Friday 6 May 2011

കുറച്ചു കല്യാണവിശേഷങ്ങള്‍

നൂറ്റാണ്ടിണ്റ്റെ മാംഗല്യമോ അതൊ നൂറ്റാണ്ടിണ്റ്റെ മാമാങ്കമൊ?ആറു മാസത്തിന്റെ  തയ്യാറെടുപ്പുകള്ക്കും, വിവാദങ്ങള്ക്കുമൊടുവില്  വെസ്റ്റ് മിനിസ്റ്റര് ആബിയില് ദശലക്ഷങ്ങളെ സാക്ഷി നിര്ത്തി, അത്യപൂര്വമായ വെത്ഷ് (Welsh Gold) ഗോള്ഡില് തീര്ത്ത സ്നേഹമോതിരം കാമുകിയുടെ വിരലില്‍ വില്ല്യം അണിയിച്ചപ്പോള് ബ്രിട്ടിഷ് രാജ ചരിത്രത്തില് ഒരു പുതിയ അധ്യായം ആരംഭിക്കുകയായിരുന്നു.


ഒരു പ്രവാസിയെന്ന നിലയില് എനിക്കു ഏറ്റവും കൌതുകകരമായി തോന്നിയതു ഈ വിവാഹത്തിണ്റ്റെ ആചാരങ്ങളായിരുന്നു. നൂറ്റാണ്ടുകളായി നില നില്ക്കുന്ന വിശ്വാസങ്ങള് അതേ പടി തുടരൂകയാണിവിടെ.

രാജാവിനെ ഇത്രയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു ജനാധിപത്യ രാജ്യവും വെറെ ഉണ്ടെന്നു തോന്നുന്നില്ല. രാജകുടുംബത്തെ സംബന്ധിച്ച എല്ലാ കാര്യങ്ങളും വാര്ത്തയാണിവിടെ. രാജ്യത്തെ തന്നെ ഏറ്റവും 'എലിജിബിള്  ബാച്ചെലര്'ഉം അടുത്ത രാജ്യാവകാശിയുമായ വില്യം, വധുവായി ഒരു  സാധാരണ ക്കാരിയെ  തിരഞ്ഞെടുത്തപ്പോള് അതു പല യാഥാസ്ഥിതികര്ക്കും പെട്ടന്നു  ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.

 ബ്രിട്ടീഷ് എയര്വെയ്സിലെ ജീവനക്കരായിരുന്ന മൈക്കെലും കരൊളും സ്വന്തം പ്രയത്നം കൊണ്ടുമാത്രം പണക്കാരുടെ ശ്രേണിയിലേക്കുയര്ന്നപ്പോള്, 'പുതുപ്പണക്കാരെന്ന' ഒരു പുഛത്തോടെയാണു ആദ്യമാദ്യം രാജ്യത്തെ പത്രങ്ങളടക്കം അവരെ കണ്ടത്. മിഡില്ട്ടണ് കുടുംബത്തിണ്റ്റെ മാന്യമായ പെരുമാറ്റവും ജീവിതരീതിയും സര്വോപരി ജീവിതമൂല്യങ്ങളും പതിയെ പതിയെ നാടിണ്റ്റെ മനം കവര്ന്നു തുടങ്ങിയിട്ടുണ്ട്.

വില്യമിണ്റ്റെ അമ്മ ഡയാനാ രാജകുമാരിയുടെ നീലക്കല്ലു മോതിരമണിഞ്ഞു നവംബര് പതിനാറിനു വിവാഹ നിശ്ചയം നടത്തിയതോടെ ബ്രിട്ടണ്റ്റെ മുഴുവന് ശ്രദ്ധയും ഈ യുവമിഥുനങ്ങളുടെ മേലായിരുന്നു എന്നു പറയാം.

കേറ്റിണ്റ്റെ വിവാഹവസ്ത്രം എങ്ങിനെയായിരിക്കും? ആരായിരിക്കും അതു ഡിസൈന് ചെയ്യുക? സില്ക്കായിരിക്കുമോ അതൊ സാറ്റിന് ആവുമൊ ഭാവി രാജകുമാരി തിരഞ്ഞെടുക്കുക? രാജ്യസുരക്ഷാവിവരങളെ വെല്ലുന്ന രഹസ്യസ്വഭാവമായിരുന്നു വിവാഹവത്തിന്റെ കാര്യത്തില്. തൊട്ടതിനും പിടിച്ചതിനുമൊക്കെ പന്തയം വയ്പ്പ് ഒരു ഹരമായ ബ്രിട്ടിഷ് കാരന്  പിന്നെ ഇക്കാര്യത്തില്‍ ഒരു മാത്രമായി ഒതുക്കം പാലിക്കാന്‍ പറ്റുമോ?

