Wednesday, 2 September 2009

വാട്ട് ഗോസ് എറൌണ്ട്.

2009

‘കിച്ചൂ, അമ്മ പോവാട്ടൊ. ബൈ’
‘അമ്മാ, കിസ്സ് കിസ്സ്’
‘ഓകേ കിച്ചു, കിസ്സ് കിസ്സ്. ഇനി നല്ല കുട്ടി ആയി നെറ്സറിയില്‍ പോവാന്‍ നോക്കു’
‘നൊ, അമ്മാ, പ്ലേ വിത് മീ’
‘കിചു, അമ്മക്കു ഓഫ്ഫിസില്‍ പോവാന്‍ നേരായി’
‘നൊ, അമ്മ, ഡൊന്റ് ഗൊ. പ്ലേ വിത് മി’
‘കിചു, പ്ലീസ് നല്ല കുട്ടിയല്ലേ. അമ്മ പോട്ടെ’
‘അമ്മാ, ഗിവ് മെ എ ഹഗ്സി’
‘ഹിയര്‍ യു ഗൊ കിച്ചു. ഇനി പോയി ഫയറ്മാന്‍ സാം കാണൂ’
‘ഗിവ് മി അനതര്‍ കിസ്സ് അമ്മ’
‘കിച്ചൂ’
‘അമ്മാ ഐ ലവ് യു’
‘ഐ ലവ് യു ടൂ മുത്തെ, ബൈ'
‘അമ്മാ അനതര്‍ ഹഗ്സി’
‘ബൈ കിച്ചു, പുറകെ നിന്നു വിളിക്കല്ലെ’
‘അമ്മാ…’
‘അമ്മാ...’

2019

‘കിച്ചു’
'.....'
‘കിച്ചു’
'.......'
‘കിച്ചു, നിനക്കെന്താ ചെവി കെള്ക്കില്ലേ?’
‘ഡൊന്റ് ഡിസ്റ്ററ്ബ് മി’
‘കിച്ചു, ഐ വാന്റ് റ്റു റ്റോക് റ്റു യു’
‘അമ്മ, ഐ ആം ബിസി..’
'കിച്ചു, നീ ഇന്നെന്തു ചെയ്തു സ്കുളില്‍?
‘ .....’
‘കിച്ചു, ഐ അം റ്റൊകിങ് റ്റു യൂ..’
‘അമ്മ, ഞാന്‍ പറഞ്ഞില്ലേ, ഡൊന്റ് ഡിസ്റ്ററ്ബ് മി. ക്ളോസ് ദ ഡോര്‍ വെന്‍ യു ഗൊ ഔറ്റ് ഓഫ് മൈ റൂമ്’ ‘കിച്ചൂ......’
‘കിച്ചൂ ‘
‘ ‘ ' '

നിങലൊക്കെ ഇപ്പൊ വിചാരിക്കുന്നുണ്ടാവും , അമ്മ കിച്ചൂനെ ഇട്ടു ജോലിക്കു പോയതൊണ്ദാ ഇങനൊക്കേന്നു അല്ലെ? അമ്മക്കു കിച്ചൂനേയാ ലോകത്തേക്കും ഇഷ്ടം എന്നു കിച്ചൂനും അറിയാം , അമ്മക്കും അറിയാം . ഇതൊക്കെ എല്ലാ ജനറേഷനിലും നടക്കുന്നതല്ലേ? കിച്ചൂന്റെ ലൈഫിലും ഇതൊക്കെ സംഭവിക്കുമ്പോള്‍ അമ്മേം ചിരിക്കും കൈകൊട്ടി.

17 comments:

Sureshkumar Punjhayil said...

Thikachum shari thanne...!

Manoharam, Ashamsakal...!!!

രഞ്ജിത്‌ വിശ്വം I ranjith viswam said...

അതേ അതേ.. അതാണ് ലോകം..

മാണിക്യം said...

അമ്മ ഇട്ടിട്ട് പോകല്ലെ എന്നു പറയുകയും
സ്കൂളിലേക്ക് പോകുമ്പോള്‍ പോലും അമ്മാ എന്റെ കൂടെ വരുമോ?
എന്ന് എല്ലാ രാത്രിയും ചോദിച്ചുറപ്പ് വരുത്തുകയും ചെയത്
കാലം ലേശം മുന്നോട്ടാവുമ്പോള്‍ അമ്മാ "ഡൂ നൊട്ട് സിസ്റ്റേര്‍ബ്" ...

പിന്നെ .. പിന്നെ...അമ്മയും മകനുമല്ലേ?
തേഡ് പാര്‍‌ട്ടിക്ക് എന്തു കാര്യം :)

സന്തോഷത്തിന്റെയും സമാധാനത്തിന്റെയും
സമ്പല്‍സമൃദ്ധിയുടെയും സ്നേഹത്തിന്റെയും
ആയുരാരോഗ്യത്തിന്റെയും നിറവോടെയുള്ള
അതിരുകള്‍ ഇല്ലാത്ത നല്ല നാളെയുടെ മഹാസങ്കല്‍പ്പം, ഓണം.

ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍... :)

ചക്കിമോളുടെ അമ്മ said...

ആദ്യ പകുതി നേരിട്ട് അനുഭവിച്ചിട്ടുണ്ട്.. അവസാന ഭാഗം, എന്നാണാവോ...!!? തയ്യാറെടുതിരിക്കാം അല്ലെ...!!? നന്നായിട്ടുണ്ട്...

Santosh said...

no doubt, comes around...
:)

Anonymous said...

