പൊടിപ്പും തൊങ്ങലും
(ബിലാത്തി മലയാളീ മാര്ച് 2010, പുഴ.കോം )
http://www.forbes.com/ പുറത്തു വിട്ട ലോകത്തിലെ ഏറ്റവും കൃത്യതയുള്ള എയര്‍ലൈനുകളുടെ പേരുകളിലൂടെ കണ്ണോടിക്കുമ്പോള്‍, അതിലൊരു ഇന്ത്യന്‍ പേരുണ്ടാവുമെന്നു യാതൊരു പ്രതീക്ഷയുമില്ലായിരുന്നു . പക്ഷേ നമ്മള് ഏഷ്യാകാര്‍ക്ക് സന്തോഷിക്കാനായി (കണ്ടു പഠിക്കാന്‍ എന്നു പറയുന്നില്ല), ഒന്നാം സ്ഥാനത്ത് ജപ്പാന് എയര്‍ലൈനും, മൂന്നാ മതായി കൊറിയന്‍ എയര്‍ലൈനും സ്ഥാനം പിടിച്ചിട്ടുണ്ട്. വെറുമൊരു കൗതുകത്തിന് പുറപ്പെടാന്‍ ഏറ്റവും വൈകുന്ന (deyay in departures) എയര്‍പോര്‍ട്ടുകളുടെ ലിസ്റ്റ് നോക്കിയപ്പോള്‍, ഒന്നും രണ്ടും നാലും സ്ഥാനങ്ങള്‍ കൈയ്യടക്കി ഡല്‍ഹി ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടും ബോംബെ ശിവജി എയര്‍പോര്‍ട്ടും, ചെന്നേ എയര്‍പോര്‍ട്ടും മുന്‍നിരയില്‍ തന്നെ യുണ്ട്. ബദ്ധശത്രു പാകിസ്ഥാന്കാരന് വെറും മൂന്നാം സ്ഥാനത്തു നില്‍ക്കേണ്ടി വന്നു !
വിമാനത്തിന്റെ വൈകിയോടല്‍ മുഴുവനായും ഒരു എയര്‍ലൈന്റെയോ, ഒരു എയര്‍പോര്‍ട്ടിന്റെയോ കുറ്റമല്ല എന്ന് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. മനുഷ്യനാല്‍ നിയന്ത്രിക്കാവുതും അല്ലാത്തതുമായി പല ഘടകങ്ങളും അതിനു പിിലുണ്ട്. എന്നാലും രാജ്യത്തിന്റെ അഭിമാനമായ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകള്‍ക്ക് കിട്ടിയ ഈ ബഹുമതി - അതൊരു ഒന്നര ബഹുമതിയായിപ്പോയില്ലേ എന്നോരു ശങ്ക.
അല്ലെങ്കിലും നമ്മള് ഇന്ത്യാക്കാരെപറ്റി എപ്പോഴുമുള്ള ഒരു പരാതിയാണല്ലോ - ടൈം മാനേജ്മെന്റ് അഥവാ സമയത്തെപറ്റി യാതൊരു കന്‍സെപ്റ്റും ഇല്ലാത്തവരാണ് നമ്മള് എത്. സ്വന്തം സമയത്തിനോ മറ്റുള്ളവരുടെ സമയത്തിനോ യാതൊരു വിലയും കൊടുക്കാത്തവരാണ് ഇന്ത്യാക്കാര്‍ പൊതുവേ - ഏതു മേഖലയിലും. സമയത്തെപ്പറ്റിയുള്ള നമ്മുടെ ചര്‍ച്ചകള്‍ വാരികകളിലെ ജ്യോതിക്ഷ കോളങ്ങളില്‍ ഒതുങ്ങി നില്ക്കുന്നു , ഒരു ശരാശരി ഇന്ത്യാക്കാരന്.
