Thursday, 25 October 2012

എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ കുസൃതി കളും യാത്രക്കാരുടെ വികൃതികളും




എയര്‍ ഇന്ദ്യാ  എക്സ്പ്രെസ്സില്‍ കയറാന്‍ ഇതു വരെ എനിക്ക് ഭാഗ്യം ലഭിച്ചിട്ടില്ല ല.  എന്നാലും   ടിയാന്റെ  വെല്യപ്പന്മാര്‍ എന്നു വിളിക്കാവുന്ന റയാന്‍ എയറും  ഈസിജെറ്റും   ചെയ്യുന്ന അത്രിക്രമങ്ങള്‍ക്കു ഇര ആയിട്ടുള്ളതു കൊണ്ടു , എയര്‍ ഇന്ദ്യയുടെ ഈ പരാക്രമം കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിയൊന്നുമില്ല. ഇവരുടെ പല പരിഷ്കാരങളും കാണുമ്ബോള്
എയര്‍ ഇന്ദ്യാ  എക്സ്പ്രെസ്സ്കാര്‍ എത്ര മാന്യന്മാര്‍  എന്നു തോന്നിപ്പോവും.  

ട്രാന്‍സ്പോര്‍ട്ട്   ബസ്സിലെ പോലെ യാത്രക്കാരെ നിറുത്തി കൊണ്ടു പോവാനും , വിമാനത്തിലെ ടോയ്ലെറ്റ് ഉപയോഗിക്കാന്‍ £1 ചാര്ജ് ചെയ്യാനും വരെ അലോചിക്കുകയാണ്  റയാന്‍ എയര്‍ എന്നു പറഞാല്‍ തന്നേ ‘’പിഴിയലിന്റെ’’ ഒരു നിലവാരം ഊഹിക്കാമല്ലൊ.

കഴിഞയാഴ്ച്ചത്തെ എയര്‍ ഇണ്ഡ്യ  എക്സ്പ്രെസ്സിനെ ചുറ്റിപറ്റിയുള്ള പ്രശ്നങ്ങള്‍ കണ്ടപ്പോള്‍ ചില സം ശയങള്‍  മനസ്സില്‍ വന്നു.  യാത്രക്കരാണോ എയര്‍ ഇന്ത്യ യാണോ പ്രശ്നങ്ങള്‍ ഇത്ര കണ്ടു വഷളാക്കിയത്?

ഫേസ്ബുക്കില്‍ യാത്രക്കാരെ അനുകൂളിച്ച്ചു സംസാരിക്കുന്നവരാണ്‌ അധികവും. പക്ഷെ അവരൊക്കെ തന്നെ പറയുന്നത് ഒരേ ഒരു കാര്യം : . ‘’ആഹാ , വെറുമൊരു പെണ്‍ജീ വനക്കാരി.  അതും കാണാന്‍ തീരെ ഭംഗി ഇല്ലാത്തവള്‍. . അവള്‍ ഞങ്ങള്‍ ആണുങ്ങളുടെ വാക്ക് വിലവയ്ക്കാതെ വിമാനത്തില്‍ നിന്ന് ഇറങ്ങി പോവുകയോ '' എന്നൊരു ടോണ്‍ . പൈലറ്റിന്റെ പ്രധാന അപരാധങ്ങള്‍ സുന്ദരിയല്ലാതത് , യാത്രക്കാരുടെ മുന്‍പില്‍ നാണിചോ ഭയന്നൊ ചൂളി പോവാത്തത്, കോക്പിറ്റിലേക്കു യാത്രക്കാര്‍ ഇരച്ചു കയറിയപ്പോള്‍ അപായ സൂചന കൊടുത്തത്.

പകുതി വഴിയില്‍ യാത്ര നിരുത്തിയതു വലിയ തെറ്റു തന്നെ. എന്നാല്‍ അതു ദ്പൈലറ്റിന്റെ മാത്രം തീരുമാനമായിരുന്നൊ? ആണെങില്‍ തന്നെ പൈലറ്റിനോടു തട്ടിക്കയറാതെ, എയര്‍ പോര്ട്ടിലെ മുതിര്ന്ന ഉദ്യോഗസ്തന്മാരോടല്ലേ ഈ ശൌര്യം കാണിക്കേണ്ടത് ? ഡ്യൂട്ടി സമയം കഴിഞാല്‍ ഒരു മിനിട്ടു പോലും അധികം ജോലി ചെയ്യുന്നതു പൈലറ്റിന്റെയും യാത്രക്കരുടെയും സുരക്ഷാപ്രശ്നമായിരുന്നതിനാല്‍ പകരമൊരു പൈലറ്റിനെ വച്ചു യാത്ര തുടരാതിരുന്ന എയര്‍ ഇന്ദ്യയല്ലേ ശരിക്കും കുറ്റക്കാരന്‍ ? ഈ പൈസയൊക്കെ വാങി പോക്കറ്റില്‍ വച്ച വിമാന കമ്പനിക്കില്ലാത്ത വിശ്വസ്തതയും സ്നേഹവുമൊക്കെ അതിലെ ജീവനകാര്ക്കു വേണമെന്നു പറയുന്നതില്‍ ഒരു ന്യായക്കുറവില്ലെ?

പല സന്ദര്‍ ഭങളോടും വളരെ വൈകാരികമായി പ്രതികരിക്കുന്നവരാണ്‍ പൊതുവെ മലയാളികള്. ബസ് ഇടിച്ചു വീണ വഴിപോക്കനെ ആശുപത്രിയിലെത്തിക്കുന്നതിലും ആളുകള്‍ ക്കു തിരക്കു പൊതുവെ ബസ് ജീവനക്കരെ കൈകര്യം ചെയ്യുന്നതിലാണ്. ചൂഷണം ചെയ്യപ്പെടുന്നവനെ സഹായിക്കനും ചൂഷകനെ എതിര്ക്കാനുമുള്ള ഈ ത്വര പലപ്പോളും ഒരു കാടന്‍ മോബ് ജസ്റ്റിസിളെക്കല്ലെ നയിക്കുന്നതു അടുത്തകാലത്തായി? അന്യന്റെ കയ്യേറ്റം  ചെയ്യുന്നതും  , അവന്റെ സ്വകാര്യതയിലേക്കു എത്തി നൊക്കുന്നതും ഒരു കുറ്റമലാതായി തീരുന്നു
നമ്മുടെ സമൂഹത്തില്. ഇതിന്റെ പ്രതിഫലനമാണോ വിദ്യ നല്കുന്ന ദൈവതുല്യയായ ഗുരുവിന്റെ സാരിക്കുള്ളിലെക്കു കാമറ കണ്ണു തുറക്കുന്ന നമ്മുടെ യുവതലമുറയില്‍ ?

ഇപ്പറഞതൊന്നും തന്നെ എയര്ലൈനെ ന്യായീക്കാനൊ  യാത്രക്കരെ കുറ്റപ്പെടുത്താനൊ ഉള്ള ശ്രമമല്ല. കൊടുക്കുന്ന ഓരോ പൈസക്കും മൂല്യം കിട്ടേണ്ടതു ഒരു കണ്സ്യൂമറിന്റെ അവകാശമാണു. അതിനു അവലമ്ബിച്ച രീതിയോടാണു എനിക്കു യോജിപ്പില്ലാത്തത്.

ഫേസ്ബുക്കിനെ ക്കുറിച്ചു പറഞ കൂട്ടത്തില്‍ കറങി നടക്കുന്ന മറ്റൊരു കാര്യം കൂടി കണ്ടു.  30 വര്ഷം മുന്പ്  കുവൈറ്റില്‍ വന്‍ വ്യവസായി   ആയിരുന്ന പാവറട്ടിക്കാരന്‍  ഡോ.കെ.ടി.ബീ. മേനോന്‍ അടുത്ത ബന്ധുവിന്റെ  ശവസമ്സ്കാര ചടങില്‍ പങ്കെടുക്കാനായി  കുവൈറ്റില്‍ നിന്നും ബോം ബെ വഴി കേരളത്തിലേക്കു പറ്ന്നുവത്രേ. വിമാനം ബോം ബെയില്‍ എത്തിയപ്പോള്‍  പൈലറ്റ് ഇനി കേരളത്തിലേക്കു  റ്റാക്സി വിളിചു പോയ്ക്കൊ എന്നൊരു ഡയലോഗ് . ഡോ. മേന്ണന്‍ സ്വയം ഒരു വിമാനം ചാറ്ര്‍ട്ടര്‍  ചെയ്തു കേരളത്തിലെത്തിയത്രേ. എന്നിട്ടു അദ്ദേഹം വിമാന കമ്പനിക്കു എതിരെ കേസ് കൊടുത്തു – വിമാനം ചാറ്ട്ടര്‍ ചെയ്ത പൈസക്കു വേണ്ടി. ഒടുവില്‍ ഡോ. മേനോന്റെ നിശ്ചയ ദാര്ഡ്യത്തിനു  മുന്പില്‍ മുട്ടു മടക്കിയ കമ്പനി മുഴുവന്‍ തുകയും അദ്ദേഹത്തിനു  തിരിചു കൊടുത്തു  തടി  തപ്പി പൊലും .

വളരെയേറെ പൈസ ചിലവാകുന്ന ഒരു ഏറ്പ്പാടല്ലേ ഇതെന്ന സം ശയം ന്യായം .
കോക് പിറ്റിലേക്കു ഇരച്ചു കയറാതേയും ഒരു വനിതാ പൈലറ്റിനെ കൈ വയ്ക്കാതെയും മറ്റു നിയമപരമായ മാര്ഗ്ഗങളും ഇത്തരം സന്ദര്ഭങളില്‍ സ്വീകരിക്കാമെന്നു പറഞു വെന്നു മാത്രം
ഇക്കാലത്തു വിമാനയാത്ര ഒരു ആഡമ്ബരമല്ല. ജീവിത്തത്തില്‍ ഒരിക്കലെങിലും വിമാനത്തില്‍ കയറാത്തവര്‍ പുതിയ തലമുറയില്‍ ചുരുക്കം . അതു കൊണ്ടു തന്നെ വിമാനത്തിനെ പറ്റിയുള്ള നിയമങള്‍ അറിഞിരിക്കേന്ടതു നമ്മുറ്റെ ബാധ്യതയില്‍ പെടുമ്. വിമാനത്തിന്റെ പരമാധികാരി ആണു പൈലൊറ്റ്. പൈലറ്റിനോടു എതിര്ത്തു സമ്സാരിക്കുന്നതും അനുവാദമില്ലാതെ കോക്പിറ്റില്‍ കയറുന്നതും വളരെ ഗൌരവമായ കുറ്റമാണ്. പല രാജ്യങ്ളിലും ജയിള്‍ ശിക്ഷ വരെ ലഭിക്കാമത്രെ.

കഴിഞയാഴ്ച്ച യൂറൂപ്പ്യന്‍ യൂണിയന്‍ വളരെ നിറ്നായകമായ ഒരു നിയമം കൊണ്ടു വന്നിട്ടുണ്ട്. മൂന്നു മണിക്കൂറില്‍ കൂടുതല്‍ ഫ്ലൈറ്റ് വൈകിയാല്‍ അതിലെ യാത്രക്കാറ്ക്കു എയര്ലൈന്‍ കോമ്പെന്സേഷന്‍ കൊടുക്കണമെന്നു.ഇത്തരം ഒരു നിയമ നിറ്മാണത്തെ പറ്റി നമ്മുടെ പ്രവാസ വകുപ്പു മന്ത്രിക്കു വല്ലതും പറയാനുണ്ടോ ആവൊ.

 അതൊ അദ്ദെഹവും ഇപ്പൊള്‍ മറഡോണയുടെയും രഞിനി ഹരിദാസിന്റെയും പിന്നാലെ പോയൊ?

Sunday, 15 May 2011

ചില സന്തോഷങള്‍

2010ലെ ചില ചെറിയ സന്തോഷങള്‍





'ഫൊകാന' ചെറുകഥാമല്‍സരതിലെ ഒന്നം സമ്മാനം 'മേഘങള്‍ ' ക്ക്.


 


'ഗിരിജക്കൊരു മുറി'- പുഴ പിന്നെയും ഒഴുകുന്നു എന്ന സമാഹാരത്തില്‍ . (പ്രസാധകര്‍ : എന്.ബി.എസ്)


'ഗം ഗാപുത്രി' - അങിനെ ''എഡിറ്ററും ' ആയി.

Friday, 6 May 2011

കുറച്ചു കല്യാണവിശേഷങ്ങള്‍

നൂറ്റാണ്ടിണ്റ്റെ മാംഗല്യമോ അതൊ നൂറ്റാണ്ടിണ്റ്റെ മാമാങ്കമൊ?ആറു മാസത്തിന്റെ  തയ്യാറെടുപ്പുകള്ക്കും, വിവാദങ്ങള്ക്കുമൊടുവില്  വെസ്റ്റ് മിനിസ്റ്റര് ആബിയില് ദശലക്ഷങ്ങളെ സാക്ഷി നിര്ത്തി, അത്യപൂര്വമായ വെത്ഷ് (Welsh Gold) ഗോള്ഡില് തീര്ത്ത സ്നേഹമോതിരം കാമുകിയുടെ വിരലില്‍ വില്ല്യം അണിയിച്ചപ്പോള് ബ്രിട്ടിഷ് രാജ ചരിത്രത്തില് ഒരു പുതിയ അധ്യായം ആരംഭിക്കുകയായിരുന്നു.


ഒരു പ്രവാസിയെന്ന നിലയില് എനിക്കു ഏറ്റവും കൌതുകകരമായി തോന്നിയതു ഈ വിവാഹത്തിണ്റ്റെ ആചാരങ്ങളായിരുന്നു. നൂറ്റാണ്ടുകളായി നില നില്ക്കുന്ന വിശ്വാസങ്ങള് അതേ പടി തുടരൂകയാണിവിടെ.

രാജാവിനെ ഇത്രയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു ജനാധിപത്യ രാജ്യവും വെറെ ഉണ്ടെന്നു തോന്നുന്നില്ല. രാജകുടുംബത്തെ സംബന്ധിച്ച എല്ലാ കാര്യങ്ങളും വാര്ത്തയാണിവിടെ. രാജ്യത്തെ തന്നെ ഏറ്റവും 'എലിജിബിള്  ബാച്ചെലര്'ഉം അടുത്ത രാജ്യാവകാശിയുമായ വില്യം, വധുവായി ഒരു  സാധാരണ ക്കാരിയെ  തിരഞ്ഞെടുത്തപ്പോള് അതു പല യാഥാസ്ഥിതികര്ക്കും പെട്ടന്നു  ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.

 ബ്രിട്ടീഷ് എയര്വെയ്സിലെ ജീവനക്കരായിരുന്ന മൈക്കെലും കരൊളും സ്വന്തം പ്രയത്നം കൊണ്ടുമാത്രം പണക്കാരുടെ ശ്രേണിയിലേക്കുയര്ന്നപ്പോള്, 'പുതുപ്പണക്കാരെന്ന' ഒരു പുഛത്തോടെയാണു ആദ്യമാദ്യം രാജ്യത്തെ പത്രങ്ങളടക്കം അവരെ കണ്ടത്. മിഡില്ട്ടണ് കുടുംബത്തിണ്റ്റെ മാന്യമായ പെരുമാറ്റവും ജീവിതരീതിയും സര്വോപരി ജീവിതമൂല്യങ്ങളും പതിയെ പതിയെ നാടിണ്റ്റെ മനം കവര്ന്നു തുടങ്ങിയിട്ടുണ്ട്.

വില്യമിണ്റ്റെ അമ്മ ഡയാനാ രാജകുമാരിയുടെ നീലക്കല്ലു മോതിരമണിഞ്ഞു നവംബര് പതിനാറിനു വിവാഹ നിശ്ചയം നടത്തിയതോടെ ബ്രിട്ടണ്റ്റെ മുഴുവന് ശ്രദ്ധയും ഈ യുവമിഥുനങ്ങളുടെ മേലായിരുന്നു എന്നു പറയാം.

കേറ്റിണ്റ്റെ വിവാഹവസ്ത്രം എങ്ങിനെയായിരിക്കും? ആരായിരിക്കും അതു ഡിസൈന് ചെയ്യുക? സില്ക്കായിരിക്കുമോ അതൊ സാറ്റിന് ആവുമൊ ഭാവി രാജകുമാരി തിരഞ്ഞെടുക്കുക? രാജ്യസുരക്ഷാവിവരങളെ വെല്ലുന്ന രഹസ്യസ്വഭാവമായിരുന്നു വിവാഹവത്തിന്റെ കാര്യത്തില്. തൊട്ടതിനും പിടിച്ചതിനുമൊക്കെ പന്തയം വയ്പ്പ് ഒരു ഹരമായ ബ്രിട്ടിഷ് കാരന്  പിന്നെ ഇക്കാര്യത്തില്‍ ഒരു മാത്രമായി ഒതുക്കം പാലിക്കാന്‍ പറ്റുമോ?

പൊതുവെ ബ്രിട്ടീഷ് വധുക്കള് സ്വന്തം വിവാഹവസ്ത്രം വരനെ കാണിക്കുന്നതു അപശകുനമായി കണക്കാക്കുന്നു. അള്ത്താരയില് മിടിക്കുന്ന ഹൃദയത്തൊടെ വധുവിനെ കാത്തു നില്ക്കുന്ന വരന് പിതാവിണ്റ്റെ കൈ പിടിച്ചെത്തുന്ന വധുവിനെ അവസാന നിമിഷം മാത്രമെ കാണാവു എന്നാണു വയ്പ്പ്.

വിവാഹദിവസം കാലത്തു തന്നെ കൊച്ചുമകനു രാജ്നിയുടെ സമ്മാനമെത്തി - ''പ്രഭു'' സ്ഥാനം . (Duke of Cambridge) ബ്രിട്ടീഷ് രാജപാരമ്പര്യമനുസരിച്ചു വിവാഹിതരാവുന്ന കുടുമ്പാങങള്ക്കു ''പ്രഭു''സ്ഥാനം നല്കപ്പെടും . രാജ രക്തം സിരകളില്ലാത്ത കെയ്റ്റ് അങിനെ ''പ്രഭ്വി'' (Duchess of Cambridge) മാത്രമായി, ''രാജകുമാരി' (Princess) എന്ന സ്ഥാനത്തിനു തല്ക്കാലം അര്‍ഹത യില്ലാതെ. പ്രഭു കുടുമ്ബത്തില് ജനിച്ച ഡയാനക്കു വിവാഹവേളയില് , 'രാജകുമാരി' സ്ഥാനം കിട്ടിയിരുന്നു.

ഒരു രാത്രിക്കു മൂന്നര ലക്ഷം രൂപ വരുന്ന ഗോരിങ്ങ് ഹോട്ടലിലായിരുന്നുവധുവിണ്റ്റെ ആളുകള് വിവാഹത്തലേന്നു അന്തിയുറങ്ങിയത്. വിവാഹ പാര്‍ടി കടന്നു പോവുന്ന ലണ്ടന് രാജവീദ്ധികള് അതിനും ദിവസങ്ങള്ക്കു മുന്പെ  കാണികല് കയ്യടക്കിയിരുനു. സ്വന്തം ടെന്റും  പാചകസാമഗ്രികളും സ്റ്റൌവുമായാണു പലരും ഈ ചരിത്രസംഭവതിനു സാക്ഷ്യം വഹിക്കാന് തെരുവുകളില് സ്ഥാനം പിടിക്കാനെത്തിയത്.

 വിവാഹം ആഘോഷമാക്കാന് ഒരോ ബ്രിറ്റീഷുകാരനും  സ്വന്തമായ രീതിയില് തയ്യാറെടുപ്പുകള് നടത്തിയിരുന്നു.  ഒഴിവുദിനം പ്രക്യാപിച്ച്ചിരുന്നതിനാല്‍ ജോലിക്കാര്‍ക്കും ഉത്സവം. തെരുവുകള്  രാജ്യപതാകകളും വധൂവരന്മാരുടെ ചിത്രങ്ങളും കൊണ്ടു അലംകൃതമായി. രാജ്യത്തുടനീളം അന്നു നൂറുകണക്കിനു 'സ്റ്റ്രീറ്റ് പാര്ട്ടി'കളാണു അരങ്ങേറിയത്. അതില്‍ ഏറ്റവും വാര്‍ത്താ പ്രാധാന്യം നേടിയത് തികഞ്ഞ രാജഭാക്തനായ പ്രധാനമന്ത്രി കാമരൂണ്ഉം ഭാര്യയും പത്താം നമ്പര്‍ ഡൌണിംഗ് സ്ട്രീടിനു മുന്പിലോരുക്കിയ കപ്പ്‌ കെയ്ക്ക് പാര്‍ടി തന്നെ.



ലണ്ടനില് നിന്നും 500 മൈലോളം അകലെ ന്യൂകാസിലില് എന്റെ  ഒരു കൂട്ടം സുഹൃത്തുക്കള് വിവാഹാഘോഷം ആരംഭിച്ചതു സ്വന്തം വെഡിങ്ങ് ഗൌനൂകള് ധരിച്ചു വധുവായി അണിഞ്ഞൊരുങ്ങിയായിരുന്നു. (ഞാനുന്റായിരുന്നില്ല ). എട്ടു മണിക്കു ഷാമ്പെയിന് ബ്രേക്ഫസ്റ്റ് കഴിച്ചും, നൃത്തമാടിയും, പലരും വീടുകളില്  മതിമറനാടിയപ്പോല്, മിക്ക കൌണ്സിലുകളും വാഹന ഗതാതം തടഞ്ഞു തെരുവിധികളെ   അക്ഷരാര്ഥത്തില് പാര്ട്ടിഗ്രൌണ്ടുകളായി മാറ്റിയിരുന്നു.



 കുടുമ്ബ പാരമ്പര്യം പിന്തുടറ്ന്നു വില്ല്യം ധരിച്ചതു മിലിറ്ററി വേഷം തന്നെ. ഐറിഷ് ഗാര്ഡിണ്റ്റെ ചുവപ്പു യൂണിഫോമില് കൊച്ചനുജനും 'ബെസ്റ്റ് മാന്'ഉം  ആയ ഹാരിയുമൊത്തു വില്ലിയം രാജകുമാരനാണു ആദ്യം വെസ്റ്റ് മിനിസ്റ്റര്  ആബിയിലെത്തിയത്. വിവാഹത്തിനെത്തിയ വിശിഷ്റ്റാത്ഥികളെയും ആബിയിലെ  മുതിര്ന്ന പുരോഹിതന്മാരെയും അഭിവാദ്യം ചെയ്തു വില്ലിയം രാജകുമാരന്  നീങ്ങിയപ്പോള് പതിയെ പതിയെ രാജകുടുംബാങ്ങങ്ങളുടെ വരവായി.

ഇളം നീല കോട്ടണിഞ്ഞു കേയ്റ്റിണ്റ്റെ അമ്മ കരോള് മിഡില്റ്റണ് അനുജനോടൊപ്പം  വന്നിറങ്ങിയപ്പോള് ആരവമുയര്ന്നു. ഇവിടത്തെ ആചാരമനുസരിച്ചു ഒരു വിവാഹം നിശ്ചയിച്ചു കഴിഞ്ഞാല് വധുവിണ്റ്റെ അമ്മയ്ക്കാണു ആദ്യം സ്വന്തം വസ്ത്രം തിരഞ്ഞെടുക്കാനുള്ള അവകാശം.  (വധുവിനു വെള്ള നിറം ആണല്ലോ പൊതുവേ ). ആ നിറം വിവാഹപാര്ട്ടിയിലെ മറ്റാരും ധരിക്കരുതെന്നാണു ചട്ടം. അതനുസരിച്ചു കരോള് തിരഞ്ഞെടുത്തതു മനോഹരമായി തയ്ച്ച ഇളംനീല വസ്ത്രവും, മാച്ച് ചെയ്യുന്ന ഷൂസും തൊപ്പിയും. ആചാരമനുസരിച്ചു അടുത്ത അവകാശം രാജ്ഞിക്കാണ്. കോളാംബിപൂക്കളുടെ മഞ്ഞനിറമുള്ള വസ്ത്രവും ബ്രൂച്ചും പേള് മാലയുമണിഞ്ഞു രാജ്നിയെത്തിയപ്പോള്, അടുത്ത വരവു കല്യാണപ്പയ്യണ്റ്റെ മതാപിതാക്കളൂടേതായി.

എങ്ങിലും കണ്ണുകളെല്ലാം അപ്പോളും ഗോറിംഗ് ഹോട്ടലിലെക്കു തന്നെ.

 അവസാനം കാത്തിരിപ്പുകള്ക്കു വിരാമമായി. തികച്ചും 'റ്റ്രഡീഷണല്'(traditional)എന്നു വിളിക്കാവുന്ന തൂവെള്ള സില്ക്കു വിവാഹ വസ്ത്രത്തില്, കയ്യുകൊണ്ടു നെയ്തെടുത്ത ലെയ്സിണ്റ്റെ തിളക്കത്തോടെ, കെയ്റ്റ് അച്ഛനോടൊപ്പം കാറില് കയറി. ഇനി ഒന്പതു മിനുട്ടു നീണ്ട യാത്ര - രാജ്യത്തിണ്റ്റെ ഭാവി രാജ്നിയാവാന്.

പ്രശസ്തമായ ഫാഷന്‍ ഹൌസ് അലെക്സാണ്ടര് മക്വിന്‍ (Alexander Mcqueen )ചീഫ് ഡിസൈനര്  സാറാ ബര്ട്ടനാണു കേയ്റ്റിണ്റ്റെ ഗൌണ് ഡിസൈന് ചെയ്ത്തത്. ഏകദേശം 28 ലക്ഷം വില വരുന്ന ഈ വിവാഹവസ്ത്രം 4 മാസങ്ങളെടുത്താണു സാറാ ബര്ട്ടണും സഹായികളും ചേര്ന്നു പൂര്ത്തിയാക്കിയത്.

ആചാരമനുസരിച്ചു കെയ്റ്റി ണ്റ്റെ വസ്ത്രധാരണത്തില് 4 ഘടകങ്ങള് ഉണ്ടായിരുന്നു. "പുതിയതൊന്നു, പഴയതൊന്നു, കടം വാങ്ങിയതൊന്നു, നീല നിറത്തിലൊന്നു" (Something new, something  old, something borrowed and something blue) എന്നാണു ചൊല്ല്.