പൊതുവെ ബ്രിട്ടീഷ് വധുക്കള് സ്വന്തം വിവാഹവസ്ത്രം വരനെ കാണിക്കുന്നതു അപശകുനമായി കണക്കാക്കുന്നു. അള്ത്താരയില് മിടിക്കുന്ന ഹൃദയത്തൊടെ വധുവിനെ കാത്തു നില്ക്കുന്ന വരന് പിതാവിണ്റ്റെ കൈ പിടിച്ചെത്തുന്ന വധുവിനെ അവസാന നിമിഷം മാത്രമെ കാണാവു എന്നാണു വയ്പ്പ്.

വിവാഹദിവസം കാലത്തു തന്നെ കൊച്ചുമകനു രാജ്നിയുടെ സമ്മാനമെത്തി - ''പ്രഭു'' സ്ഥാനം . (Duke of Cambridge) ബ്രിട്ടീഷ് രാജപാരമ്പര്യമനുസരിച്ചു വിവാഹിതരാവുന്ന കുടുമ്പാങങള്ക്കു ''പ്രഭു''സ്ഥാനം നല്കപ്പെടും . രാജ രക്തം സിരകളില്ലാത്ത കെയ്റ്റ് അങിനെ ''പ്രഭ്വി'' (Duchess of Cambridge) മാത്രമായി, ''രാജകുമാരി' (Princess) എന്ന സ്ഥാനത്തിനു തല്ക്കാലം അര്‍ഹത യില്ലാതെ. പ്രഭു കുടുമ്ബത്തില് ജനിച്ച ഡയാനക്കു വിവാഹവേളയില് , 'രാജകുമാരി' സ്ഥാനം കിട്ടിയിരുന്നു.

ഒരു രാത്രിക്കു മൂന്നര ലക്ഷം രൂപ വരുന്ന ഗോരിങ്ങ് ഹോട്ടലിലായിരുന്നുവധുവിണ്റ്റെ ആളുകള് വിവാഹത്തലേന്നു അന്തിയുറങ്ങിയത്. വിവാഹ പാര്‍ടി കടന്നു പോവുന്ന ലണ്ടന് രാജവീദ്ധികള് അതിനും ദിവസങ്ങള്ക്കു മുന്പെ  കാണികല് കയ്യടക്കിയിരുനു. സ്വന്തം ടെന്റും  പാചകസാമഗ്രികളും സ്റ്റൌവുമായാണു പലരും ഈ ചരിത്രസംഭവതിനു സാക്ഷ്യം വഹിക്കാന് തെരുവുകളില് സ്ഥാനം പിടിക്കാനെത്തിയത്.

 വിവാഹം ആഘോഷമാക്കാന് ഒരോ ബ്രിറ്റീഷുകാരനും  സ്വന്തമായ രീതിയില് തയ്യാറെടുപ്പുകള് നടത്തിയിരുന്നു.  ഒഴിവുദിനം പ്രക്യാപിച്ച്ചിരുന്നതിനാല്‍ ജോലിക്കാര്‍ക്കും ഉത്സവം. തെരുവുകള്  രാജ്യപതാകകളും വധൂവരന്മാരുടെ ചിത്രങ്ങളും കൊണ്ടു അലംകൃതമായി. രാജ്യത്തുടനീളം അന്നു നൂറുകണക്കിനു 'സ്റ്റ്രീറ്റ് പാര്ട്ടി'കളാണു അരങ്ങേറിയത്. അതില്‍ ഏറ്റവും വാര്‍ത്താ പ്രാധാന്യം നേടിയത് തികഞ്ഞ രാജഭാക്തനായ പ്രധാനമന്ത്രി കാമരൂണ്ഉം ഭാര്യയും പത്താം നമ്പര്‍ ഡൌണിംഗ് സ്ട്രീടിനു മുന്പിലോരുക്കിയ കപ്പ്‌ കെയ്ക്ക് പാര്‍ടി തന്നെ.