കൃത്യസമയത്തിന് ഒരു നേതാവ് ഒരു പൊതുചടങ്ങിന് സമയത്ത് എത്തി എന്നു ള്ളതാണല്ലോ ഇന്ത്യയിലെ വാര്‍ത്ത, അദ്ദേഹം എത്ര വൈകി വുന്നു എന്നുള്ളതല്ല. ബ്യൂറോക്രസിയേക്കാള്‍ ഡെമോക്രസിക്ക് ബഹുമാനം കൊടുക്കു നമ്മുടെ രാജ്യത്ത് പക്ഷേ പൊതുജനം മനസ്സിലാക്കുന്നു ണ്ടോ, വൈകി വരുന്ന മന്ത്രിമാര്‍ക്ക് വേണ്ടി കാത്തിരിക്കുമ്പോള്‍ നഷ്ടമാവുത് ബ്യൂറോക്രാറ്റിന്റെ സമയമാണ്, അതുവഴി തങ്ങളുടെ പണമാണ്മ? സര്‍ക്കാര്‍ ആഫീസുകളിലും, റെയില്‍വേ സ്റ്റേഷനുകളിലും, എയര്‍പോര്‍ട്ടുകളിലും എന്നു വേണ്ട, ആശുപത്രികളില്‍ വരെ കാത്തിരിക്കാന്‍ വിധിക്കപ്പെട്ടവരാണു നമ്മള് ഭാരതീയര്‍.
എന്നു വച്ച്, ഈ സമയത്തിനു വിലയില്ലാത്തവരുടെ ഇടയില്‍ ഞാനൊരു സമയത്തിനു കാര്യങ്ങള്‍ ചെയ്തു തീര്‍ത്തു മാതൃകയാവാം എന്നു ചിന്തിക്കുന്നു ണ്ടോ ആരെങ്കിലും? സംശയമാണ്. ചിന്തിച്ചിട്ടു പ്രത്യേകിച്ചു കാര്യമില്ലെതും സത്യം. പലപ്പോഴും സമയത്തിനു ചെല്ലുവരെ, ലേറ്റായി എത്തുവര്‍ക്കു വേണ്ടി കാത്തിരുത്തി ശിക്ഷിക്കുകയാണല്ലോ പൊതുവേ നമ്മള് അനുവര്‍ത്തിച്ചു വരു ആതിഥ്യ മര്യാദ.
കുറച്ചുനാള്‍ മുമ്പൊരു പിറാന്നാ ളാഘോഷം. തുടങ്ങുത് ആറരമണിക്ക് എന്നു വിളിച്ചു പറഞ്ഞതനുസരിച്ച് സാധാരണ ഉണ്ടാവു താമസം മുന്‍കൂട്ടി കണ്ട് ഞങ്ങള്‍ ഏഴുമണിക്ക് ഹാളിലെത്തി. എന്നിട്ട് മുക്കാല്‍ മണിക്കൂര്‍ കാത്തിരുന്നു , പ്രത്യേകിച്ച് യാതൊന്നും സംഭവിക്കാത്തതു പോലെ , സംഘാടകനും കുടുംബവും എത്താന്‍. പിന്നെ ഒരു മണിക്കൂറിന്റെ ചെറിയ ഒരു ഇടവേള കൂടി, ക്ഷണിക്കപ്പെട്ട അതിഥികളെത്താന്‍. അപ്പോള്‍ സമയത്തിനെത്തുവര്‍ ആരായി?