അതനുസരിച്ചാവണം, വില്ലിയമിണ്റ്റെ അമമൂമ്മ കൂടിയായ രാജ്നിയില് നിന്നും കടം വാങ്ങിയ, അമൂല്യ രത്നങ്ങള് പതിച്ച റ്റിയാര (കിരീടം) ധരിച്ചാണു കേയ്റ്റ് ഒരുങ്ങിയത്. പുതിയാവട്ടെ വിവാഹത്തിനായി പ്രത്യെകം തയ്യറാക്കിയ,  മിഡില്റ്റണ് കുടുംബതിണ്റ്റെ ചിഹ്നമായ എകൊന് (acorn) കായകളുടെ  ഡിസൈനില് പണിത വജ്രകമ്മലും, വില വെറും 11 ലക്ഷം രൂപ. സന്തോഷകരമായ ജീവിതത്തിനു വേണ്ടി നീല നിറമുള്ളൊരു റിബണ് ഗൌണിനുള്ളില് തുന്നി ചേര്ത്തിരുന്നു കെയ്റ്റ്.



എല്ലാകാര്യങളിലും പഴമയോടു ആഭിമുഖ്യം കാണിച്ച കെയ്റ്റ്, പക്ഷെ അനുജത്തി പിപ്പക്കായി ആചാരം തെറ്റിച്ചു എന്നു പറയാം . ഒരു വിവാഹത്തിന് വധുവൊഴികെ മറ്റാരും വെളുത്ത വസ്ത്രം ഇടരരുതെന്നു പൊതുവെ നിയമം . എങിലും പിപ്പക്കു വേണ്ടി സാറാ ബര് ട്ടന് തന്നെ ഡിസൈന് ചെയ്ത 14 ലക്ഷം രൂപ വില വരുന്ന കൌള് നെക്ക് ഗൌണിനു വെള്ള നിറം തന്നെ, അനുജത്തിക്കു വേണ്ടിയൊരു ചെറിയ കണ്ണടക്കല് .

വെസ്റ്റ് മിനിസ്റ്റര് ആബിയിലെ പ്രാര്തനാഭരിതമായ ചടങ്ങുകള്ക്കോടുവില്  നാലു വെര്ള്ളക്കുതിരകളെ പൂട്ടിയ രാജരഥത്തില് നവദമ്പതികള് നഗരപ്രദക്ഷിണം  നടത്തിയപ്പോള് രാജ്യത്തിണ്റ്റെ ആഹ്ളാദം അണപൊട്ടിയൊഴുകി. ഒടുവില് പതിവു പോലെ ബെകിങ്ങം കൊട്ടരബാല്ക്കണിയില് പെയ്യാതെ നിന്ന മഴക്കാറുകള് സാക്ഷിയാക്കി സുന്ദരിയ വധുവിനൊരു ചുടുചുംബനം. അതുമൊരു റോയല് റ്റ്രഡിഷന്.

Monday, 3 January 2011

അതീതം

ജാനുവരി ലക്കം തര്‍ജനിയില്‍ വന്ന കഥ.

Thursday, 23 December 2010

‍ബിലാത്തി ക്രിസ്തുമസ്

ചില ക്രിസ്തുമസ് വിശേഷങ്ങള്
 പുഴ.കോമില്‍ വന്ന ലേഖനം.

എല്ലാവര്ക്കും മെറി ക്രിസ്ത്മസ് .

Monday, 8 November 2010

ഗിരിജക്കൊരു മുറി (പുഴ.കൊം ചെറുകഥാമല്സരത്തില്‍ തോറ്റു പൊയൊരു കഥ.)

ഗിരിജക്കു മുറി മുകളില് വേണോ താഴെ വേണൊ എന്ന് ‘’അവളോ’‘ടൊരു അഭിപ്രായം ചോദിക്കാം അടുത്ത പ്രാവശ്യം കാണുമ്പോൾ എന്നു സുഷമ തീരുമാനിച്ചു. പുതിയ്തായി വയ്ക്കുന്ന വീടിനു പേരു വരെ കണ്ടു പിടിച്ചു കഴിഞിട്ടും, ‘’അവള്’‘ടെ പേരു ഇതു വരെ തനിക്കറിയില്ലെന്നതൊരു സത്യം പറഞ്ഞാലൊരു ചമ്മലിനു ഇട നല്കുന്നുണ്ട് ആലോചിക്കുംബോൾ. സ്വന്തമായൊരു പേരില്ല എന്നതു’’അവൾ’’ക്കു മാനക്കേടൊന്നും ഉണ്ടാകാനിടയില്ലെന്നാലും, ‘’അവള്‍ക്കൊ’’രു പേരു വേണമെന്നതു ‘’അവളെ’’ക്കാള് സുഷമയുടെ ആവശ്യമായി മാറിയിരുന്നു. ഭൂമിയിലെ പകുതി മനുഷ്യനും അവകാശപ്പെട്ട ‘അവൾ’ എന്ന സര്‍വ്വനാമം ഒരാള്‍ക്കു മാത്രമായി ചാര്‍ത്തിക്കൊടുക്കുംബോളുന്ണ്ടാവുന്ന ഒരു ബൂര്‍ഷാത്തരം എന്ന ഇന്‍പ്രാക്റ്റിക്കല് ആയ പ്രശ്നം. ഒരു അത്യാവശ്യ സന്ദര്‍ഭത്തില് ‘’അവളെ‘’യൊന്നു വിളിക്കേണ്ടി വന്നാല് ‘’അവളേ…’‘ എന്നു നീട്ടി വിളിക്കാനാവുമൊ എന്ന പ്രാക്ടിക്കല് പ്രശ്നം. സ്വയം തോന്നുംബോൾ പ്രത്യക്ഷപ്പെടുമെന്നല്ലാതെ, വിളിച്ചാലുടൻ വിളിപ്പുറത്തു വരുന്ന ജാതി ഒന്നുമല്ല ‘’അവളെ‘’ങിലും , അടുത്ത തവണ കാണുംബോളെക്കൊരു ചോദ്യം സുഷമ മനസ്സില് കരുതി വച്ചു.



ഒരു പെണ്ണിനു മറ്റൊരു പെണ്ണിനെ അഭിസംബോധന ചെയ്യാന് ഒരു പേരിനുപരി എത്രയോ വാക്കുകളുണ്ടെന്നു സുഷമക്കു അറിയാഞിട്ടല്ല. ഒറ്റ നോട്ടത്തില് തന്നെ ഒരു സ്ത്രീക്കു മനസ്സിലാവുന്ന ചില കാര്യങളിലൊന്നാണു, മറ്റൊരു പെണ്ണിനെ ‘നീ’ എന്നു വിളിക്കണൊ, ‘നിങള്’ എന്നു വിളിക്കണോ, ‘കൂട്ടുകാരിയാക്കണൊ ശത്രുപക്ഷത്തു നിറുത്തണോ എന്നൊക്കെ. ആണിനെ സംബന്ധിച്ച അവളുടെ നിഗമനങ്ങളില് തെറ്റു പറ്റാം, പറ്റിയിട്ടുമുണ്ടല്ലൊ. പക്ഷേ, പെണ്ണെന്നാൽ ഒറ്റ വറ്ഗ്ഗമാണ്, അവളെ മനസ്സിലാകാന് മറ്റൊരു പെണ്ണിനു പെട്ടന്നു പറ്റും, ഒരോന്നായി അടുക്കളപ്പണികള് തീര്‍ക്കുംബോൾ സുഷമ ചിന്തിച്ചുകൂട്ടി.





വെണ്ടക്കായ ചെറുതായി അരിഞു ചുവന്നുള്ളി മൂപ്പിച്ചു വഴറ്റിയെടുത്റ്റു വച്ചു, സാമ്പാറിനു കടുകു വറുക്കാന് തുടങി സുഷമ. അരുണ് എപ്പൊളെങിലും തിരിച്ചു വരുംബോള് മേശപ്പുറത്തു വിഭവങള് നിരന്നില്ലെങ്കില് പിന്നെ അതു മതി വീണ്ടുമൊരു മുഖം വീറ്പ്പിന്.വാതില് ശബ്ദത്തൊടെ വലിച്ചടച്ചു അരുണ് ഇറങി പോയപ്പോള് തുടങിയ തലവേദന പതിയെ പതീയെ ശക്തമാവുന്നുണ്ടെന്നു തോന്നുന്നു.



അരുണിനോടു വഴക്കു കൂടേണ്ട പുതിയ കാര്യമൊന്നും ഇന്ന് ഉണ്ടായിരുന്നില്ല എന്നു സുഷമ കു

റച്ചൊരു വിഷമത്തോടെ ഓറ്ത്തു. ചെറിയ ചില നിര്‍ബന്ധങളും പിടിവാശികളും ഒഴിച്ചാല് അരുണ് നല്ലൊരു ഭര്‍ത്താവാണെന്നു സുഷമ തന്നെ സമ്മതിക്കും. ‘’നിന്റെ സ്വപ്നത്തിലെ രാജകുമാരനാണോ അരുണ്? ’‘ എന്നൊക്കെ ചോദിച്ചാല് വിഷമിച്ചു പോവുമെങ്ങിലും, തരക്കേടില്ലാത്തൊരു ‘പുളിങ്കൊംബില്’ തന്നെയാണു പിടിച്ചിരിക്കുന്നതെന്നു സുഷമ സംതൃപ്തിയോടെ ഓറ്ക്കാറുണ്ടു പലപ്പോഴും. ജീവിതമൊരു യക്ഷിക്കഥയല്ലെന്നു അറിയാമെൻകിലും, , അഡ്ജസ്റ്റ്മെന്റുകള്‍ക്കു തയ്യാറാവണമെന്നു മനസ്സു ശാസിക്കുമെങ്ങിലും , ഇന്നു തല്ലു കൂടിയ കാര്യത്തിനു വിജയം തന്റേതാവണമെന്നു സുഷമ എന്നും ആഗ്രഹിച്ചിരുന്നു.



ഒരു കണക്കിനു അരുണ് പുറത്തു പോയതു നന്നായി. ഒരേ ചുവരുകള്‍ക്കുള്ളില് മറ്റൊരാളുടെ മേല് തന്റെ ഒരു നോട്ടം പോലും പതിക്കരുതെന്ന വാശിയോടെ രണ്ടു ആത്മാക്കല് ചുറ്റിത്തിരുയന്നതിന്റെ വീറ്പ്പുമുട്ടല് ഇല്ലാതായല്ലൊ. ഇന്നിപ്പോള് ‘’അവള്‘’ വരുമായിരിക്കുമെന്നു സുഷമ കുറച്ചൊന്നു ആശിച്ചു. തന്റെ ആശയങളോടു ഒരിക്കലും യോജിക്കില്ലെങിലും, പലപ്പോളും തലതെറിച്ച ആശയനല് അടിച്ചേല്‍പ്പിക്കാന് ശ്രമിക്കുമെങിലും, ഒരു സ്ത്രീയെന്ന നിലക്കു സുഷമയെ മനസ്സിലാ‍ക്കാന് പലപ്പോളും ‘’അവള്‍ക്കു‘’ കഴിഞിരുന്നു.



ഉണക്കമീനിന്റെ ഛറ്ദ്ദിക്കാന് വരുന്ന മണത്തില് നിന്നും രക്ഷ നേടാനായി ഒരു കറ്ചീഫ് കൊണ്ടു വായും മൂക്കും മൂടിക്കെട്ടി വറചട്ടിക്കരികില് നിള്‍ക്കുംബോളായിരുന്നു ആദ്യമായി‘’അവള്‘’ മുന്‍പില് വന്നു ചാടിയത്. ‘എയ്’ എന്നു മെല്ലെ വിളിച്ചു, ഒരു കയ്യു ചുമലില് തൊട്ടപ്പോള്, സുഷമ ഞെട്ടി തെറിച്ചു പോയിരുന്നു. അടച്ചിട്ട ഫ്ലാറ്റിന്റെ സുരക്ഷിതത്വത്തില് പെട്ടന്നൊരു കടന്നു കയറ്റം സുഷമയല്ല ആരും പ്രതീക്ഷിക്കില്ലല്ലൊ.



‘’നിനക്കിഷ്ടമില്ലെനില് പിന്നെ എന്തിനാ ഇത്ര കഷ്ടപ്പെട്ടു ഉണക്കമീന് വറുക്കുന്നതു? എന്നിട്ടു ഇനി രണ്ടു ദിവസം ഛ്ര്ദ്ദിച്ചു ഭക്ഷണം പോലും കഴിക്കാന് പോലും പറ്റാതെ നീ കിടക്കില്ലെ? അരുണിനു അത്ര ഇഷ്റ്റാമാണെങില് അയാള്‍ക്കു തന്നെ ചെയ്തുകൂടെ ഇത് ?”‘ കണ്ണുകളിലേക്കുറ്റു നോക്കി ‘’അവള്’‘ പറഞപ്പോള്, താനും പലപ്പോളും അതു ആലോചിച്ചിട്ടുണ്ടെന്നു സുഷമ ഓറ്ത്തു പോയി.



‘’അയ്യൊ, അരുണിന്റെ ഇഷ്ടമല്ലെ ഞാന് നോക്കേണ്ടതു?’ എന്നു പറഞു ഒഴിഞു മാറി, മീ‍ന് ഇറക്കി വച്ചു ബാത്രൂമിലേക്ക് ഓടിയപ്പൊള്, തികട്ടി വന്ന മഞവെള്ളത്തിനു മറ്റൊരു മാനം കണ്ടു പിടിക്കാന് ശ്രമിച്ചു സുഷമ. വറ്ഷങ്ള് ഒന്നു രണ്ടായി ഛറ്ദ്ദികാനും, വിശപ്പില്ലാതെ ചുറുണ്ടി കൂ‍ടിക്കിടകാനും ഒരവസരത്തിനു വേണ്ടി സുഷമ ദൈവത്തോടു പ്രാര്‍ത്ഥിച്ചു തുടങിയിട്ട്.



പ്രപഞ്ചം ആരംഭിച്ചിട്ടു കാലം കുറെയായെന്നൊക്കെ പറയുന്നുണ്ടെനിലും, ദൈവത്തിനു പറ്റുന്ന കൈപ്പിഴകള് കാണുംബോൾ പുള്ളിക്കു കസ്റ്റമർ സര്‍വീസില് അത്ര എക്സ്പീരിയന്‍സ് ഒന്നും ആയിട്ടില്ലെന്നേ തോന്നൂ. അതോണ്ടല്ലെ പലർക്കും ചോദിക്കാത്തതു പലതും കിട്ടുന്നതും, മറ്റു പലര്‍ക്കും ചോദിച്ചിട്ടും അവശ്യ സാധനങള് പോലും കിട്ടാ‍തെ വരുന്നതും. കണ്ടു കിട്ടുകയാണെങില് ദൈവത്തിനോട് സോഫ്റ്റ് വെയര് ഒന്നു അപ്ഡേറ്റ് ചെയ്യിക്കാന് പറയണമെന്നു ഉറച്ചു സുഷമ.



അരുണിന്റെ വസ്ത്രങല് ഇസ്തിരിയിട്ടു മടക്കി വച്ചു, അരുണിനിഷ്ടപ്പെട്ട പരിപ്പുവട തയ്യാറാക്കുന്നതിനിടയിലാണു പിന്നൊരു ദിവസം ‘’അവള്‘’ വന്നത്. ‘’നിന്റ്നെ ഇഷ്റ്റപ്പെട്ട പലഹാരമെന്താ?’‘ എന്നു ‘’അവള്’‘ ചോദിച്ചപ്പോള്, ഓറ്ത്തെടുക്കാ‍ന് സുഷമക്കു ഏറെ ബദ്ധപ്പെടേണ്ടി വന്നു. അരുണിന്റെ കൂടെ കൂടിയതില് പിന്നെ സുഷമക്കു സ്വന്തമായി ഇഷ്ടങ്ങൾ ഒന്നും ഉണ്ടായിട്ടില്ലല്ലൊ.



,മറന്നു പോയല്ലെ?’‘ എന്ന് ഒട്ടൊരു കളിയാക്കലോടെ ചോദിച്ചു ‘’അവള്’‘ സ്ഥലം വിട്ടപ്പൊൾ, നാലു മണി കാപ്പിക്കു അമ്മ ഉണ്ടാക്കിയിരുന്ന നേന്ത്രപ്പഴവും അരിപ്പൊടിയും ശറ്ക്കരപാവും ചേർന്ന പൂവടയുടെ രുചി സാ‍മ്രാജ്യത്തിലേക്കു ഒലിച്ചു പോയി സുഷമ. അന്നത്തെ പരിപ്പുവടക്കു ഉപ്പു പോരെന്നും പറഞു അരുണ് മുഖം വീർപ്പിച്ചു എണീറ്റു പോയപ്പോൾ, ഇനി ‘അവളുമായി ഒരു കൂട്ടുകെട്ടും വേണ്ട എന്നു സുഷമ തീരുമാനിച്ചു. അല്ലെങിലും ഭാര്യക്കും ഭര്‍ത്താവിനുമിടയില് കുട്ടികളല്ലാതെ മൂന്നാമതൊരാള് പലപ്പോളും പ്രശ്നങല് സൃഷ്ട്ടിക്കുകയേ ഉള്ളൂ.



ഈ മൂന്നാമതൊരാളിന്റെ കാര്യം തന്നെയാണു അരുണുമായി പുതിയ വഴക്കുകള്‍ക്കു കാരണമാവുന്നതെന്നു സുഷമ ആലോചിക്കാതിരുന്നില്ല. പക്ഷെ, അരുണ് പറയുന്നതു പോലെ വിവാഹം കഴിഞാല് പെണ്ണിനു ഭര്‍ത്താവും അയാളുടെ വീട്ടുകാരും മാത്രമെ ഉണ്ടാവാന് പാടുള്ളൂ? സ്വന്തം അഛനും അമ്മയും ഒന്നുമല്ലാതായി തീരുമോ? കൂടപ്പിറപ്പുകളോടു അരുണിനുള്ള ചുമതലകള് തന്നെ സുഷമക്കുമില്ലെ?



ഒരിക്കലും ഊഹിക്കാന് പറ്റുന്നതല്ല ജീവിതത്തിന്റെ ഇടവഴികള് എന്നൊക്കെ നോവലില് വായിച്ച പരിചയമെ സുഷമക്കുണ്ടായിരുന്നുള്ളു. കുറെയൊക്കെ ആലോചിച്ചു കൂട്ടി ലോകത്തിന്റെ ഭാരമൊന്നും തലയിലെടുത്തു വയ്ക്കണമെന്നു ആഗ്രഹവുമില്ലായിരുന്നു. വിവാഹം കഴിയുന്ന്പോള് ഗിരിജ സുഷമക്കൊ ഭര്‍ത്താവിനൊ ഒരു ഭാരമാവില്ല എന്നൊരു ഉറപ്പു അച്യുതന്നായർ ഭാവി മരുമകനു കൊടുത്തതിന്റെയും, ആ ഉറപ്പിനായി പിന്നൊരു അഞ്ചു ലക്ഷം കൂടി അരുണിന്റെ പേരില് ബാങ്കില് ഇട്ടു കൊടുത്തതിന്റെയും പേരിലാണല്ലൊ സുഷമ ഇപ്പോള് മിസ്സിസ്. സുഷമ അരുണ് ആയി എറണാകുളത്തെ സാമാന്യം ഭേദപ്പെട്ട ഫ്ലാറ്റില് വാടകക്കാണെങിലും കഴിഞു കൂടുന്നത്.



സീരിയല് നായികമാരെ താരതമ്യം ചെയ്യുമ്പോള് സുഷമ തന്നെ വിചാരിക്കാറുണ്ട് തന്റെ ജീവിതം എത്ര നല്ലതാണെന്ന്. അടുക്കളയിലേക്കുള്ള അരി, പച്ചമുളകു, ഉപ്പു തുടങി സുഷമക്കു ധരിക്കാനുള്ള വസ്ത്രങല് വരെ അരുണ് സമയാസമയത്തിനു വീട്ടിലെത്തിക്കും. അതെല്ലാമെടുത്തു അരുണിനു ഇഷ്ടപ്പെട്ട രീതിയില് പാചകം ചെയ്യുകയും , അരുണിനിഷമുള്ള വേഷങളണിഞു അവധിദിനങളില് അറുണിന്റെ ബൈക്കിനു പുറകിലിരുന്നു ഷോപ്പിങ് മാളുകളിലും റെസ്റ്റൊറന്റുകളിലും കയറിയിറങുകയും മാത്രമെ സുഷമക്കു ചെയ്യേണ്ടതായുള്ളു.



അരുൺ കൊണ്ടു വന്ന നീല നൈറ്റി കണ്ടിട്ടു അന്നൊരു ദിവസം ‘’അവള്’‘ കൊസ്രാക്കൊള്ളി വീണ്ടും എടുത്തിട്ടു ‘’നിനക്കു നീല ഇഷ്ടമല്ലല്ലൊ, പിന്നെന്തെ എന്നും ഒരു നീല?’‘ അരുണിന്റെ ഇഷ്ടങളെ പറ്റി അവളോടു പറഞിട്ടെന്തിനാ എന്നു ഒരു നിമിഷം വിഷമത്തൊടെ സുഷമ ഓര്‍ത്തു. എന്നിട്ടു കുടുംബത്തിനു വേണ്ടി പെണ്ണുങൾ അഡ്ജസ്റ്റ് ചെയ്യേണ്ടതിന്റെ ആവശ്യകതയെ പറ്റി ഒരു ലെക്ചര്റ് ചെറുതായി തുടങി വച്ചു. എല്ലാം കേട്ടു രസിച്ചു തലയാട്ടി പോവാൻ നേരത്തു ‘’അവളോ‘’രു ചോദ്യം തൊടുത്തു വിട്ടു ‘’നിന്റെയും അവന്റെയും കൂടി ഞന്ങളുടെ ഇഷ്ടം എന്നല്ലെ വേണ്ടത്? അല്ലാതെ അവന്റെ ഇഷ്ടം എന്നാണോ?’‘





ഇവള് എന്റെ വീടു കുളമാക്കിയേ അടങു എന്നു മുറുമുറുത്തെങ്കിലും, സുഷമക്കും തോന്നി , അവള് പറയുന്നത്തില് കാര്യമില്ലെ എന്ന്. ഒരു കുടുംബമെന്നാല് രണ്ടു വ്യക്തികള് ഒന്നാവുന്നതൊ, അതൊ പുഴ കടലില് ലയിച്ചു ചേരുന്നതു പോലെ ഒന്നു മാത്രമാവുന്നതൊ? വലിയ കാര്യങ്ങൾ ആലോചിച്ചു വെറുതെ സമയം കളയണ്ട എന്നു വിചാരിച്ചു, സുഷമ വേഗം റ്റീ വീ ഓൺ ചെയ്തു, ഗിരിജക്കു ശല്യമാവാതിരിക്കാൻ ശബ്ദം കുറച്ചു വച്ചു.



‘’നാല്‍പ്പതു കഴിങ കാലത്തൊരു ഭാരം’‘ എന്നു അമ്മായിമാർ പകുതി കളിയായും പകുതി കാര്യമായും കുശുകുശുക്കുന്നതാണു ഗിരിജയെക്കുറിച്ചു സുഷമക്കു ആദ്യ ഓര്മ. ഹൈസ്കൂളില് നിന്നോടി വരുംബോൾ അമ്മക്കടുത്തൊരു കുഞി വാവ. മാസങൾ കഴിയും തോറും പിച്ച വയ്ക്കാനും , മുട്ടിലിഴയാനും ഇവള് വൈകുന്നോ എന്നൊരു ചോദ്യം അമ്മയുടെ കണ്തടങളെ കറുപ്പിക്കുകയും, അഛന്റെ മുഖരോമങളെ വെളുപ്പിക്കുകയും ചെയ്തു. മിണ്ടാനും , ചിരിക്കാനും വൈകിയപ്പോഴും മൂന്നു വയസ്സായിട്ടും കയ്യുയറ്ത്തി ചോക്ലേറ്റു തുണ്ടുകള് വായിലെത്തിക്കതെ കുഴങിയപ്പോഴും കൊച്ചനിയത്തിക്കൊരു നിഴലായി കൂടെനടക്കാറുള്ളതു ഓർമ്മ വന്നു സുഷമയ്ക്ക്. ബുദ്ധിയില്ലെന്നു എല്ലാവരും പറയുംബോഴും, സുഷമക്കായി മാത്രം തിന്നു കഴിയാറായ ഒരു മാമ്പഴ കഷണവും, വാടിത്തുടങ്ങിയ മുല്ലപൂമാലയും ഒക്കെ കാത്തു വച്ചു സ്നേഹത്തിനു ബുദ്ധിയൊ ബുദ്ധിയില്ലായ്മയൊ എന്ന വേര്‍തിരിവില്ലെന്നു കാണിച്ചു തന്ന സ്വന്തം അനിയത്തി. ഉമിനീരും മൂക്കളയും വായിലെ ചവച്ച ഭക്ഷണത്തരികളും ചേറ്ത്തു അവളു തരുന്ന ഉമ്മക്കു പകരം വയ്ക്കാന് സാക്ഷാല് ഇമ്രാന് ഹാഷ്മിക്കു പോലും പറ്റില്ലെന്നു സുഷമക്കു ഉറപ്പായിരുന്നു.



മനുഷ്യന് സാഹചര്യങള്‍ക്കു അടിമകളാണെന്നു പറയുന്നതു എത്ര ശരിയാണെന്നു സുഷമക്കു തോന്നി. കല്യാണം കഴിഞതിനു ശേഷം ഗിരിജയെക്കുറിച്ചോ, ചേച്ചിയെ കാണാതാവുംബോൾ ചിട്ടകളെല്ലാം തെറ്റാതെ നടന്നു പോവുന്ന ഗിരിജയുടെ ജീവിതത്റ്റിലെ വലിയൊരു കുറവിനെ കുറിച്ചൊ സുഷമ ആലോചിക്കറില്ലായിരുന്നെന്നതു സത്യം. വല്ലപ്പോളും മാത്രമയായി ചുരുങിയ സന്ദറ്ശനങളില് പോലും, ഗിരിജയുടെ ഉമിനീരൊലിക്കുന്ന വായയും, ഉറയ്ക്കാത്ത നൊട്ടവും അരുണിനുണ്ടാക്കുന്ന അസ്വസ്തതയോർബൊള് വീട്ടിലേക്കു ഇടക്കിടെ ഓടിയെത്താനുള്ള തോന്നല് സുഷമ അടക്കി വയ്ക്കാറാണു പതിവ്.