ലണ്ടനില് നിന്നും 500 മൈലോളം അകലെ ന്യൂകാസിലില് എന്റെ  ഒരു കൂട്ടം സുഹൃത്തുക്കള് വിവാഹാഘോഷം ആരംഭിച്ചതു സ്വന്തം വെഡിങ്ങ് ഗൌനൂകള് ധരിച്ചു വധുവായി അണിഞ്ഞൊരുങ്ങിയായിരുന്നു. (ഞാനുന്റായിരുന്നില്ല ). എട്ടു മണിക്കു ഷാമ്പെയിന് ബ്രേക്ഫസ്റ്റ് കഴിച്ചും, നൃത്തമാടിയും, പലരും വീടുകളില്  മതിമറനാടിയപ്പോല്, മിക്ക കൌണ്സിലുകളും വാഹന ഗതാതം തടഞ്ഞു തെരുവിധികളെ   അക്ഷരാര്ഥത്തില് പാര്ട്ടിഗ്രൌണ്ടുകളായി മാറ്റിയിരുന്നു.



 കുടുമ്ബ പാരമ്പര്യം പിന്തുടറ്ന്നു വില്ല്യം ധരിച്ചതു മിലിറ്ററി വേഷം തന്നെ. ഐറിഷ് ഗാര്ഡിണ്റ്റെ ചുവപ്പു യൂണിഫോമില് കൊച്ചനുജനും 'ബെസ്റ്റ് മാന്'ഉം  ആയ ഹാരിയുമൊത്തു വില്ലിയം രാജകുമാരനാണു ആദ്യം വെസ്റ്റ് മിനിസ്റ്റര്  ആബിയിലെത്തിയത്. വിവാഹത്തിനെത്തിയ വിശിഷ്റ്റാത്ഥികളെയും ആബിയിലെ  മുതിര്ന്ന പുരോഹിതന്മാരെയും അഭിവാദ്യം ചെയ്തു വില്ലിയം രാജകുമാരന്  നീങ്ങിയപ്പോള് പതിയെ പതിയെ രാജകുടുംബാങ്ങങ്ങളുടെ വരവായി.

ഇളം നീല കോട്ടണിഞ്ഞു കേയ്റ്റിണ്റ്റെ അമ്മ കരോള് മിഡില്റ്റണ് അനുജനോടൊപ്പം  വന്നിറങ്ങിയപ്പോള് ആരവമുയര്ന്നു. ഇവിടത്തെ ആചാരമനുസരിച്ചു ഒരു വിവാഹം നിശ്ചയിച്ചു കഴിഞ്ഞാല് വധുവിണ്റ്റെ അമ്മയ്ക്കാണു ആദ്യം സ്വന്തം വസ്ത്രം തിരഞ്ഞെടുക്കാനുള്ള അവകാശം.  (വധുവിനു വെള്ള നിറം ആണല്ലോ പൊതുവേ ). ആ നിറം വിവാഹപാര്ട്ടിയിലെ മറ്റാരും ധരിക്കരുതെന്നാണു ചട്ടം. അതനുസരിച്ചു കരോള് തിരഞ്ഞെടുത്തതു മനോഹരമായി തയ്ച്ച ഇളംനീല വസ്ത്രവും, മാച്ച് ചെയ്യുന്ന ഷൂസും തൊപ്പിയും. ആചാരമനുസരിച്ചു അടുത്ത അവകാശം രാജ്ഞിക്കാണ്. കോളാംബിപൂക്കളുടെ മഞ്ഞനിറമുള്ള വസ്ത്രവും ബ്രൂച്ചും പേള് മാലയുമണിഞ്ഞു രാജ്നിയെത്തിയപ്പോള്, അടുത്ത വരവു കല്യാണപ്പയ്യണ്റ്റെ മതാപിതാക്കളൂടേതായി.

എങ്ങിലും കണ്ണുകളെല്ലാം അപ്പോളും ഗോറിംഗ് ഹോട്ടലിലെക്കു തന്നെ.

 അവസാനം കാത്തിരിപ്പുകള്ക്കു വിരാമമായി. തികച്ചും 'റ്റ്രഡീഷണല്'(traditional)എന്നു വിളിക്കാവുന്ന തൂവെള്ള സില്ക്കു വിവാഹ വസ്ത്രത്തില്, കയ്യുകൊണ്ടു നെയ്തെടുത്ത ലെയ്സിണ്റ്റെ തിളക്കത്തോടെ, കെയ്റ്റ് അച്ഛനോടൊപ്പം കാറില് കയറി. ഇനി ഒന്പതു മിനുട്ടു നീണ്ട യാത്ര - രാജ്യത്തിണ്റ്റെ ഭാവി രാജ്നിയാവാന്.