പ്രവാസികള്‍ പക്ഷേ പ്രൊഫഷണല്‍ ജീവിതത്തില്‍ കുറെക്കൂടി ഭേദമാണ് തോന്നുന്നു . വിദേശ രാജ്യങ്ങളില്‍ സമയത്തിനു കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ പിന്നെ ജോലി തന്നെ ഉണ്ടാഎന്ന് വരില്ല എന്നതു തന്നെ യൊവണം കാരണം. അവിടെ ചെന്ന് പഞ്ച് ചെയ്യണമെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകം ബസ് ഏര്‍പ്പെടുത്തി കൊടുക്കണം പറഞ്ഞ് ആള് കളിക്കാന്‍ ഒരു യൂണിയനും ഉണ്ടാവില്ലെന്നു പ്രവാസികള്‍ക്ക് നന്നാ യി അറിയാം. മലയാളി നന്നാ വണമെങ്കില്‍ കേരളത്തിനു പുറത്തു പോവണം എന്നു പകുതി തമാശയായും, പകുതി കാര്യമായും പലപ്പോഴും പറഞ്ഞു കേട്ടിട്ടുണ്ട്.
എന്നാ ല്‍ പ്രവാസികള്‍ ഓഫീസിനു പുറത്ത് മലയാളത്തനിമകള്‍ നിലനിര്‍ത്താന്‍ ശ്രമിക്കുതിന്റെ ഭാഗമായി വൈകിയോടല്‍ പരീക്ഷിക്കാറുണ്ട്. പറഞ്ഞ സമയത്തിനു വീട്ടില്‍ വന്ന അതിഥിയെയോ, തുടങ്ങിയ ഒരു ഫംക്ഷനെയോ ഓര്‍ത്തെടുക്കാനാവുന്നു ണ്ടോ?
തന്റെ ആത്മകഥയില്‍ (Made in Japan: Akio Morita and Sony) സോണി കോര്‍പറേഷന്റെ ചെയര്മാന് അകിയോ മോറീത ഒരു സംഭവം വിവരിക്കുന്നുണ്ട്. ഹിരോഷിമയില്‍ ആറ്റം ബോംബ് പൊട്ടിയതിന്റെ പിറ്റേദിവസം. ബിസിനസ്സ് ആവശ്യത്തിനായി യാത്ര ചെയ്യാന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ മൊറീത ഞെട്ടി പോയത്രേ, ഒരു സെക്കന്റ് പോലും മാറ്റമില്ലാതെ വന്ന തീവണ്ടി കണ്ട്. ജപ്പാന്‍കാരുടെ കൃത്യനിഷ്ഠയ്ക്കും വര്‍ക്ക് ഫിലോസഫിയ്ക്കും ഉത്തമ ഉദാഹരണമായി അദ്ദേഹം ആ സംഭവം വര്‍ണ്ണിക്കുമ്പോള്‍, നമ്മള് ഇന്ത്യാകാര്‍ക്ക് വേണമെങ്കില്‍ പറയാം, "കീ കൊടുത്ത ക്ലോക്ക് പോലെ ഓടുന്ന ജീവിതം" എത്ര ബോറാണെന്ന. ഇത്രയും നല്ലൊരവസരം വീണു കിട്ടിയിട്ട് കടയടച്ചൊരു ഹര്‍ത്താലും, അമേരിക്കയുടെ കോലം കത്തിക്കലും പത്രങ്ങളില്‍ നെടുനീളന്‍ മുഖപ്രസംഗങ്ങളും, ചാനല്‍ ഇന്റര്‍വ്യൂവും ഇല്ലാതെ നമുക്കെന്താഘോഷം?
പ്രധാനമന്ത്രി മുതല്‍ ഇങ്ങേയറ്റത്തെ ഛോട്ടാ നേതാവും, മഹാപുരോഹിതന്മാരുമടക്കം വൈകി വരുന്ന തൊരു ഫാഷനായി കൊണ്ടു നടക്കുമ്പോള്‍, ഒരു ചടങ്ങ് സമയത്തിനു നടത്തി മാതൃക കാട്ടണം എന്നോ ക്കെ പറയാന്‍ എളുപ്പമാണ്. പക്ഷേ, പൂച്ചയ്ക്കാരു മണികെട്ടും എതാണല്ലോ നമ്മുടെ അടിസ്ഥാന പ്രശ്നം.