സുഷമയുടെ അഛനുമമ്മയും ഒരു ആക്സിഡന്റില് പെട്ടന്നില്ലാതാവുമെന്നും, ഗിരിജ തന്റെ തലയിലാവുമെന്നും മുൻ കൂട്ടിക്കാണാൻ കഴിഞിരുന്നെങിൽ അരുണ് ഈ കല്യാണമേ വേണ്ടെന്നു വയ്ച്ചെനെ എന്നു സുഷമ ചിന്തിച്ചു തുടങിയിരുന്നു. കോടികൾ വിലമതിക്കുന്ന തോട്ടവും പറന്‍പും മറ്റു സ്വത്തുക്കളും സുഷമക്കുള്ളതാണെന്ന ഉറപ്പല്ലെ ബ്രോക്കറ് ശിവരാമന് അരുണിനും വീട്ടുകാറ്ക്കും കൊടുത്തിരുന്നത്. ‘’സിവിയറ് ഓട്ടിസ്റ്റിക്ക്’’ ആയ ഗിരിജ ഒരിക്കലും അറുപതിന്റെ തുടക്കത്തിലുള്ള അച്ഹനമ്മമാരെ അതിജീവിക്കില്ലെന്ന ആശ്വാസവും.



മേശപ്പുറത്തു അത്താഴം മൂടി വച്ചു സുഷമ ഗിരിജക്കു അടുത്തു ചെന്നു കിടന്നു, വായ പകുതി തുറന്നു വച്ച്, ഉമിനീരു ഇറ്റു വീണുകൊണ്ടിരിക്കുന്നു തലയിണയില്. സ്ഥിരമായി കഴിക്കുന്ന ഉറക്കഗുളികകള് നല്‍കുന്ന സ്വപ്നങ്ങളോ ദുഖങ്ങളോ ഇല്ലാത്ത ലോകത്തിന്റെ സന്തോഷങളിലാണ് ഗിരിജ. പക്ഷെ ഉറക്കത്തില് തപ്പിനോക്കുംബൊൾ അടുത്താരെയെൻകിലും കണ്ടില്ലെങില് ഭയങരമായി ബഹളം വയ്ക്കും. അടുത്റ്റു കിടക്കാന് അഛനൊ അമ്മയൊ ഇല്ലെന്ന കാര്യമൊന്നും ഗിരിജക്കു മനസ്സിലായിട്ടില്ലല്ലൊ.



ഇങിനെ എത്ര നാള് എന്നു സുഷമക്കും പിടികിട്ടിയിട്ടില്ലായിരുന്നു. ഗിരിജയെ വീട്ടിലേക്കു കൊണ്ടു വന്ന ആദ്യനാളുകളില് അരുണ് വലിയ പ്രശ്നമൊന്നും ഉണ്ടാക്കിയില്ലെന്നു മാത്രമല്ല, സുഷമയെ ഗിരിജക്കു മാത്രമായി വിട്ടുകൊടുത്റ്റു കമ്പ്യൂട്ടറിന്റെ മുന്നില് കുത്തിയിരുന്നു ഉത്സാഹപൂറ്വ്വം കണക്കുകല് കൂട്ടുകയും കിഴിക്കുകയും ചെയ്തു സമയം പോക്കുകയും ചെയ്തിരുന്നു. പതിയെ പതിയെ ഗിരിജയെ പുതിയ അന്തരീക്ഷവുമായി ഇണക്കി കൊണ്ടുവന്നു, നോക്കാനായി ഒരു ഹോം നേഴ്സിനെയൊ മറ്റൊ ശരിയാക്കി വീട്ടിലെ പഴയ അന്തരീക്ഷം മടക്കി കൊണ്ടു വരാമെന്ന പ്രതീക്ഷയിലായിരുന്നു സുഷമയും.



ഗിരിജ വീട്ടിലെത്തി മാസമൊന്നു കഴിഞപ്പോളാണ് അരുണിന്റെ പുതിയ ഉത്സാഹത്തിന്റെ കാരണം സുഷമക്കു മനസ്സിലായത്. കാര്യങ്ങൾ നടത്താന് അരുണിനുള്ള കഴിവിനെ പറ്റി പലരും പറഞു കേട്ടിട്ടുന്ണ്ടെൻകിലും, ഇത്ര പെട്ടന്നു തറവാടിനൊരു ആവശ്യക്കാരനെ കണ്ടു പിടിക്കാനും, ആ പൈസയെടുത്തു മറിച്ചു എറണാകുളത്തു കണ്ണായ ഒരു സ്ഥലം വാങിയിടാനും, സുഷമക്കു ഇതൊക്കെയാവും ഇഷ്ടമേന്നൂഹിച്ചു ഒരു വീടിന്റെ പ്ലാന് വരക്കാനും ഇത്ര പെട്ടന്നു അരുണിനു കഴിഞല്ലൊ എന്നൊറ്ത്തു വിസ്മയിച്ചു പോയി സുഷമ. ഒരു ചായ കുടിച്ചു കൊണ്ടു പുതിയ വീടിനെ പറ്റി അരുണ് വാചാലനായപ്പോള്, അടിക്കളയുടെ ക്യാബിനെറ്റ് സ്പെസിനേക്കാള് സുഷമക്കറിയേണ്ടത് ഗിരിജയുടെ റൂമിനെ പറ്റി ആയിരുന്നു.



‘’ഗിരിജക്കു മാസ്റ്ററ് ബെഡ്രൂമിനടുത്തു തന്നെ മതി ബെഡ്രൂം’‘ എന്നു സുഷമ പറഞപ്പോള്, അരുണ് മുഖം കനപ്പിച്ചതു സുഷമ ശ്രദ്ധിച്ചു. പക്ഷെ, എഴുന്നേറ്റു പോയതു, പുതിയതായി തുടങിയ വികലംഗഭവന്ത്തിന്റെ ബ്രോഷർ ഓഫീസ് ബാഗിൽ നിന്നെടുക്കാനാണെന്നു സുഷമക്കു പെട്ടന്നോടിയില്ല. നമ്മൾ ആഗ്രഹിക്കാത്തതൊന്നും പ്രതീക്ഷിക്കുകയുമില്ലെന്നതു സത്യമാണല്ലൊ.



‘’എന്താ അരുണ് ഇങിനെ? ഗിരിജയെ എന്റടുത്തു നിന്നു ഞാന് എവിടെം വിടില്ല’‘ എന്ന് വാശി പിടിച്ചു ആർത്തു കരഞ സുഷമയെ തിരിഞു നോക്കതെ അരുണ് ഫ്ലാറ്റു വിട്ടിറങി പോയത്താണു ആ വിഷയത്തില് അവരുടെ ആദ്യ പിണക്കം. സാധാരണ ഗതിയിലാണെങില്, തെറ്റു ആരുടെ ഭാഗത്താണെങ്ങിലും, അരുണ് തിരിച്ചു വരുംബോളെക്കും സുഷമ മാപ്പു പറയാന് തയ്യാറായിരുന്നേനെ. പൊട്ടാത്ത ബോംബുകളായി പിണക്കങൾ വീടിനുള്ളിൽ ഓടി നടന്നൊരു ഭീകരാവസ്ഥ സൃഷ്ടിക്കുന്നത് സുഷമക്കൊരിക്കലും ഇഷ്ടമായിരുന്നില്ലല്ലൊ.



പണിയെല്ലാമൊതുങുന്ന ഉച്ച സമയനളില്, ചുറ്റും നടക്കുന്ന സംഘർഷങ്ങളെക്കുറിച്ചൊന്നുമറിയാതെ , കാലൊടിഞ പാവക്കുട്ടിയെ നടത്താൻ ശ്രമിക്കുന്ന ഗിരിജയെ കാണുംബോള്, തൊണ്ടക്കുള്ളില് എന്തൊക്കൊയോ തടഞു, ‘’എന്റെ പാവം അനിയത്തി’‘ എന്നു സുഷമ കണ്ണു നിറക്കാറുണ്ടു പലപ്പോളും. തന്നോടൊന്നല്ല, ലോകത്തിലാരോടും തന്നെ ഗിരിജക്കു യാതൊരു അടുപ്പവുമില്ലെന്നും, സമയാ‍സമയങ്ങളില് തന്റെ ആവശ്യങള് നിവൃത്തിച്ചു തരുന്ന ഒരാള് മാത്രമാണ് ഗിരിജക്കു താനെന്നും അറിയാമെങിങ്ലും, ഗിരിജ ഏതോ ഒരിടത്തു ആരുടെയൊ ദയ കാത്തു കിടക്കുന്നത് സുഷമക്കു ചിന്തിക്കാന് പോലും ആവില്ലായിരുന്നു.





‘’ഗിരിജയെ വികലാമഭവനത്തിലയല്ക്കാന് ആലോചിക്കാന് പോലും അരുണിനെങനെ തോന്നി?’‘ എന്നു ‘’അവളോടു‘’ പല പ്രാവശ്യം സുഷമ ചോദിക്കുകയുണ്ടായി. അപ്പോളൊക്കെ, ‘’അവള്’‘ ഉത്തരം പറ്യാതെ ഒഴിഞു മാറുകയായിരുന്നെന്നു സുഷമ ഓര്‍ത്തു. ഒരു പക്ഷെ, അവള്‍ക്കറിയുമായിരിക്കും, തീരുമാനങളെടുത്താല് അരുണ് അതില് നിന്നും ഒട്ടും പിന്മ്മാറില്ലെന്നത്. ചിലപ്പോളൊക്കെ അരുണിന്റെ ഇനിയത്തെ നീക്കമെന്താവും എന്നോറ്ത്തു സുഷമ പരിഭ്രമിക്കാറും, ഉറക്കത്തില് ഞെട്ടിയുണരാറുമുണ്ട്. സമൂഹത്തിന്റെ ധര്‍മ്മാധര്‍മ്മങല് പലപ്പോളും ആവശ്യങളെയും, വിവേകത്തേയും ചുറ്റിപറ്റി ചലിക്കുമ്പോൾ വ്യക്തിയുടെതു വികാരങ്ങാലെയും ചുറ്റുപാടുകളേയുമാണു അടിത്റ്ററയാക്കുന്നത്.



ഇപ്പോളിപ്പോളായി ഗിരിജയെ അരുണിന്റെ കൺ വെട്ടത്തു പോലും കൊണ്ടു വരാതിരിക്കാന് ശ്രമിക്കാറുണ് സുഷമ. എന്നിട്ടും, കുളി കഴിഞിറങുംബോൾ ഗിരിജയുടെ മുറിയില് നിന്നു പരിഭ്രമത്തൊടെ ഇറങി വരുന്നു അരുണ്. വാരിയെല്ലുകളെ ഭേദിച്ചു പുറത്തു വരാന് ശ്രമിക്കുന്ന ശക്തിയില് മിടിച്ച ഹൃദയത്തിനു മകളില് കയ്യമറ്ത്തി മുറിയിലേക്കോടിക്കയറിയപ്പോള് ഒന്നും അറിയാതുറങുന്നു ഗിരിജ. പിറ്റേന്ന് അരുണ് പോയിക്കഴിഞു നേരമേറെയായിട്ടും ഉറക്കമുണരാത്ത ഗിരിജയെ നോക്കി അടുത്റ്റിരുന്നപ്പോള് കണ്ടു സാധാരണയായി കൊടുക്കുന്ന ഒരു ഗുളികയുടെ റാപ്പറിനു പകരം വേസ്റ്റ് ബാസ്ക്കറ്റില് മൂന്നു റാപ്പറുകള്.



ഗിരിജക്കു ഓവർഡോസ് കൊടുത്തതിനെ പറ്റി ചോദിച്ചതിനു മറുപടിയായി

‘’ഗിരിജയെ വേണൊ നിനക്കു എന്നെ വേണൊ എന്നു അവസാനമായൊരു ഉത്തരം എനിക്കിന്നു വേണം’‘ എന്നൊരു താക്കീതോടെയാണു ഇന്നു കാലത്തു അരുണ് സ്ഥലം വിട്ടത്.





‘’അതിനെന്തു ഉത്തരമാണ് നിനക്കു പറയാനുള്ളാത്’? ബാല്‍ക്കണിയിലേക്കടിച്ചു കയറുന്ന കാറ്റിനെ നോക്കി സുമ ‘’അവളോ’‘ടൊരു ചോദ്യമെറിഞു. ‘’ഉത്തരങ്ങല് നീ തന്നെ സ്വയം കണ്ടെത്തിയെ തീരു. നിനക്കു വേണമെങില് ഗിരിജയെ ഓറ്ഫനേജിലാക്കി പുതിയ വീട്ടില് സുഖമായി ജീവിക്കാം. തന്റെ ആവശ്യങൾ നിവര്‍ത്തിക്കുന്നതിനുപരി ഗിരിജക്കു ബന്ധങളെ പറ്റി യാതൊരു ബോധവുമില്ല, അതു കൊണ്ടു നീ നിന്റെ ജീവിതത്തെ പറ്റി മാത്രം ചിന്തിക്കുന്നതിൽ തെറ്റൊന്നുമില്ല. ഈ പ്രശ്നത്തില് അരുണ് നിന്നെ വിട്ടു പോയാല് കുറ്റം മുഴുവനും നിന്റെ തലയിലെ ആവൂ, അരുണിനെ വിട്ടു തനിച്ചൊരു ജീവിതം അത്ര എളുപ്പമൊന്നുമാവില്ല, പൈസ മാത്രം മതിയൊ നിന്നെപോലൊരു പൊട്ടികാളി പെണ്ണിനു ഈ സമൂഹത്തിൽ ജീവിക്കാൻ? അനുജത്തിക്കു വേണ്ടി നിന്റെ ജീവിതം ബലി കൊടുക്കണോ, അഥവാ സാധാരണ പെണ്ണുങ്ങളെ പോലെ കുറച്ചു കൂടി പ്രായോഗികമായി ചിന്തിക്കണോ എന്നു നീ തന്നെ തീരുമാനിക്കണം. എല്ലാ ഉത്തരങളും നിന്റെ മാത്രം തലയിലാണ്‘’ പരിഹാരങളേക്കാളധികം പ്രശ്നങൾ തലയില് വച്ചു തന്നു അവള് പോയപ്പോള്, സുഷമ സാവധാനം അഡ്വക്കേറ്റ് തിലകലക്ഷ്മിയുടെ നമ്പർ ഡയല് ചെയ്യാന് തുടങി.

Monday, 17 May 2010

വിശ്വസിക്കണോ വേണ്ടയോ?

പുഴ.കോമില്‍ വന്നത്.


പ്രേതചിത്രങളുടെ പൂക്കാലമാണെന്നു തോന്നുന്നു ഇപ്പോള്. മലയാളപ്രേക്ഷകറ് ഉറ്റു നോക്കുന്ന ‘’ഇന് ഗോസ്റ്റ് ഇന്നും‘’ ഹിന്ദിയിലെ ‘’മേം തും ഓറ് ഗോസ്റ്റു‘’മെല്ലാം നല്ല കളക്ഷന് ഉണ്ടാ‍ക്കുമെന്നാണു പ്രതീക്ഷ. സ്റ്റീവന് സ്പില്‍ബേറ്ഗിനെ വിറപ്പിച്ച ‘’പാരാനോറ്മല് ആക്റ്റിവിറ്റി’യുടെ അലകള് കെട്ടടങുന്നെയുള്ളു ഹോളിവുഡില്.



പ്രേത/ഭൂത കഥകള് ഏതു മീഡിയയിലാണെങിലു ജനശ്രദ്ധ നേടാറുണ്ടെന്നതു നേര്. മനുഷ്യ സഹജമായ പേടി എന്ന വികാരത്തെ മുതലെടുക്കുന്നവയാണു പലതും. എന്നിരുന്നാലും ഈ പ്രതിഭാസത്തെ പറ്റി നൂറു ശതമാനം കോണ്‍ക്രീറ്റ് ആയ ഒരു വിശദീകരണം ആറ്ക്കും നല്‍കാന് സാധിച്ചിട്ടില്ല എന്നാണു അറിവ്. വിദ്യാഭ്യാസപരമായും ബൌധികമായും ശരാശരിക്കു മുകളില് നില്‍ക്കുന്നവറ് പോലും പലപ്പോളും ഇതിലൊക്കെ വിശ്വസിക്കുന്നതായി കാണുന്നു.



പ്രേതങ്ങള്‍ അഥവാ സൂപ്പര്‍നാചുറല് ബീയിങ്സ് എന്നൊരു വിഭാഗം ഉണ്ടോ? അറിയില്ല. പക്ഷെ, സറ്പ്പക്കാവുകളും കരിമ്പനകളും യക്ഷ കിന്നരന്മാരും നിറഞ്ഞ സുന്ദര മാന്ത്രിക ലോകം നമ്മള് മലയാളികളുടെ മുത്തശ്ശിക്കഥകളെ സമ്പന്നമാക്കിയിരുന്നു. ആ ലോകത്തെ എല്ലാ യക്ഷികളും സുന്ദരികളും എല്ലാ യക്ഷ-കിന്നരന്മാരും സുന്ദരന്മാരുമായിരുന്നു. എപ്പോളും സംഗീതവും നൃത്തവും സൌന്ദര്യവും നിറഞ്ഞൊരു മനോഹര ലോകം.



ഐതിഹ്യമാലയിലെ സുന്ദരി യക്ഷികള് ഭീകരമായ മട്ടൊരു മുഖമാണു കാണിച്ചു തന്നത്. ഡ്രാക്കുള കഥകള് വായിച്ചു കുരിശും കയ്യില് പിടിച്ചുറങിയ അനുഭവങല് എനിക്കു മാത്രമല്ലെന്നു വിശ്വസിക്കട്ടെ. മനുഷ്യര്‍ക്കു ചുറ്റും മറ്റൊരു പാരലല് യൂണിവേഴ്സില് ജീവിക്കുന്നവരെ കാണിച്ചു തന്നത് ഹാരിപോട്ടറ് കഥകളാണ്.



ദേശവ്യത്യസങ്ങലനുസരിച്ചു ചില ഭേദങ്ങള്‍ ഉണ്ടാവമെങ്ങിലും, അതിമാ‍നുഷറ് അഥവാ സൂപര്‍നാചുറല് ബിങ്ങ്സ് നിറങ്ങ മുത്തശ്ശികഥകളും urban legend-ഉം എല്ലാ സൊസൈറ്റിയുടേയും ഭാഗമാണ്. കാല്പനികതയുടെ കിന്നരിയിട്ട ആ കഥകള്‍ നമ്മുടെയുള്ളിലെല്ലാം പതിഞ്ഞു കിടക്കുന്നുന്ണ്ടാവണം. എത്ര വലിയ നിരീശ്വരവാദിയും പെട്ടന്ന് മരണം മുന്‍പില്‍ കാണുമ്പൊള്‍ ‘ഈശ്വര’ എന്ന് വിളിക്കുമെന്ന് കേട്ടിട്ടുണ്ട്. അത് പോലെ തന്നെ എത്ര വലിയ ധൈര്യശാലിയും ചില പ്രത്യേക സാഹചര്യങ്ങളില്‍ ഒന്നു പതരുന്നതും ഈ കേട്ടു മറന്ന കഥകളുടെ അണ്‍കോണ്‍ഷിയസ് ആയ റീകളക്ഷന് കൊണ്ടായിരിക്കണം.



പലര്ക്കും പല അമാനുഷമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുന്ടെങിലും, ‘ പേടിച്ചു പനി പിടിച്ചു’ കിടന്നതില്‍ കൂടുതല്‍, ആരുടെയും ചോര കുടിച്ചതയോ, എല്ലിന്‍ കഷ്ണങ്ങള്‍ പനച്ചുവട്ടില്‍ നിന്നും കിട്ടിയതയോ ആയ വാറ്ത്തകളൊന്നും ഇതു വരെ കേട്ടിട്ടില്ല. അതു കൊണ്ടു തന്നെ ഇതിലൊക്കെ എത്രമാത്രം സത്യമുണ്ടെന്ന കാര്യമൊരു തറ്ക്കവിഷയമാണ്.



കുറച്ചു ദിവസങ്ങള്‍ക്കു മുന്പ്, ഇവിടെ ഒരു വൃദ്ധസദനത്തില് നേഴ്സ് ആയി ജോലി ചെയ്യുന്ന സുഹൃത്ത് ഒരു വിശേഷം പറഞ്ഞു. മരണം നടന്നു കഴിഞ്ഞ മുറികളില്‍, അതിനടുത്ത ദിവസങ്ങളില്‍ പലരും തന്നെ ബസ്സറ് അടിക്കുന്നതോ, റ്റോയ്ലറ്റ് ഫ്ലഷ് ചെയ്യുന്നതോ ആയ ശബ്ദങള് കേല്‍ക്കാറുണ്ടത്രെ. പലപ്പോളും മരിച്ചു പോയവറ് ഉപയോഗിച്ചിരുന്ന പ്രത്യേക പെറ്ഫൂമുകളുടെ ഗന്ധം പലര്ക്കും ഒരേ നേരത്ത് അനുഭവപ്പെടാറുണ്ട് പോലും. പലരോടും സംസാരിച്ചപ്പോള്‍ അറിഞ്ഞത് ഇത്തരത്തിലുള്ള സമാനമായ അനുഭവങ്ങള്‍ പല വൃധ്ദസദനങളിലും ഉണ്ടായിട്ടുണ്ടെന്നാണ്. അത് പ്രൊഫഷണല്‍ ലൈഫ്-ന്റെ ഭാഗംയെടുക്കുന്ന നഴ്സിംഗ് കമ്മ്യൂണിറ്റിക്കു പക്ഷെ പേടിപ്പിക്കുന്ന യാതൊന്നും അതിനെപറ്റി പറയാനില്ല.



മരണം നടക്കുന്ന സമയത്തു ഇത്തരം കെയറ് ഹോമുകളില് ഒരു ‘eeri ഫീലിങ്’ അനുഭവപ്പെടരുന്ടെന്നും കേള്ക്കുന്നു. ശരിയാണൊ എന്തൊ?



കേരളത്തിലെ അറിയപ്പെടുന്ന പത്രപ്രവര്‍ത്തകനായ ഒരു സുഹൃത്ത് ഈയിടെ പറഞ്ഞതാണ്‌ ഒരു കഥ. ജോലിയുടെ ഭാഗമായി അദ്ദേഹം തിരുവനന്തപുരത്തു ഒരു ഹോട്ടലില് താമസിക്കനെതിയതാണ്. രാത്രി അദ്ദേഹം പെട്ടന്ന് ഉറക്കത്തില്‍ നിന്നു ഞെട്ടിയുണര്‍ന്നപ്പോള്‍, കട്ടില്‍ അടുത്തിരിക്കുന്നു ഒരു യുവാവ്. ചിരിച്ചു കൊണ്ടു തന്നെ നോക്കി ഇരിക്കുന്ന അയാളെ കണ്ടു ഞെട്ടി അദ്ദേഹം എങ്ങിനെയോ നിലവിളിച്ചു. വാതില്‍ക്കല്‍ ഹോട്ടല്‍ ജോലിക്കാരുടെ തട്ട് കേട്ടപ്പോള്‍ യുവാവ് അപ്രത്യക്ഷനായി പോലും. ആകെ ക്ഷീനിച്ചവസനായ അദ്ദേഹം തന്റെ അനുഭവം വിവരിച്ചപ്പോള്‍ ഹോട്ടല്‍ ജീവനക്കാര്‍ പകച്ചു നോക്കി. കാരണം അതെ മുറിയില്‍ മാസങ്ങള്‍ക്കു മുന്പ് ദുരൂഹമായ സാഹചര്യത്തില്‍ മരണപ്പെട്ട യുവാവിനെ, വസ്ത്രങ്ങള്‍ അടക്കം, യാതൊരു വ്യത്യസവുമില്ലതെയാണ് എന്റെ സുഹൃത്ത് കണ്ടത്. ഇതിന്റെ പല വേറ്ഷനുകളും അറ്ബന് ലെജെന്‍റ്റുകളായി കറാങി നടക്കുന്നുണ്ടെങിലും, ഇദ്ദേഹം പറഞതു അവിശ്വസിക്കാന് പറ്റുന്നില്ല, കാരണം പൊതുവെ ദൈവത്തിലും ചെകുത്താനിലും വിശ്വസിക്കുന്നില്ല എന്നു അവകാശപ്പെടുന്ന ഒരു കക്ഷിയാണു ടിയാന്.



ഇതു പോലെ സമാനമായ ഒരു അനുഭവം എന്റെ മറ്റൊരു സുഹൃത്തിനു മുണ്ടായി. ഓഫീസ്-ല വച്ചു ഹാര്‍ട്ട്‌ അറ്റാക്ക്‌ ആയി കുഴഞ്ഞു വീണു മരിച്ചു ഒരു ഉദ്യോഗസ്ഥന്‍. വര്‍ഷങ്ങള്‍ കഴിഞ്ഞു , ഒരു ദിവസം രാത്രി കാവല്‍ നിന്ന സെക്യൂരിറ്റി പയ്യന്‍ കണ്ടു, രാത്രിയില്‍ ഒരു പഴഞന് മാരുതി കാറ് പാര്‍ക്കു ചെയ്തു ഒരു മദ്യവയസ്കാന്‍ ഓഫീസിലേക്ക് കടന്നു പോവുന്നു. ചോദ്യം ചെയ്ത സെക്യൂരിറ്റിയോടു ‘ഇതു എന്റെ ഓഫ്ഫിസ് ആണെടെ’‘ എന്ന് പറഞ്ഞു അദ്ദേഹം പടികള്‍ കയറി നടന്നു പോയി. അദ്ദേഹം പാര്ക്ക് ചെയ്ത സ്ഥലത്തിന്റെയും ഒക്കെ വിവരണങ്ങള്‍ വച്ചു എന്തോ സംശയം തോന്നിയ ചില ഓഫീസ് ജീവനക്കാര്‍ സെക്യൂരിറ്റിയെ ഒന്നു ടെസ്റ്റ്‌ ചെയ്യാന്‍ തീരുമാനിച്ചു. അയാള് പറഞ്ഞ ലക്ഷങ്ങള്‍ ഒതിനങ്ങുന്ന ഒരേ പ്രായത്തിലുള്ള കുറെ പേരുടെ ഫോട്ടോ അവര്‍ നിരത്തിവച്ചു – എന്നിട്ട് ചോദിച്ചു ‘ ഇതില്‍ നിന്നും ഇന്നു വന്നയലിനെ തിരിച്ചരിയനവുമോ’ എന്ന്. സെക്യൂരിറ്റി കണ്ടിച്ചു കൊടുത്ത ആളിനെ കണ്ടു ഓഫീസ് ജീവനക്കാര്‍ എല്ലാവരും തന്നെ സ്തബ്ധരായി നിന്നു പോലും.


