Thursday, 25 October 2012

എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ കുസൃതി കളും യാത്രക്കാരുടെ വികൃതികളും
എയര്‍ ഇന്ദ്യാ  എക്സ്പ്രെസ്സില്‍ കയറാന്‍ ഇതു വരെ എനിക്ക് ഭാഗ്യം ലഭിച്ചിട്ടില്ല ല.  എന്നാലും   ടിയാന്റെ  വെല്യപ്പന്മാര്‍ എന്നു വിളിക്കാവുന്ന റയാന്‍ എയറും  ഈസിജെറ്റും   ചെയ്യുന്ന അത്രിക്രമങ്ങള്‍ക്കു ഇര ആയിട്ടുള്ളതു കൊണ്ടു , എയര്‍ ഇന്ദ്യയുടെ ഈ പരാക്രമം കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിയൊന്നുമില്ല. ഇവരുടെ പല പരിഷ്കാരങളും കാണുമ്ബോള്
എയര്‍ ഇന്ദ്യാ  എക്സ്പ്രെസ്സ്കാര്‍ എത്ര മാന്യന്മാര്‍  എന്നു തോന്നിപ്പോവും.  

ട്രാന്‍സ്പോര്‍ട്ട്   ബസ്സിലെ പോലെ യാത്രക്കാരെ നിറുത്തി കൊണ്ടു പോവാനും , വിമാനത്തിലെ ടോയ്ലെറ്റ് ഉപയോഗിക്കാന്‍ £1 ചാര്ജ് ചെയ്യാനും വരെ അലോചിക്കുകയാണ്  റയാന്‍ എയര്‍ എന്നു പറഞാല്‍ തന്നേ ‘’പിഴിയലിന്റെ’’ ഒരു നിലവാരം ഊഹിക്കാമല്ലൊ.

കഴിഞയാഴ്ച്ചത്തെ എയര്‍ ഇണ്ഡ്യ  എക്സ്പ്രെസ്സിനെ ചുറ്റിപറ്റിയുള്ള പ്രശ്നങ്ങള്‍ കണ്ടപ്പോള്‍ ചില സം ശയങള്‍  മനസ്സില്‍ വന്നു.  യാത്രക്കരാണോ എയര്‍ ഇന്ത്യ യാണോ പ്രശ്നങ്ങള്‍ ഇത്ര കണ്ടു വഷളാക്കിയത്?

ഫേസ്ബുക്കില്‍ യാത്രക്കാരെ അനുകൂളിച്ച്ചു സംസാരിക്കുന്നവരാണ്‌ അധികവും. പക്ഷെ അവരൊക്കെ തന്നെ പറയുന്നത് ഒരേ ഒരു കാര്യം : . ‘’ആഹാ , വെറുമൊരു പെണ്‍ജീ വനക്കാരി.  അതും കാണാന്‍ തീരെ ഭംഗി ഇല്ലാത്തവള്‍. . അവള്‍ ഞങ്ങള്‍ ആണുങ്ങളുടെ വാക്ക് വിലവയ്ക്കാതെ വിമാനത്തില്‍ നിന്ന് ഇറങ്ങി പോവുകയോ '' എന്നൊരു ടോണ്‍ . പൈലറ്റിന്റെ പ്രധാന അപരാധങ്ങള്‍ സുന്ദരിയല്ലാതത് , യാത്രക്കാരുടെ മുന്‍പില്‍ നാണിചോ ഭയന്നൊ ചൂളി പോവാത്തത്, കോക്പിറ്റിലേക്കു യാത്രക്കാര്‍ ഇരച്ചു കയറിയപ്പോള്‍ അപായ സൂചന കൊടുത്തത്.

പകുതി വഴിയില്‍ യാത്ര നിരുത്തിയതു വലിയ തെറ്റു തന്നെ. എന്നാല്‍ അതു ദ്പൈലറ്റിന്റെ മാത്രം തീരുമാനമായിരുന്നൊ? ആണെങില്‍ തന്നെ പൈലറ്റിനോടു തട്ടിക്കയറാതെ, എയര്‍ പോര്ട്ടിലെ മുതിര്ന്ന ഉദ്യോഗസ്തന്മാരോടല്ലേ ഈ ശൌര്യം കാണിക്കേണ്ടത് ? ഡ്യൂട്ടി സമയം കഴിഞാല്‍ ഒരു മിനിട്ടു പോലും അധികം ജോലി ചെയ്യുന്നതു പൈലറ്റിന്റെയും യാത്രക്കരുടെയും സുരക്ഷാപ്രശ്നമായിരുന്നതിനാല്‍ പകരമൊരു പൈലറ്റിനെ വച്ചു യാത്ര തുടരാതിരുന്ന എയര്‍ ഇന്ദ്യയല്ലേ ശരിക്കും കുറ്റക്കാരന്‍ ? ഈ പൈസയൊക്കെ വാങി പോക്കറ്റില്‍ വച്ച വിമാന കമ്പനിക്കില്ലാത്ത വിശ്വസ്തതയും സ്നേഹവുമൊക്കെ അതിലെ ജീവനകാര്ക്കു വേണമെന്നു പറയുന്നതില്‍ ഒരു ന്യായക്കുറവില്ലെ?

പല സന്ദര്‍ ഭങളോടും വളരെ വൈകാരികമായി പ്രതികരിക്കുന്നവരാണ്‍ പൊതുവെ മലയാളികള്. ബസ് ഇടിച്ചു വീണ വഴിപോക്കനെ ആശുപത്രിയിലെത്തിക്കുന്നതിലും ആളുകള്‍ ക്കു തിരക്കു പൊതുവെ ബസ് ജീവനക്കരെ കൈകര്യം ചെയ്യുന്നതിലാണ്. ചൂഷണം ചെയ്യപ്പെടുന്നവനെ സഹായിക്കനും ചൂഷകനെ എതിര്ക്കാനുമുള്ള ഈ ത്വര പലപ്പോളും ഒരു കാടന്‍ മോബ് ജസ്റ്റിസിളെക്കല്ലെ നയിക്കുന്നതു അടുത്തകാലത്തായി? അന്യന്റെ കയ്യേറ്റം  ചെയ്യുന്നതും  , അവന്റെ സ്വകാര്യതയിലേക്കു എത്തി നൊക്കുന്നതും ഒരു കുറ്റമലാതായി തീരുന്നു
നമ്മുടെ സമൂഹത്തില്. ഇതിന്റെ പ്രതിഫലനമാണോ വിദ്യ നല്കുന്ന ദൈവതുല്യയായ ഗുരുവിന്റെ സാരിക്കുള്ളിലെക്കു കാമറ കണ്ണു തുറക്കുന്ന നമ്മുടെ യുവതലമുറയില്‍ ?

ഇപ്പറഞതൊന്നും തന്നെ എയര്ലൈനെ ന്യായീക്കാനൊ  യാത്രക്കരെ കുറ്റപ്പെടുത്താനൊ ഉള്ള ശ്രമമല്ല. കൊടുക്കുന്ന ഓരോ പൈസക്കും മൂല്യം കിട്ടേണ്ടതു ഒരു കണ്സ്യൂമറിന്റെ അവകാശമാണു. അതിനു അവലമ്ബിച്ച രീതിയോടാണു എനിക്കു യോജിപ്പില്ലാത്തത്.

ഫേസ്ബുക്കിനെ ക്കുറിച്ചു പറഞ കൂട്ടത്തില്‍ കറങി നടക്കുന്ന മറ്റൊരു കാര്യം കൂടി കണ്ടു.  30 വര്ഷം മുന്പ്  കുവൈറ്റില്‍ വന്‍ വ്യവസായി   ആയിരുന്ന പാവറട്ടിക്കാരന്‍  ഡോ.കെ.ടി.ബീ. മേനോന്‍ അടുത്ത ബന്ധുവിന്റെ  ശവസമ്സ്കാര ചടങില്‍ പങ്കെടുക്കാനായി  കുവൈറ്റില്‍ നിന്നും ബോം ബെ വഴി കേരളത്തിലേക്കു പറ്ന്നുവത്രേ. വിമാനം ബോം ബെയില്‍ എത്തിയപ്പോള്‍  പൈലറ്റ് ഇനി കേരളത്തിലേക്കു  റ്റാക്സി വിളിചു പോയ്ക്കൊ എന്നൊരു ഡയലോഗ് . ഡോ. മേന്ണന്‍ സ്വയം ഒരു വിമാനം ചാറ്ര്‍ട്ടര്‍  ചെയ്തു കേരളത്തിലെത്തിയത്രേ. എന്നിട്ടു അദ്ദേഹം വിമാന കമ്പനിക്കു എതിരെ കേസ് കൊടുത്തു – വിമാനം ചാറ്ട്ടര്‍ ചെയ്ത പൈസക്കു വേണ്ടി. ഒടുവില്‍ ഡോ. മേനോന്റെ നിശ്ചയ ദാര്ഡ്യത്തിനു  മുന്പില്‍ മുട്ടു മടക്കിയ കമ്പനി മുഴുവന്‍ തുകയും അദ്ദേഹത്തിനു  തിരിചു കൊടുത്തു  തടി  തപ്പി പൊലും .

വളരെയേറെ പൈസ ചിലവാകുന്ന ഒരു ഏറ്പ്പാടല്ലേ ഇതെന്ന സം ശയം ന്യായം .
കോക് പിറ്റിലേക്കു ഇരച്ചു കയറാതേയും ഒരു വനിതാ പൈലറ്റിനെ കൈ വയ്ക്കാതെയും മറ്റു നിയമപരമായ മാര്ഗ്ഗങളും ഇത്തരം സന്ദര്ഭങളില്‍ സ്വീകരിക്കാമെന്നു പറഞു വെന്നു മാത്രം
ഇക്കാലത്തു വിമാനയാത്ര ഒരു ആഡമ്ബരമല്ല. ജീവിത്തത്തില്‍ ഒരിക്കലെങിലും വിമാനത്തില്‍ കയറാത്തവര്‍ പുതിയ തലമുറയില്‍ ചുരുക്കം . അതു കൊണ്ടു തന്നെ വിമാനത്തിനെ പറ്റിയുള്ള നിയമങള്‍ അറിഞിരിക്കേന്ടതു നമ്മുറ്റെ ബാധ്യതയില്‍ പെടുമ്. വിമാനത്തിന്റെ പരമാധികാരി ആണു പൈലൊറ്റ്. പൈലറ്റിനോടു എതിര്ത്തു സമ്സാരിക്കുന്നതും അനുവാദമില്ലാതെ കോക്പിറ്റില്‍ കയറുന്നതും വളരെ ഗൌരവമായ കുറ്റമാണ്. പല രാജ്യങ്ളിലും ജയിള്‍ ശിക്ഷ വരെ ലഭിക്കാമത്രെ.