10 comments:
പറഞ്ഞിട്ടെന്താ കാര്യം. നന്നവുല്ലന്നു വെച്ചാല്‍ പിന്നെ എന്നാ ചെയ്യാനാ.
വൈകുക, വൈകിപ്പിക്കുക എന്നതാണ് നമ്മുടെ പങ്ച്വാലിറ്റി... റ്റോംസ് പറഞ്ഞത് തന്നെ കാര്യം.
ചിലചില വിശ്വാസങ്ങളും,ധാരണകളുമാണ് നമ്മൾ ഭാരതീയരുടെ വൈകിപ്പിക്കൽ മന:ശാസ്ത്രം !
ഒരു മുഹൂർത്തമോ,പൂജയോ,വാങ്കുവിളിയോ,കുർബ്ബാനയോ,പരീക്ഷയോ,ഒരു സ്വകാര്യ ഓഫീസ് കാര്യങ്ങളോ നമ്മുടെ നാട്ടിൽ വൈകി നടക്കുന്നുണ്ടോ ?
ആരംഭശൂരത്വം കൊണ്ട് വൈകിപ്പോകുന്ന എല്ലാസംഗതികളും,അവസാനം ശൂഭമായിതന്നെ പര്യവസാനിപ്പിക്കുന്നശീലം കൂടി ഭാരതീയർക്കുണ്ട് കേട്ടൊ.
മ്മം....എന്റെ ഓഫീസില്‍ പത്തു മിനിട്ടില്‍ കൂടുതല്‍ ലേറ്റ് ആയി മീടിങ്ങ്നു വന്നാല്‍, വരുനവനെ അകത്തു കേട്ടൂല്ല.
IST = Indian Stretchable Time എന്നൊരു പ്രയോഗം ഞങ്ങളുടെ ഓഫീസിലൊക്കെ ഉണ്ട്...
എല്ലാവര്ക്കും change അവരവരുടെ family/business/social circle ഇല് വരുത്താന്‍ കഴിഞ്ഞാല്‍ പതുക്കെ അത് മാറും...
ഒരു അനുഭവം പറയട്ടെ:-
We have a family close to us who had made it a practice to come at least 2 hrs late for every function (birthdays, get-togethers etc). Once I outsourced my daughter's birthday event to an external venue where we had a time slot from 11:30 to 3:30 & they turned up religiously at 2:30 & had to be content with the dessert & the birthday cake (Being a responsible host, I bought lunch for them - which is a different story)
Long story short, they had been punctual ever since!!! ;)
സന്തോഷ് പറഞ്ഞതിനു നേരെവിപരീതമായ ഒരു സംഭവം എന്റെ ഒരു (ഇന്ത്യൻ) കൂട്ടുകാരൻ പറഞ്ഞു. അയാളുടെ ഒരു ഫ്രൻഡ് (അതും ഇന്ത്യാക്കാരൻ) മോന്റെ ബർത്ത്ഡേയ്ക്ക് സ്വന്തം വീട്ടിൽ തന്നെ ഒരു പാർട്ടി വച്ചു. കൂടുതലും ഇന്ത്യാക്കാരെയാണ് വിളിച്ചതെങ്കിലും ഒരു വെള്ളക്കാരൻ ഫാമിലിയുമുണ്ടായിരുന്നു. 5 മണിയുടെ പാർട്ടി എന്നു പറഞ്ഞപ്പോൾ വെള്ളപ്പിറാവുകൾ 4:55-ന് എത്തി. ഇനി ഒരു രണ്ടുമണിക്കൂറെങ്കിലും ഉണ്ടല്ലോ പാർട്ടിയുടെ യഥാർത്ഥസമയത്തിന് എന്നു കരുതിയിരുന്ന ആതിഥേയനും, സമയത്തിനെത്തിയ അതിഥികളും ഒരുപോലെ അന്ധാളിച്ചു :)
വെകുക വെകിപ്പിക്കുക എന്നത് നമ്മുടെ ഒരു നയം ആണ് എന്ന് തോന്നുന്നു .