പ്രശസ്തമായ ഫാഷന്‍ ഹൌസ് അലെക്സാണ്ടര് മക്വിന്‍ (Alexander Mcqueen )ചീഫ് ഡിസൈനര്  സാറാ ബര്ട്ടനാണു കേയ്റ്റിണ്റ്റെ ഗൌണ് ഡിസൈന് ചെയ്ത്തത്. ഏകദേശം 28 ലക്ഷം വില വരുന്ന ഈ വിവാഹവസ്ത്രം 4 മാസങ്ങളെടുത്താണു സാറാ ബര്ട്ടണും സഹായികളും ചേര്ന്നു പൂര്ത്തിയാക്കിയത്.

ആചാരമനുസരിച്ചു കെയ്റ്റി ണ്റ്റെ വസ്ത്രധാരണത്തില് 4 ഘടകങ്ങള് ഉണ്ടായിരുന്നു. "പുതിയതൊന്നു, പഴയതൊന്നു, കടം വാങ്ങിയതൊന്നു, നീല നിറത്തിലൊന്നു" (Something new, something  old, something borrowed and something blue) എന്നാണു ചൊല്ല്.

അതനുസരിച്ചാവണം, വില്ലിയമിണ്റ്റെ അമമൂമ്മ കൂടിയായ രാജ്നിയില് നിന്നും കടം വാങ്ങിയ, അമൂല്യ രത്നങ്ങള് പതിച്ച റ്റിയാര (കിരീടം) ധരിച്ചാണു കേയ്റ്റ് ഒരുങ്ങിയത്. പുതിയാവട്ടെ വിവാഹത്തിനായി പ്രത്യെകം തയ്യറാക്കിയ,  മിഡില്റ്റണ് കുടുംബതിണ്റ്റെ ചിഹ്നമായ എകൊന് (acorn) കായകളുടെ  ഡിസൈനില് പണിത വജ്രകമ്മലും, വില വെറും 11 ലക്ഷം രൂപ. സന്തോഷകരമായ ജീവിതത്തിനു വേണ്ടി നീല നിറമുള്ളൊരു റിബണ് ഗൌണിനുള്ളില് തുന്നി ചേര്ത്തിരുന്നു കെയ്റ്റ്.



എല്ലാകാര്യങളിലും പഴമയോടു ആഭിമുഖ്യം കാണിച്ച കെയ്റ്റ്, പക്ഷെ അനുജത്തി പിപ്പക്കായി ആചാരം തെറ്റിച്ചു എന്നു പറയാം . ഒരു വിവാഹത്തിന് വധുവൊഴികെ മറ്റാരും വെളുത്ത വസ്ത്രം ഇടരരുതെന്നു പൊതുവെ നിയമം . എങിലും പിപ്പക്കു വേണ്ടി സാറാ ബര് ട്ടന് തന്നെ ഡിസൈന് ചെയ്ത 14 ലക്ഷം രൂപ വില വരുന്ന കൌള് നെക്ക് ഗൌണിനു വെള്ള നിറം തന്നെ, അനുജത്തിക്കു വേണ്ടിയൊരു ചെറിയ കണ്ണടക്കല് .

വെസ്റ്റ് മിനിസ്റ്റര് ആബിയിലെ പ്രാര്തനാഭരിതമായ ചടങ്ങുകള്ക്കോടുവില്  നാലു വെര്ള്ളക്കുതിരകളെ പൂട്ടിയ രാജരഥത്തില് നവദമ്പതികള് നഗരപ്രദക്ഷിണം  നടത്തിയപ്പോള് രാജ്യത്തിണ്റ്റെ ആഹ്ളാദം അണപൊട്ടിയൊഴുകി. ഒടുവില് പതിവു പോലെ ബെകിങ്ങം കൊട്ടരബാല്ക്കണിയില് പെയ്യാതെ നിന്ന മഴക്കാറുകള് സാക്ഷിയാക്കി സുന്ദരിയ വധുവിനൊരു ചുടുചുംബനം. അതുമൊരു റോയല് റ്റ്രഡിഷന്.

12 comments:

Seema Menon said...

ഇവിടെ കൊട്ടിഘോഷിച്ചൊരു കല്യാണം നടന്നിട്ടു ബിലാത്തി ചേട്ടനടക്കമുള്ള യു കേ ബ്ലോഗ് പുലികള്‍ അനങിയിട്ടില്ലാത്ത നിലക്ക് ഞാന്‍ തന്നെ എഴുതിയേക്കാം എന്നു വച്ചു.

Muralee Mukundan , ബിലാത്തിപട്ടണം said...

കല്ല്യാണത്തിന് നേരിട്ട് പങ്കെടുത്ത എനിക്ക് , നേരം കിട്ടാത്ത കാരണമാ‍ാ..മോളെ ഞാന്നിതിനേകുറിച്ച് ഏഴുതാണ്ടിരിക്കിണ്...!