കഴിഞയാഴ്ച്ച യൂറൂപ്പ്യന്‍ യൂണിയന്‍ വളരെ നിറ്നായകമായ ഒരു നിയമം കൊണ്ടു വന്നിട്ടുണ്ട്. മൂന്നു മണിക്കൂറില്‍ കൂടുതല്‍ ഫ്ലൈറ്റ് വൈകിയാല്‍ അതിലെ യാത്രക്കാറ്ക്കു എയര്ലൈന്‍ കോമ്പെന്സേഷന്‍ കൊടുക്കണമെന്നു.ഇത്തരം ഒരു നിയമ നിറ്മാണത്തെ പറ്റി നമ്മുടെ പ്രവാസ വകുപ്പു മന്ത്രിക്കു വല്ലതും പറയാനുണ്ടോ ആവൊ.

 അതൊ അദ്ദെഹവും ഇപ്പൊള്‍ മറഡോണയുടെയും രഞിനി ഹരിദാസിന്റെയും പിന്നാലെ പോയൊ?

Sunday, 15 May 2011

ചില സന്തോഷങള്‍

2010ലെ ചില ചെറിയ സന്തോഷങള്‍

'ഫൊകാന' ചെറുകഥാമല്‍സരതിലെ ഒന്നം സമ്മാനം 'മേഘങള്‍ ' ക്ക്.


 


'ഗിരിജക്കൊരു മുറി'- പുഴ പിന്നെയും ഒഴുകുന്നു എന്ന സമാഹാരത്തില്‍ . (പ്രസാധകര്‍ : എന്.ബി.എസ്)


'ഗം ഗാപുത്രി' - അങിനെ ''എഡിറ്ററും ' ആയി.

Friday, 6 May 2011

കുറച്ചു കല്യാണവിശേഷങ്ങള്‍

നൂറ്റാണ്ടിണ്റ്റെ മാംഗല്യമോ അതൊ നൂറ്റാണ്ടിണ്റ്റെ മാമാങ്കമൊ?ആറു മാസത്തിന്റെ  തയ്യാറെടുപ്പുകള്ക്കും, വിവാദങ്ങള്ക്കുമൊടുവില്  വെസ്റ്റ് മിനിസ്റ്റര് ആബിയില് ദശലക്ഷങ്ങളെ സാക്ഷി നിര്ത്തി, അത്യപൂര്വമായ വെത്ഷ് (Welsh Gold) ഗോള്ഡില് തീര്ത്ത സ്നേഹമോതിരം കാമുകിയുടെ വിരലില്‍ വില്ല്യം അണിയിച്ചപ്പോള് ബ്രിട്ടിഷ് രാജ ചരിത്രത്തില് ഒരു പുതിയ അധ്യായം ആരംഭിക്കുകയായിരുന്നു.


ഒരു പ്രവാസിയെന്ന നിലയില് എനിക്കു ഏറ്റവും കൌതുകകരമായി തോന്നിയതു ഈ വിവാഹത്തിണ്റ്റെ ആചാരങ്ങളായിരുന്നു. നൂറ്റാണ്ടുകളായി നില നില്ക്കുന്ന വിശ്വാസങ്ങള് അതേ പടി തുടരൂകയാണിവിടെ.

രാജാവിനെ ഇത്രയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു ജനാധിപത്യ രാജ്യവും വെറെ ഉണ്ടെന്നു തോന്നുന്നില്ല. രാജകുടുംബത്തെ സംബന്ധിച്ച എല്ലാ കാര്യങ്ങളും വാര്ത്തയാണിവിടെ. രാജ്യത്തെ തന്നെ ഏറ്റവും 'എലിജിബിള്  ബാച്ചെലര്'ഉം അടുത്ത രാജ്യാവകാശിയുമായ വില്യം, വധുവായി ഒരു  സാധാരണ ക്കാരിയെ  തിരഞ്ഞെടുത്തപ്പോള് അതു പല യാഥാസ്ഥിതികര്ക്കും പെട്ടന്നു  ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.

 ബ്രിട്ടീഷ് എയര്വെയ്സിലെ ജീവനക്കരായിരുന്ന മൈക്കെലും കരൊളും സ്വന്തം പ്രയത്നം കൊണ്ടുമാത്രം പണക്കാരുടെ ശ്രേണിയിലേക്കുയര്ന്നപ്പോള്, 'പുതുപ്പണക്കാരെന്ന' ഒരു പുഛത്തോടെയാണു ആദ്യമാദ്യം രാജ്യത്തെ പത്രങ്ങളടക്കം അവരെ കണ്ടത്. മിഡില്ട്ടണ് കുടുംബത്തിണ്റ്റെ മാന്യമായ പെരുമാറ്റവും ജീവിതരീതിയും സര്വോപരി ജീവിതമൂല്യങ്ങളും പതിയെ പതിയെ നാടിണ്റ്റെ മനം കവര്ന്നു തുടങ്ങിയിട്ടുണ്ട്.

വില്യമിണ്റ്റെ അമ്മ ഡയാനാ രാജകുമാരിയുടെ നീലക്കല്ലു മോതിരമണിഞ്ഞു നവംബര് പതിനാറിനു വിവാഹ നിശ്ചയം നടത്തിയതോടെ ബ്രിട്ടണ്റ്റെ മുഴുവന് ശ്രദ്ധയും ഈ യുവമിഥുനങ്ങളുടെ മേലായിരുന്നു എന്നു പറയാം.

കേറ്റിണ്റ്റെ വിവാഹവസ്ത്രം എങ്ങിനെയായിരിക്കും? ആരായിരിക്കും അതു ഡിസൈന് ചെയ്യുക? സില്ക്കായിരിക്കുമോ അതൊ സാറ്റിന് ആവുമൊ ഭാവി രാജകുമാരി തിരഞ്ഞെടുക്കുക? രാജ്യസുരക്ഷാവിവരങളെ വെല്ലുന്ന രഹസ്യസ്വഭാവമായിരുന്നു വിവാഹവത്തിന്റെ കാര്യത്തില്. തൊട്ടതിനും പിടിച്ചതിനുമൊക്കെ പന്തയം വയ്പ്പ് ഒരു ഹരമായ ബ്രിട്ടിഷ് കാരന്  പിന്നെ ഇക്കാര്യത്തില്‍ ഒരു മാത്രമായി ഒതുക്കം പാലിക്കാന്‍ പറ്റുമോ?

പൊതുവെ ബ്രിട്ടീഷ് വധുക്കള് സ്വന്തം വിവാഹവസ്ത്രം വരനെ കാണിക്കുന്നതു അപശകുനമായി കണക്കാക്കുന്നു. അള്ത്താരയില് മിടിക്കുന്ന ഹൃദയത്തൊടെ വധുവിനെ കാത്തു നില്ക്കുന്ന വരന് പിതാവിണ്റ്റെ കൈ പിടിച്ചെത്തുന്ന വധുവിനെ അവസാന നിമിഷം മാത്രമെ കാണാവു എന്നാണു വയ്പ്പ്.

വിവാഹദിവസം കാലത്തു തന്നെ കൊച്ചുമകനു രാജ്നിയുടെ സമ്മാനമെത്തി - ''പ്രഭു'' സ്ഥാനം . (Duke of Cambridge) ബ്രിട്ടീഷ് രാജപാരമ്പര്യമനുസരിച്ചു വിവാഹിതരാവുന്ന കുടുമ്പാങങള്ക്കു ''പ്രഭു''സ്ഥാനം നല്കപ്പെടും . രാജ രക്തം സിരകളില്ലാത്ത കെയ്റ്റ് അങിനെ ''പ്രഭ്വി'' (Duchess of Cambridge) മാത്രമായി, ''രാജകുമാരി' (Princess) എന്ന സ്ഥാനത്തിനു തല്ക്കാലം അര്‍ഹത യില്ലാതെ. പ്രഭു കുടുമ്ബത്തില് ജനിച്ച ഡയാനക്കു വിവാഹവേളയില് , 'രാജകുമാരി' സ്ഥാനം കിട്ടിയിരുന്നു.

ഒരു രാത്രിക്കു മൂന്നര ലക്ഷം രൂപ വരുന്ന ഗോരിങ്ങ് ഹോട്ടലിലായിരുന്നുവധുവിണ്റ്റെ ആളുകള് വിവാഹത്തലേന്നു അന്തിയുറങ്ങിയത്. വിവാഹ പാര്‍ടി കടന്നു പോവുന്ന ലണ്ടന് രാജവീദ്ധികള് അതിനും ദിവസങ്ങള്ക്കു മുന്പെ  കാണികല് കയ്യടക്കിയിരുനു. സ്വന്തം ടെന്റും  പാചകസാമഗ്രികളും സ്റ്റൌവുമായാണു പലരും ഈ ചരിത്രസംഭവതിനു സാക്ഷ്യം വഹിക്കാന് തെരുവുകളില് സ്ഥാനം പിടിക്കാനെത്തിയത്.