ഇന്ന് പക്ഷെ MNC കമ്പനി കളിലെ സമയനിഷ്ടക്ക് അനുസരിച്ച് കുറെ ഒക്കെ മാറ്റം വന്നിടുണ്ട് എന്ന് തോനുന്നു ( ജോലി അല്ലെങ്ങില്‍ പ്രശ്നം ആകും എന്നത് കൊണ്ട് അനുസരിക്കുന്നു എന്ന് മാത്രം )
ചേച്ചി യൂകെ ബ്ലോഗ് മീറ്റ് ലണ്ടന്‍ ഈസ്റ്റ് ഹാമില്‍ വെച്ച് മേയ് രണ്ടാം ഞായര്‍ ( മേയ് പത്ത്) നടത്തണം എന്ന് വിചാരിക്കുന്നു . ചേച്ചി വരണം . കൂടുതല്‍ വിവരങ്ങള്‍ ബിലാത്തി പട്ടണം മുരളിച്ചെട്ടനോട് ചോദിക്കാമോ ?
രണ്ടൊ മൂന്നോ മണിക്കൂർ “ആനവണ്ടി” വരുമോ ഇല്ലയോ എന്നറിയാതെ വഴിയോരത്ത് കാത്ത് നിന്നിട്ടുണ്ട്. ഭാഗ്യവശാൽ ഏതെങ്ങിലും ഒരു വണ്ടി വന്നാൽ അത് നിറുത്താതെയും പോകും. കൃത്യതയുടെ പര്യായമാണ് ആനവണ്ടി!
പ്രിയരെ ഈ വരുന്ന ഞായറാഴ്ച്ച മെയ് ഒമ്പതിന്, നമ്മൾ ബ്രിട്ടൻ മല്ലു ബ്ലൊഗ്ഗേഴ്സ് ഒന്ന് ഒത്തുകൂടി സൗഹൃദം പങ്കുവെക്കുന്ന കാര്യം അറിഞ്ഞുകാണുമല്ലോ. രാവിലെ പത്തരക്ക് ‘ആശദോശയിൽ’ പോയി പുട്ടടിച്ച്,മസാല ദോശ തിന്ന് പ്രദീപ് നമ്മുടെ ബ്ലോഗ്ഗീറ്റ് സോറി ബ്ലോഗ് മീറ്റ് ഉൽഘാടനം ചെയ്യുന്നതാണ്. ശേഷം വെടിപറയൽ,ഈസ്റ്റ് ഹാം കറങ്ങൽ മുതലായ കലാപരിപാടികൾ. ഉച്ചഭക്ഷണത്തിനുശേഷം യുകെയിലെ മലയാളി സാഹിത്യസദസ്സുമായി പരിചയപ്പെടലും,ചർച്ചയും,കൊച്ചുകലാപരിപാടികളും.
നാലുമണിക്ക് അന്ന് ലണ്ടനിൽ റിലീസ് ചെയ്യുന്നമലയാളം (മോഹൻലാൽ-പ്രിയ-സുരേഷ് ഗോപി) സിനിമ 'ജനകന് 'കാണൽ.ഏഴുമണിക്ക് സഭ പിരിയുന്നതാണ്
Date&Time :- 09-05-2010 & 10.30am To 19.00 pm
Venue&Place:- AsaiDosai Kerala Restuarant,3 Barking Road,EastHam,London, E 6 1 PW.
:-Boleyn Cinema Comlex,5 Barking Road,EastHam,London, E 6 1 PW.
How to get here ?:- Catch Distrct or Hammersmith&City Underground Trains towards Eastbound(Barking or Upminister ) staydown at Upton Park TubeStation ,turn right walk 5 mints& there is Boleyn (near WestHam Football stadium) or Contact
Muralee :-07930134340
Pradeep :-07805027379
Vishnu :-07540426428
Post a Comment