2029ല്‍ എന്താ ഉണ്ടാവുക. കിച്ചു പിന്നെയും 'അമ്മേ അമ്മേ'ന്ന് വിളിച്ച് മനസ്സ് കൊണ്ടെങ്കിലും പുറകെ നടക്കും. ടീനേജ് എന്ന ആ സ്വപ്നലോകത്തിന്റെ കാലത്ത് മാത്രമേ കിച്ചു അമ്മയുടെ ഈ കിച്ചു അല്ലാതാവൂ. അതും കൂടി അല്ലേ ജീവിതം :)

..::വഴിപോക്കന്‍[Vazhipokkan] said...

:)

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

തലമുറകളുടെ ഒരു വളര്‍ച്ചയെ, പകച്ചിരിക്കാന്‍ മാത്രമേ സാധിക്കൂ,

(സീമേച്ചി നന്നായി, ചിന്തിക്കാന്‍ ഉള്ള വകുപ്പുണ്ട്‌)

അനിൽ@ബ്ലൊഗ് said...

ശരിയാ.
തലമുറകളുടെ വിടവായിരിക്കാം.

ഏറനാടന്‍ said...

എന്തൊരന്തരം?!

Seema Menon said...

സുരേഷ് കുമാർ: നന്ദി.
രൺജിത്:അതെയെന്നു തോന്നുന്നു...അങ്നെ ആവണമല്ലൊ. നന്ദി.
മാണിക്യം ചേച്ചി: ഓണാശംസൽ! എല്ല മക്കളും അങിനെയൊക്കെ തന്നെ അല്ലേ?
ചക്കിമോളുടെ അമ്മ: നമുക്കു കാത്തിരുന്നു കാണാം. മക്കൾ ചിറകു വച്ചു പറന്നു പോവട്ടെ. കൂട്ടിലിടാൻ നമുക്കെന്തവകാശം! (കിച്ചുവൊന്നു വലുതായിട്ടു ചെയ്യാനയിട്ടു കുറേ കാര്യങൽ ഞാനും കരുതി വച്ചിട്ടുണ്ട്!)
സന്തോഷ്: നന്ദി.
അനൊണിമസ്: അങനെയാവണേ എന്നാ‍ണു എന്റെയും ആഗ്രഹം!(ഇപ്പൊ ന്ജാനും വിളിക്കുന്നുണ്ടു അമ്മേ... എന്നു മനസ്സിൽ)
വഴിപോക്കൻ: വായനക്കു നന്ദി.
കുറുപ്പേ: കരുതിയിരുന്നൊളൂ. കൊചു കുറുപ്പിനെ മെരുക്കാൻ ഉപകരിക്കും!
അനിൽ-ബ്ലൊഗ്: തലമുറയുടെ വിടവാണോ? നമ്മളും ഇതൊക്കെയല്ലേ നമ്മുടെ അച്ച്നമ്മമാരോടും ചെയ്തത്? വാട്ട് ഗോസ് എറൌണ്ട്!
ഏറനാടൺ: നന്ദി.

Zebu Bull::മാണിക്കന്‍ said...

ഇതിനെയാണോ "പരിണാമസിദ്ധാന്തം" എന്നു വിളിക്കുന്നെ? ;-)

പയ്യന്‍സ് said...

ഓണാശംസകള്‍! നല്ല ഒരു ഓണസദ്യ കഴിച്ചു കാണുമെന്നു കരുതുന്നു:D

ബിനോയ്//Binoy said...

സീമാജി, കുറച്ചു വരികളില്‍ പറഞ്ഞുവെച്ചത് വലിയ കാര്യങ്ങളാണ്. ഭൂഖണ്ഡങ്ങള്‍‌ക്കനുസരിച്ച് ഭാഷയിലും ശൈലിയിലും മാറ്റമുണ്ടാകാം. ഇതൊരു ചാക്രിക പ്രക്രീയ ആണ്. തലമുറകള്‍ തമ്മില്‍ അനിവാര്യമായ സമരം.. :)

പാവപ്പെട്ടവന്‍ said...

നന്മയും സമൃദ്ധിയും നിറഞ്ഞ ഓണാശംസകള്‍..

Murali Nair said...

നന്നായി കേട്ടോ...തികച്ചും സത്യമായ കാര്യങ്ങള്‍...
ഇതൊക്കെ കൊണ്ടാണ് കല്യാണം കഴിക്കാന്‍ പേടി...

Seema Menon said...

മാണിക്കൻ: ഏയ്, ഇതിനെ ആവാൺ വഴിയില്ല.. വായനക്കു നന്ദി.
പയ്യൻസേ: നന്ദി. ഓണസദ്യ് അടിപൊളി. കാൻഡ് മാങകൊണ്ട് മാ‌ൻബഴ കാളൻ, ബ്രൊക്കോളി തോരൻ, കാരറ്റ് സാംബാർ, റാഡിഷ് പച്ചടി..ഒക്കെ ഉണ്ടായിരുന്നു. മക്രോണി പായസവും. ഉല്ലതു കൊണ്ടു ഓണം എന്നല്ലേ!
ബിനോയ്: വലിയ കാര്യങൽ ഒന്നും എഴുതാൺ അറിഞു കൂടാ! നന്ദി.
പാവപ്പെട്ടവൺ: നന്ദി. ഓണശംസകൾ!
മുരളി: ഇതൊക്കെ ചെറിയ ഡോസല്ലെ. ഇതിനേക്കൾ വലുതു എന്തൊക്കെ കിടക്കുന്നു..ഇങിനെ പേടിച്ചാൾ ഒളിക്കൺ കാടു കിട്ടില്ല ട്ടോ. നന്ദി.

About Me

My photo
Newcastle Upon Tyne, United Kingdom
A pinch of intelligence. A Spoon of hard work. A cup of creativity.Lots of passion. All authentic!