 വിവാഹം ആഘോഷമാക്കാന് ഒരോ ബ്രിറ്റീഷുകാരനും  സ്വന്തമായ രീതിയില് തയ്യാറെടുപ്പുകള് നടത്തിയിരുന്നു.  ഒഴിവുദിനം പ്രക്യാപിച്ച്ചിരുന്നതിനാല്‍ ജോലിക്കാര്‍ക്കും ഉത്സവം. തെരുവുകള്  രാജ്യപതാകകളും വധൂവരന്മാരുടെ ചിത്രങ്ങളും കൊണ്ടു അലംകൃതമായി. രാജ്യത്തുടനീളം അന്നു നൂറുകണക്കിനു 'സ്റ്റ്രീറ്റ് പാര്ട്ടി'കളാണു അരങ്ങേറിയത്. അതില്‍ ഏറ്റവും വാര്‍ത്താ പ്രാധാന്യം നേടിയത് തികഞ്ഞ രാജഭാക്തനായ പ്രധാനമന്ത്രി കാമരൂണ്ഉം ഭാര്യയും പത്താം നമ്പര്‍ ഡൌണിംഗ് സ്ട്രീടിനു മുന്പിലോരുക്കിയ കപ്പ്‌ കെയ്ക്ക് പാര്‍ടി തന്നെ.ലണ്ടനില് നിന്നും 500 മൈലോളം അകലെ ന്യൂകാസിലില് എന്റെ  ഒരു കൂട്ടം സുഹൃത്തുക്കള് വിവാഹാഘോഷം ആരംഭിച്ചതു സ്വന്തം വെഡിങ്ങ് ഗൌനൂകള് ധരിച്ചു വധുവായി അണിഞ്ഞൊരുങ്ങിയായിരുന്നു. (ഞാനുന്റായിരുന്നില്ല ). എട്ടു മണിക്കു ഷാമ്പെയിന് ബ്രേക്ഫസ്റ്റ് കഴിച്ചും, നൃത്തമാടിയും, പലരും വീടുകളില്  മതിമറനാടിയപ്പോല്, മിക്ക കൌണ്സിലുകളും വാഹന ഗതാതം തടഞ്ഞു തെരുവിധികളെ   അക്ഷരാര്ഥത്തില് പാര്ട്ടിഗ്രൌണ്ടുകളായി മാറ്റിയിരുന്നു. കുടുമ്ബ പാരമ്പര്യം പിന്തുടറ്ന്നു വില്ല്യം ധരിച്ചതു മിലിറ്ററി വേഷം തന്നെ. ഐറിഷ് ഗാര്ഡിണ്റ്റെ ചുവപ്പു യൂണിഫോമില് കൊച്ചനുജനും 'ബെസ്റ്റ് മാന്'ഉം  ആയ ഹാരിയുമൊത്തു വില്ലിയം രാജകുമാരനാണു ആദ്യം വെസ്റ്റ് മിനിസ്റ്റര്  ആബിയിലെത്തിയത്. വിവാഹത്തിനെത്തിയ വിശിഷ്റ്റാത്ഥികളെയും ആബിയിലെ  മുതിര്ന്ന പുരോഹിതന്മാരെയും അഭിവാദ്യം ചെയ്തു വില്ലിയം രാജകുമാരന്  നീങ്ങിയപ്പോള് പതിയെ പതിയെ രാജകുടുംബാങ്ങങ്ങളുടെ വരവായി.

ഇളം നീല കോട്ടണിഞ്ഞു കേയ്റ്റിണ്റ്റെ അമ്മ കരോള് മിഡില്റ്റണ് അനുജനോടൊപ്പം  വന്നിറങ്ങിയപ്പോള് ആരവമുയര്ന്നു. ഇവിടത്തെ ആചാരമനുസരിച്ചു ഒരു വിവാഹം നിശ്ചയിച്ചു കഴിഞ്ഞാല് വധുവിണ്റ്റെ അമ്മയ്ക്കാണു ആദ്യം സ്വന്തം വസ്ത്രം തിരഞ്ഞെടുക്കാനുള്ള അവകാശം.  (വധുവിനു വെള്ള നിറം ആണല്ലോ പൊതുവേ ). ആ നിറം വിവാഹപാര്ട്ടിയിലെ മറ്റാരും ധരിക്കരുതെന്നാണു ചട്ടം. അതനുസരിച്ചു കരോള് തിരഞ്ഞെടുത്തതു മനോഹരമായി തയ്ച്ച ഇളംനീല വസ്ത്രവും, മാച്ച് ചെയ്യുന്ന ഷൂസും തൊപ്പിയും. ആചാരമനുസരിച്ചു അടുത്ത അവകാശം രാജ്ഞിക്കാണ്. കോളാംബിപൂക്കളുടെ മഞ്ഞനിറമുള്ള വസ്ത്രവും ബ്രൂച്ചും പേള് മാലയുമണിഞ്ഞു രാജ്നിയെത്തിയപ്പോള്, അടുത്ത വരവു കല്യാണപ്പയ്യണ്റ്റെ മതാപിതാക്കളൂടേതായി.

എങ്ങിലും കണ്ണുകളെല്ലാം അപ്പോളും ഗോറിംഗ് ഹോട്ടലിലെക്കു തന്നെ.

 അവസാനം കാത്തിരിപ്പുകള്ക്കു വിരാമമായി. തികച്ചും 'റ്റ്രഡീഷണല്'(traditional)എന്നു വിളിക്കാവുന്ന തൂവെള്ള സില്ക്കു വിവാഹ വസ്ത്രത്തില്, കയ്യുകൊണ്ടു നെയ്തെടുത്ത ലെയ്സിണ്റ്റെ തിളക്കത്തോടെ, കെയ്റ്റ് അച്ഛനോടൊപ്പം കാറില് കയറി. ഇനി ഒന്പതു മിനുട്ടു നീണ്ട യാത്ര - രാജ്യത്തിണ്റ്റെ ഭാവി രാജ്നിയാവാന്.

പ്രശസ്തമായ ഫാഷന്‍ ഹൌസ് അലെക്സാണ്ടര് മക്വിന്‍ (Alexander Mcqueen )ചീഫ് ഡിസൈനര്  സാറാ ബര്ട്ടനാണു കേയ്റ്റിണ്റ്റെ ഗൌണ് ഡിസൈന് ചെയ്ത്തത്. ഏകദേശം 28 ലക്ഷം വില വരുന്ന ഈ വിവാഹവസ്ത്രം 4 മാസങ്ങളെടുത്താണു സാറാ ബര്ട്ടണും സഹായികളും ചേര്ന്നു പൂര്ത്തിയാക്കിയത്.

ആചാരമനുസരിച്ചു കെയ്റ്റി ണ്റ്റെ വസ്ത്രധാരണത്തില് 4 ഘടകങ്ങള് ഉണ്ടായിരുന്നു. "പുതിയതൊന്നു, പഴയതൊന്നു, കടം വാങ്ങിയതൊന്നു, നീല നിറത്തിലൊന്നു" (Something new, something  old, something borrowed and something blue) എന്നാണു ചൊല്ല്.

അതനുസരിച്ചാവണം, വില്ലിയമിണ്റ്റെ അമമൂമ്മ കൂടിയായ രാജ്നിയില് നിന്നും കടം വാങ്ങിയ, അമൂല്യ രത്നങ്ങള് പതിച്ച റ്റിയാര (കിരീടം) ധരിച്ചാണു കേയ്റ്റ് ഒരുങ്ങിയത്. പുതിയാവട്ടെ വിവാഹത്തിനായി പ്രത്യെകം തയ്യറാക്കിയ,  മിഡില്റ്റണ് കുടുംബതിണ്റ്റെ ചിഹ്നമായ എകൊന് (acorn) കായകളുടെ  ഡിസൈനില് പണിത വജ്രകമ്മലും, വില വെറും 11 ലക്ഷം രൂപ. സന്തോഷകരമായ ജീവിതത്തിനു വേണ്ടി നീല നിറമുള്ളൊരു റിബണ് ഗൌണിനുള്ളില് തുന്നി ചേര്ത്തിരുന്നു കെയ്റ്റ്.എല്ലാകാര്യങളിലും പഴമയോടു ആഭിമുഖ്യം കാണിച്ച കെയ്റ്റ്, പക്ഷെ അനുജത്തി പിപ്പക്കായി ആചാരം തെറ്റിച്ചു എന്നു പറയാം . ഒരു വിവാഹത്തിന് വധുവൊഴികെ മറ്റാരും വെളുത്ത വസ്ത്രം ഇടരരുതെന്നു പൊതുവെ നിയമം . എങിലും പിപ്പക്കു വേണ്ടി സാറാ ബര് ട്ടന് തന്നെ ഡിസൈന് ചെയ്ത 14 ലക്ഷം രൂപ വില വരുന്ന കൌള് നെക്ക് ഗൌണിനു വെള്ള നിറം തന്നെ, അനുജത്തിക്കു വേണ്ടിയൊരു ചെറിയ കണ്ണടക്കല് .

വെസ്റ്റ് മിനിസ്റ്റര് ആബിയിലെ പ്രാര്തനാഭരിതമായ ചടങ്ങുകള്ക്കോടുവില്  നാലു വെര്ള്ളക്കുതിരകളെ പൂട്ടിയ രാജരഥത്തില് നവദമ്പതികള് നഗരപ്രദക്ഷിണം  നടത്തിയപ്പോള് രാജ്യത്തിണ്റ്റെ ആഹ്ളാദം അണപൊട്ടിയൊഴുകി. ഒടുവില് പതിവു പോലെ ബെകിങ്ങം കൊട്ടരബാല്ക്കണിയില് പെയ്യാതെ നിന്ന മഴക്കാറുകള് സാക്ഷിയാക്കി സുന്ദരിയ വധുവിനൊരു ചുടുചുംബനം. അതുമൊരു റോയല് റ്റ്രഡിഷന്.

Monday, 3 January 2011

അതീതം

ജാനുവരി ലക്കം തര്‍ജനിയില്‍ വന്ന കഥ.

Thursday, 23 December 2010

‍ബിലാത്തി ക്രിസ്തുമസ്

ചില ക്രിസ്തുമസ് വിശേഷങ്ങള്
 പുഴ.കോമില്‍ വന്ന ലേഖനം.

എല്ലാവര്ക്കും മെറി ക്രിസ്ത്മസ് .

Monday, 8 November 2010

ഗിരിജക്കൊരു മുറി (പുഴ.കൊം ചെറുകഥാമല്സരത്തില്‍ തോറ്റു പൊയൊരു കഥ.)