ഇലെക്റ്റ്രോമാഗ്നെറ്റിക് തരങങള്, ഇന്‍ഫ്രറെഡ് സെന്‍സേഷന്, ഒക്കാംസ് റേസറ് എന്നൊക്കെ പറഞു സയന്‍സ് ഇത്തരം പേടികളെ അഥവാ അന്ധവിശ്വ്വാസങ്ലെ എതിറ്കാറുണ്ടെങിലും, സാധാരന്ണക്കാരനു ഇന്നും ഇതൊരു ഉത്തരമില്ലാത്ത സമസ്യ ആണെന്നു തോന്നുന്നു. ഈ കഥകളെല്ലാം മനുഷ്യമനസ്സിന്റെ തോന്നലുകളാണെന്നു പറയുന്ന ശാസ്ത്രലോകത്താടാണെനിക്കു ആഭിമുഖ്യം.



നിങള് വായനക്കാരുടെ അഭിപ്രായം എന്താണ്?

Tuesday, 20 April 2010

വൈകിയോടുന്ന ഇന്ത്യ

പൊടിപ്പും തൊങ്ങലും

(ബിലാത്തി മലയാളീ മാര്ച് 2010, പുഴ.കോം )


http://www.forbes.com/ പുറത്തു വിട്ട ലോകത്തിലെ ഏറ്റവും കൃത്യതയുള്ള എയര്‍ലൈനുകളുടെ പേരുകളിലൂടെ കണ്ണോടിക്കുമ്പോള്‍, അതിലൊരു ഇന്ത്യന്‍ പേരുണ്ടാവുമെന്നു ‌ യാതൊരു പ്രതീക്ഷയുമില്ലായിരുന്നു ‍. പക്ഷേ നമ്മള്‍ ഏഷ്യാകാര്‍ക്ക്‌ സന്തോഷിക്കാനായി (കണ്ടു പഠിക്കാന്‍ എന്നു ‍ പറയുന്നി‍ല്ല), ഒന്നാം സ്ഥാനത്ത്‌ ജപ്പാന്‍ എയര്‍ലൈനും, മൂന്നാ ‍മതായി കൊറിയന്‍ എയര്‍ലൈനും സ്ഥാനം പിടിച്ചിട്ടുണ്ട്‌. വെറുമൊരു കൗതുകത്തിന്‌ പുറപ്പെടാന്‍ ഏറ്റവും വൈകുന്ന  (deyay in departures) എയര്‍പോര്‍ട്ടുകളുടെ ലിസ്റ്റ്‌ നോക്കിയപ്പോള്‍, ഒന്നും   രണ്ടും നാലും സ്ഥാനങ്ങള്‍ കൈയ്യടക്കി ഡല്‍ഹി ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടും ബോംബെ ശിവജി എയര്‍പോര്‍ട്ടും, ചെന്നേ  എയര്‍പോര്‍ട്ടും മുന്‍നിരയില്‍ തന്നെ യുണ്ട്‌. ബദ്ധശത്രു പാകിസ്ഥാന്‍കാരന്‌ വെറും മൂന്നാം  സ്ഥാനത്തു നില്‍ക്കേണ്ടി വന്നു !


വിമാനത്തിന്റെ വൈകിയോടല്‍ മുഴുവനായും ഒരു എയര്‍ലൈന്റെയോ, ഒരു എയര്‍പോര്‍ട്ടിന്റെയോ കുറ്റമല്ല എന്ന്‍ ‌ വിദഗ്ദ്ധരുടെ വിലയിരുത്തല്‍. മനുഷ്യനാല്‍ നിയന്ത്രിക്കാവുതും അല്ലാത്തതുമായി പല ഘടകങ്ങളും അതിനു പിി‍ലുണ്ട്‌. എന്നാ‍ലും രാജ്യത്തിന്റെ അഭിമാനമായ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകള്‍ക്ക്‌ കിട്ടിയ ഈ ബഹുമതി - അതൊരു ഒന്നര ബഹുമതിയായിപ്പോയില്ലേ എന്നോരു ശങ്ക.


അല്ലെങ്കിലും നമ്മള്‍ ഇന്ത്യാക്കാരെപറ്റി എപ്പോഴുമുള്ള ഒരു പരാതിയാണല്ലോ - ടൈം മാനേജ്മെന്റ്‌   അഥവാ സമയത്തെപറ്റി യാതൊരു കന്‍സെപ്റ്റും ഇല്ലാത്തവരാണ്‌ നമ്മള്‍ എത്‌. സ്വന്തം സമയത്തിനോ മറ്റുള്ളവരുടെ സമയത്തിനോ യാതൊരു വിലയും കൊടുക്കാത്തവരാണ്‌ ഇന്ത്യാക്കാര്‍ പൊതുവേ - ഏതു മേഖലയിലും. സമയത്തെപ്പറ്റിയുള്ള നമ്മുടെ ചര്‍ച്ചകള്‍ വാരികകളിലെ ജ്യോതിക്ഷ കോളങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നു ‍, ഒരു ശരാശരി ഇന്ത്യാക്കാരന്‌.


കൃത്യസമയത്തിന്‌ ഒരു നേതാവ്‌ ഒരു പൊതുചടങ്ങിന്‌ സമയത്ത്‌ എത്തി എന്നു ‍ള്ളതാണല്ലോ ഇന്ത്യയിലെ വാര്‍ത്ത, അദ്ദേഹം എത്ര വൈകി വുന്നു  എന്നു‍ള്ളതല്ല. ബ്യൂറോക്രസിയേക്കാള്‍ ഡെമോക്രസിക്ക്‌ ബഹുമാനം കൊടുക്കു നമ്മുടെ രാജ്യത്ത്‌ പക്ഷേ പൊതുജനം മനസ്സിലാക്കുന്നു ‍ണ്ടോ, വൈകി വരുന്ന  മന്ത്രിമാര്‍ക്ക്‌ വേണ്ടി കാത്തിരിക്കുമ്പോള്‍ നഷ്ടമാവുത്‌ ബ്യൂറോക്രാറ്റിന്റെ സമയമാണ്‌, അതുവഴി തങ്ങളുടെ പണമാണ്മ‌? സര്‍ക്കാര്‍ ആഫീസുകളിലും, റെയില്‍വേ സ്റ്റേഷനുകളിലും, എയര്‍പോര്‍ട്ടുകളിലും എന്നു ‍വേണ്ട, ആശുപത്രികളില്‍ വരെ കാത്തിരിക്കാന്‍ വിധിക്കപ്പെട്ടവരാണു നമ്മള്‍ ഭാരതീയര്‍.

എന്നു ‍ വച്ച്‌, ഈ സമയത്തിനു വിലയില്ലാത്തവ‍രുടെ ഇടയില്‍ ഞാനൊരു ‍ സമയത്തിനു കാര്യങ്ങള്‍ ചെയ്തു തീര്‍ത്തു മാതൃകയാവാം എന്നു ‍ ചിന്തിക്കുന്നു ‍ണ്ടോ ആരെങ്കിലും? സംശയമാണ്‌. ചിന്തിച്ചിട്ടു പ്രത്യേകിച്ചു കാര്യമില്ലെതും സത്യം. പലപ്പോഴും സമയത്തിനു ചെല്ലുവരെ, ലേറ്റായി എത്തുവര്‍ക്കു വേണ്ടി കാത്തിരുത്തി ശിക്ഷിക്കുകയാണല്ലോ പൊതുവേ നമ്മള്‍ അനുവര്‍ത്തിച്ചു വരു ആതിഥ്യ മര്യാദ.


കുറച്ചുനാള്‍ മുമ്പൊരു പിറാന്നാ ളാഘോഷം. തുടങ്ങുത്‌ ആറരമണിക്ക്‌ എന്നു ‍ വിളിച്ചു പറഞ്ഞതനുസരിച്ച്‌ സാധാരണ ഉണ്ടാവു താമസം മുന്‍കൂട്ടി കണ്ട്‌ ഞങ്ങള്‍ ഏഴുമണിക്ക്‌ ഹാളിലെത്തി. എന്നി‍ട്ട്‌ മുക്കാല്‍ മണിക്കൂര്‍ കാത്തിരുന്നു ‍, പ്രത്യേകിച്ച് യാതൊന്നും സംഭവിക്കാത്തതു പോലെ , സംഘാടകനും കുടുംബവും എത്താന്‍. പിന്നെ ‍ ഒരു മണിക്കൂറിന്റെ ചെറിയ ഒരു ഇടവേള കൂടി, ക്ഷണിക്കപ്പെട്ട അതിഥികളെത്താന്‍. അപ്പോള്‍ സമയത്തിനെത്തുവര്‍ ആരായി?

പ്രവാസികള്‍ പക്ഷേ പ്രൊഫഷണല്‍ ജീവിതത്തില്‍ കുറെക്കൂടി ഭേദമാണ്‍ തോന്നുന്നു . വിദേശ രാജ്യങ്ങളില്‍ സമയത്തിനു കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ പിന്നെ ‍ ജോലി തന്നെ ‍ ഉണ്ടാഎന്ന്  വരില്ല എന്നതു തന്നെ യൊവണം കാരണം. അവിടെ ചെന്ന് ‌ പഞ്ച്‌ ചെയ്യണമെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക്‌ പ്രത്യേകം ബസ്‌ ഏര്‍പ്പെടുത്തി കൊടുക്കണം പറഞ്ഞ്‌ ആള്‌ കളിക്കാന്‍ ഒരു യൂണിയനും ഉണ്ടാവില്ലെന്നു ‌ പ്രവാസികള്‍ക്ക്‌ നന്നാ യി അറിയാം. മലയാളി നന്നാ വണമെങ്കില്‍ കേരളത്തിനു പുറത്തു പോവണം എന്നു ‌ പകുതി തമാശയായും, പകുതി കാര്യമായും പലപ്പോഴും പറഞ്ഞു കേട്ടിട്ടുണ്ട്‌.

എന്നാ ‍ല്‍ പ്രവാസികള്‍ ഓഫീസിനു പുറത്ത്‌ മലയാളത്തനിമകള്‍ നിലനിര്‍ത്താന്‍ ശ്രമിക്കുതിന്റെ ഭാഗമായി വൈകിയോടല്‍ പരീക്ഷിക്കാറുണ്ട്‌. പറഞ്ഞ സമയത്തിനു വീട്ടില്‍ വന്ന  അതിഥിയെയോ, തുടങ്ങിയ ഒരു ഫംക്ഷനെയോ ഓര്‍ത്തെടുക്കാനാവുന്നു ‍ണ്ടോ?

തന്റെ ആത്മകഥയില്‍ (Made in Japan: Akio Morita and Sony‍) സോണി കോര്‍പറേഷന്റെ ചെയര്‍മാന്‍ അകിയോ മോറീത ഒരു സംഭവം വിവരിക്കുന്നു‍ണ്ട്‌. ഹിരോഷിമയില്‍ ആറ്റം ബോംബ്‌ പൊട്ടിയതിന്റെ പിറ്റേദിവസം. ബിസിനസ്സ്‌ ആവശ്യത്തിനായി യാത്ര ചെയ്യാന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ മൊറീത ഞെട്ടി പോയത്രേ, ഒരു സെക്കന്റ്‌ പോലും മാറ്റമില്ലാതെ വന്ന  തീവണ്ടി കണ്ട്‌. ജപ്പാന്‍കാരുടെ കൃത്യനിഷ്ഠയ്ക്കും വര്‍ക്ക്‌ ഫിലോസഫിയ്ക്കും ഉത്തമ ഉദാഹരണമായി അദ്ദേഹം ആ സംഭവം വര്‍ണ്ണിക്കുമ്പോള്‍, നമ്മള്‍ ഇന്ത്യാകാര്‍ക്ക്‌ വേണമെങ്കില്‍ പറയാം, "കീ കൊടുത്ത ക്ലോക്ക്‌ പോലെ ഓടുന്ന  ജീവിതം" എത്ര ബോറാണെന്ന. ഇത്രയും നല്ലൊരവസരം വീണു കിട്ടിയിട്ട്‌ കടയടച്ചൊരു ഹര്‍ത്താലും, അമേരിക്കയുടെ കോലം കത്തിക്കലും പത്രങ്ങളില്‍ നെടുനീളന്‍ മുഖപ്രസംഗങ്ങളും, ചാനല്‍ ഇന്റര്‍വ്യൂവും ഇല്ലാതെ നമുക്കെന്താഘോഷം?

പ്രധാനമന്ത്രി മുതല്‍ ഇങ്ങേയറ്റത്തെ ഛോട്ടാ നേതാവും, മഹാപുരോഹിതന്മാരുമടക്കം വൈകി വരുന്ന തൊരു ഫാഷനായി കൊണ്ടു നടക്കുമ്പോള്‍, ഒരു ചടങ്ങ്‌ സമയത്തിനു നടത്തി മാതൃക കാട്ടണം എന്നോ ക്കെ പറയാന്‍ എളുപ്പമാണ്‌. പക്ഷേ, പൂച്ചയ്ക്കാരു മണികെട്ടും എതാണല്ലോ നമ്മുടെ അടിസ്ഥാന പ്രശ്നം.

Wednesday, 7 April 2010

മണിച്ചിത്രത്താഴ്

ഏപ്രില്‍ ലക്കം തര്‍ജനിയില്‍ വന്ന കഥ.

Wednesday, 3 March 2010

ഗൃഹാതുരത്വത്തിന്റെ ഭാവി

പൊടിപ്പും തൊങ്ങലും(ബിലാത്തി മലയാളീ ഫെബ്രുവരി 2010)


 'കേരള കഫെ'യില്‍ ദിലീപിന്റെ ഒരു കഥാപാത്രമുണ്ട്‌ - സണ്ണിക്കുട്ടി എന്നോ, ശിവന്‍കുട്ടി എന്നോ, ഉസ്മാന്‍കുട്ടി എന്നോ വിളിക്കാവുന്ന, 'നൊസ്റ്റാള്‍ജിയ' എന്ന ഒറ്റ മതം മാത്രമുള്ള പ്രവാസി. മകരമഞ്ഞും, ചിങ്ങക്കാറ്റും, ഓണത്തുമ്പിയുമൊക്കെ മനസ്സില്‍ കൊണ്ടു നടക്കുന്ന, വയല്‍വരമ്പിലെ ദാവണിയിട്ട നഷ്ടപ്രണയത്തിന്റെ ഓര്‍മ്മകളില്‍ കാതരമാവുന്ന ഈ മറുനാടന്‍ മലയാളിയെ കേരളത്തിലെ പ്രേക്ഷകനേക്കാളും മറുനാട്ടുകാര്‍ക്കാവും പരിചയം. നാട്ടിലെത്തിയാല്‍ കരയ്ക്കിട്ട മീനിനെപ്പോലെ പിടയുന്ന, നാട്ടിലെ സകലതിനും കുറ്റം കാണുന്ന, എന്നാല്‍ തിരിച്ചെത്തിയാലുടന്‍ ഏസിയുടെ തണുപ്പിലും വിസ്ക്കിയുടെ ചൂടിലുമിരുന്നു ഗൃഹാതുരത്വം ഒരു ഫാഷനാക്കുന്ന ഒരു മിഡില്‍ ക്ലാസ്‌ മലയാളിയെ ദിലീപ്‌ അഭിനയിച്ച്‌ കുളമാക്കിയിട്ടുണ്ടെങ്കിലും നമ്മള്‍ ഓര്‍ത്തിരിക്കും. കാരണം അത്‌ ഓരോ പ്രവാസിയുടെയും രേഖാചിത്രമാണ്‌.

 
ഓരോ മനുഷ്യനും വളരെ പേഴ്സണല്‍ ആയ കാര്യമാണ്‌ നൊസ്റ്റാള്‍ജിയ അഥവാ ഗൃഹാതുരത്വം. ബാല്യത്തില്‍ കണ്ടു പരിചയിച്ച നാട്‌, ബന്ധുക്കള്‍, ഭക്ഷണം, പ്രകൃതി, തുടങ്ങിയവയെ ചുറ്റിപ്പറ്റിയുള്ള ഓര്‍മ്മകള്‍ നൊസ്റ്റാള്‍ജിയയെ ട്രിഗ്ഗര്‍ ചെയ്യുന്നു. ഭൂതകാലത്തെ പറ്റി കുറച്ചൊക്കെ ഐഡിയലൈസ്‌ ചെയ്യപ്പെട്ട ഓര്‍മ്മകളും, അക്കാലത്തേക്ക്‌ തിരിച്ചു പോവാനുള്ള അദമ്യമായ ആഗ്രഹവുമാണ്‌ നൊസ്റ്റാള്‍ജിയ എന്നു നിര്‍വ്വചനം. കാലവും ദേശവും അകലും തോറും സന്തോഷകരമായ ബാല്യകാലസ്മൃതികള്‍ ശക്തമാകുന്നു. കുട്ടിക്കാലത്തു കഴിച്ച ഭക്ഷണത്തിന്റെ രുചി ഇപ്പോള്‍ കിട്ടുന്നില്ലെന്നു പരാതിപ്പെടുന്നവരും, "അന്നത്തെ കാലമായിരുന്നു കാലം" എന്നു നെടുവീര്‍പ്പിടുന്നവരും ഈ പ്രോസസ്സിലൂടെ കടന്നു പോവുന്നവരാണ്‌. എന്നിരുന്നാലും ഇവിടെയൊക്കെയുള്ള ഒരു വസ്തുത നമുക്കൊക്കെ ഓര്‍ക്കാനും നെടുവീര്‍പ്പിടാനും ഒരു കുട്ടിക്കാലവും അതിന്റെ കുറെ നല്ല ഓര്‍മ്മകളും ഉണ്ടെന്നതാണ്‌.

എന്നാല്‍ ഇന്നത്തെ ഇളംതലമുറയ്ക്ക്‌ വയസ്സുകാലത്ത്‌ ഓര്‍ത്തു സന്തോഷിക്കാന്‍ എന്ത്‌ ഓര്‍മ്മകളാണ്‌ ഉണ്ടാവുന്നത്‌? അവരുടെ ചെറുപ്പത്തിലെ മധുരാനുഭവങ്ങള്‍ എന്തൊക്കെയാണ്‌?

മൂവാണ്ടന്‍ മാങ്ങയുടെ ചുനയുള്ള വേനല്‍ക്കാലവും ഇടവപ്പാതിയുടെ തണുത്ത കാറ്റും ഒന്നും പ്രവാസി കുട്ടികള്‍ക്കായി ഒരുക്കാന്‍ പറ്റില്ലെങ്കിലും ഓരോ രാജ്യത്തിന്റെ പ്രകൃതിക്കനുസരിച്ചുള്ള അനുഭവങ്ങള്‍ അവര്‍ക്കു നാം കൊടുക്കേണ്ടേ? ഈ ചിന്ത വന്നത്‌ മഴപോലെ പെയ്യുന്ന മഞ്ഞില്‍ ഇവിടെ, ഇംഗ്ലണ്ടിലിരുന്ന്‌ തണുത്തു വിറച്ചപ്പോഴാണ്‌. സ്ലെഡ്ജില്‍ മഞ്ഞിലൂടെ വഴുതിയിറങ്ങിയും സ്നോമാന്‍ ഉണ്ടാക്കിയും, സ്നോബോളുകള്‍ പരസ്പരമെറിഞ്ഞും ആര്‍ത്തുല്ലസിക്കുന്ന ഇവിടത്തെ കുട്ടികളെ കണ്ടു നില്‍ക്കുന്നതിനിടയിലാണ്‌ ശ്രദ്ധിച്ചത്‌. മഞ്ഞില്‍ കളിക്കാന്‍ ഒറ്റ ഏഷ്യന്‍ കുട്ടിയുമില്ല. ഒന്നു രണ്ടു അമ്മമാരെ വിളിച്ച്‌ അവരുടെ മക്കള്‍ എവിടെയാണെന്നു അന്വേഷിച്ചപ്പോള്‍ കാര്യം മനസ്സിലായി - മഞ്ഞില്‍ കളിച്ച്‌ ജലദോഷം പിടിക്കുകയോ, വീണു പരിക്കു പറ്റുകയോ ചെയ്താലോ എന്നു പേടിച്ച്‌ എല്ലാവരും മക്കളെ സ്വറ്ററും ഇടുവിച്ച്‌ റ്റി.വിയ്ക്കു മുന്‍പില്‍ ഇരുത്തിയിരിക്കുന്നു. പൊട്ട?ാ‍ര്‍ സായിപ്പുമാര്‍, അവര്‍ക്ക്‌ നോക്കാന്‍ നേരമില്ലാത്തതിനാല്‍ അവരുടെ പിള്ളേര്‌ സ്നോയില്‍ തലകുത്തി മറിഞ്ഞ്‌ കളിച്ചു രസിക്കുന്നു. നമ്മള്‍ വിവരമുള്ളവര്‍ പിള്ളേര്‍ക്ക്‌ ആ നേരത്ത്‌ ഏഷ്യാനെറ്റ്‌ ചാനല്‍ വച്ചു കൊടുക്കുന്നു.

വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഗള്‍ഫിലും കണ്ടിരുന്നു ഈ കാഴ്ച. പുറത്തു കളിക്കാന്‍ പോവാന്‍ അനുവാദമില്ലാതെ അമ്മയുറങ്ങുന്ന ഉച്ചനേരങ്ങളില്‍ ഫ്ലാറ്റിന്റെ കോറിഡോറ്‌ കളിക്കളമാക്കുന്ന ഭാവി സച്ചിന്‍ തെണ്ടുല്‍ക്കര്‍മാരെ.

 നാട്ടിലും സ്ഥിതി മറിച്ചല്ല. മഴക്കാലമായാല്‍ മഴകൊണ്ടു പനിപിടിക്കുമെന്നു പേടിപ്പിച്ചും, വേനല്‍ക്കാലത്ത്‌ വെയില്‍കൊണ്ടു പനി പിടിക്കുമെന്നു പേടിപ്പിച്ചും വീട്ടില്‍ അടച്ചിടപ്പെടുന്ന കുരുന്നുകള്‍. വില്ല?ാ‍രുടെ ലിസ്റ്റ്‌ ഇവിടെയും തീരുന്നില്ല. പൊടി, കാറ്റ്‌, മഞ്ഞ്‌, എന്നിങ്ങനെ കുഞ്ഞുങ്ങളുടെ ശത്രുക്കള്‍ എല്ലായിടത്തും പരുന്തുകളായി പതിയിരിക്കുന്നു, അമ്മക്കോഴിയുടെ ചിറകില്‍ നിന്നു പുറത്തു വരുന്ന കുഞ്ഞിനെ റാഞ്ചാന്‍!

പ്രകൃതിയെന്നാല്‍ അകറ്റി നിര്‍ത്തേണ്ട ഒന്നാണെന്നാണോ നമ്മള്‍ അടുത്ത തലമുറയെ പഠിപ്പിക്കേണ്ടത്‌? തുലാമഴ കൊണ്ടാലൊരു പനി പിടിക്കുന്നതിനുപരി നമുക്കെന്താണ്‌ പറ്റിയിട്ടുള്ളത്‌? വെയിലു കൊണ്ടു വിയര്‍ത്താലോ, സ്നോയില്‍ ഓടിക്കളിച്ചാലോ ഒരു കുട്ടിക്കും മാറാരോഗമൊന്നും പിടിക്കില്ലെന്ന്‌ ഡോക്ടര്‍മാര്‍ തറപ്പിച്ചു പറയുന്നു. കഴിയുന്നത്ര പ്രകൃതിയോട്‌ ഇണങ്ങി ജീവിക്കാന്‍ കുട്ടികളെ പഠിപ്പിക്കണമെന്ന്‌ ശിശുരോഗവിദഗ്ദ?ാ‍ര്‍ പറയുമെങ്കിലും നമ്മള്‍ പലപ്പോഴും നമ്മുടെ സൗകര്യങ്ങള്‍ക്ക്‌ കുട്ടികളുടെ സന്തോഷത്തേക്കാളും ന?യെക്കാളും വിലയിടുന്നു. കുട്ടിക്കൊരു ജലദോഷം വന്നാല്‍ നമുക്കുണ്ടാവുന്ന അസൗകര്യത്തെ ലീവ്‌, റ്റാര്‍ഗെറ്റ്‌, പ്രൊജക്ട്‌, എന്നു തുടങ്ങി പല വാക്കുകളില്‍ വിശദീകരിച്ച്‌ നമ്മള്‍ അവരെ കുട്ടിക്കൂട്ടിലെ തടവുകാരാക്കുന്നു. അവരുടെ ബാല്യത്തേക്കാള്‍ ഭാവിയ്ക്ക്‌ പ്രാധാന്യം കൊടുക്കുന്നു.

അടുത്ത കാലത്തൊന്നും ഈ സ്ഥിതിക്ക്‌ വലിയ മാറ്റമൊന്നും വരുമെന്നു പ്രതീക്ഷയില്ലാത്തതിനാല്‍ മഞ്ഞും, മഴയും, വെയിലും, കാറ്റും, സൂര്യനും, ചന്ദ്രനും ഇല്ലാത്ത ഒരു സമയമുണ്ടാവട്ടെ, നമ്മുടെ കുരുന്നുകള്‍ക്ക്‌ പുറത്തിറങ്ങി കളിക്കാന്‍ എന്നാഗ്രഹിക്കാം. അതുവരെ ഭാവി വാഗ്ദാനങ്ങള്‍ വല്ല വീഡിയോ ഗെയിമുകള്‍ കളിച്ചോ, കണ്ണീര്‍ ചാനലുകളിലെ പുതിയ (അണ്‍) റിയാലിറ്റി ഷോസ്‌ കണ്ടോ 'മധുരസ്മരണകള്‍' ഉണ്ടാക്കട്ടെ!

Saturday, 13 February 2010

മേഘങ്ങൾ

കഥയെന്നു പേരിടാമോയെന്നറിയില്ല, ഒരു സാഹസമെന്നു വിളിക്കുന്നതായിരിക്കും കൂടുതൽ ഇണക്കം.

ഫെബ്രുവരി മാസം തർജനിയിൽ വന്ന കഥ.

