങി വരൂ എന്റെ സീമാട്ടി
Nice Article!!! Please see my article as same as you togel Asia
Post a Comment