ഗിരിജക്കു മുറി മുകളില് വേണോ താഴെ വേണൊ എന്ന് ‘’അവളോ’‘ടൊരു അഭിപ്രായം ചോദിക്കാം അടുത്ത പ്രാവശ്യം കാണുമ്പോൾ എന്നു സുഷമ തീരുമാനിച്ചു. പുതിയ്തായി വയ്ക്കുന്ന വീടിനു പേരു വരെ കണ്ടു പിടിച്ചു കഴിഞിട്ടും, ‘’അവള്’‘ടെ പേരു ഇതു വരെ തനിക്കറിയില്ലെന്നതൊരു സത്യം പറഞ്ഞാലൊരു ചമ്മലിനു ഇട നല്കുന്നുണ്ട് ആലോചിക്കുംബോൾ. സ്വന്തമായൊരു പേരില്ല എന്നതു’’അവൾ’’ക്കു മാനക്കേടൊന്നും ഉണ്ടാകാനിടയില്ലെന്നാലും, ‘’അവള്‍ക്കൊ’’രു പേരു വേണമെന്നതു ‘’അവളെ’’ക്കാള് സുഷമയുടെ ആവശ്യമായി മാറിയിരുന്നു. ഭൂമിയിലെ പകുതി മനുഷ്യനും അവകാശപ്പെട്ട ‘അവൾ’ എന്ന സര്‍വ്വനാമം ഒരാള്‍ക്കു മാത്രമായി ചാര്‍ത്തിക്കൊടുക്കുംബോളുന്ണ്ടാവുന്ന ഒരു ബൂര്‍ഷാത്തരം എന്ന ഇന്‍പ്രാക്റ്റിക്കല് ആയ പ്രശ്നം. ഒരു അത്യാവശ്യ സന്ദര്‍ഭത്തില് ‘’അവളെ‘’യൊന്നു വിളിക്കേണ്ടി വന്നാല് ‘’അവളേ…’‘ എന്നു നീട്ടി വിളിക്കാനാവുമൊ എന്ന പ്രാക്ടിക്കല് പ്രശ്നം. സ്വയം തോന്നുംബോൾ പ്രത്യക്ഷപ്പെടുമെന്നല്ലാതെ, വിളിച്ചാലുടൻ വിളിപ്പുറത്തു വരുന്ന ജാതി ഒന്നുമല്ല ‘’അവളെ‘’ങിലും , അടുത്ത തവണ കാണുംബോളെക്കൊരു ചോദ്യം സുഷമ മനസ്സില് കരുതി വച്ചു.ഒരു പെണ്ണിനു മറ്റൊരു പെണ്ണിനെ അഭിസംബോധന ചെയ്യാന് ഒരു പേരിനുപരി എത്രയോ വാക്കുകളുണ്ടെന്നു സുഷമക്കു അറിയാഞിട്ടല്ല. ഒറ്റ നോട്ടത്തില് തന്നെ ഒരു സ്ത്രീക്കു മനസ്സിലാവുന്ന ചില കാര്യങളിലൊന്നാണു, മറ്റൊരു പെണ്ണിനെ ‘നീ’ എന്നു വിളിക്കണൊ, ‘നിങള്’ എന്നു വിളിക്കണോ, ‘കൂട്ടുകാരിയാക്കണൊ ശത്രുപക്ഷത്തു നിറുത്തണോ എന്നൊക്കെ. ആണിനെ സംബന്ധിച്ച അവളുടെ നിഗമനങ്ങളില് തെറ്റു പറ്റാം, പറ്റിയിട്ടുമുണ്ടല്ലൊ. പക്ഷേ, പെണ്ണെന്നാൽ ഒറ്റ വറ്ഗ്ഗമാണ്, അവളെ മനസ്സിലാകാന് മറ്റൊരു പെണ്ണിനു പെട്ടന്നു പറ്റും, ഒരോന്നായി അടുക്കളപ്പണികള് തീര്‍ക്കുംബോൾ സുഷമ ചിന്തിച്ചുകൂട്ടി.

വെണ്ടക്കായ ചെറുതായി അരിഞു ചുവന്നുള്ളി മൂപ്പിച്ചു വഴറ്റിയെടുത്റ്റു വച്ചു, സാമ്പാറിനു കടുകു വറുക്കാന് തുടങി സുഷമ. അരുണ് എപ്പൊളെങിലും തിരിച്ചു വരുംബോള് മേശപ്പുറത്തു വിഭവങള് നിരന്നില്ലെങ്കില് പിന്നെ അതു മതി വീണ്ടുമൊരു മുഖം വീറ്പ്പിന്.വാതില് ശബ്ദത്തൊടെ വലിച്ചടച്ചു അരുണ് ഇറങി പോയപ്പോള് തുടങിയ തലവേദന പതിയെ പതീയെ ശക്തമാവുന്നുണ്ടെന്നു തോന്നുന്നു.അരുണിനോടു വഴക്കു കൂടേണ്ട പുതിയ കാര്യമൊന്നും ഇന്ന് ഉണ്ടായിരുന്നില്ല എന്നു സുഷമ കു