Monday, 8 February 2010

അവന്‍ കാത്തിരിക്കുകയാണ് , അവളും

ടൈറ്റിലില്‍ തന്നെ  ഒരു പൈങ്കിളി മണം ഉണ്ടല്ലേ?
പണ്ടു ഒരു പ്രസിദ്ധീകരണത്തിന് വേണ്ടി എഴുതിയതാണ്, അതെടുത്തു ഇത്തവണ പുഴയില്‍  ഇട്ടു.
ലിങ്ക് ഇവിടെ: അവന്‍ കാത്തിരിക്കുകയാണ് , അവളും

ഫോണ്ട് പ്രശ്നം ഉള്ളവര്‍ക്ക് വായിക്കാന്‍ ഇതാ :

പൂവു ചോദിച്ചും, പുന്നാരം ചോദിച്ചും കത്ത് ചോദിച്ചും നടക്കേണ്ട കാലത്തല്ല ജെര്‍മിയും ഹര്‍ഷിനിയും പ്രണയത്തിലായത്. അതുകൊണ്ട് തന്നെ അവരുടെ പ്രണയത്തിന് ഒരു പൈങ്കിളിഛായയുമില്ല. ഒരല്‍പ്പം പഞ്ചാരയുടെ മേമ്പൊടിയില്ലാതെ എന്തു പ്രേമം എന്ന് മൂക്കത്തു കൈവക്കുന്നവരേ, ഇതൊരു 'ജന്മാന്തര' പ്രണയമാകുന്നു.


ജെര്‍മി എന്റെ 'ചാറ്റ് മേറ്റ്' ആണ് പുരാതന മതസംസ്‌ക്കാരങ്ങളിലെ പുനര്‍ജന്മമെന്ന കോണ്‍സപ്‌റ്റിനെപറ്റിയും ആത്‌മാവിന്റെ നിലനില്‍പ്പിനെപ്പറ്റിയുള്ള യാഹുവിലെ ഒരു സ്‌പെഷ്യല് ഇന്ററസ്‌റ്റ് ഗ്രൂപ്പില് വച്ചാണ് 3 വര്‍ഷം മുമ്പ് ജെര്‍മിയെ ആദ്യമായി കാണുന്നത്.

ഇഷ്‌ടവിഷയങ്ങള് സംസാരിക്കാന് ധാരാളമുള്ളതുകൊണ്ട് ഞങ്ങള് പതിവായി നെറ്റില് കണ്ടുമുട്ടിത്തുടങ്ങി. സ്വീഡനില് കുടിയേറിയ സ്‌കോട്ടിഷ് കച്ചവടകുടുംബത്തിലെ അംഗമാണ് ജെര്‍മി. തൊഴില് കച്ചവടമാണെങ്കിലും ഇഷ്‌ടന്റെ മനസ്സു മുഴുവന് സാഹിത്യവും മതവും സംസ്‌ക്കാരവുമാണ്. അങ്ങനെയിരിക്കുമ്പോള് പെട്ടെന്നൊരു ദിവസം ബാക്ക്‌പാക്കുമായി വീട്ടില് നിന്ന് മുങ്ങും. പൊങ്ങുന്നത് ഈജിപ്‌തിലെ പിരമിഡുകള്‍ക്ക് നടുവിലോ, മാച്ചുപിച്ചുവിലെ ഇങ്ക 'റൂയിന്‍സി'ലോ, പോളിനെഷ്യന് ദ്വീപുകളിലോ ആയിരിക്കും. തിരിച്ചുവന്ന് അറുബോറന് യാത്രവിവരണങ്ങളെഴുതി ഞാനടക്കമുള്ള സുഹൃത്തുക്കള്‍ക്ക് അയച്ചു തരും.' കേരളത്തിലെ വൈദ്യൂതി സപ്ലൈപോലെ എപ്പോള് വരുമെന്നോ, വന്നാല് എപ്പോള് പോകുമെന്നോ മുന്‍കൂട്ടി പറയാന് കഴിയാത്ത ഒരു ഭര്‍ത്താവിനെ കാത്തിരുന്ന് മടുത്താവണം, ഭാര്യയും രണ്ടു കുട്ടികളും വേറെ താമസമാക്കിയത്. കടുത്ത മതവിശ്വാസിയായ ഭാര്യ ഡൈവോഴ്‌സിന് എതിരായതിനാല് ഇപ്പോഴും ലീഗലി മാരീഡ്.


മണല് കൂമ്പാരങ്ങള്‍ക്കും ഈന്തപ്പനകള്‍ക്കും നടുവില് ലോറന്‍സ് ഓഫ് അറേബ്യയിലെ നായകനെപ്പോലെ പോസ് ചെയ്ത ഫോട്ടോ ഒരിക്കല് ജെര്‍മി എനിക്ക് അയച്ചു തന്നു. നീലക്കണ്ണും, സ്വര്‍ണ്ണത്തലമുടിയും, സ്‌ക്വോട്ട്‌ലാന്റുകാരുടെ തനതായ ചുവന്ന ആപ്പിള് മുഖമുള്ള ഒരു മുപ്പതുകാരന്‍. പക്ഷെ, 'പോഗോ'യിലെ ചൂടന് ഗെയിം സെറ്റുകളില് കണ്ടുമുട്ടി, ഫോട്ടോ ചോദിക്കുന്ന സായിപ്പുമാര്‍ക്ക് ലക്ഷ്‌മി ഗോപാലസ്വാമി, ഭാനുപ്രിയ തുടങ്ങി ക്ലാസിക് ഭാരതീയ സുന്ദരിമാരുടെ പടങ്ങള് അയച്ചു കൊടുത്ത്, 'ഓ യു ആര് ലൗലി' എന്ന് ഉമിനീരൊലിപ്പിക്കുന്ന സായിപ്പിനോട് 'താങ്ക്‌യൂ താങ്ക്‌യൂ' പറഞ്ഞ് കമ്പ്യൂട്ടറിനു മുന്‍പിലിരുന്ന് ആര്‍ത്തു ചിരിക്കുന്ന ഒരു അനുജത്തി എനിക്കുള്ളതിനാല്, ഇത് ജെര്‍മിയുടെ ഫോട്ടോ തന്നെയാണോ എന്നുറപ്പില്ല.


നമ്മള് പറഞ്ഞു വന്നത് ജെര്‍മിയെപ്പറ്റി മാത്രമല്ല ഹര്‍ഷിനിയെപ്പറ്റി കൂടിയാണല്ലോ; ഹര്‍ഷിനി ക്യാന്‍ണ്ടി യിലെ ബുദ്ധ ക്ഷേത്രങ്ങളില് അലഞ്ഞു തിരിയുന്നതിനിടയില് ജെര്‍മിയെ സമീപിച്ച ടൂര്‍ഗൈഡ്. ഹര്‍ഷിനിയെ ജെര്‍മി വരച്ചത് ഇങ്ങനെ : എണ്ണമയമുള്ള കറുത്തമുഖം, നരച്ചു തുടങ്ങിയ പരൂപരുത്ത മുടി, പൊന്തിയ പല്ല്, കണ്ണട, നീണ്ടുമെലിഞ്ഞ ശരീരം. നാല്‍പ്പതുകളുടെ അവസാന ദിവസങ്ങള് എണ്ണിക്കൊണ്ടിരിക്കുന്ന സിംഹള ബുദ്ധിസ്‌റ്റ്. ജെര്‍മിയെയും, ഹര്‍ഷിനിയെയും ചേര്‍ത്തുവച്ച് ആലോചിച്ചാല്, ബ്യൂട്ടിയും ബീസ്‌റ്റും ഫോട്ടോക്ക് പോസു ചെയ്ത പോലിരിക്കും.


ഹര്‍ഷിനിയെ പേഴ്‌സണല് ടൂര്‍ഗൈഡ് ആയി നിയമിക്കുമ്പോള് സഹതാപം മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളു എന്ന് ജെര്‍മി. ടൂറിസത്തിന്റെ കച്ചവടക്കണ്ണുകള് കടന്നു ചെല്ലാത്ത ബുദ്ധവിഹാരങ്ങളിലൂടെ അലഞ്ഞു തിരിയുന്നതിനിടയില് എന്നോ, എപ്പോഴോ അവരറിഞ്ഞു, ഇതാ ജന്മങ്ങളായി ഞാന് കാത്തിരുന്ന എന്റെ ഇണ എന്ന്. '' നദി ചെന്ന് കടലില് ചേരുന്നതുപോലെ; വണ്ട് പൂവില് വന്നണയുന്നതു പോലെ; സ്വാഭാവികമായി രണ്ടു മനസ്സുകളുടെ സംഗമം'' എന്ന് ഒരു ജാപ്പനീസ് ഹൈക്കു ഉദ്ധരിച്ച് ജെര്‍മി എനിക്കെഴുതി. പ്രണയത്തിന്റെ ചൂടില് തങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുന്നവരെ രണ്ടു പേരും മറന്നില്ല. ഒന്നു ചേരാന് ഇനിയൊരു ജന്മം കാത്തിരിക്കാന് തീരുമാനിച്ചുകൊണ്ട് രണ്ടു പേരും യാത്ര പറഞ്ഞു - ഇനി ഒരു കണ്ടുമുട്ടലോ കമ്മ്യൂണിക്കേഷനോ ഇല്ലെന്ന് തീരുമാനിച്ചുകൊണ്ട്. തങ്ങള്‍ക്കിടയില് ഒരു ടെലിപ്പതിക്ക് ലിങ്ക് ഉണ്ടെന്ന് ജെര്‍മി. ഹര്‍ഷിനിയെ വല്ലാതെ മിസ് ചെയ്യുമ്പോള് ബുദ്ധവിഹാരങ്ങളിലെ ധൂപങ്ങളുടെ നറുമണം കാറ്റായി തന്നെ വന്നു പൊതിയുന്നതായി അനുഭവപ്പെടാറുണ്ടത്രേ.


കഴിഞ്ഞ ആഴ്ച വന്ന ജെര്‍മിയുടെ ഇ-മെയില് ഇങ്ങനെ:  ജന്മാന്തരങ്ങളായി പരിചയമുള്ളവരെപോലെയായി ഞങ്ങള്. ഭാരതീയ തത്വചിന്തയിലെ 'കര്മ' എന്ന കോണ്‍സെപ്‌റ്റില് വിശ്വസിക്കുന്ന ഞങ്ങള്‍ക്ക് ഈ ജന്മത്തിലെ ഭാരങ്ങളില് നിന്ന് ഒളിച്ചോടാന് പറ്റില്ല. ഹെലന്റെ ഭര്‍ത്താവായും ടോബിയുടെയും മില്ലിയുടേയും അച്ഛനായും മരണം വരെ ഞാന് ജീവിക്കും. തന്റെ ജീവിത ഭാരങ്ങളുമായി ഹര്‍ഷിനിയും . തികച്ചും പ്ലേറ്റോണിക്ക് ആയ ഒരു അനുരാഗം. എന്റെ മനസ്സ് സന്തോഷത്താല് വീര്‍പ്പുമുട്ടുകയാണ് - കാരണം ഓരോ ദിവസവും ഞങ്ങള് അടുത്ത ജന്മത്തിലേക്ക് ഒരു കാല്‌പാടുകൂടി അരികിലെത്തുകയാണല്ലോ."


കഥ ഇവിടെ തീരുകയാണ്. ആയൂര്‍വേദമാകട്ടെ തത്വചിന്തയാകട്ടെ. ഭാരതീയമാതെന്തും കണ്ണടച്ചു വിഴുങ്ങി, 'കര്‍മ്മ' ഫേറ്റ് തുടങ്ങിയ എന്‍ലൈറ്റഡ് വെസ്‌റ്റേണറുടെ പുതിയ 'വൊക്കാബുലറി' കടമെടുത്ത ഔട്ട് ഓഫ് ഫാഷന് ആയ മയക്കു മരുന്നിനും, മദ്യത്തിനും പകരം പുതിയ ലഹരികള് സ്വന്തമാക്കുന്നതാണോ ജെര്‍മി? കടുത്ത ജീവിത ദുഃഖങ്ങള്‍ക്കിടയിലെ പ്രത്യാശ പോലെ, തൂങ്ങിക്കിടക്കാന് ഒരു കച്ചിത്തുരുമ്പായി പുനര്‍ജന്മത്തേയും, സാങ്കല്‍പ്പിക പ്രണയസാഫല്യത്തേയും കാത്തിരിക്കുന്നതാണോ ഹര്‍ഷിനി? നിങ്ങള് വായനക്കാര് തീരുമാനിക്കുക.

Thursday, 31 December 2009

ഗ്രാനിക്കും അങ്ങിനെ ഫ്ലാറ്റ് ആവാം

പൊടിപ്പും തൊങ്ങലും ബിലാത്തി മലയാളീ നവംബര്‍ 2009

മറ്റുള്ളവര്‍ പറഞ്ഞു കേട്ടതും, വായിച്ച്ചരിഞ്ഞതും വച്ച്   നമ്മള്‍ പലപ്പോഴും പാശ്ചാത്യരെ ഹൃദയമില്ലാത്തവരായോ, ഹൃദയം ശരിക്കുമുള്ള സ്ഥലത്തില്ലാത്തവരായോ ഒക്കെ ചിത്രീകരിക്കാറുണ്ട്‌.

അച്ഛനമ്മമാരേ വൃദ്ധസദനത്തിലേക്ക്‌ തള്ളിവിടുന്ന വില്ലന്മാര്‍ ‍ ആരാ?
പാശ്ചാത്യര്‍.

കുട്ടികളേക്കാള്‍ പട്ടികളെ സ്നേഹിക്കുന്നവര്‍ ആരാ?
പാശ്ചാത്യര്‍.

ലോകത്തിലെ സകല ദുര്‍ഗുണങ്ങള്‍ക്കും (മലയാളികള്‍ നൂറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന ശീലങ്ങള്‍ക്കും ചിന്താരീതികള്‍ക്കും വിപരീതമായി ചിന്തിക്കുന്ന എല്ലാവരും ഈ കൂട്ടത്തില്‍പെടും) കാരണഭൂതര്‍ ആരാ?
പാശ്ചാത്യര്‍.

വിദേശ സംസ്കാരത്തിന്റെ കടന്നുകയറ്റത്തിനെപറ്റിയും അതിന്റെ ദൂഷ്യവശങ്ങളെപ്പറ്റിയും ഇനി വരുന്ന തലമുറയെ ബോധവല്‍ക്കരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി കേള്‍ക്കാത്ത മാതാപിതാക്കള്‍ ചുരുങ്ങും.

അമേരിക്കയും ബ്രിട്ടനും ഗള്‍ഫും നമുക്ക്‌ ആവശ്യമാണ്‌. പൈസ ഉണ്ടാക്കാനും കേരളത്തിനേക്കാള്‍ മികച്ച സാഹചര്യങ്ങളില്‍ ജീവിക്കുവാനും. അവരുടെ സ്കൂളുകളും ആശുപത്രികളും നമുക്ക്‌ ദേവാലയങ്ങളാണ്‌. പക്ഷേ, അവരുടെ ജീവിത രീതിയും ഭക്ഷണവും വസ്ത്രധാരണ രീതികളുമോ? ഛേയ്‌, അതു പാടില്ല, അതെല്ലാം വൈദേശികം. അനുകരിക്കാന്‍ പാടില്ലാത്തത്‌. കാരണം? സഭ്യമില്ലായ്മ. അപ്പോള്‍, സ്കുളില്‍ പോകുന്ന കൊച്ചു കുഞ്ഞങ്ങളെ വരെ തുറിച്ചു നോക്കുന്ന നമ്മുടെ സംസ്കാരമാണോ സഭ്യതയുള്ളത്?

ഇങ്ങനെയുള്ള കുറെ പ്രൊപ്പഗാന്റായുടെ ഭാഗമായി വിദേശ സംസ്കാരത്തിലുള്ള ചില നല്ലരീതികളെ നമ്മള്‍ കാണാതെ പോവുന്നുണ്ടോ? പറഞ്ഞു വരുന്നത്‌ "ഗ്രാനി ഫ്ലാറ്റി" ന്റെ കാര്യമാണ്‌. വീടിന്റെ ഭാഗമായി, എന്നാല്‍ ഒരു ഔട്ട്‌-ഹൗസിന്റെ സൗകര്യത്തോടെ ഒരുക്കിയ ഒരു ഗ്രാനി ഫ്ലാറ്റ്‌ എനിക്കു കാണിച്ചു തന്നത്‌ എന്റെ വര്‍ക്ക്‌-മേറ്റ്‌ പൗളിന്‍ ആണ്‌.

 75 വയസ്സില്‍ വിധവയായ അമ്മായിഅമ്മയാണ്‌ പൗളിന്റെ ഗ്രാനി ഫ്ലാറ്റിന്റെ ഉടമസ്ഥ. ആരോഗ്യപരമായി യാതൊരു പ്രശ്നങ്ങളുമില്ലാത്തവരാണ്‌ മിസ്സിസ്‌ പ്രൈസ്‌. വീടിനോടു ചേര്‍ന്ന്‌, ഗാരേജിനു മുകളില്‍ ഒരു ചെറിയ സിറ്റിംഗ്‌റൂമും, ബെഡ്‌റൂമും, ബാത്‌റൂമും മിസ്സിസ്‌ പ്രൈസിന്റെ ഇഷ്ടപ്പെട്ട ഇളംവയലറ്റ്‌ നിറത്തില്‍ ക്രമീകരിച്ചിരിക്കുന്നു. ആവശ്യം വരുമ്പോള്‍ വീടിന്റെ മുഖ്യ അടുക്കളയിലേക്ക്‌ ഇറങ്ങിവരാതെ തന്നെ ഒരു ചായ കുടിക്കാനോ, ടോസ്റ്റ്‌ കഴിക്കാനോ സൗകര്യത്തിനു കെറ്റിലും സ്റ്റൗവും, ഫ്രിഡ്ജും അടങ്ങിയ ഒരു കിച്ചനെറ്റ്‌ സ്വന്തമായുണ്ട്‌ ആ ഗ്രാനി ഫ്ലാറ്റില്‍.


ഇതു ഞങ്ങളുടെ നാട്ടിലെ ജോയിന്റ്‌ ഫാമിലി സമ്പ്രദായം പോലെയെന്ന്‌ ഞാന്‍ അത്ഭുതംകൂറി. സ്വന്തം വീട്ടില്‍ തന്നെ ഒരുമുറി ഒരുക്കാത്തതിന്‌ കാരണം പൗളിന്‍ വിശദീകരിച്ചു തന്നപ്പോള്‍ "ഇതു കൊള്ളാമല്ലോ" എന്നാണ്‌ എനിക്കു തോന്നിയത്‌. പതിനാലും പതിനാറും വയസ്സുള്ള കുരങ്ങ?ാ‍ര്‍ തോറ്റു പോവുന്ന സ്വഭാവത്തോടുകൂടിയ രണ്ട്‌ ആണ്‍പിളേളരും ജൂലിയാ റോബര്‍ട്ട്സിനും, നയോമി കാംപെല്ലിനും പഠിക്കുന്ന ഒരു ടീനേജ്‌ പെണ്‍കുട്ടിയുമാണ്‌ ഭര്‍ത്താവിനെ കൂടാതെ പൗളിന്റെ വീട്ടില്‍ അന്തേവാസികള്‍. പിള്ളേരും അവരുടെ കൂട്ടുകാരും സ്വാഭാവികമായും ഉണ്ടാക്കുന്ന ബഹളങ്ങളും വീടൊരു "മിനി ഗെയിം പാര്‍ക്ക്‌" ആണെന്നു പൗളിന്‍. ഈ തിരക്കില്‍ നിന്നും മാറി കുറച്ചു നേരം സ്വസ്ഥമായി വിശ്രമിക്കാനും, പ്രാര്‍ത്ഥിക്കാനും, കൂട്ടുകാരിയുമായി ചീട്ടുകളിക്കാനുമൊക്കെ അവര്‍ തന്നെ തിരഞ്ഞെടുത്തതാണ്‌ ഗ്രാനി ഫ്ലാറ്റ്‌. വീട്ടിലെ മറ്റംഗങ്ങള്‍ ജോലിക്കും സ്കൂളിലേക്കുമായി പുറത്തു പോവുമ്പോള്‍, വലിയൊരു വീട്ടില്‍ ഒറ്റപ്പെട്ടെന്നുള്ള തോന്നല്‍ ഉണ്ടാകുന്നില്ലെന്ന്‌ മിസ്സിസ്‌ പ്രൈസ്‌. ഒപ്പം ഇത്ര വലിയൊരു വീടിന്റെ ചുമതലകള്‍ തന്നെ ഒട്ടും ബാധിക്കുന്നില്ല എന്ന തികഞ്ഞ സന്തോഷവും. വലിയൊരു കുടുംബത്തിനുവേണ്ടി അലക്കിയും ഭക്ഷണം പാകം ചെയ്തും ഇനി മരുമകള്‍ കഷ്ടപ്പെടട്ടെ എന്ന ദുഷിച്ച ചിന്താഗതിയാണ്‌ തനിക്കെന്ന്‌ പൗളിന്റെ തോളില്‍ ചെറുതായടിച്ച്‌, കണ്ണിറുക്കി മിസ്സിസ്‌ പ്രൈസ്‌ പറഞ്ഞു നിര്‍ത്തി. വയസ്സായ അമ്മായി  അമ്മക്ക്  എന്തെഗിലും സംഭവിച്ചാലോ, അസുഖം വന്നാലോ കുടുംബാംഗങ്ങള്‍ അടുത്തുന്ടെന്ന ആശ്വാസം വലുതാണെന്ന് പൌളിന്‍ .

അടുക്കളയുടെ ഭരണാവകാശത്തിനായി തവിയും ചട്ടുകവും മുറുക്കി അമ്മായിയമ്മയും മരുമകളും രംഗത്തിറങ്ങുന്ന നമ്മുടെ കേരളത്തില്‍ ഇതെത്രമാത്രം പ്രാവര്‍ത്തികമാണെന്ന്‌ എനിക്കറിയില്ല. പക്ഷേ, വൃദ്ധസദനങ്ങളേക്കാള്‍ എന്തുകൊണ്ടും നമുക്കനുകരിക്കാവുന്ന മാതൃക ഗ്രാനി ഫ്ലാറ്റുകള്‍ തന്നെയാണെന്നു തോന്നുന്നു.

Monday, 21 December 2009

അക്രൈസ്തവന്റെ ക്രിസ്തുമസ്സുകള്‍

പുഴ.കോമില്‍ വന്നത്





മുഴുവന്‍  വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യു:  അക്രൈസ്തവന്റെ ക്രിസ്തുമസ്സുകള്‍

Thursday, 10 December 2009

ഒരു കൊലപാതകം

ഡിസംബര്‍ ലക്കം തര്‍ജ്ജനിയില്‍ വന്ന കഥ. link: http://chintha.com/node/58924

ഒരു കൊലപാതകത്തിന്റെ പോസ്റ്മാര്ട്ടം

"ഗ്ളബ്, ഗ്ളം, ഗ്ളബ്, ഗ്ളം''

അതായിരുന്നു ജെയ്മിയുടെ അവസാന വാക്കുകള്. എന്നിട്ടവന് പതിയെ, പതിയെ വെള്ളത്തിലേക്ക് താഴ്ന്നുപോയി. മരണത്തിലേക്കൊരു മുങ്ങല്.

ബാത്ത്ടബ്ബിന്റെ ഓരത്ത് ഞാന് അവനെ നോക്കിയിരിക്കുകയായിരുന്നു. അവനുവേണ്ടി ഞാന് ആ ബാത്ത്റൂം പ്രത്യേകമായൊരുക്കിയിരുന്നു. അവനിഷ്ടപ്പെട്ട ചുവന്ന റോസാദലങ്ങളും, വാനിലയുടെ സുഗന്ധമുള്ള മെഴുകുതിരികളും, പ്രണയസുരഭില സംഗീതവും ആ ബാത്ത്റൂമിനെത്തന്നെ ഒരു സ്വര്ഗ്ഗമാക്കി മാറ്റി. അവന് മരിക്കുമ്പോള് സന്തോഷവാനായിരിക്കണമെന്നെനിക്കു നിര്ബന്ധമുണ്ടായിരുന്നു. കാരണം ഞാന് അവനെ അപ്പോളും സ്നേഹിച്ചിരുന്നു - ക്രൂരമെന്നു നിങ്ങള് വിളിക്കാവുന്ന ആ കൊലപാതകം നടത്തിയപ്പോഴും.
ഇത്ര പൈശാചികമായി എന്റെ ഭര്ത്താവിനെ കൊലപ്പെടുത്തിയെന്നു വച്ച് ഞാനൊരു കൊലപാതകപ്രവണതയുള്ള സ്ത്രീയൊന്നുമല്ല കേട്ടോ. അവനെ ഞാന് കൊന്നതിന് വ്യക്തമായ കാരണങ്ങളുണ്ട്. വര്ഷങ്ങളായി സ്വന്തം ജീവനേക്കാള് വിലകൊടുത്ത് സ്നേഹിച്ച ഭര്ത്താവ് മറ്റൊരുത്തിയുമായി പ്രണയത്തിലാണെന്നറിഞ്ഞാല് ഏതു ഭാര്യയും ഇങ്ങനെയൊക്കെയല്ലേ ചെയ്യൂ.


കുറച്ചുനാളുകളായി ഞാന് കൊണ്ടു നടന്നിരുന്ന ഒരു സംശയത്തിന്റെ പരിസമാപ്തിയായിരുന്നത്. അവന് എന്നില് നിന്ന് അകന്നു പോകുന്നതായി കുറച്ചു നാളുകളായി എനിക്കു തോന്നിയിരുന്നു. എന്തൊക്കെയോ മറന്നതു പോലെയുള്ള അവന്റെ നടത്തവും, ഊറിച്ചിരിയുമൊക്കെ കണ്ടാലറിഞ്ഞുകൂടെ പുള്ളിക്കെന്തോ കേസുകെട്ട് തടഞ്ഞിട്ടുണ്ടെന്ന്. അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം അവന്റെ കോട്ടിന്റെ പോക്കറ്റില് നിന്ന് ആ ക്രെഡിറ്റ് കാര്ഡ് ബില് എനിക്കു കിട്ടുന്നത്. ഏതോ ഒരു മിസ്. അനബല് ലീക്ക് പുഷ്പങ്ങള് അയച്ചതിന്റെ രസീത്. അതും കുറച്ചൊന്നുമല്ല, നൂറു പൌണ്ടിന്.