ഇനിപ്പ്യോ എന്നെ പിരികേറ്റിയ നിലക്ക് അടുത്ത ഓഫിന്റന്ന് ഞാനും ഇതിനെ കുറിച്ചൊന്ന് കാച്ചിക്കോളാം ട്ടാ‍ാ ..

ഇത്ര ഡീറ്റേയിത്സൊന്നുമുണ്ടാകില്ലെന്നത് കൊണ്ട് ഈ പോസ്റ്റിന്റെ ലിങ്കും ഞാനതിൽ കൊടുക്കും കേട്ടൊ സീമാട്ടി

നികു കേച്ചേരി said...

ഡീറ്റെയ്‌ല്സ് വായിക്കാൻ വന്നതാ...

പഞ്ചാരകുട്ടന്‍ -malarvadiclub said...

കല്ല്യാണ വിശേഷം ബഹുരസമായി ഞാന്‍ ഇത് ടി വിയില്‍ മുഴുവന്‍ കണ്ടു പക്ഷെ ആ കിസ്സിങ്ങ് സീന്‍ എനിക്ക് മിസ്സായി

Manoraj said...

ബിലാത്തിമാഷ് വഴി ഇവിടെക്ക് എത്തി. വിശദമായ വിവരണം. ഇഷ്ടപ്പെട്ടു.

Seema Menon said...

വിശേഷങള്‍ ബിലാത്തിപട്ടണത്തിലും വായിച്ചു ബിലാത്തിചേട്ടാ, അപ്പൊ 'അടിപൊളി' ആയി അല്ലെ മാം ഗല്യം ?
നികു: ആദ്യായിട്ടു വന്നതാണല്ലെ ഇതു വഴി? അതു കല്യാണത്തിനു തന്നെ ആയതില്‍ സന്തോഷം .
ഫെനില്: ഇതിലും നല്ല സീനുകള്‍ വഴിയരികില്‍ കാണാലോ. അതോണ്ട് മിസ്സ് ആയെന്ന വിഷമം ഒന്നും വേണ്ട.
മനോരാജ്: നന്ദി, വന്നതിനും വായിച്ചതിനും ഇഷ്ടപ്പെട്ടതിനും . ഡീറ്റെയില്സ് ഇനിയും ഉണ്ട്, വല്ലാതെ നീണ്ടു പൊയതു കൊണ്ടു ഒഴിവാക്കി.

jayanEvoor said...

ബിലാത്തിച്ചേട്ടന്റെ ലാത്തി വഴിയാ ഞാനും എത്തിയത്.

ഏതായാലും ഈ കവറേജ് മൂലം ബ്രിട്ടീഷ് രാജകുടുംബം മലയാളി ബ്ലോഗർമാരോട് കടപ്പെട്ടിരിക്കുന്നു!

അഭിനന്ദനങ്ങൾ!

ബിഗു said...

മുരളിയേട്ടന്‍ വഴിയാണ്‌ ഇവിടെ എത്തിയത്. ഹൃദമായ വിവരണം. ആശംസകള്‍ :)

Seema Menon said...

ജയന്, ബിഗു: വായനക്കും ആശം സകള്ക്കും നന്ദി.

sijo george said...

മുരളിയേട്ടൻ വഴിയാണ് ഇങ്ങനേം ഒരു ബ്ലോഗർ ഇവിടെയുണ്ടന്നറിഞ്ഞത്.. ആശംസകൾ..:)

നിരക്ഷരൻ said...

ആചാരങ്ങളെക്കുറിച്ചൊന്നും കൂടുതൽ മനസ്സിലാക്കിയിരുന്നില്ല. ഇതു വായിച്ചതുകൊണ്ട് അല്‍പ്പം നിരക്ഷരത്വം മാറിക്കിട്ടി. നന്ദി :)

ബിലാത്തിപ്പുലി വഴിയാണ് ഇവിടെ എത്തിയത്.

സാബു ജോസ് said...

നല്ല വിവരണം. കേറ്റിന്റെ അനുജത്തി വെള്ള വസ്ത്രം ധരിച്ചത്‌ കണ്ടെത്തിയതില്‍ ഒരു മലയാളി പരദൂഷണ ശൈലിയുടെ വൈഭവം തുറിച്ചു നില്‍ക്കുന്നു!

About Me

My photo
Newcastle Upon Tyne, United Kingdom
A pinch of intelligence. A Spoon of hard work. A cup of creativity.Lots of passion. All authentic!