റച്ചൊരു വിഷമത്തോടെ ഓറ്ത്തു. ചെറിയ ചില നിര്‍ബന്ധങളും പിടിവാശികളും ഒഴിച്ചാല് അരുണ് നല്ലൊരു ഭര്‍ത്താവാണെന്നു സുഷമ തന്നെ സമ്മതിക്കും. ‘’നിന്റെ സ്വപ്നത്തിലെ രാജകുമാരനാണോ അരുണ്? ’‘ എന്നൊക്കെ ചോദിച്ചാല് വിഷമിച്ചു പോവുമെങ്ങിലും, തരക്കേടില്ലാത്തൊരു ‘പുളിങ്കൊംബില്’ തന്നെയാണു പിടിച്ചിരിക്കുന്നതെന്നു സുഷമ സംതൃപ്തിയോടെ ഓറ്ക്കാറുണ്ടു പലപ്പോഴും. ജീവിതമൊരു യക്ഷിക്കഥയല്ലെന്നു അറിയാമെൻകിലും, , അഡ്ജസ്റ്റ്മെന്റുകള്‍ക്കു തയ്യാറാവണമെന്നു മനസ്സു ശാസിക്കുമെങ്ങിലും , ഇന്നു തല്ലു കൂടിയ കാര്യത്തിനു വിജയം തന്റേതാവണമെന്നു സുഷമ എന്നും ആഗ്രഹിച്ചിരുന്നു.ഒരു കണക്കിനു അരുണ് പുറത്തു പോയതു നന്നായി. ഒരേ ചുവരുകള്‍ക്കുള്ളില് മറ്റൊരാളുടെ മേല് തന്റെ ഒരു നോട്ടം പോലും പതിക്കരുതെന്ന വാശിയോടെ രണ്ടു ആത്മാക്കല് ചുറ്റിത്തിരുയന്നതിന്റെ വീറ്പ്പുമുട്ടല് ഇല്ലാതായല്ലൊ. ഇന്നിപ്പോള് ‘’അവള്‘’ വരുമായിരിക്കുമെന്നു സുഷമ കുറച്ചൊന്നു ആശിച്ചു. തന്റെ ആശയങളോടു ഒരിക്കലും യോജിക്കില്ലെങിലും, പലപ്പോളും തലതെറിച്ച ആശയനല് അടിച്ചേല്‍പ്പിക്കാന് ശ്രമിക്കുമെങിലും, ഒരു സ്ത്രീയെന്ന നിലക്കു സുഷമയെ മനസ്സിലാ‍ക്കാന് പലപ്പോളും ‘’അവള്‍ക്കു‘’ കഴിഞിരുന്നു.ഉണക്കമീനിന്റെ ഛറ്ദ്ദിക്കാന് വരുന്ന മണത്തില് നിന്നും രക്ഷ നേടാനായി ഒരു കറ്ചീഫ് കൊണ്ടു വായും മൂക്കും മൂടിക്കെട്ടി വറചട്ടിക്കരികില് നിള്‍ക്കുംബോളായിരുന്നു ആദ്യമായി‘’അവള്‘’ മുന്‍പില് വന്നു ചാടിയത്. ‘എയ്’ എന്നു മെല്ലെ വിളിച്ചു, ഒരു കയ്യു ചുമലില് തൊട്ടപ്പോള്, സുഷമ ഞെട്ടി തെറിച്ചു പോയിരുന്നു. അടച്ചിട്ട ഫ്ലാറ്റിന്റെ സുരക്ഷിതത്വത്തില് പെട്ടന്നൊരു കടന്നു കയറ്റം സുഷമയല്ല ആരും പ്രതീക്ഷിക്കില്ലല്ലൊ.‘’നിനക്കിഷ്ടമില്ലെനില് പിന്നെ എന്തിനാ ഇത്ര കഷ്ടപ്പെട്ടു ഉണക്കമീന് വറുക്കുന്നതു? എന്നിട്ടു ഇനി രണ്ടു ദിവസം ഛ്ര്ദ്ദിച്ചു ഭക്ഷണം പോലും കഴിക്കാന് പോലും പറ്റാതെ നീ കിടക്കില്ലെ? അരുണിനു അത്ര ഇഷ്റ്റാമാണെങില് അയാള്‍ക്കു തന്നെ ചെയ്തുകൂടെ ഇത് ?”‘ കണ്ണുകളിലേക്കുറ്റു നോക്കി ‘’അവള്’‘ പറഞപ്പോള്, താനും പലപ്പോളും അതു ആലോചിച്ചിട്ടുണ്ടെന്നു സുഷമ ഓറ്ത്തു പോയി.‘’അയ്യൊ, അരുണിന്റെ ഇഷ്ടമല്ലെ ഞാന് നോക്കേണ്ടതു?’ എന്നു പറഞു ഒഴിഞു മാറി, മീ‍ന് ഇറക്കി വച്ചു ബാത്രൂമിലേക്ക് ഓടിയപ്പൊള്, തികട്ടി വന്ന മഞവെള്ളത്തിനു മറ്റൊരു മാനം കണ്ടു പിടിക്കാന് ശ്രമിച്ചു സുഷമ. വറ്ഷങ്ള് ഒന്നു രണ്ടായി ഛറ്ദ്ദികാനും, വിശപ്പില്ലാതെ ചുറുണ്ടി കൂ‍ടിക്കിടകാനും ഒരവസരത്തിനു വേണ്ടി സുഷമ ദൈവത്തോടു പ്രാര്‍ത്ഥിച്ചു തുടങിയിട്ട്.പ്രപഞ്ചം ആരംഭിച്ചിട്ടു കാലം കുറെയായെന്നൊക്കെ പറയുന്നുണ്ടെനിലും, ദൈവത്തിനു പറ്റുന്ന കൈപ്പിഴകള് കാണുംബോൾ പുള്ളിക്കു കസ്റ്റമർ സര്‍വീസില് അത്ര എക്സ്പീരിയന്‍സ് ഒന്നും ആയിട്ടില്ലെന്നേ തോന്നൂ. അതോണ്ടല്ലെ പലർക്കും ചോദിക്കാത്തതു പലതും കിട്ടുന്നതും, മറ്റു പലര്‍ക്കും ചോദിച്ചിട്ടും അവശ്യ സാധനങള് പോലും കിട്ടാ‍തെ വരുന്നതും. കണ്ടു കിട്ടുകയാണെങില് ദൈവത്തിനോട് സോഫ്റ്റ് വെയര് ഒന്നു അപ്ഡേറ്റ് ചെയ്യിക്കാന് പറയണമെന്നു ഉറച്ചു സുഷമ.അരുണിന്റെ വസ്ത്രങല് ഇസ്തിരിയിട്ടു മടക്കി വച്ചു, അരുണിനിഷ്ടപ്പെട്ട പരിപ്പുവട തയ്യാറാക്കുന്നതിനിടയിലാണു പിന്നൊരു ദിവസം ‘’അവള്‘’ വന്നത്. ‘’നിന്റ്നെ ഇഷ്റ്റപ്പെട്ട പലഹാരമെന്താ?’‘ എന്നു ‘’അവള്’‘ ചോദിച്ചപ്പോള്, ഓറ്ത്തെടുക്കാ‍ന് സുഷമക്കു ഏറെ ബദ്ധപ്പെടേണ്ടി വന്നു. അരുണിന്റെ കൂടെ കൂടിയതില് പിന്നെ സുഷമക്കു സ്വന്തമായി ഇഷ്ടങ്ങൾ ഒന്നും ഉണ്ടായിട്ടില്ലല്ലൊ.,മറന്നു പോയല്ലെ?’‘ എന്ന് ഒട്ടൊരു കളിയാക്കലോടെ ചോദിച്ചു ‘’അവള്’‘ സ്ഥലം വിട്ടപ്പൊൾ, നാലു മണി കാപ്പിക്കു അമ്മ ഉണ്ടാക്കിയിരുന്ന നേന്ത്രപ്പഴവും അരിപ്പൊടിയും ശറ്ക്കരപാവും ചേർന്ന പൂവടയുടെ രുചി സാ‍മ്രാജ്യത്തിലേക്കു ഒലിച്ചു പോയി സുഷമ. അന്നത്തെ പരിപ്പുവടക്കു ഉപ്പു പോരെന്നും പറഞു അരുണ് മുഖം വീർപ്പിച്ചു എണീറ്റു പോയപ്പോൾ, ഇനി ‘അവളുമായി ഒരു കൂട്ടുകെട്ടും വേണ്ട എന്നു സുഷമ തീരുമാനിച്ചു. അല്ലെങിലും ഭാര്യക്കും ഭര്‍ത്താവിനുമിടയില് കുട്ടികളല്ലാതെ മൂന്നാമതൊരാള് പലപ്പോളും പ്രശ്നങല് സൃഷ്ട്ടിക്കുകയേ ഉള്ളൂ.ഈ മൂന്നാമതൊരാളിന്റെ കാര്യം തന്നെയാണു അരുണുമായി പുതിയ വഴക്കുകള്‍ക്കു കാരണമാവുന്നതെന്നു സുഷമ ആലോചിക്കാതിരുന്നില്ല. പക്ഷെ, അരുണ് പറയുന്നതു പോലെ വിവാഹം കഴിഞാല് പെണ്ണിനു ഭര്‍ത്താവും അയാളുടെ വീട്ടുകാരും മാത്രമെ ഉണ്ടാവാന് പാടുള്ളൂ? സ്വന്തം അഛനും അമ്മയും ഒന്നുമല്ലാതായി തീരുമോ? കൂടപ്പിറപ്പുകളോടു അരുണിനുള്ള ചുമതലകള് തന്നെ സുഷമക്കുമില്ലെ?ഒരിക്കലും ഊഹിക്കാന് പറ്റുന്നതല്ല ജീവിതത്തിന്റെ ഇടവഴികള് എന്നൊക്കെ നോവലില് വായിച്ച പരിചയമെ സുഷമക്കുണ്ടായിരുന്നുള്ളു. കുറെയൊക്കെ ആലോചിച്ചു കൂട്ടി ലോകത്തിന്റെ ഭാരമൊന്നും തലയിലെടുത്തു വയ്ക്കണമെന്നു ആഗ്രഹവുമില്ലായിരുന്നു. വിവാഹം കഴിയുന്ന്പോള് ഗിരിജ സുഷമക്കൊ ഭര്‍ത്താവിനൊ ഒരു ഭാരമാവില്ല എന്നൊരു ഉറപ്പു അച്യുതന്നായർ ഭാവി മരുമകനു കൊടുത്തതിന്റെയും, ആ ഉറപ്പിനായി പിന്നൊരു അഞ്ചു ലക്ഷം കൂടി അരുണിന്റെ പേരില് ബാങ്കില് ഇട്ടു കൊടുത്തതിന്റെയും പേരിലാണല്ലൊ സുഷമ ഇപ്പോള് മിസ്സിസ്. സുഷമ അരുണ് ആയി എറണാകുളത്തെ സാമാന്യം ഭേദപ്പെട്ട ഫ്ലാറ്റില് വാടകക്കാണെങിലും കഴിഞു കൂടുന്നത്.സീരിയല് നായികമാരെ താരതമ്യം ചെയ്യുമ്പോള് സുഷമ തന്നെ വിചാരിക്കാറുണ്ട് തന്റെ ജീവിതം എത്ര നല്ലതാണെന്ന്. അടുക്കളയിലേക്കുള്ള അരി, പച്ചമുളകു, ഉപ്പു തുടങി സുഷമക്കു ധരിക്കാനുള്ള വസ്ത്രങല് വരെ അരുണ് സമയാസമയത്തിനു വീട്ടിലെത്തിക്കും. അതെല്ലാമെടുത്തു അരുണിനു ഇഷ്ടപ്പെട്ട രീതിയില് പാചകം ചെയ്യുകയും , അരുണിനിഷമുള്ള വേഷങളണിഞു അവധിദിനങളില് അറുണിന്റെ ബൈക്കിനു പുറകിലിരുന്നു ഷോപ്പിങ് മാളുകളിലും റെസ്റ്റൊറന്റുകളിലും കയറിയിറങുകയും മാത്രമെ സുഷമക്കു ചെയ്യേണ്ടതായുള്ളു.അരുൺ കൊണ്ടു വന്ന നീല നൈറ്റി കണ്ടിട്ടു അന്നൊരു ദിവസം ‘’അവള്’‘ കൊസ്രാക്കൊള്ളി വീണ്ടും എടുത്തിട്ടു ‘’നിനക്കു നീല ഇഷ്ടമല്ലല്ലൊ, പിന്നെന്തെ എന്നും ഒരു നീല?’‘ അരുണിന്റെ ഇഷ്ടങളെ പറ്റി അവളോടു പറഞിട്ടെന്തിനാ എന്നു ഒരു നിമിഷം വിഷമത്തൊടെ സുഷമ ഓര്‍ത്തു. എന്നിട്ടു കുടുംബത്തിനു വേണ്ടി പെണ്ണുങൾ അഡ്ജസ്റ്റ് ചെയ്യേണ്ടതിന്റെ ആവശ്യകതയെ പറ്റി ഒരു ലെക്ചര്റ് ചെറുതായി തുടങി വച്ചു. എല്ലാം കേട്ടു രസിച്ചു തലയാട്ടി പോവാൻ നേരത്തു ‘’അവളോ‘’രു ചോദ്യം തൊടുത്തു വിട്ടു ‘’നിന്റെയും അവന്റെയും കൂടി ഞന്ങളുടെ ഇഷ്ടം എന്നല്ലെ വേണ്ടത്? അല്ലാതെ അവന്റെ ഇഷ്ടം എന്നാണോ?’‘