ഞാനന്ന് കുറെ ആലോചിച്ചു, എന്താ ഇവനിങ്ങനെ തോന്നാന് എന്ന്. അവനെ കണ്ടുമുട്ടിയതു മുതല് ഇന്നുവരെ 'ഭര്ത്താവേ ദൈവം' എന്നൊരു സ്റൈ ലില് ആയിരുന്നില്ലേ ഞാന്. 'ഇന്നത്തെക്കാലത്ത് ഇങ്ങനെയുണ്ടോ ഒരു ശീലാവതി' എന്നെന്റെ കൂട്ടുകാര് കളിയാക്കി ചോദിച്ചിരുന്നു. അവനു ചുറ്റും കറങ്ങുന്ന ഒരു ദാസിയായിരുന്നു ഞാന്. എന്നിട്ടും, കുറച്ചൊരു തൊലിമിനുപ്പും ചോരത്തുടിപ്പും കണ്ടപ്പോള് എന്നെ വിട്ട് അവന് അങ്ങോട്ടു ചാഞ്ഞു.


Illustration by:  Suresh Koothuparambu

ഞാന് ജെയ്മിയെ കണ്ടുമുട്ടുന്നത് പതിനഞ്ചു വര്ഷം മുന്പുള്ളൊരു ക്രിസ്തുമസ് രാത്രിയിലാണ്. പതിവുപോലെ ഏകയായി വീടിനടുത്തുള്ള കോഫീ ഹൌസില് ഒരു ചോക്കലേറ്റ് നുണയാനെത്തിയതായിരുന്നു ഞാന്. റോഡാകെ ഒരു ഉത്സവലഹരിയില് ഉണര്ന്നിരുന്നു. കേയ്ക്കുകളുടെയും, പൈകളുടെയും കൊതിപ്പിക്കുന്ന സുഗന്ധവും, ക്രിസ്തുമസ് കരോളുകളും, പൂമഴയായ് പെയ്തിറങ്ങുന്ന നനുനനുത്ത വെളുത്ത മഞ്ഞും. അതിനിടയില് ചുണ്ടിന്റെ കോണിലൊരു മന്ദസ്മിതമൊളിപ്പിച്ചു വച്ച് മനോഹരമായ രോമക്കുപ്പായങ്ങളും കോട്ടുമണിഞ്ഞ സ്വര്ണ്ണത്തലമുടിയുള്ള പെണ്കിടാങ്ങളും, അവളുടെ സ്വപ്നങ്ങളേറ്റു വാങ്ങി സ്വര്ഗ്ഗം കൈപ്പിടിയിലാക്കി നടന്നു പോവുന്ന യുവകോമളന്മാരും. ഇതെല്ലാം കണ്ട്, ആരും തിരിഞ്ഞു നോക്കാനില്ലാതെ, യൌവനം കൈവിട്ടു തുടങ്ങിയ ശുഷ് ക്കിച്ച കവിളുകളും, വരണ്ട തൊലിയുമായി ഈ ഞാനും.

ഒരു പ്രണയമോ, വിവാഹമോ ചിന്തയില് പോലും കടന്നുവരാത്ത ആ രാവിലെപ്പോളോ ആണ് ജെയ്മി എന്റെ മുന്നിലെത്തുന്നത്. ഗ്രീക്ക് ദേവന്മാരെ വെല്ലുന്ന ആകാരഭംഗിയും, നടത്തത്തിലെ പൌരുഷവുമാണ് ഞാന് ആദ്യം ശ്രദ്ധിച്ചത്. അയാളുടെ പിന്നില് കഫേയിലേക്കു കയറിവരാന് സാദ്ധ്യതയുള്ള സുന്ദരിയെ, അത് ഭാര്യയോ ഗേള്ഫ്രണ്ടോ ആവട്ടെ, തിരയുകയായിരുന്നു എന്റെ കണ്ണുകള് അലസമായ്.

ജെയ്മി വന്നു നിന്നത് എന്റെ മേശക്കരികിലായിരുന്നു. കനത്ത ഗ്ളാസിനടിയില് കുഴിഞ്ഞു പോയ എന്റെ കണ്ണില് നോക്കി അവന് എന്നോടു ചോദിച്ചു, 'ഹായ് സുന്ദരി, ഞാന് ഇവിടെ ഇരുന്നോട്ടെ?'

അതായിരുന്നു തുടക്കം. പിന്നീട് ഞങ്ങള് ഇണപിരിയാത്ത ആത്മാക്കളായി. യാതൊരു പ്രത്യേകതയും അവകാശപ്പെടാനില്ലാത്ത എന്നില് ജെയ്മി എന്താണു കണ്ടതെന്ന് ഞാന് പലപ്രാവശ്യം അവനോടു ചോദിച്ചിട്ടുണ്ട്. അപ്പോഴൊക്കെ അവന് പറയുമായിരുന്നു "നിന്റെ സൌന്ദര്യമുള്ള മനസ്സാണ് എന്നെ വീഴ്ത്തിയത്'' എന്ന്.

സന്തോഷത്തിന്റെ ദിവസങ്ങളായിരുന്നു പിന്നീട്. അഥവാ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല് തന്നെ അതെല്ലാം ബന്ധുക്കളില് നിന്നും, കൂട്ടുകാരില് നിന്നും മറച്ചു വയ്ക്കാന് ഞാന് ശ്രദ്ധിച്ചു. അങ്ങനെ ചികഞ്ഞു നോക്കാനെനിക്ക് അടുത്തു കൂട്ടുകാരോ ബന്ധുക്കളോ ഒന്നും ഉണ്ടായിരുന്നുമില്ലല്ലോ. എല്ലാവരിലും അസൂയ ഉണര്ത്തുന്ന തരം ഒരു ബന്ധമാണ് ഞങ്ങള് തമ്മിലുള്ളതെന്നു വരുത്തിത്തീര്ക്കാന് ഞാന് കഥകള് മെനയാന് തുടങ്ങിയത് അക്കാലത്താണ്. ജെയ്മി എനിക്കു തരാറുള്ള വിലപിടിപ്പുള്ള ആഭരണങ്ങളെപ്പറ്റിയും, ഞങ്ങളുടെ യാത്രകളെപ്പറ്റിയുമൊക്കെ ഓഫീസിലും ഫോണിലും ഞാന് വാചാലയായി. അസൂയ നിറഞ്ഞ നോട്ടങ്ങള് എന്റെ നേരെ നീളുമ്പോള് ഞാന് സന്തോഷിച്ചു. എന്നേയും ജെയ്മിയേയും ചൊല്ലി എത്ര ഭാര്യമാര് ഭര്ത്താക്കന്മാരുമായി വഴക്കിട്ടു കാണും.

എന്റെ ലോകത്തില് ജെയ്മി മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൂട്ടുകാര്ക്കോ ബന്ധുക്കള്ക്കോ അവിടെ സ്ഥാനമുണ്ടായിരുന്നില്ല. അതിന് എനിക്ക് അടുപ്പമുള്ളവര് ആരും ഉണ്ടായിരുന്നില്ലല്ലോ.

ഇപ്പോള് തിരിഞ്ഞു നോക്കുമ്പോള് എനിക്ക് മനസ്സിലാവുന്നുണ്ട്, സമൂഹത്തിലെ ഉന്നതരായ അച്ഛനമ്മമാര്ക്കു പിറന്ന ഞാന് എങ്ങനെ ഒറ്റപ്പെട്ടു പോയി എന്ന്. സൌന്ദര്യമോ, ബുദ്ധിയോ, വിവരമോ ഇല്ലാത്ത ഒരു മകള് എങ്ങനെ ഞങ്ങള്ക്കുണ്ടായി എന്ന് അച്ഛനുമമ്മയും അടക്കം പറയുന്നത് ഞാന് എത്രയോ തവണ കേട്ടിരിക്കുന്നു. 'ചേച്ചിയെ കണ്ടു പഠിക്ക്,' 'നോക്ക്, നിന്റെ അനുജത്തി എത്ര മിടുക്കിയാ'

ഈ ഡയലോഗ് ഒക്കെ കുറെ പ്രാവശ്യം കേട്ടാല് മണ്ടിയാണെങ്കിലും നിങ്ങള്ക്കും വരില്ലേ വിഷമം.

അങ്ങനെയങ്ങനെ ഞാന് ഓരോരുത്തരേയായി ഒഴിവാക്കിത്തുടങ്ങി. അതിനു പകരം അവിടെ കണ്ണാടി ചെരുപ്പു പോയ സിന്ഡ്രെല്ലയേയും, പേക്കാച്ചിത്തവളയെ ഉമ്മ വച്ച രാജകുമാരിയേയും പിടിച്ചിരുത്തി. നാടോടിക്കഥകളിലെ സുന്ദരിയായ രാജകുമാരിയായി ഞാന് സ്വയം അവരോധിച്ചു. എന്റെ രാജകുമാരന് വെള്ളക്കുതിരപ്പുറത്തേറി വരുമെന്നാലോചിച്ചു സന്തോഷിച്ചു. റിച്ചാര്ഡ് ഗിയറിനെപ്പോലെയോ, ടോം ഹാങ്ക്സിനെപ്പോലെയോ ഒരു സുന്ദരന് എന്റെ ജീവിതത്തിലേക്കൊരു സ്പോര്ട്ട്സ് കാറോടിച്ചെത്തുന്നത് ആലോചിക്കാന് തന്നെ നല്ല രസമല്ലേ.

അങ്ങനെ എന്റേതായ ഒരു മനോഹര ലോകത്തില് ഞാന് ജീവിക്കുന്ന കാലത്താണ് ആ കഥയില് വച്ച് ജെയ്മി എന്റെ ജീവിതത്തിലേക്കു കയറി വന്നത്. എന്നെ സ്നേഹിച്ചു സ്നേഹിച്ച് സന്തോഷത്തിന്റെ കൊടുമുടിയിലിരുത്താന്, എന്നിട്ട് എന്നെ ഒറ്റ തള്ളു തള്ളി വേറൊരു പെണ്ണിന്റെ പിന്നാലെ പോവാന്. അവനെ ഞാന് കൊല്ലുന്നതില് കുറഞ്ഞെന്തു ചെയ്യാനാണ്?

njaaന് ശരിക്കും പ്ളാന് ചെയ്തു നടത്തിയൊരു കൊലപാതകമായിരുന്നു അത്. അന്ന് വൈകിട്ട് അവനേറ്റവും ഇഷ്ടമുള്ള സ്ട്രോഗനോഫ് ആണ് അത്താഴത്തിന് ഞാനുണ്ടാക്കിയത്. ഒപ്പം സ്ട്രോബറി ചീസ് കേക്കും. സ്ഫടിക ചഷകത്തിലെ സ്വര്ണ്ണനിറമുള്ള വിസ്ക്കിയില് ഉറക്കഗുളികകള് കലര്ത്തുമ്പോഴോ, അവനെ ബാത്ത്ടബ്ബില് റിലാക്സ് ചെയ്യാന് നിര്ബന്ധിക്കുമ്പോഴോ എനിക്ക് പതര്ച്ച തീരെയില്ലായിരുന്നു. വിസ്ക്കിയുടെയും ഗുളികയുടെയും ആലസ്യത്തിന്റെ കെട്ടില് നിന്ന് മോചിതനാകാതെ, എന്നാല് മരണം തൊട്ടടുത്ത് എത്തിയെന്ന തിരിച്ചറിവില്, 'രക്ഷി ക്കൂ' എന്ന് മൌനമായി എന്നോടു യാചിച്ച ആ നീലക്കണ്ണുകളിലെ നിസ്സഹായത എനിക്കിപ്പോഴും ഓര്മ്മയുണ്ട്.

പിറ്റേ ദിവസമെപ്പോഴോ ആണ് അവര് എന്നെ ഇവിടെയെത്തിച്ചത്. ജയിലും, കോടതിയുമൊക്കെ ഞാന് പ്രതീക്ഷിച്ചതു തന്നെയാണല്ലോ.

കയ്യില് കുറെ കടലാസുകളുമായി ആ തടിച്ചി കയറി വന്നപ്പോള്, ജെയ്മിയുടെ ശവസംസ്കാരത്തിന് എന്തു വേഷമണിയണം എന്ന കണ്ഫ്യൂഷനില് ആയിരുന്നു ഞാന്.

'നോക്കൂ, ഈ കറുപ്പു സ്കര്ട്ടാണോ, അതോ ചാരപാന്റാണോ എനിക്കു ചേരുന്നത്?'

ഞാനൊരു കുശലം ചോദിച്ചു. തടിച്ചി അതു കേട്ടതായി ഭാവിച്ചില്ല.
"നീയൊരു കൊലപാതകിയൊന്നുമല്ല'' - കടലാസുകള് മേശപ്പുറത്തു വച്ച് എന്റെ കണ്ണുകളിലേക്കു തുറിച്ചു നോക്കി തടിച്ചി.

'ഏ?' ഞാന് അമ്പരന്നു പോയി. ജെയ്മി മരിച്ചില്ലേ? എന്നായി എന്റെ ആശങ്ക.
'ജെയ്മി എന്നൊരാള് ഇല്ല'' എന്നായി തടിച്ചി. എന്റെ ചുളിഞ്ഞ നെറ്റിയും, ചുവക്കാന് തുടങ്ങിയ മൂക്കും കണ്ടാവണം തടിച്ചി വീണ്ടും പറഞ്ഞത്.

'ജെയ്മി നിന്റെ ഭാവനയുടെ സൃഷ്ടിയാണ്'
'ഏ?' നിനക്കെന്താ ഭ്രാന്തായോ എന്നമട്ടില് ഞാന് തടിച്ചിയേ നോക്കി.

അവള് ഇടതടവില്ലാതെ പറഞ്ഞു കൊണ്ടിരുന്നു - 'മെന്റല് ഡിസ് ഓര്ഡര്,' 'ഹലൂസിനേഷന്' എന്നൊക്കെ ഇടക്കിടെ പറഞ്ഞുകൊണ്ട് അവള് സ്ഥാപിക്കാന് ശ്രമിച്ചത് ഞാനൊരു മനോരോഗിയാണെന്നും, ജെയ്മിയുമായുള്ള എന്റെ വിവാഹവും, പിന്നെ അവന്റെ കൊലപാതകവുമൊക്കെ എന്റെ ഭാവനയുടെ സൃഷ്ടി ആണെന്നുമൊക്കെയാണ്. ഇതൊക്കെ കേട്ടാല്, നിങ്ങളും ചെയ്തു പോകുന്നതേ ഞാനും ചെയ്തുള്ളൂ, അടുത്തിരിക്കുന്ന ടെലിഫോണ് എടുത്ത് തടിച്ചിയുടെ തലക്കിട്ടൊരു അടി കൊടുത്തു.

അങ്ങനെ അവരെന്നെ പിടിച്ച് ഈ മാനസികാശുപത്രിയിലെ ഒരു പ്രത്യേകം മുറിയില് തനിച്ചു പൂട്ടിയിട്ടു. കഴിഞ്ഞ 10 കൊല്ലമായി ഞാനിവിടെയായിട്ട്. പക്ഷേ ഞാന് ഇപ്പോള് ഭയങ്കര ഹാപ്പിയാണ് കേട്ടോ. ആ രഹസ്യം നിങ്ങളോടു മാത്രം ഞാന് പറയാം. എനിക്കിപ്പോള് ജെയ്മിയേക്കാള് ഉഗ്രന് ഒരു ബോയ്ഫ്രണ്ടിനെ കിട്ടിയിട്ടുണ്ട് ഇവിടെ - കെവിന്.
ആരും ഇല്ലാത്തപ്പോള്, ഈ മുറിയുടെ കോണിലുള്ള ഓട്ടയില് നിന്നും അവന് ഇറങ്ങി വരും. ഞങ്ങള് ഉടനെതന്നെ കല്യാണം കഴിക്കാനും ആലോചിക്കുന്നുണ്ട്.

Monday, 19 October 2009

പ്രണയത്തിന്റെ റഷ്യന്‍ നിറം

(ബിലാത്തി മലയാളി ജൂലൈ 2008)

അടുത്ത കാലത്ത് ഗോസിപ്പ് ചാനലിലൂടെ ചാനലിലൂടെ കടല്‍ കടന്നു വന്ന ഒരു വാര്‍ത്ത. കഥാ(സംഭവ)പാത്രങ്ങളെ നമുക്കു പലര്‍ക്കും പരിചയമുള്ളതുകൊണ്ട് അവരുടെ യഥാര്‍ത്ഥ പേരുകള്‍ വെളിപ്പെടുത്തുന്നില്ല.

തോമസ് ജേക്കബ് എന്ന ടോമി ചേട്ടനാണ് ഇതിലെ നായകന്‍. നമ്മുടെ ചേട്ടന്‍ ആളൊരു പശു, അഥവാ, നിരുപദ്രവ ജീവിയാണെന്നാണ് പൊതുവേയുള്ള ഇംപ്രഷന്‍. ആരോടും അടുപ്പമോ സ്നേഹമോ ഇല്ലാതെ, സ്വന്തം കാര്യം സിന്ദാബാദായി നടക്കുന്ന അസംഖ്യം ഗള്‍ഫ് മലയാളി കോടീശ്വരന്മാരില്‍ ഒരാള്‍. ഒരു കുവൈത്തി സ്ളാംഗ് ഉപയോഗിച്ചാല്‍ "വാങ്ക് വിളിക്കു മുന്നേ എത്തിയ ആളാണ്'' ചേട്ടന്‍ കുവൈത്തില്‍ എത്തിയിട്ട് കാലം കുറെയായി എന്നര്‍ത്ഥം. കുവൈത്തി ദീനാറിന്റെ മൂല്യം അറിയാനും, ഭക്ഷണം കഴിക്കാനുമല്ലാതെ പുള്ളിക്കാരന്‍ വായ് തുറക്കാറില്ലെന്ന് ജനസംസാരം.

മാന്യദേഹം കാലത്തെണീക്കും. അര മണിക്കൂര്‍ നടക്കാന്‍ പോകും. തിരിച്ചു വന്ന് മിസസ്സ് വിമലാ തോമസ് ചൂടാറാതെ ടേബിളില്‍ എടുത്തു വച്ച നാല് ഇഡ്ഢലിയോ, ഒരു കുറ്റി പുട്ടോ അകത്താക്കും. വടി പോലെ തേച്ച ഷര്‍ട്ടും, പാന്റ്സും ടൈയും അണിഞ്ഞ് കൃത്യ സമയത്ത് കാറില്‍ കയറി ഓഫീസില്‍ പോകും. വൈകിട്ടു കുറെ നേരം ടി.വി. കാണും. പിന്നെ, രണ്ടു ചപ്പാത്തിയും, കുടമ്പുളിയിട്ടു വച്ച മീന്‍ കറിയും കഴിച്ച് നേരെ കിടക്കാന്‍ പോകും. പ്രോഗ്രാം ചെയ്ത റോബോട്ട് പോലെ ഒരു ജീവിതം.

'കറി കുറച്ചു കൂടി വേണോ?' 'സ്കൂള്‍ ഫീസ് കൊടുക്കാന്‍ സമയമായി' തുടങ്ങിയ ഡയലോഗുകള്‍ക്ക് (സോറി മോണലോഗ്) മുതല്‍ 'കൊച്ചിന് പനിയാണ്, ഹോസ്പിറ്റലില്‍ പോവണം' എന്ന എമര്‍ജന്‍സി കോളിനു വരെ ഒരു മൂളലായിരിക്കും മറുപടി. കുറ്റം പറയരുതല്ലോ. ഭക്ഷണത്തിനോ മറ്റ് ലക്ഷ്വറികള്‍ക്കോ ഭാര്യയ്ക്കും മക്കള്‍ക്കും യാതൊരു പഞ്ഞവുമില്ല. "നീ ഉണ്ടില്ലെങ്കിലും....'' എന്ന് 20 വര്‍ഷങ്ങള്‍ക്കു മുന്‍പ് കല്യാണ സമയത്ത് അച്ചനും കര്‍ത്താവിനും നല്‍കിയ വാക്ക് തെറ്റാതെ പാലിക്കുന്നുമുണ്ട്. അതിനുപരി സ്നേഹം, വാത്സല്യം തുടങ്ങിയ വികാര പ്രകടനങ്ങളൊന്നും ടോമിച്ചേട്ടന്‍ ചെറുപ്പത്തിലേ കണ്ടു ശീലിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഇനി അതൊക്കെ ഒന്നു പരീക്ഷിച്ചു കളയാമെന്ന് ആഗ്രഹവുമില്ല. ഭക്ഷണവും വസ്ത്രവും കൊടുക്കാമെന്നല്ലേ ദൈവത്തോടുള്ള കരാറിലും പറയുന്നുള്ളൂ.

ഈ നിര്‍വികാരത കണ്ട് ആദ്യമൊക്കെ കണ്ണു നനക്കാറുള്ള വിമലച്ചേട്ടത്തി പിന്നെ പിന്നെ "ഉള്ളില്‍ സ്നേഹമില്ലാതിരിക്കുമോ'' എന്നു തന്നോടുതന്നെ പറഞ്ഞു സമാധാനിച്ചു. വല്ലാതെ സഹികെടുമ്പോള്‍ അതിയാന്റെ തലയാണെന്നു സങ്കല്പിച്ച് കണ്ണാടിപാത്രങ്ങള്‍ എറിഞ്ഞുടച്ചും, ഉളളിയും സബോളയും മൂര്‍ച്ചയുളള കത്തി വച്ച് കുനുകുനെ വെട്ടിയരിഞ്ഞും പുള്ളിക്കാരി ദേഷ്യത്തിന് അടുക്കളയില്‍ ഒരു ഔട്ട്ലെറ്റ് തുറന്നു.

അങ്ങനെ ടോമി ചേട്ടനും വിമല ചേടത്തിയും തങ്ങളുടേതായ ഓരോ മധുര, മനോജ്ഞ, സുരഭില ലോകത്തില്‍ ജീവിക്കുന്ന കാലത്താണ് ഈ സംഭവം. ചേടത്തി ഡ്രൈവറുടെയോ, പോസ്റ്മാന്റെയോ കൂടെ ഒളിച്ചോടി പോയിട്ടുണ്ടാവും എന്ന ഒരു സ്വാഭാവിക ക്ളൈമാക്സ് പ്രതീക്ഷിക്കുന്ന വായനക്കാര്‍ക്ക് തെറ്റി.

നാട്ടില്‍ എഞ്ചിനീയറിംഗിന് പഠിക്കുന്ന മൂത്ത മകന് പ്രോജക്ട് വര്‍ക്ക് ചെയ്യാന്‍ വാങ്ങി ഇപ്പോള്‍ പൊടി പിടിച്ചിരിക്കുന്ന കംപ്യൂട്ടര്‍ ടോമി ചേട്ടന്റെ ഓഫീസിലേക്ക് പ്രമോഷനോടു കൂടി സ്ഥലം മാറിപ്പോയത് അക്കാലത്താണ് 'ദീപിക' പേപ്പര്‍ വായിക്കാതെ ഉറക്കം വരാത്ത ഇദ്ദേഹം പത്രം വരുത്തുന്നതു നിര്‍ത്തി അല്പം മോഡേണ്‍ ആയി ഇന്റര്‍നെറ്റ് എഡിഷന്‍ വായിക്കാന്‍ ആരംഭിച്ചു. വാര്‍ത്ത ചൂടാറാതെ വായിക്കുകയുമാവാം. ഒപ്പം പത്രത്തിനു കൊടുക്കുന്ന പൈസയും ലാഭം എന്ന ഒരു സാദാ അച്ചായന്‍സ് സെന്‍സ് ആന്റ് സെന്‍സിബിലിറ്റി മാത്രമേ ടോമി ചേട്ടന് തുടക്കത്തില്‍ ഉണ്ടായിരുന്നുള്ളൂ.മിഡില്‍ ഈസ്റിലെ കടുത്ത ഐറ്റി സെന്‍സര്‍ഷിപ്പുകള്‍ക്കിടയിലും ഒളിഞ്ഞും, തെളിഞ്ഞും. മാടി വിളിക്കുന്ന ചാറ്റ് സുന്ദരികള്‍ പതിയെ പതിയെ ടോമി ചേട്ടനെയും സൈബര്‍വലയില്‍ വീഴ്ത്തി. അങ്ങനെ ഒരു ദിവസം എപ്പോളോ ആണ് റഷ്യന്‍ സുന്ദരി (പുള്ളിക്കാരിയുടെ പേര് എനിക്കറിയില്ല ടോള്‍സ്റോയിയോട് ക്ഷമ ചോദിച്ചു കൊണ്ട് തല്‍ക്കാലം നമുക്ക് അവളെ അന്ന എന്നു വിളിക്കാം) അന്ന ടോമി ചേട്ടന്റെ ചാറ്റ്മേറ്റ് ആകുന്നത്. അന്നക്കുട്ടിയുടെ പഞ്ചാരകൊഞ്ചലുകള്‍ ടോമി ചേട്ടന്റെ മനസ്സില്‍ കയറി കൂടിയതും മണി എക്സ്ചേഞ്ച് വഴി കുവൈറ്റി ദിനാറുകള്‍ റഷ്യയിലേക്കു പറക്കുന്നതും പതിവിലുമേറെ നേരം ടിയാന്‍ കംപ്യൂട്ടറിനു മുന്നില്‍ തപസ്സിരിക്കുന്നതും ചുണ്ടത്തു മൂളിപ്പാട്ടും. കണ്ണുകളില്‍ തിളക്കവുമായി തേരാപാരാ നടക്കുന്നതും എന്തുകൊണ്ടോ വിമല ചേടത്തി അറിയാതെ പോയി.

പിള്ളേരെ കാണാന്‍ നാട്ടില്‍ പോയി ചെമ്മീന്‍ അച്ചാറും, കരിമീന്‍ ഫ്രൈയുമായി തിരിച്ചെത്തിയ ചേടത്തി ഫ്ളാറ്റിന്റെ വാതില്‍ തുറന്നപ്പോള്‍ സോഫായില്‍ നിറഞ്ഞിരിക്കുന്ന ഒരു സര്‍വ്വാംഗ സുന്ദരി കുവൈറ്റിലെ അധിനിവേശത്തിനും, കൂട്ടക്കൊലക്കും ശേഷം ധാരാളം പ്രേതങ്ങള്‍ ജാതി, മത, ദേശ വ്യത്യാസങ്ങളില്ലാതെ പലരേയും സന്ദര്‍ശിക്കാറുണ്ടെന്നു കേട്ടിട്ടുള്ളതുകൊണ്ട് താലിയില്‍ കോര്‍ത്തിട്ടിരിക്കുന്ന കുരിശു പൊക്കി കാണിക്കുകയാണ് വിമല ചേടത്തി ആദ്യം ചെയ്തത്. കുരിശു കണ്ടിട്ടും ഈ കുരിശ് പോകുന്നില്ലെന്നു കണ്ടപ്പോളാണ് ചേടത്തിക്ക് കാര്യങ്ങളുടെ കിടപ്പ് പിടി കിട്ടിയത്.