ഇവള് എന്റെ വീടു കുളമാക്കിയേ അടങു എന്നു മുറുമുറുത്തെങ്കിലും, സുഷമക്കും തോന്നി , അവള് പറയുന്നത്തില് കാര്യമില്ലെ എന്ന്. ഒരു കുടുംബമെന്നാല് രണ്ടു വ്യക്തികള് ഒന്നാവുന്നതൊ, അതൊ പുഴ കടലില് ലയിച്ചു ചേരുന്നതു പോലെ ഒന്നു മാത്രമാവുന്നതൊ? വലിയ കാര്യങ്ങൾ ആലോചിച്ചു വെറുതെ സമയം കളയണ്ട എന്നു വിചാരിച്ചു, സുഷമ വേഗം റ്റീ വീ ഓൺ ചെയ്തു, ഗിരിജക്കു ശല്യമാവാതിരിക്കാൻ ശബ്ദം കുറച്ചു വച്ചു.‘’നാല്‍പ്പതു കഴിങ കാലത്തൊരു ഭാരം’‘ എന്നു അമ്മായിമാർ പകുതി കളിയായും പകുതി കാര്യമായും കുശുകുശുക്കുന്നതാണു ഗിരിജയെക്കുറിച്ചു സുഷമക്കു ആദ്യ ഓര്മ. ഹൈസ്കൂളില് നിന്നോടി വരുംബോൾ അമ്മക്കടുത്തൊരു കുഞി വാവ. മാസങൾ കഴിയും തോറും പിച്ച വയ്ക്കാനും , മുട്ടിലിഴയാനും ഇവള് വൈകുന്നോ എന്നൊരു ചോദ്യം അമ്മയുടെ കണ്തടങളെ കറുപ്പിക്കുകയും, അഛന്റെ മുഖരോമങളെ വെളുപ്പിക്കുകയും ചെയ്തു. മിണ്ടാനും , ചിരിക്കാനും വൈകിയപ്പോഴും മൂന്നു വയസ്സായിട്ടും കയ്യുയറ്ത്തി ചോക്ലേറ്റു തുണ്ടുകള് വായിലെത്തിക്കതെ കുഴങിയപ്പോഴും കൊച്ചനിയത്തിക്കൊരു നിഴലായി കൂടെനടക്കാറുള്ളതു ഓർമ്മ വന്നു സുഷമയ്ക്ക്. ബുദ്ധിയില്ലെന്നു എല്ലാവരും പറയുംബോഴും, സുഷമക്കായി മാത്രം തിന്നു കഴിയാറായ ഒരു മാമ്പഴ കഷണവും, വാടിത്തുടങ്ങിയ മുല്ലപൂമാലയും ഒക്കെ കാത്തു വച്ചു സ്നേഹത്തിനു ബുദ്ധിയൊ ബുദ്ധിയില്ലായ്മയൊ എന്ന വേര്‍തിരിവില്ലെന്നു കാണിച്ചു തന്ന സ്വന്തം അനിയത്തി. ഉമിനീരും മൂക്കളയും വായിലെ ചവച്ച ഭക്ഷണത്തരികളും ചേറ്ത്തു അവളു തരുന്ന ഉമ്മക്കു പകരം വയ്ക്കാന് സാക്ഷാല് ഇമ്രാന് ഹാഷ്മിക്കു പോലും പറ്റില്ലെന്നു സുഷമക്കു ഉറപ്പായിരുന്നു.മനുഷ്യന് സാഹചര്യങള്‍ക്കു അടിമകളാണെന്നു പറയുന്നതു എത്ര ശരിയാണെന്നു സുഷമക്കു തോന്നി. കല്യാണം കഴിഞതിനു ശേഷം ഗിരിജയെക്കുറിച്ചോ, ചേച്ചിയെ കാണാതാവുംബോൾ ചിട്ടകളെല്ലാം തെറ്റാതെ നടന്നു പോവുന്ന ഗിരിജയുടെ ജീവിതത്റ്റിലെ വലിയൊരു കുറവിനെ കുറിച്ചൊ സുഷമ ആലോചിക്കറില്ലായിരുന്നെന്നതു സത്യം. വല്ലപ്പോളും മാത്രമയായി ചുരുങിയ സന്ദറ്ശനങളില് പോലും, ഗിരിജയുടെ ഉമിനീരൊലിക്കുന്ന വായയും, ഉറയ്ക്കാത്ത നൊട്ടവും അരുണിനുണ്ടാക്കുന്ന അസ്വസ്തതയോർബൊള് വീട്ടിലേക്കു ഇടക്കിടെ ഓടിയെത്താനുള്ള തോന്നല് സുഷമ അടക്കി വയ്ക്കാറാണു പതിവ്.സുഷമയുടെ അഛനുമമ്മയും ഒരു ആക്സിഡന്റില് പെട്ടന്നില്ലാതാവുമെന്നും, ഗിരിജ തന്റെ തലയിലാവുമെന്നും മുൻ കൂട്ടിക്കാണാൻ കഴിഞിരുന്നെങിൽ അരുണ് ഈ കല്യാണമേ വേണ്ടെന്നു വയ്ച്ചെനെ എന്നു സുഷമ ചിന്തിച്ചു തുടങിയിരുന്നു. കോടികൾ വിലമതിക്കുന്ന തോട്ടവും പറന്‍പും മറ്റു സ്വത്തുക്കളും സുഷമക്കുള്ളതാണെന്ന ഉറപ്പല്ലെ ബ്രോക്കറ് ശിവരാമന് അരുണിനും വീട്ടുകാറ്ക്കും കൊടുത്തിരുന്നത്. ‘’സിവിയറ് ഓട്ടിസ്റ്റിക്ക്’’ ആയ ഗിരിജ ഒരിക്കലും അറുപതിന്റെ തുടക്കത്തിലുള്ള അച്ഹനമ്മമാരെ അതിജീവിക്കില്ലെന്ന ആശ്വാസവും.മേശപ്പുറത്തു അത്താഴം മൂടി വച്ചു സുഷമ ഗിരിജക്കു അടുത്തു ചെന്നു കിടന്നു, വായ പകുതി തുറന്നു വച്ച്, ഉമിനീരു ഇറ്റു വീണുകൊണ്ടിരിക്കുന്നു തലയിണയില്. സ്ഥിരമായി കഴിക്കുന്ന ഉറക്കഗുളികകള് നല്‍കുന്ന സ്വപ്നങ്ങളോ ദുഖങ്ങളോ ഇല്ലാത്ത ലോകത്തിന്റെ സന്തോഷങളിലാണ് ഗിരിജ. പക്ഷെ ഉറക്കത്തില് തപ്പിനോക്കുംബൊൾ അടുത്താരെയെൻകിലും കണ്ടില്ലെങില് ഭയങരമായി ബഹളം വയ്ക്കും. അടുത്റ്റു കിടക്കാന് അഛനൊ അമ്മയൊ ഇല്ലെന്ന കാര്യമൊന്നും ഗിരിജക്കു മനസ്സിലായിട്ടില്ലല്ലൊ.ഇങിനെ എത്ര നാള് എന്നു സുഷമക്കും പിടികിട്ടിയിട്ടില്ലായിരുന്നു. ഗിരിജയെ വീട്ടിലേക്കു കൊണ്ടു വന്ന ആദ്യനാളുകളില് അരുണ് വലിയ പ്രശ്നമൊന്നും ഉണ്ടാക്കിയില്ലെന്നു മാത്രമല്ല, സുഷമയെ ഗിരിജക്കു മാത്രമായി വിട്ടുകൊടുത്റ്റു കമ്പ്യൂട്ടറിന്റെ മുന്നില് കുത്തിയിരുന്നു ഉത്സാഹപൂറ്വ്വം കണക്കുകല് കൂട്ടുകയും കിഴിക്കുകയും ചെയ്തു സമയം പോക്കുകയും ചെയ്തിരുന്നു. പതിയെ പതിയെ ഗിരിജയെ പുതിയ അന്തരീക്ഷവുമായി ഇണക്കി കൊണ്ടുവന്നു, നോക്കാനായി ഒരു ഹോം നേഴ്സിനെയൊ മറ്റൊ ശരിയാക്കി വീട്ടിലെ പഴയ അന്തരീക്ഷം മടക്കി കൊണ്ടു വരാമെന്ന പ്രതീക്ഷയിലായിരുന്നു സുഷമയും.ഗിരിജ വീട്ടിലെത്തി മാസമൊന്നു കഴിഞപ്പോളാണ് അരുണിന്റെ പുതിയ ഉത്സാഹത്തിന്റെ കാരണം സുഷമക്കു മനസ്സിലായത്. കാര്യങ്ങൾ നടത്താന് അരുണിനുള്ള കഴിവിനെ പറ്റി പലരും പറഞു കേട്ടിട്ടുന്ണ്ടെൻകിലും, ഇത്ര പെട്ടന്നു തറവാടിനൊരു ആവശ്യക്കാരനെ കണ്ടു പിടിക്കാനും, ആ പൈസയെടുത്തു മറിച്ചു എറണാകുളത്തു കണ്ണായ ഒരു സ്ഥലം വാങിയിടാനും, സുഷമക്കു ഇതൊക്കെയാവും ഇഷ്ടമേന്നൂഹിച്ചു ഒരു വീടിന്റെ പ്ലാന് വരക്കാനും ഇത്ര പെട്ടന്നു അരുണിനു കഴിഞല്ലൊ എന്നൊറ്ത്തു വിസ്മയിച്ചു പോയി സുഷമ. ഒരു ചായ കുടിച്ചു കൊണ്ടു പുതിയ വീടിനെ പറ്റി അരുണ് വാചാലനായപ്പോള്, അടിക്കളയുടെ ക്യാബിനെറ്റ് സ്പെസിനേക്കാള് സുഷമക്കറിയേണ്ടത് ഗിരിജയുടെ റൂമിനെ പറ്റി ആയിരുന്നു.‘’ഗിരിജക്കു മാസ്റ്ററ് ബെഡ്രൂമിനടുത്തു തന്നെ മതി ബെഡ്രൂം’‘ എന്നു സുഷമ പറഞപ്പോള്, അരുണ് മുഖം കനപ്പിച്ചതു സുഷമ ശ്രദ്ധിച്ചു. പക്ഷെ, എഴുന്നേറ്റു പോയതു, പുതിയതായി തുടങിയ വികലംഗഭവന്ത്തിന്റെ ബ്രോഷർ ഓഫീസ് ബാഗിൽ നിന്നെടുക്കാനാണെന്നു സുഷമക്കു പെട്ടന്നോടിയില്ല. നമ്മൾ ആഗ്രഹിക്കാത്തതൊന്നും പ്രതീക്ഷിക്കുകയുമില്ലെന്നതു സത്യമാണല്ലൊ.‘’എന്താ അരുണ് ഇങിനെ? ഗിരിജയെ എന്റടുത്തു നിന്നു ഞാന് എവിടെം വിടില്ല’‘ എന്ന് വാശി പിടിച്ചു ആർത്തു കരഞ സുഷമയെ തിരിഞു നോക്കതെ അരുണ് ഫ്ലാറ്റു വിട്ടിറങി പോയത്താണു ആ വിഷയത്തില് അവരുടെ ആദ്യ പിണക്കം. സാധാരണ ഗതിയിലാണെങില്, തെറ്റു ആരുടെ ഭാഗത്താണെങ്ങിലും, അരുണ് തിരിച്ചു വരുംബോളെക്കും സുഷമ മാപ്പു പറയാന് തയ്യാറായിരുന്നേനെ. പൊട്ടാത്ത ബോംബുകളായി പിണക്കങൾ വീടിനുള്ളിൽ ഓടി നടന്നൊരു ഭീകരാവസ്ഥ സൃഷ്ടിക്കുന്നത് സുഷമക്കൊരിക്കലും ഇഷ്ടമായിരുന്നില്ലല്ലൊ.പണിയെല്ലാമൊതുങുന്ന ഉച്ച സമയനളില്, ചുറ്റും നടക്കുന്ന സംഘർഷങ്ങളെക്കുറിച്ചൊന്നുമറിയാതെ , കാലൊടിഞ പാവക്കുട്ടിയെ നടത്താൻ ശ്രമിക്കുന്ന ഗിരിജയെ കാണുംബോള്, തൊണ്ടക്കുള്ളില് എന്തൊക്കൊയോ തടഞു, ‘’എന്റെ പാവം അനിയത്തി’‘ എന്നു സുഷമ കണ്ണു നിറക്കാറുണ്ടു പലപ്പോളും. തന്നോടൊന്നല്ല, ലോകത്തിലാരോടും തന്നെ ഗിരിജക്കു യാതൊരു അടുപ്പവുമില്ലെന്നും, സമയാ‍സമയങ്ങളില് തന്റെ ആവശ്യങള് നിവൃത്തിച്ചു തരുന്ന ഒരാള് മാത്രമാണ് ഗിരിജക്കു താനെന്നും അറിയാമെങിങ്ലും, ഗിരിജ ഏതോ ഒരിടത്തു ആരുടെയൊ ദയ കാത്തു കിടക്കുന്നത് സുഷമക്കു ചിന്തിക്കാന് പോലും ആവില്ലായിരുന്നു.