ടോമി ചേട്ടന്‍ പതിവു നിര്‍വികാരതയോടെ നയം വ്യക്തമാക്കി. "എനിക്കിനി അന്നക്കുട്ടി മതി. നീ നാട്ടില്‍ പൊയ്ക്കോ. നിനക്കും പിള്ളേര്‍ക്കുമുള്ളത് ഞാന്‍ നാട്ടിലേക്ക് അയച്ചു തരാം.''

വൈകി വന്ന വസന്തത്തിനെ വന്ന വഴിയെ തിരിച്ചയക്കാന്‍ നാട്ടുകാരും കൂട്ടുകാരും, എന്തിന് പള്ളീലച്ചനും വരെ ശ്രമിച്ചിട്ടും ടോമി ചേട്ടന്‍ സമ്മതിച്ചില്ലാത്രേ.അന്നക്കുട്ടിയും ടോമി ചേട്ടനും ഫ്ളാറ്റില്‍ സസുഖം വാഴുന്നു എന്നാണ് ലേറ്റസ്റ് റിപ്പോര്‍ട്ട്. വിമല ചേട്ടത്തിക്കും പിള്ളേര്‍ക്കും എന്തു പറ്റിയെന്നറിയില്ല. നല്ല കാലത്ത് കാരണവരും, പിന്നെ ടോമി ചേട്ടനും ധാരാളം സമ്പാദിച്ചിട്ടുള്ളതിനാല്‍ പൈസയ്ക്കു ബുദ്ധിമുട്ടുണ്ടാവില്ലെന്ന് നമുക്കാശ്വസിക്കാം.

ടോമി ചേട്ടന്‍ പണ്ടേ ആളു പിശകാണെന്നും, വിമല ചേടത്തി വഴക്കാളിയാണെന്നും അന്നക്കുട്ടി ടോമി ചേട്ടനെ ബ്ളാക്ക്മെയ്ല്‍ ചെയ്തെന്നുമൊക്കെ പല അനുബന്ധ അനാലിസിസുകളും നമ്മുടെ അമച്വര്‍ മനഃശാസ്ത്രജ്ഞര്‍ നടത്തുന്നുണ്ട്. സത്യം എന്താണെന്ന് ഏതായാലും എനിക്കറിയില്ല.

ഒന്നു രണ്ടു മാസം മുന്‍പ് ഒരു കൊച്ചു മിടുക്കി പ്രതിശ്രുത വരന്‍ സൊള്ളാനായി സമ്മാനിച്ച മൊബൈലില്‍ കൂടി മറ്റൊരാളെ ലൈനടിച്ചതും ഓടി പോയി കല്യാണം കഴിച്ചതുമൊക്കെ കേട്ട് ഷോക്കടിച്ച പുരുഷ പ്രജകള്‍ ഇപ്പോള്‍ 'ഉരുളക്കുപ്പേരി' എന്നു പറഞ്ഞു സന്തോഷിക്കുന്നുണ്ടാവും.

ചതിയിലും ഒരു ആണ്‍-പെണ്‍ സമത്വം വേണമല്ലോ.

Saturday, 10 October 2009

ലുബ്നയുടെ ഡൈവോഴ്സ്‌ - ഒരു ഫ്ലാഷ്‌ ബാക്ക്‌

( പൊടിപ്പും തൊങ്ങലും- ബിലാത്തി മലയാളീ ജൂണ്‍ 2008)

ബ്രസീലിയന്‍ നോവലിസ്റ്റ്‌ പൗലോ കൊയ്‌ലോയ്ക്ക്‌ ദുബായ്ക്കാരി ലുബ്നാ ലത്തീഫിന്റെ ഡൈവോഴ്സിലുള്ള പങ്കെന്താണ്‌? വിവാഹേതരബന്ധം, വയസ്സുകാലത്തെ ഒരു റൊമാന്‍സ്‌ എന്നൊക്കെ നമ്മുടെ മലയാളിത്തലകള്‍ പുകയുന്നതിനു മുന്‍പ്‌ ലുബ്നയെക്കുറിച്ചു പറയാം.


ലുബ്ന - പേരു പോലെ ആള്‍ സുന്ദരിയാണ്‌. ദുബായില്‍ ജനിച്ച്‌, അമേരിക്കയില്‍ പഠിച്ച്‌, ഇപ്പോള്‍ ലണ്ടന്റെ സബര്‍ബകളില്‍ ജീവിക്കുന്ന നാല്‍പതുകാരി ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഒരു "ഗ്ലോബല്‍ സിറ്റിസണ്‍" ഫ്രഞ്ച്‌ പെര്‍ഫ്യൂമിന്റെ നറുമണത്തോടൊപ്പം ആത്മവിശ്വാസത്തിന്റെയും പ്രസരിപ്പിന്റെയും തിളക്കം എപ്പോഴും ലുബ്നയെ പൊതിഞ്ഞു നില്‍ക്കുന്നതായി എനിക്കു തോന്നിയിട്ടുണ്ട്‌.


പതിനഞ്ചു വര്‍ഷം നീണ്ടു നിന്ന വിവാഹജീവിതത്തിനു ശേഷം മൂന്നു പിള്ളേരും രണ്ട്‌ നായക്കുട്ടികളുമായി (ടോട്ടല്‍ മക്കള്‍ 5 എന്ന ലുബ്ന) ഡൈവോഴ്സ്‌ സെറ്റില്‍മെന്റായി ഭര്‍ത്താവ്‌ 'സമ്മാനിച്ച' വലിയൊരു വീട്ടില്‍ താമസിക്കുന്ന കാലത്താണ്‌ ഞാന്‍ ലുബ്നയെ പരിചയപ്പെടുന്നത്‌. സ്വന്തമായി തുടങ്ങിയ ഒരു ഈവന്റ്‌ കമ്പനി പച്ചപിടിപ്പിക്കാനുള്ള ഓട്ടങ്ങള്‍ക്കിടയിലായിരുന്നു അന്ന്‌ ലുബ്ന.


വല്ലപ്പോഴും ഇ-മെയില്‍ ഫോര്‍വേഡ്‌ ചെയ്യുന്ന 'വുമന്‍സ്‌ ഒണ്‍ലി' ജോക്കുകളും 'സൗന്ദര്യക്കുറിപ്പുകളും' ആണ്‌ ഇപ്പോഴും ഞങ്ങളുടെ പ്രധാന കമ്മ്യൂണിക്കേഷന്‍. പിന്നെ ചിക്കന്‍ ടിക്ക മസാലയുടെയും നവരത്ന കുറുമയുടേയും, മച്ച്‌ ബൂസിന്റെയും റെസിപ്പികളും അതുകൊണ്ട്‌ ലുബ്ന എന്റെ ആത്മാര്‍ത്ഥസുഹൃത്താണെന്ന വാചകത്തിനൊന്നും ഇവിടെ പ്രസക്തിയില്ല.


ഒരു ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ ലണ്ടനില്‍ നിന്ന്‌ ദുബായിലെത്തിയ ലുബ്നയെ എന്റെ ഒരു സഹപ്രവര്‍ത്തകയുടെ വീട്ടില്‍ വച്ചാണ്‌ ഞാന്‍ കണ്ടുമുട്ടുന്നത്‌. അറേബിയന്‍ ഊധിയന്റെ കുത്തുന്ന സുഗന്ധത്തിനിടയില്‍ ഈന്തപ്പഴങ്ങള്‍ നുണഞ്ഞ്‌, ആണുങ്ങള്‍ക്കു പ്രവേശനമില്ലാത്ത അന്തപ്പുരത്തില്‍, ഉല്ലസിച്ചാര്‍ക്കുന്ന അറേബിയന്‍ വനിതകള്‍ക്കു നടുവില്‍, പരിചയമില്ലാത്ത ഭാഷക്കും സംസ്കാരത്തിനുമിടയിലിരുന്ന്‌ വീര്‍പ്പുമുട്ടുന്നതിനിടയിലാണ്‌ ലുബ്ന എന്റെ അടുത്തെത്തുന്നത്‌ എത്രയോ കാലങ്ങളായി പരിചയമുള്ളവരെപ്പോലെ ലുബ്ന എന്നോട്‌ ഇടപഴകി. കൊച്ചു വര്‍ത്തമാനങ്ങള്‍ക്ക്‌ ലുബ്നയുടെ ഭര്‍ത്താവും വിഷയമായി.


കുടുംബത്തെ സ്നേഹിക്കുന്ന വര്‍ഷത്തിലൊരിക്കല്‍ യൂറോപ്പിലോ, ബഹാമാസിലോ, കുടുംബവുമൊത്ത്‌ ടൂറു പോകുന്ന, ലുബ്നയുടെ ഓരോ പിറന്നാളിനും ഡയമണ്ടുകളും, പുത്തന്‍ കാറുകളും സമ്മാനിക്കുന്ന ഒരു പാവം 'ബോറന്‍' ഭര്‍ത്താവ്‌. മണി പവറും മസില്‍ പവറുമുള്ള ഒരു ലെബനീസ്‌ കുടുംബത്തിലെ അംഗം. പൊതുവേ അറബ്‌ വംശജരില്‍ കാണാറുള്ള 'എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസ്‌' ഒന്നുമില്ലാത്ത ഒരു പാവത്താന്‍ 'എ ജെം ഓഫ്‌ എ മാന്‍' എന്ന്‌ ലുബ്ന.


പിന്നെന്തേ ഒരു ഡൈവോഴ്സ്‌ എന്നു ഞാന്‍ കണ്ണുമിഴിച്ചപ്പോള്‍ ലുബ്ന കൂളായി മൊഴിഞ്ഞു. "പൗലോ കൊയ്‌ലോ" ഇതുവരെ ഒരു മാധ്യമങ്ങളും കണ്ടെത്താത്ത ഒരു സ്കൂപ്പിന്റെ മണം പിടിച്ച്‌ ഞാന്‍ ഒന്നു ഉഷാറായി ചോദിച്ചു. "പറയൂ. പൗലോ കൊയ്‌ലോയെ എങ്ങനെയാണു പരിചയം?"
ഗോസിപ്പ്‌ ആന്റീനയുടെ ഫോക്കസ്‌ മനസ്സിലാക്കിയാവണം, ലുബ്ന ചിരിയോടെ പറഞ്ഞു. "പൗലോവിനെ എനിക്കു പരിചയമില്ല. പുള്ളിയുടെ ആല്‍ക്കെമിസ്റ്റ്‌ എന്ന പുസ്തകമാണ്‌ ഡൈവോഴ്സിനു കാരണം."


തനിക്കുള്ളതെല്ലാം വിറ്റ്‌ സ്വപ്നത്തില്‍ കണ്ട നിധിയെ തേടി (ആത്മസാക്ഷാത്കാരം എന്നു സിമ്പോളിസം) ഈജിപ്തിലേക്കു പോയ സാന്റിയാഗോ എന്ന ആട്ടിടയന്റെ കഥയാണ്‌ ആത്മീയതയും. സിംബോളിസവും, മിസ്റ്റിസിസവുമെല്ലാം ഇഴമെനയുന്ന ആല്‍ക്കെമിസ്റ്റ്‌ ആ ആട്ടിടയനായി സ്വയം സങ്കല്‍പ്പിച്ച്‌ തന്റെ സ്വപ്നങ്ങളെ പിന്‍തുടരാന്‍ തീരുമാനിച്ചു ലുബ്ന.


സ്കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത്‌, മറ്റു പെണ്‍കുട്ടികള്‍ ബോയ്ഫ്രണ്ടിനെയും വിവാഹത്തെയും പറ്റി സ്വപ്നം കാണുമ്പോള്‍, സ്വന്തമായി ഒരു ബിസിനസ്സ്‌ സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിനെപ്പറ്റിയായിരുന്നു ലുബ്ന സ്വപ്നം കണ്ടത്‌. കുടുംബത്തിന്റെ സമ്മര്‍ദ്ദത്തിനടിമപ്പെട്ട്‌ ഒരു ദിവസം അവര്‍ കണ്ടുപിടിച്ച ഒരാളുടെ മണവാട്ടിയായെന്നു മാത്രം വളരെ യാഥാസ്ഥിതികമായ ഭര്‍ത്താവിന്റെ കുടുംബത്തില്‍ ലുബ്ന ഒരു വീട്ടമ്മയായി ഒതുങ്ങേണ്ടി വന്നു.


15 വര്‍ഷമായി അടിച്ചമര്‍ത്തിയ ആ മോഹങ്ങളും സ്വപ്നങ്ങളും നിരാശകളുമാണ്‌ ആല്‍ക്കെമിസ്റ്റ്‌ എന്ന അഗ്നിപര്‍വ്വതമായി പൊട്ടിയത്‌. പ്രതീക്ഷിച്ചതു പോലെ തന്നെ ലുബ്നയുടെ ബിസിനസ്സ്‌ മോഹങ്ങള്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കും അത്ര പിടിച്ചില്ല വാശിയുടെയും ഈഗോയുടെയും തന്ത്രികള്‍ മുറുകിയപ്പോള്‍ ആല്‍ക്കെമിസ്റ്റ്‌ ഒരു നിമിത്തമായി അവര്‍ സന്തോഷത്തോടെ വഴി പിരിഞ്ഞു.


ഞാനിപ്പോള്‍ വളരെ സന്തോഷവതിയാണ്‌ എന്നു പറഞ്ഞ്‌ ലുബ്ന കഥ നിര്‍ത്തിയപ്പോള്‍ ഒരു ഉഗ്രന്‍ പരദൂഷണ വിഷയം കാറ്റുപോയ ബലൂണ്‍ പോലെ ആയിപ്പോയതോര്‍ത്ത്‌ ഞാന്‍ തളര്‍ന്നിരുന്നു.
ലുബ്ന സ്വപ്നങ്ങളെ പിന്‍തുടര്‍ന്ന്‌ തന്റെ ജീവിതം ലക്ഷ്യം കണ്ടെത്തിയോ എന്നു ഞാന്‍ ചോദിച്ചിട്ടില്ല ഉണ്ടാവാം ഉണ്ടാവാതിരിക്കാം, അത്‌ അവരുടെ പേഴ്സണല്‍ കാര്യം.


ഈ കഥയ്ക്ക്‌ ഒരു വിശ്വസനീയത ഇല്ലല്ലോ എന്ന സംശയക്കണ്ണട എടുത്തു മൂക്കില്‍ വയ്ക്കുന്നവരേ ഇതു കഥയല്ലല്ലോ. ജീവിതമല്ലേ. ജീവിതത്തെ നമുക്കു നിര്‍വചിക്കാന്‍ പറ്റുമോ എന്നു ഞാനൊരു മറുചോദ്യം ചോദിക്കട്ടെ, നിങ്ങളോട്‌.


ഒന്നു പറയാം. ഇവര്‍ക്കിടയില്‍ മൂന്നാമതൊരാള്‍ ഉണ്ടെങ്കില്‍ അത്‌ പൗലോ കൊയ്‌ലോ മാത്രമാണ്‌. വര്‍ഷങ്ങള്‍ കുറെക്കഴിഞ്ഞിട്ടും. ലുബ്നയോ ഭര്‍ത്താവോ വേറെ വിവാഹം കഴിച്ചിട്ടില്ല.
ഭര്‍ത്താവിന്റെ കൂര്‍ക്കംവലിയും ഭാര്യയുടെ ഷൂ ഷോപ്പിംഗും വരെ ഡൈവോഴ്സിനു കാരണമാകുന്ന ഈ വിചിത്ര ലോകത്തില്‍ തന്റെ നോവലും ഒരു വിവാഹബന്ധത്തിന്‌ കത്തിവെച്ച കാര്യം പൗലോ കൊയ്‌ലോ അറിഞ്ഞോ ആവോ?


എന്തായാലും, ഭാര്യമാരെക്കൊണ്ടു പൊറുതിമുട്ടിയെന്ന്‌ മുട്ടിനു മുട്ടിനു പരാതി പറയുന്ന ഭര്‍ത്താക്കന്മാരേ അവസാനത്തെ അടവായി, ആല്‍ക്കെമിസ്റ്റിന്റെ ഒരു കോപ്പി വാങ്ങി ഭാര്യക്ക്‌ സമ്മാനമായി കൊടുത്ത്‌ ഭാഗ്യം പരീക്ഷിക്കാം പാവം ഭാര്യമാര്‍ രക്ഷപെടട്ടെ!

Wednesday, 9 September 2009

വാര്‍ദ്ധക്യമേ ഞാന്‍ "ബിസി''യാ

പൊടിപ്പും തൊങ്ങലും (ബിലാത്തി മലയാളീ മേയ്‌ 2008)

ഉദയ സൂര്യന്റെ മുഴുവന്‍ ഉന്മേഷവും ഏറ്റുവാങ്ങി, പൂച്ചയോടും, പ്രാവിനോടും, എന്നു വേണ്ട റോഡില്‍ കാണുന്ന സകല ജീവജാലങ്ങളോടും കുശലം ചോദിച്ച്, കമ്മ്യൂണിറ്റി കോളേജിലേക്ക് കൈ കോര്‍ത്ത് നടന്നു പോകുന്ന മൈക്കിളും മാര്‍ത്തയും അടുത്ത കാലത്തായി ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട പ്രഭാതദൃശ്യങ്ങളില്‍ ഒന്നാണ്.

ഷേവ് ചെയ്ത് തുടുത്ത മുഖം. ഹെയര്‍ ജെല്‍ തേച്ച് ചീകി വച്ച മുടി. സ്വര്‍ണ്ണക്കണ്ണട. വയ്പ് പല്ല് കാണിച്ചുള്ള ചിരി. മൈക്കിള്‍ ഒരു സുന്ദരനാണെന്ന് ഇനി പ്രത്യേകം പറയേണ്ടല്ലോ. പൊക്കം കുറഞ്ഞ് അല്പമൊരു മുടന്തോടെ ബ്യൂട്ടി പാര്‍ലറില്‍ പോയി ബ്ളോ ഡ്രൈ ചെയ്തെടുത്ത വെള്ളിത്തലമുടിയും ഔട്ട് ഓഫ് ഫാഷനായ വെല്‍ വെറ്റ് കോട്ടുകളും മാച്ചിംഗ് ഷൂസും തിളങ്ങുന്ന കണ്ണുകളും കൂടി ആകപ്പാടെ ഒരു "വിന്റേജ്'' ലുക്കോടെ മാര്‍ത്ത.

"ആ വയസ്സനും വയസ്സിയും'' എന്ന് ഞങ്ങള്‍ ഒരല്പം ക്രൂരതയോടെയും, പഴുത്ത ഇലയെ നോക്കി ചിരിക്കുന്ന പച്ച ഇലയുടെ പുഛത്തോടും കൂടി വിശേഷിപ്പിക്കാറുള്ള ഇവരുടെ യാത്രകള്‍ കുറെക്കാലം ഞങ്ങളുടെ സ്പെക്കുലേഷന്‍സിനും അസ്സിമിലേഷന്‍സിനും വിഷയമായിരുന്നു.

ക്യൂരിയോസിറ്റി അവസാനം ക്യാറ്റിനെ കൊല്ലുമെന്നായപ്പോള്‍ ഞങ്ങള്‍ തന്നെ മുന്‍ കൈയെടുത്ത് വാതിലില്‍ നിന്ന് പുറത്തേയ്ക്ക് തലനീട്ടി ഒരു "ഹലോ'' പറഞ്ഞു നോക്കി. തിരിച്ചു വന്നത് 1,000 വാട്ടുള്ള രണ്ടു "ഹലോ''. ഒരു പൂവ് ചോദിച്ചപ്പോള്‍ പൂക്കാലം തന്നെ തന്നതു പോലെ.

ബ്രിട്ടീഷ്കാരന്റെ സ്വന്തമായ റിസര്‍വേഷന്‍സ് ("ജാട'' എന്നു വേണമെങ്കില്‍ നമുക്ക് റഫായി ട്രാന്‍സലേറ്റ് ചെയ്യാം) ഒന്നുമില്ലാതെ മൈക്കിളും മാര്‍ത്തയും ഞങ്ങളുടെ കൂട്ടുകാരായി.


ഒന്നാന്തരം ഒരു "ഹാന്‍ഡിമാന്‍-കം-കാര്‍പെന്റര്‍'' ആണ് മൈക്കിള്‍. മാര്‍ത്ത റിട്ടയര്‍ ചെയ്ത സ്കൂള്‍ ടീച്ചര്‍. മക്കള്‍ മൂന്നു പേരും സ്വന്തം കൂടുകള്‍ ഉണ്ടാക്കി പറന്നു പോയതോടെ പ്രാരാബ്ധങ്ങള്‍ എല്ലാം ഒഴിഞ്ഞു കിട്ടിയ വയസ്സുകാലം സന്തോഷത്തോടെ ആഘോഷിക്കുന്ന ദമ്പതികള്‍. വളരെ പോസിറ്റീവ് ആയ ഒരു അപ്രോച്ച്. ഒത്തിരി പ്രകാശവും, നിറങ്ങളും പ്രസാദവും നിറഞ്ഞ ലോകം.

ഒരു നോര്‍മല്‍ സെമിഡിറ്റാച്ഡിന്റെ പടി കടന്നെത്തുമ്പോള്‍ പേരക്കുട്ടികളുടെ ചിരിക്കുന്ന ഫോട്ടോകള്‍ക്കു നടുവില്‍ ചുവരില്‍ വലുതായി ഫ്രെയിം ചെയ്തു വച്ചിരിക്കുന്ന വാചകം - "Life is too short to cry over'' - ഇതാണ് ഞങ്ങളുടെ ഫിലോസഫിയെന്ന് കുണുങ്ങി ചിരിയോടെ മൈക്കിള്‍.

ലിവിംഗ് റൂമില്‍ നിരത്തി വച്ചിരിക്കുന്ന ക്യൂറിയോസ്, ജഗ്സ്, ധാരാളം പെയിന്റിംഗ്സ്, സ്റാമ്പ് ആല്‍ബങ്ങള്‍, റ്റീപോയ് നിറഞ്ഞു കവിയുന്ന മാഗസിനുകള്‍, ഒരു സൈഡ് ടേബിളില്‍ ഒതുങ്ങിയിരിക്കുന്ന വയലിന്‍, പ്രൌഢിയോടെ പിയാനോ, നിലയ്ക്കാതെ പാടുന്ന ഗ്രാമഫോണ്‍, ബ്രസീലിയന്‍ കാട് അപ്പാടെ പറിച്ചു നട്ട പോലെ പച്ച പിടിച്ച കണ്‍സര്‍വേറ്ററി, അടുക്കളയില്‍ നിന്നും ഒഴുകിയെത്തുന്ന കൊതിപ്പിക്കുന്ന സുഗന്ധം - മൈക്കിളിന്റെയും മാര്‍ത്തയുടെയും മനോഹര ലോകം.

ചെറുപ്പത്തിന്റെ തിരക്കുകളിലും, സാമ്പത്തിക ഞെരുക്കങ്ങളിലും നടക്കാതെ പോയ താല്പര്യങ്ങള്‍ക്കായി നീക്കി വച്ചിരിക്കുന്നു ഇവര്‍ ദിവസം മുഴുവനും. ഓരോ വര്‍ഷവും ഒരു പുതിയ സ്കില്‍ പഠിക്കുക - മനസ്സിന്റെ ചെറുപ്പം നിലനിര്‍ത്താന്‍ ഒരു മൈക്കിള്‍-ടിപ്പ്. മൈക്കിള്‍ ഈ വര്‍ഷം പഠിക്കുന്നത് ബാള്‍ റൂം ഡാന്‍സിംഗ്. മാര്‍ത്തയുടെ ഇന്ററസ്റ് കര്‍ട്ടന്‍ മെയ്ക്കിംഗ്.

അടുത്തുള്ള കുറച്ചു കുട്ടികളുടെ വയലിന്‍ ട്യൂട്ടര്‍, ഹോസ്പിറ്റലിലെ വാര്‍ഡുകളില്‍ രോഗികള്‍ക്ക് ഭക്ഷണം കൊടുക്കുന്ന വോളണ്ടീയര്‍, ചര്‍ച്ച് ക്വയറിലെ ആക്ടീവ് മെംബര്‍... മാര്‍ത്തയ്ക്ക് ദിവസങ്ങള്‍ക്ക് നീളം കുറവായ കുഴപ്പമേയുള്ളൂ. കുക്കിംഗും, കാര്‍ മെക്കാനിസവും, സ്റാമ്പ് കളക്ഷന്‍, ഡോഗ് ബ്രീഡിംഗ് എന്നീ ഹോബികളും കുറച്ച് ഫ്രീലാന്‍സ് കാര്‍പെന്ററി വര്‍ക്കും കൂടി ആവുമ്പോള്‍ മൈക്കിളും വെരി ബിസി. തിരക്കുകള്‍ക്കിടയ്ക്ക് "ഓള്‍ഡ് ഏജിനു'' കൊടുക്കാന്‍ തല്ക്കാലം അപ്പോയ്ന്റ് മെന്റില്ല എന്നു മൈക്കിള്‍.

നമ്മള്‍ മലയാളികളുടെ ഒരു ടിപ്പിക്കല്‍ വീക്ഷണ ആംഗിളില്‍ കൂടി നോക്കിയാല്‍, ഈ വയസ്സു കാലത്ത് ഇവര്‍ക്കു വല്ല നാമവും ജപിച്ചിരുന്നു കൂടെ എന്നൊരു ചോദ്യം ഉയര്‍ന്നേക്കാം. ചെറുപ്പകാലം മുഴുവന്‍ കഷ്ടപ്പെട്ടു, കാലത്തു മുതല്‍ രാത്രി വരെ ജോലി ചെയ്ത്, കുട്ടികളെ പഠിപ്പിച്ച് അവരെ കല്യാണം കഴിച്ചു കൊടുത്തു കഴിഞ്ഞാല്‍, "ഇനിയെന്തു ജീവിതം'' എന്നൊരു തണുപ്പന്‍ മട്ടല്ലേ പൊതുവെ നമുക്ക്.