‘’ഗിരിജയെ വികലാമഭവനത്തിലയല്ക്കാന് ആലോചിക്കാന് പോലും അരുണിനെങനെ തോന്നി?’‘ എന്നു ‘’അവളോടു‘’ പല പ്രാവശ്യം സുഷമ ചോദിക്കുകയുണ്ടായി. അപ്പോളൊക്കെ, ‘’അവള്’‘ ഉത്തരം പറ്യാതെ ഒഴിഞു മാറുകയായിരുന്നെന്നു സുഷമ ഓര്‍ത്തു. ഒരു പക്ഷെ, അവള്‍ക്കറിയുമായിരിക്കും, തീരുമാനങളെടുത്താല് അരുണ് അതില് നിന്നും ഒട്ടും പിന്മ്മാറില്ലെന്നത്. ചിലപ്പോളൊക്കെ അരുണിന്റെ ഇനിയത്തെ നീക്കമെന്താവും എന്നോറ്ത്തു സുഷമ പരിഭ്രമിക്കാറും, ഉറക്കത്തില് ഞെട്ടിയുണരാറുമുണ്ട്. സമൂഹത്തിന്റെ ധര്‍മ്മാധര്‍മ്മങല് പലപ്പോളും ആവശ്യങളെയും, വിവേകത്തേയും ചുറ്റിപറ്റി ചലിക്കുമ്പോൾ വ്യക്തിയുടെതു വികാരങ്ങാലെയും ചുറ്റുപാടുകളേയുമാണു അടിത്റ്ററയാക്കുന്നത്.ഇപ്പോളിപ്പോളായി ഗിരിജയെ അരുണിന്റെ കൺ വെട്ടത്തു പോലും കൊണ്ടു വരാതിരിക്കാന് ശ്രമിക്കാറുണ് സുഷമ. എന്നിട്ടും, കുളി കഴിഞിറങുംബോൾ ഗിരിജയുടെ മുറിയില് നിന്നു പരിഭ്രമത്തൊടെ ഇറങി വരുന്നു അരുണ്. വാരിയെല്ലുകളെ ഭേദിച്ചു പുറത്തു വരാന് ശ്രമിക്കുന്ന ശക്തിയില് മിടിച്ച ഹൃദയത്തിനു മകളില് കയ്യമറ്ത്തി മുറിയിലേക്കോടിക്കയറിയപ്പോള് ഒന്നും അറിയാതുറങുന്നു ഗിരിജ. പിറ്റേന്ന് അരുണ് പോയിക്കഴിഞു നേരമേറെയായിട്ടും ഉറക്കമുണരാത്ത ഗിരിജയെ നോക്കി അടുത്റ്റിരുന്നപ്പോള് കണ്ടു സാധാരണയായി കൊടുക്കുന്ന ഒരു ഗുളികയുടെ റാപ്പറിനു പകരം വേസ്റ്റ് ബാസ്ക്കറ്റില് മൂന്നു റാപ്പറുകള്.ഗിരിജക്കു ഓവർഡോസ് കൊടുത്തതിനെ പറ്റി ചോദിച്ചതിനു മറുപടിയായി

‘’ഗിരിജയെ വേണൊ നിനക്കു എന്നെ വേണൊ എന്നു അവസാനമായൊരു ഉത്തരം എനിക്കിന്നു വേണം’‘ എന്നൊരു താക്കീതോടെയാണു ഇന്നു കാലത്തു അരുണ് സ്ഥലം വിട്ടത്.

‘’അതിനെന്തു ഉത്തരമാണ് നിനക്കു പറയാനുള്ളാത്’? ബാല്‍ക്കണിയിലേക്കടിച്ചു കയറുന്ന കാറ്റിനെ നോക്കി സുമ ‘’അവളോ’‘ടൊരു ചോദ്യമെറിഞു. ‘’ഉത്തരങ്ങല് നീ തന്നെ സ്വയം കണ്ടെത്തിയെ തീരു. നിനക്കു വേണമെങില് ഗിരിജയെ ഓറ്ഫനേജിലാക്കി പുതിയ വീട്ടില് സുഖമായി ജീവിക്കാം. തന്റെ ആവശ്യങൾ നിവര്‍ത്തിക്കുന്നതിനുപരി ഗിരിജക്കു ബന്ധങളെ പറ്റി യാതൊരു ബോധവുമില്ല, അതു കൊണ്ടു നീ നിന്റെ ജീവിതത്തെ പറ്റി മാത്രം ചിന്തിക്കുന്നതിൽ തെറ്റൊന്നുമില്ല. ഈ പ്രശ്നത്തില് അരുണ് നിന്നെ വിട്ടു പോയാല് കുറ്റം മുഴുവനും നിന്റെ തലയിലെ ആവൂ, അരുണിനെ വിട്ടു തനിച്ചൊരു ജീവിതം അത്ര എളുപ്പമൊന്നുമാവില്ല, പൈസ മാത്രം മതിയൊ നിന്നെപോലൊരു പൊട്ടികാളി പെണ്ണിനു ഈ സമൂഹത്തിൽ ജീവിക്കാൻ? അനുജത്തിക്കു വേണ്ടി നിന്റെ ജീവിതം ബലി കൊടുക്കണോ, അഥവാ സാധാരണ പെണ്ണുങ്ങളെ പോലെ കുറച്ചു കൂടി പ്രായോഗികമായി ചിന്തിക്കണോ എന്നു നീ തന്നെ തീരുമാനിക്കണം. എല്ലാ ഉത്തരങളും നിന്റെ മാത്രം തലയിലാണ്‘’ പരിഹാരങളേക്കാളധികം പ്രശ്നങൾ തലയില് വച്ചു തന്നു അവള് പോയപ്പോള്, സുഷമ സാവധാനം അഡ്വക്കേറ്റ് തിലകലക്ഷ്മിയുടെ നമ്പർ ഡയല് ചെയ്യാന് തുടങി.

Monday, 17 May 2010

വിശ്വസിക്കണോ വേണ്ടയോ?

പുഴ.കോമില്‍ വന്നത്.