അയല്‍പക്കക്കാരനെക്കാള്‍ ഒരു നൂറു സ്ക്വയര്‍ ഫീറ്റെങ്കിലും വലുതാക്കി കെട്ടി ഉയര്‍ത്തിയ കൊട്ടാരത്തില്‍ സുഖസൌകര്യങ്ങള്‍ക്കു നടുവില്‍, "കണ്‍സ്ട്രക്റ്റീവ്'' ആയോ, "ക്രിയേറ്റീവ്'' ആയോ യാതൊന്നിലും താല്പര്യം ഇല്ലാതെ, "വയസ്സായില്ലേ, ഇനി എന്തു ജീവിതം'' എന്ന പോളിസിയുമായി ജീവിക്കുന്ന ധാരാളം വൃദ്ധദമ്പതികളെ കാണാറുണ്ട് നാട്ടില്‍ ചെല്ലുമ്പോളൊക്കെ.

ഒരു ടിപ്പിക്കല്‍ കുശലാന്വേഷണം ഇങ്ങനെയായിരിക്കും.
"എന്താ സൂസി ആന്റീ, സുഖമല്ലേ?''
"ഓ, എന്തു സുഖം. ഇങ്ങനെ ജീവിച്ചു പോകുന്നു, മരിക്കുന്നതുവരെ''
"അയ്യോ ആന്റീ, അത്രയ്ക്കു വയസ്സൊന്നുമായില്ലല്ലോ. അസുഖം വല്ലതും?''
"ഓ, അസുഖം മനസ്സിനാണെന്നേ''
"വീട്ടില്‍ കാര്യങ്ങള്‍ ഒക്കെ?''
"ഓ, പണിക്ക് ആളൊക്കെയുണ്ട്; അവര്‍ കാലത്തു തന്നെ എന്തെങ്കിലും വച്ചുണ്ടാക്കി തരും. കഴിക്കാന്‍ ആര്‍ക്കാ താല്പര്യം?''
"ആന്റീ, മക്കള്‍ക്ക് എപ്പോഴും അടുത്തിരിക്കാന്‍ പറ്റുമോ? അവര്‍ക്കും ജോലി ഉള്ളതല്ലേ?''
"അതു ശരിയാ''
"അപ്പോള്‍ പിന്നെ ആന്റിക്കും, അങ്കിളിനും പുറത്തൊക്കെ പോയി പണ്ടത്തെ കൂട്ടുകാരെയൊക്കെ കണ്ടു വന്നുകൂടേ? ഇടയ്ക്കൊക്കെ ഒരു ഔട്ടിംഗ് ഒക്കെ ആയാല്‍ ഒരു സന്തോഷമല്ലേ? കാറും ഡ്രൈവറും ചുമ്മാ കിടക്കുകയല്ലേ?''
"ഓ, എന്തോന്ന് ഔട്ടിംഗ്? മനസ്സിനൊരു സന്തോഷവുമില്ലെന്നേ''
"ആന്റീ, മനസ്സിനു സന്തോഷം നമ്മള്‍ ഉണ്ടാക്കുന്നതല്ലേ, ഇങ്ങിനെ വീട്ടില്‍ അടച്ചിരുന്നാല്‍ സന്തോഷം ഉണ്ടാവുമോ?
"ഓ, ഇത്ര വയസ്സായിലല്ലേ?''

ബാക്ക് ടു പവലിയണ്‍.

ഇന്ത്യയും യൂറോപ്പും തമ്മിലുള്ള കള്‍ച്ചറല്‍ ഡി ഫറന്‍സ് എന്നൊക്കെ കാരണങ്ങള്‍ നിരത്താമെങ്കിലും നമ്മള്‍ മാര്‍ത്തയെയും, മൈക്കിളിനെയും പോലെ ആവണോ, അതോ സൂസി ആന്റിയെപ്പോലെ ആവ ണോ എന്നു തീരുമാനിക്കുന്നത് നമ്മള്‍ തന്നെയല്ലേ?

Wednesday, 2 September 2009

വാട്ട് ഗോസ് എറൌണ്ട്.

2009

‘കിച്ചൂ, അമ്മ പോവാട്ടൊ. ബൈ’
‘അമ്മാ, കിസ്സ് കിസ്സ്’
‘ഓകേ കിച്ചു, കിസ്സ് കിസ്സ്. ഇനി നല്ല കുട്ടി ആയി നെറ്സറിയില്‍ പോവാന്‍ നോക്കു’
‘നൊ, അമ്മാ, പ്ലേ വിത് മീ’
‘കിചു, അമ്മക്കു ഓഫ്ഫിസില്‍ പോവാന്‍ നേരായി’
‘നൊ, അമ്മ, ഡൊന്റ് ഗൊ. പ്ലേ വിത് മി’
‘കിചു, പ്ലീസ് നല്ല കുട്ടിയല്ലേ. അമ്മ പോട്ടെ’
‘അമ്മാ, ഗിവ് മെ എ ഹഗ്സി’
‘ഹിയര്‍ യു ഗൊ കിച്ചു. ഇനി പോയി ഫയറ്മാന്‍ സാം കാണൂ’
‘ഗിവ് മി അനതര്‍ കിസ്സ് അമ്മ’
‘കിച്ചൂ’
‘അമ്മാ ഐ ലവ് യു’
‘ഐ ലവ് യു ടൂ മുത്തെ, ബൈ'
‘അമ്മാ അനതര്‍ ഹഗ്സി’
‘ബൈ കിച്ചു, പുറകെ നിന്നു വിളിക്കല്ലെ’
‘അമ്മാ…’
‘അമ്മാ...’

2019

‘കിച്ചു’
'.....'
‘കിച്ചു’
'.......'
‘കിച്ചു, നിനക്കെന്താ ചെവി കെള്ക്കില്ലേ?’
‘ഡൊന്റ് ഡിസ്റ്ററ്ബ് മി’
‘കിച്ചു, ഐ വാന്റ് റ്റു റ്റോക് റ്റു യു’
‘അമ്മ, ഐ ആം ബിസി..’
'കിച്ചു, നീ ഇന്നെന്തു ചെയ്തു സ്കുളില്‍?
‘ .....’
‘കിച്ചു, ഐ അം റ്റൊകിങ് റ്റു യൂ..’
‘അമ്മ, ഞാന്‍ പറഞ്ഞില്ലേ, ഡൊന്റ് ഡിസ്റ്ററ്ബ് മി. ക്ളോസ് ദ ഡോര്‍ വെന്‍ യു ഗൊ ഔറ്റ് ഓഫ് മൈ റൂമ്’ ‘കിച്ചൂ......’
‘കിച്ചൂ ‘
‘ ‘ ' '

നിങലൊക്കെ ഇപ്പൊ വിചാരിക്കുന്നുണ്ടാവും , അമ്മ കിച്ചൂനെ ഇട്ടു ജോലിക്കു പോയതൊണ്ദാ ഇങനൊക്കേന്നു അല്ലെ? അമ്മക്കു കിച്ചൂനേയാ ലോകത്തേക്കും ഇഷ്ടം എന്നു കിച്ചൂനും അറിയാം , അമ്മക്കും അറിയാം . ഇതൊക്കെ എല്ലാ ജനറേഷനിലും നടക്കുന്നതല്ലേ? കിച്ചൂന്റെ ലൈഫിലും ഇതൊക്കെ സംഭവിക്കുമ്പോള്‍ അമ്മേം ചിരിക്കും കൈകൊട്ടി.

Wednesday, 26 August 2009

അമ്മാളു സദ്യ ഒരുക്കുകയാണ്

(ബിലാത്തി മലയാളീ ഓഗസ്റ്റ്‌ 2009)

(ഒരു ഓണ സാഹസം ... പാചക ക്കുറിപ്പ്‌ എഴുതാനൊന്നും എനിക്കറിയില്ലാ..എന്നാലും ഓണമായിട്ട് ഒരു സദ്യ ഉണ്ടാക്കതെങ്ങനെയാ അല്ലെ?)

ക്രിസ്തുമസിനും ഈസ്ററിനും കൂട്ടുകാരുടെ വീട്ടില്‍ ചെന്ന് മൂക്കുമുട്ടെ തട്ടി, "ചിക്കന്‍ കറിക്ക് എരിവു പോര, ബീഫ് ഫ്രൈ മൊരിഞ്ഞില്ല'' എന്നൊക്കെ ആവശ്യത്തിനും അനാവശ്യത്തിനും ക്വാളിറ്റി അനാലിസിസ് നടത്തിയപ്പോളൊന്നും അമ്മാളു ഈ ചതി പ്രതീക്ഷിച്ചില്ല. അത്തം പിറന്നതേയുള്ളൂ, "ഓണസദ്യ എപ്പോഴാ?'' എന്നു ചോദിച്ച് ഫോണ്‍ വിളികളുടെ പ്രവാഹമായി. ഇനിയിപ്പോ ഒഴിഞ്ഞു മാറുന്നതെങ്ങിനെ? "ഊണിനു മുന്നില്‍, പാചകത്തിനു പിന്നില്‍'' എന്ന് അമ്മാളുവിനെപ്പറ്റി ആരെങ്കിലും പുതിയ ചൊല്ലുണ്ടാക്കിയാല്‍, എന്റെ മാനക്കേടു ഭഗവതീ, പിന്നെ ഇന്നാട്ടില്‍ ജീവിക്കണോ?


ഹോട്ടലില്‍ നിന്ന് സദ്യ പാഴ്സല്‍ വരുത്തി, ഉടയാത്ത സെറ്റു മുണ്ടും, വേഷ്ടിയും, ചന്ദനക്കുറിയും മുല്ലപ്പൂവും ചൂടി. വെളുപ്പിനെ ഏഷ്യാനെറ്റിനു മുന്നില്‍ ഹാജരാവുന്ന പതിവ് ഇപ്രാവശ്യം അമ്മാളു തെറ്റിച്ചു കേട്ടോ.
മിസ്സിസ് കെ.എം. മാത്യുവിനെയും തങ്കം ഫിലിപ്പിനെയും മനസ്സാ സ്മരിച്ച്, ഇന്റര്‍നെറ്റിലെ പാചക ബ്ളോഗ് രാജ്ഞിമാര്‍ക്ക് മുന്‍പില്‍ വിളക്കു കൊളുത്തി അമ്മാളു "പ്രോജക്ട് ഓണം 2009'' ഔദ്യോഗികമായി അങ്ങ് ഉല്‍ഘാടനം ചെയ്തു.


ഇളം തൂശനില വെട്ടി, തുമ്പ് ഇടത്തോട്ടിട്ട്, ഇടത്തു നിന്നു വിളമ്പി, ചമ്രം പടഞ്ഞ് ഓണം ഉണ്ണണമെന്നാണ് അമ്മൂമ്മ പഠിപ്പിച്ചത്. ഉപ്പ്, കായ-ചേന വറവ്, തൈര് മുളക്, പുളിഞ്ചി, നാരങ്ങ, പഴം, അതിനു മീതേ പപ്പടങ്ങള്‍, ഇഞ്ചിക്കറി, ഓലന്‍, പച്ചടി, കാളന്‍, തോരന്‍, തോരനു താഴെ അവിയല്‍, എരിശ്ശേരി, നറുനെയ്യ്, ചോറ് - ഇങ്ങനെ ഇലയുടെ ഇടത്തെ അറ്റത്തു നിന്ന് ക്ളോക്ക്വൈസായി വേണം സദ്യ എന്ന് നാട്ടില്‍ അമ്മയെ വിളിച്ച് ഒന്നു കൂടെ ഉറപ്പാക്കി.


ചേനയും കായയും, മഞ്ഞളും, കുരുമുളകും കൂട്ടി വേവിച്ച്, പുളിച്ച തൈരൊഴിച്ച് വറ്റിച്ചെടുത്ത് തേങ്ങയും പച്ചമുളകും അരച്ചു ചേര്‍ത്ത് കടുകും ഉലുവാചേട്ടനും കറിവേപ്പിലയും വറുത്തിട്ടാല്‍ കുറുക്ക് കാളനായി. പുള്ളി പൊതുവേ ഒരു "ലോ-മെയിന്റനന്‍സ്'' കക്ഷി ആയതിനാല്‍ ഫ്രിഡ്ജില്‍ വച്ചില്ലെങ്കിലും പരിഭവിച്ച് ചീത്തയായി പോവില്ല. അതുകൊണ്ട് കാളനെ രണ്ടു ദിവസം മുമ്പേ അമ്മാളു കുപ്പിയിലാക്കി.


ഉശിരില്‍ പിന്നിലാണെങ്കിലും, ഓലനും എരിശ്ശേരിയും പിണക്കത്തില്‍ മുന്നിലാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ വിളമ്പാന്‍ നേരത്തേക്ക് ചീത്തയാവുമെന്നര്‍ത്ഥം. കുമ്പളങ്ങയും വന്‍പയറും പച്ചമുളകും വേവിച്ച് തേങ്ങാപാല്‍ ചേര്‍ത്ത് കുറച്ച് പച്ച വെളിച്ചെണ്ണ പകര്‍ന്ന് കരിവേപ്പിലയും പൊട്ടിച്ചിട്ടാല്‍ ഓലനായി. നാട്ടു ഭേദമനുസരിച്ച് പയര്‍ ഇല്ലാതെയും കുമ്പളങ്ങക്കു പകരം മത്തന്‍, പടവലങ്ങ ഒക്കെ റീപ്ളേസ് ചെയ്താലും ഓലന്‍ നന്നാവും. ഒരു ബ്ലോഗില്‍ കുറച്ചുനാള്‍ മുമ്പ് തണ്ണി മത്തന്‍ ഉപയോഗിച്ചു കണ്ടു. കാണാന്‍ നന്ന്; കഴിക്കാന്‍ എങ്ങനെയെന്നറിയില്ല. അമ്മാളു എന്തായാലും അത്ര റിസ്ക്കെടുത്തില്ല.


കായയും ചേനയുമോ, പയറും മത്തനുമോ വേവിച്ച് തേങ്ങയും ജീരകവും അരച്ച് ചേര്‍ത്ത് കടുകും, കരുകരുപ്പായി കുറച്ച് തേങ്ങയും വറുത്തിട്ടാല്‍ ഒരു ഇളന്‍ മധുരത്തോടെ എരിശ്ശേരി ചേട്ടന്‍ റെഡി.


ഇലയില്‍ സുന്ദരി അവിയല്‍ ആണുട്ടോ അമ്മാളുവിന്റെ ഫേവറിറ്റ്. അവിയലില്‍ എന്തൊക്കെ ചേര്‍ക്കാം എന്നതിനേക്കാള്‍ എന്തൊക്കെ ചേര്‍ക്കാതിരിക്കാം എന്നാലോചിക്കുന്നതാണെളുപ്പം. കാരറ്റ്, ബീന്‍സ്, പയര്‍, പടവലങ്ങ, മുരിങ്ങക്കാ തുടങ്ങിയ എലുമ്പന്‍ സഖാക്കളും, ചേന, കായ, ഉരുളക്കിഴങ്ങ്, പച്ചമാങ്ങ തുടങ്ങിയ തടിയന്‍ ഖദര്‍ധാരികളും പാര്‍ട്ടിഭേദമില്ലാതെ, സ്നേഹത്തോടെ വര്‍ത്തിക്കുന്ന അവിയലിനെപ്പറ്റിയാണോ, "മാവേലി നാടു വാണീടും കാലം, മാനുഷ്യരെല്ലാരുമൊന്നുപോലെ'' എന്ന് സിമ്പോളിക്കായി പണ്ടാരോ പാടിയതെന്ന് അമ്മാളുവിനൊരു ചിന്ത. ഇവരെയെല്ലാം അവിയല്‍ പരുവത്തില്‍ മുറിച്ചിട്ട് കുറച്ച് മഞ്ഞള്‍പ്പൊടിയും, ഉപ്പുംകൂട്ടി വേവിച്ച്, തൈരും, തേങ്ങയും, പച്ചമുളകും ജീരകവുമൊക്കെ കൂടി ഒന്നു ഒതുക്കിയെടുത്തു ചൂടാക്കി, കറിവേപ്പിലയും പച്ചവെളിച്ചെണ്ണയും ചേര്‍ത്താല്‍ അവിയല്‍ "മിസ് ഓണ വിഭവം'' കോമ്പറ്റീഷനില്‍ കൈയടി നേടും.


ബീറ്റ്റൂട്ട് അരിഞ്ഞെടുത്തു വേവിച്ച്, തേങ്ങയും പച്ചമുളകും കടും തൈരും അരച്ച് ചേര്‍ത്ത് കടുകു വറത്താല്‍ അവിയല്‍ സുന്ദരിക്ക് ബദലായി ബീറ്റ്റൂട്ട് പച്ചടിയെ സൌന്ദര്യ മത്സരത്തിനിറക്കാം. ഇനിയിപ്പോ ബീറ്റ്റൂട്ടിനു പകരം കാരറ്റോ, വെള്ളരിയോ ഒക്കെ തരം പോലെയാവാമെന്ന് അമ്മാളു. ഒരു ടിപ്പും തരാം, ട്ടോ.


ഒരു പായ്ക്കറ്റ് പുളി പിഴിഞ്ഞ്, കുറച്ച് കടുകു വറുത്ത്, പിശുക്കില്ലാതെ ഇഞ്ചിയും പച്ചമുളകും വഴറ്റി, പുളിവെള്ളവും കായവും ഉപ്പും ചേര്‍ത്ത് മുറുക്കിയെടുത്താല്‍ അടിപൊളി പുളിയിഞ്ചി ആയല്ലോ. കൂട്ടത്തില്‍, "കറുകറുത്തൊരു പെണ്ണാണ്.......'' എന്നൊരു പാട്ടും പാടി അമ്മാളു.


ഓണ നാരങ്ങ ചെറുതായരിഞ്ഞ്, ഉപ്പും മുളകുപൊടിയും, കായവും ചേര്‍ത്ത് കടുകും ഉലുവയും വറുത്തിട്ടപ്പോള്‍ നാരങ്ങ അച്ചാര്‍ അമ്മാളുവിനെ നോക്കി, നാണിച്ചു ചുവന്ന് നുണക്കുഴി വിരിയിച്ചു.
ഏഷ്യന്‍ കടയില്‍ നിന്നു വാങ്ങിയ നല്ല ഗുരുവായൂര്‍ വലിയ പപ്പടവും, ചെറിയ പപ്പടവും തൈരു മുളകും കൊണ്ടാട്ടവുമൊക്കെ വറത്തു കോരി, പായ്ക്കറ്റ് പൊട്ടിച്ച് ചിപ്സിന്റെ കൂടെ നിരത്തിയപ്പോള്‍ വിഭവങ്ങളുടെ എണ്ണം കൂടുന്നത് കണ്ട് അമ്മാളുവിനും വന്നു ഒരു പുഞ്ചിരി.


പണ്ട് കുളിച്ച് ഊണു കഴിക്കാന്‍ വന്ന് നൂറ്റി ഒന്നു കറികള്‍ ആവശ്യപ്പെട്ട വരരുചിക്ക് ഒരു മിടുക്കിപ്പെണ്ണ് ഉണ്ടാക്കി കൊടുത്തുവത്രേ, കട്ടത്തൈരും, കാന്താരി പച്ചമുളകും, ധാരാളം ഇഞ്ചിയും ചേര്‍ന്ന ഉശിരന്‍ ഇഞ്ചിത്തൈര്. അതോടെ വരരുചി വലയിലായെന്ന് ഐതിഹ്യം. അമ്മാളുവും ഉണ്ടാക്കി അസ്സല്‍ ഇഞ്ചിത്തൈര്. എന്നു വച്ച് കൂടെ കൊണ്ടു പോവാമെന്ന് വിചാരിച്ച് വരരുചി മൂപ്പര്‍ അടുപ്പത്തു വെച്ച വെള്ളം അങ്ങ് വാങ്ങി വെച്ചോട്ടെ. പുള്ളിയുടെ കൂടെ നാടു തെണ്ടി, ആശിച്ചു മോഹിച്ചു വാങ്ങിയ 'ജിമ്മി ചൂ'വിന്റെ സോള്‍ തേക്കാനൊന്നും അമ്മാളു, "സിംപ്ളി നോട്ട് ഇന്ററസ്റഡ്!''


സാമ്പാര്‍ എവിടെയെന്ന് സംശയം ചോദിക്കുന്ന മലയാളി മങ്കമാരും മങ്കന്‍മാരും ഒന്നുകില്‍ ഒരു പായ്ക്കറ്റ് സാമ്പാര്‍പൊടി വാങ്ങി, അതിന്റെ പിന്നിലുള്ള റെസിപ്പി നോക്കി പാചകം ചെയ്യുക, അല്ലെങ്കില്‍, Sambhaar എന്നോ, Saambar എന്നോ ഇഷ്ടം പോലെ കടുപ്പം കൂട്ടിയോ കുറച്ചോ ഗൂഗിളില്‍ ടൈപ്പ് ചെയ്യുക; കിട്ടുന്ന റെസിപ്പി നോക്കി അസ്സലായി ഉണ്ടാക്കുക. മലയാളി ആയിട്ടും സാമ്പാര്‍ ഉണ്ടാക്കാനറിയില്ല, അല്ലേ? ഛേയ്, ലജ്ജാവഹം! അവിയല്‍ പോലെ ചറപറാ കഷണങ്ങള്‍ അരിഞ്ഞിട്ട് അവസാനം "സാമ്പവിയല്‍'' ആകരുതേയെന്ന് പണ്ടുള്ളവര്‍ പറയും. കഷണം കുറച്ചും, പരിപ്പു കൂടുതലും എന്നു സാരം.


സാമ്പാറിനു പരിപ്പു വേവിക്കുമ്പോള്‍ കുറച്ചു പരിപ്പെടുത്തു നീക്കി വെച്ചാല്‍ സ്റൈലായി പരിപ്പും നെയ്യും വിളമ്പാം, എക്സ്ട്രാ എഫര്‍ട്ട് ഇല്ലാതെ.


പിന്നെയും അരക്കപ്പ് പരിപ്പെടുത്ത് ഒന്നു രണ്ടു തക്കാളിയും അല്പം സാമ്പാര്‍ പൊടിയും, കായവും ചേര്‍ത്ത് കടുകു വറത്താല്‍ രസവുമായി.


"ഇനിയിപ്പോ പായസ തലവേദനക്ക് നില്‍ക്കണ്ടന്നേ'' എന്നു സ്നേഹത്തോടെ പുള്ളിക്കാരന്‍ പറഞ്ഞപ്പോള്‍, അമ്മാളുവും വിചാരിച്ചു ഒരു റെഡിമെയ്ഡ് പായസം പായ്ക്കറ്റ് വാങ്ങി, ഹോം മെയ്ഡ് ടച്ചിനായി ഒരല്പം പാലൊഴിച്ച് തിളപ്പിച്ച് വിളമ്പുന്നതില്‍ കുറ്റബോധമൊന്നും ഫീല്‍ ചെയ്യേണ്ട കാര്യമൊന്നുമില്ലല്ലോയെന്ന്. അല്ല, ഇനിയിപ്പോ പായസം ഉണ്ടാക്കിയേ തീരു എന്നാണെങ്കില്‍, ഒരു പായ്ക്കറ്റ് സേമിയാ പാലില്‍ വേവിച്ച് മുറുക്കിയെടുത്ത് അണ്ടിപരിപ്പും മുന്തിരിയും നെയ്യില്‍ മൊരിച്ചിടാം. നമ്മള്‍, എന്‍. ആര്‍. ഐ. മലയാളികള്‍ക്ക് അത്രയൊക്കെയേ പറഞ്ഞിട്ടുള്ളൂ എന്നൊരു ഡയലോഗും പറഞ്ഞ് കൂട്ടത്തില്‍ ഒരു നെടുവീര്‍പ്പു വിടാം.


ഇങ്ങനെ "അമ്മാളു സ്പെഷ്യല്‍ റെസിപ്പി'' നോക്കി ഒരു ചെറിയ സദ്യവട്ടം ഒരുക്കുമ്പോള്‍ "അയ്യോ, ഇതില്‍ ഉപ്പ് ഇടാന്‍ പറഞ്ഞിട്ടില്ലല്ലോ, സ്റൌ കത്തിക്കാന്‍ പറഞ്ഞില്ലല്ലോ, കടുക് എത്ര മണി വറുത്തിടണം എന്നൊക്കെ ചോദിക്കാന്‍ ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ?


ഒരു കാര്യം ചെയ്യുക, നേരെ പബില്‍ പോയി, ഫിഷ് ആന്‍ഡ് ചിപ്സ് കഴിച്ച്, "വാട്ട് ഓണം!'' എന്ന് ബ്രിട്ടീഷ് ആക്സന്റില്‍ ചോദിച്ച് നമ്മള്‍ മലയാളികള്‍ ആണെന്ന് അങ്ങോട്ടു മറന്നു കളയുക.


വഴിവക്കിലെ ഉപ്പിലിട്ട നെല്ലിക്കയുടെ ഇളം ചവര്‍പ്പും, സ്കൂളിനു മുമ്പിലെ പെട്ടിക്കടയിലെ 'തേന്‍ നിലാവിന്റെ' കടും മധുരവും, ഉത്രാട നിലാവും, കൊതുകിന്റെ സംഗീത കച്ചേരിയും, പെയ്യാതെ പോയ ഇടവപ്പാതിയും, പവ്വര്‍ കട്ടുകളും, തട്ടുകടകളും, നൊസ്റാള്‍ജിയ ആയി കൊണ്ടു നടക്കാത്ത മലയാളിയെ ബുദ്ധിമുട്ടിക്കാന്‍ വേണ്ടി ഫ്ളൈറ്റും പിടിച്ച് കാശു മുടക്കി, മാവേലി അങ്കിള്‍ എന്തായാലും വരാന്‍ പോവുന്നില്ല, പ്രത്യേകിച്ച് ഈ റിസഷന്‍ കാലത്ത്.


മലയാളിയുടെ മലയാളിത്തമില്ലായ്മ കണ്ട് അമ്മാളുവിന് കുറേശ്ശെ ദേഷ്യം വരുന്നുണ്ടേ...

About Me

My photo
Newcastle Upon Tyne, United Kingdom
A pinch of intelligence. A Spoon of hard work. A cup of creativity.Lots of passion. All authentic!