പ്രേതചിത്രങളുടെ പൂക്കാലമാണെന്നു തോന്നുന്നു ഇപ്പോള്. മലയാളപ്രേക്ഷകറ് ഉറ്റു നോക്കുന്ന ‘’ഇന് ഗോസ്റ്റ് ഇന്നും‘’ ഹിന്ദിയിലെ ‘’മേം തും ഓറ് ഗോസ്റ്റു‘’മെല്ലാം നല്ല കളക്ഷന് ഉണ്ടാ‍ക്കുമെന്നാണു പ്രതീക്ഷ. സ്റ്റീവന് സ്പില്‍ബേറ്ഗിനെ വിറപ്പിച്ച ‘’പാരാനോറ്മല് ആക്റ്റിവിറ്റി’യുടെ അലകള് കെട്ടടങുന്നെയുള്ളു ഹോളിവുഡില്.പ്രേത/ഭൂത കഥകള് ഏതു മീഡിയയിലാണെങിലു ജനശ്രദ്ധ നേടാറുണ്ടെന്നതു നേര്. മനുഷ്യ സഹജമായ പേടി എന്ന വികാരത്തെ മുതലെടുക്കുന്നവയാണു പലതും. എന്നിരുന്നാലും ഈ പ്രതിഭാസത്തെ പറ്റി നൂറു ശതമാനം കോണ്‍ക്രീറ്റ് ആയ ഒരു വിശദീകരണം ആറ്ക്കും നല്‍കാന് സാധിച്ചിട്ടില്ല എന്നാണു അറിവ്. വിദ്യാഭ്യാസപരമായും ബൌധികമായും ശരാശരിക്കു മുകളില് നില്‍ക്കുന്നവറ് പോലും പലപ്പോളും ഇതിലൊക്കെ വിശ്വസിക്കുന്നതായി കാണുന്നു.പ്രേതങ്ങള്‍ അഥവാ സൂപ്പര്‍നാചുറല് ബീയിങ്സ് എന്നൊരു വിഭാഗം ഉണ്ടോ? അറിയില്ല. പക്ഷെ, സറ്പ്പക്കാവുകളും കരിമ്പനകളും യക്ഷ കിന്നരന്മാരും നിറഞ്ഞ സുന്ദര മാന്ത്രിക ലോകം നമ്മള് മലയാളികളുടെ മുത്തശ്ശിക്കഥകളെ സമ്പന്നമാക്കിയിരുന്നു. ആ ലോകത്തെ എല്ലാ യക്ഷികളും സുന്ദരികളും എല്ലാ യക്ഷ-കിന്നരന്മാരും സുന്ദരന്മാരുമായിരുന്നു. എപ്പോളും സംഗീതവും നൃത്തവും സൌന്ദര്യവും നിറഞ്ഞൊരു മനോഹര ലോകം.ഐതിഹ്യമാലയിലെ സുന്ദരി യക്ഷികള് ഭീകരമായ മട്ടൊരു മുഖമാണു കാണിച്ചു തന്നത്. ഡ്രാക്കുള കഥകള് വായിച്ചു കുരിശും കയ്യില് പിടിച്ചുറങിയ അനുഭവങല് എനിക്കു മാത്രമല്ലെന്നു വിശ്വസിക്കട്ടെ. മനുഷ്യര്‍ക്കു ചുറ്റും മറ്റൊരു പാരലല് യൂണിവേഴ്സില് ജീവിക്കുന്നവരെ കാണിച്ചു തന്നത് ഹാരിപോട്ടറ് കഥകളാണ്.ദേശവ്യത്യസങ്ങലനുസരിച്ചു ചില ഭേദങ്ങള്‍ ഉണ്ടാവമെങ്ങിലും, അതിമാ‍നുഷറ് അഥവാ സൂപര്‍നാചുറല് ബിങ്ങ്സ് നിറങ്ങ മുത്തശ്ശികഥകളും urban legend-ഉം എല്ലാ സൊസൈറ്റിയുടേയും ഭാഗമാണ്. കാല്പനികതയുടെ കിന്നരിയിട്ട ആ കഥകള്‍ നമ്മുടെയുള്ളിലെല്ലാം പതിഞ്ഞു കിടക്കുന്നുന്ണ്ടാവണം. എത്ര വലിയ നിരീശ്വരവാദിയും പെട്ടന്ന് മരണം മുന്‍പില്‍ കാണുമ്പൊള്‍ ‘ഈശ്വര’ എന്ന് വിളിക്കുമെന്ന് കേട്ടിട്ടുണ്ട്. അത് പോലെ തന്നെ എത്ര വലിയ ധൈര്യശാലിയും ചില പ്രത്യേക സാഹചര്യങ്ങളില്‍ ഒന്നു പതരുന്നതും ഈ കേട്ടു മറന്ന കഥകളുടെ അണ്‍കോണ്‍ഷിയസ് ആയ റീകളക്ഷന് കൊണ്ടായിരിക്കണം.പലര്ക്കും പല അമാനുഷമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുന്ടെങിലും, ‘ പേടിച്ചു പനി പിടിച്ചു’ കിടന്നതില്‍ കൂടുതല്‍, ആരുടെയും ചോര കുടിച്ചതയോ, എല്ലിന്‍ കഷ്ണങ്ങള്‍ പനച്ചുവട്ടില്‍ നിന്നും കിട്ടിയതയോ ആയ വാറ്ത്തകളൊന്നും ഇതു വരെ കേട്ടിട്ടില്ല. അതു കൊണ്ടു തന്നെ ഇതിലൊക്കെ എത്രമാത്രം സത്യമുണ്ടെന്ന കാര്യമൊരു തറ്ക്കവിഷയമാണ്.കുറച്ചു ദിവസങ്ങള്‍ക്കു മുന്പ്, ഇവിടെ ഒരു വൃദ്ധസദനത്തില് നേഴ്സ് ആയി ജോലി ചെയ്യുന്ന സുഹൃത്ത് ഒരു വിശേഷം പറഞ്ഞു. മരണം നടന്നു കഴിഞ്ഞ മുറികളില്‍, അതിനടുത്ത ദിവസങ്ങളില്‍ പലരും തന്നെ ബസ്സറ് അടിക്കുന്നതോ, റ്റോയ്ലറ്റ് ഫ്ലഷ് ചെയ്യുന്നതോ ആയ ശബ്ദങള് കേല്‍ക്കാറുണ്ടത്രെ. പലപ്പോളും മരിച്ചു പോയവറ് ഉപയോഗിച്ചിരുന്ന പ്രത്യേക പെറ്ഫൂമുകളുടെ ഗന്ധം പലര്ക്കും ഒരേ നേരത്ത് അനുഭവപ്പെടാറുണ്ട് പോലും. പലരോടും സംസാരിച്ചപ്പോള്‍ അറിഞ്ഞത് ഇത്തരത്തിലുള്ള സമാനമായ അനുഭവങ്ങള്‍ പല വൃധ്ദസദനങളിലും ഉണ്ടായിട്ടുണ്ടെന്നാണ്. അത് പ്രൊഫഷണല്‍ ലൈഫ്-ന്റെ ഭാഗംയെടുക്കുന്ന നഴ്സിംഗ് കമ്മ്യൂണിറ്റിക്കു പക്ഷെ പേടിപ്പിക്കുന്ന യാതൊന്നും അതിനെപറ്റി പറയാനില്ല.മരണം നടക്കുന്ന സമയത്തു ഇത്തരം കെയറ് ഹോമുകളില് ഒരു ‘eeri ഫീലിങ്’ അനുഭവപ്പെടരുന്ടെന്നും കേള്ക്കുന്നു. ശരിയാണൊ എന്തൊ?കേരളത്തിലെ അറിയപ്പെടുന്ന പത്രപ്രവര്‍ത്തകനായ ഒരു സുഹൃത്ത് ഈയിടെ പറഞ്ഞതാണ്‌ ഒരു കഥ. ജോലിയുടെ ഭാഗമായി അദ്ദേഹം തിരുവനന്തപുരത്തു ഒരു ഹോട്ടലില് താമസിക്കനെതിയതാണ്. രാത്രി അദ്ദേഹം പെട്ടന്ന് ഉറക്കത്തില്‍ നിന്നു ഞെട്ടിയുണര്‍ന്നപ്പോള്‍, കട്ടില്‍ അടുത്തിരിക്കുന്നു ഒരു യുവാവ്. ചിരിച്ചു കൊണ്ടു തന്നെ നോക്കി ഇരിക്കുന്ന അയാളെ കണ്ടു ഞെട്ടി അദ്ദേഹം എങ്ങിനെയോ നിലവിളിച്ചു. വാതില്‍ക്കല്‍ ഹോട്ടല്‍ ജോലിക്കാരുടെ തട്ട് കേട്ടപ്പോള്‍ യുവാവ് അപ്രത്യക്ഷനായി പോലും. ആകെ ക്ഷീനിച്ചവസനായ അദ്ദേഹം തന്റെ അനുഭവം വിവരിച്ചപ്പോള്‍ ഹോട്ടല്‍ ജീവനക്കാര്‍ പകച്ചു നോക്കി. കാരണം അതെ മുറിയില്‍ മാസങ്ങള്‍ക്കു മുന്പ് ദുരൂഹമായ സാഹചര്യത്തില്‍ മരണപ്പെട്ട യുവാവിനെ, വസ്ത്രങ്ങള്‍ അടക്കം, യാതൊരു വ്യത്യസവുമില്ലതെയാണ് എന്റെ സുഹൃത്ത് കണ്ടത്. ഇതിന്റെ പല വേറ്ഷനുകളും അറ്ബന് ലെജെന്‍റ്റുകളായി കറാങി നടക്കുന്നുണ്ടെങിലും, ഇദ്ദേഹം പറഞതു അവിശ്വസിക്കാന് പറ്റുന്നില്ല, കാരണം പൊതുവെ ദൈവത്തിലും ചെകുത്താനിലും വിശ്വസിക്കുന്നില്ല എന്നു അവകാശപ്പെടുന്ന ഒരു കക്ഷിയാണു ടിയാന്.ഇതു പോലെ സമാനമായ ഒരു അനുഭവം എന്റെ മറ്റൊരു സുഹൃത്തിനു മുണ്ടായി. ഓഫീസ്-ല വച്ചു ഹാര്‍ട്ട്‌ അറ്റാക്ക്‌ ആയി കുഴഞ്ഞു വീണു മരിച്ചു ഒരു ഉദ്യോഗസ്ഥന്‍. വര്‍ഷങ്ങള്‍ കഴിഞ്ഞു , ഒരു ദിവസം രാത്രി കാവല്‍ നിന്ന സെക്യൂരിറ്റി പയ്യന്‍ കണ്ടു, രാത്രിയില്‍ ഒരു പഴഞന് മാരുതി കാറ് പാര്‍ക്കു ചെയ്തു ഒരു മദ്യവയസ്കാന്‍ ഓഫീസിലേക്ക് കടന്നു പോവുന്നു. ചോദ്യം ചെയ്ത സെക്യൂരിറ്റിയോടു ‘ഇതു എന്റെ ഓഫ്ഫിസ് ആണെടെ’‘ എന്ന് പറഞ്ഞു അദ്ദേഹം പടികള്‍ കയറി നടന്നു പോയി. അദ്ദേഹം പാര്ക്ക് ചെയ്ത സ്ഥലത്തിന്റെയും ഒക്കെ വിവരണങ്ങള്‍ വച്ചു എന്തോ സംശയം തോന്നിയ ചില ഓഫീസ് ജീവനക്കാര്‍ സെക്യൂരിറ്റിയെ ഒന്നു ടെസ്റ്റ്‌ ചെയ്യാന്‍ തീരുമാനിച്ചു. അയാള് പറഞ്ഞ ലക്ഷങ്ങള്‍ ഒതിനങ്ങുന്ന ഒരേ പ്രായത്തിലുള്ള കുറെ പേരുടെ ഫോട്ടോ അവര്‍ നിരത്തിവച്ചു – എന്നിട്ട് ചോദിച്ചു ‘ ഇതില്‍ നിന്നും ഇന്നു വന്നയലിനെ തിരിച്ചരിയനവുമോ’ എന്ന്. സെക്യൂരിറ്റി കണ്ടിച്ചു കൊടുത്ത ആളിനെ കണ്ടു ഓഫീസ് ജീവനക്കാര്‍ എല്ലാവരും തന്നെ സ്തബ്ധരായി നിന്നു പോലും.


ഇലെക്റ്റ്രോമാഗ്നെറ്റിക് തരങങള്, ഇന്‍ഫ്രറെഡ് സെന്‍സേഷന്, ഒക്കാംസ് റേസറ് എന്നൊക്കെ പറഞു സയന്‍സ് ഇത്തരം പേടികളെ അഥവാ അന്ധവിശ്വ്വാസങ്ലെ എതിറ്കാറുണ്ടെങിലും, സാധാരന്ണക്കാരനു ഇന്നും ഇതൊരു ഉത്തരമില്ലാത്ത സമസ്യ ആണെന്നു തോന്നുന്നു. ഈ കഥകളെല്ലാം മനുഷ്യമനസ്സിന്റെ തോന്നലുകളാണെന്നു പറയുന്ന ശാസ്ത്രലോകത്താടാണെനിക്കു ആഭിമുഖ്യം.നിങള് വായനക്കാരുടെ അഭിപ്രായം എന്താണ്?

About Me

My photo
Newcastle Upon Tyne, United Kingdom
A pinch of intelligence. A Spoon of hard work. A cup of creativity.Lots of passion. All authentic!